home
Shri Datta Swami

Posted on: 23 Oct 2023

               

Malayalam »   English »  

മിസ്സ്‌. ഭാനു സാമിക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. i) ആത്മാക്കൾ രുക്മിണിയെപ്പോലെയാകാനും ദൈവത്തെ സേവിക്കാനും ആഗ്രഹിക്കുന്നു, പക്ഷേ രാധയെപ്പോലെയല്ല?

[മിസ്സ്‌. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, രുക്മിണിയുടെ സേവനം ഒരു കാവൽക്കാരനെപ്പോലെയും (രുക്മിണി ആത്മാവാണ്) രാധയുടെ സേവനം ഓഫീസ് ഡയറക്ടറെപ്പോലെയും (രാധ ഭഗവാൻ ശിവനാണ്) എന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ചില സംശയങ്ങൾ ഉണ്ട്- അതിനർത്ഥം ആത്മാക്കൾ രുക്മിണിയെപ്പോലെ ആകാനും ദൈവത്തെ സേവിക്കാനും (ഉയർന്ന അളവിലുള്ള സേവനം) ആഗ്രഹിക്കണമെന്നും രാധയെ (ഉയർന്ന ഗുണപരമായ സേവനം) പോലെയല്ല, കാരണം ആത്മാവിന് ദൈവത്തെപ്പോലെ ആകാനോ സേവിക്കാനോ അസാധ്യമാണ് ( അതായത്, സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ)?]

സ്വാമി മറുപടി പറഞ്ഞു:- ദൈവിക സേവനത്തിലെ ഗുണനിലവാരത്തിൽ (ക്വാളിറ്റി) നിന്ന് അളവിനെ (ക്വാണ്ടിറ്റി) വേർതിരിച്ചറിയാൻ ഞാൻ ഈ രണ്ട് ഉദാഹരണങ്ങൾ നൽകിയിട്ടുണ്ട്. ഒരു ഉപമ നൽകുമ്പോൾ, താരതമ്യം ചെയ്യുന്ന പോയിന്റിൽ മാത്രം ഒതുങ്ങണം. നമ്മൾ ആഴത്തിൽ പ്രവേശിച്ച് അപ്രസക്തമായ എല്ലാ പോയിന്റുകളും ബന്ധിപ്പിക്കാൻ ശ്രമിക്കരുത്. മുഖത്തെ ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രസാദത്തിന്റെ (pleasantness) ഗുണമേ പരിഗണിക്കൂ. ചന്ദ്രൻ 15 ദിവസത്തേക്ക് അനുദിനം കുറയുകയും ബാക്കി 15 ദിവസത്തേക്ക് ദിനംപ്രതി വളരുകയും ചെയ്യുന്നു. നിങ്ങൾക്ക് ഈ പോയിന്റ് മുഖത്തേക്ക് കൊണ്ടു വരാൻ പറ്റുമോ? ഈ ആശയത്തിൽ നിങ്ങൾ ദൈവത്തിന്റെയും ആത്മാവിന്റെയും പോയിന്റ് കൊണ്ടുവരരുത്. ക്വാണ്ടിറ്റിയെക്കാൾ ഗുണമേന്മ എപ്പോഴും കൂടുതൽ സാധുതയുള്ളതാണെന്ന് പറയുന്നതിൽ മാത്രം ഒതുങ്ങുന്നു ഈ ആശയം. നിങ്ങൾ ഈ പോയിന്റിൽ മാത്രം ഒതുങ്ങണം.

ii) രുക്മിണിക്ക് ഭക്തി വർധിപ്പിക്കാൻ കഴിയുമായിരുന്നോ? എന്നാൽ അവൾ പ്രയത്നക്കുറവ് കാരണം പരാജയപ്പെട്ടൊ?

[രുക്മിണിക്കും സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ കഴിയുമായിരുന്നോ, പക്ഷേ കൃഷ്ണദേവനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും പ്രയത്നക്കുറവും ദൈവിക ജ്ഞാനം മനസ്സിലാക്കാത്തതും കാരണം അവൾ പരാജയപ്പെട്ടു?]

സ്വാമി മറുപടി പറഞ്ഞു:- വീണ്ടും ഞാൻ പറയുന്നത് ഗുണവും അളവും എന്ന കാര്യത്തെക്കുറിച്ച് മാത്രമാണ്, രുക്മിണിയുടെയും രാധയുടെയും പശ്ചാത്തലമല്ല. നിങ്ങൾ ആശയം ആവശ്യമുള്ള ആംഗിളിൽ മാത്രം എടുക്കണം, മറ്റെല്ലാ കോണുകളിലും നിങ്ങൾ അനാവശ്യമായി സ്പർശിച്ചാൽ, ആശയം നിങ്ങളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കും.

iii) രുക്മിണിയെപ്പോലുള്ള ആത്മാക്കളായ ഗോപികമാർക്ക് രാധയെപ്പോലെ കൃഷ്ണനെ പ്രസാദിപ്പിക്കാൻ കഴിഞ്ഞു. അത് അവർക്ക് എങ്ങനെ സാധിച്ചു?

[ഗോപികമാർ രുക്മിണിയെപ്പോലുള്ള ആത്മാക്കളായതിനാൽ, രാധയെപ്പോലെ (ഭഗവാൻ ശിവൻ) ഭഗവാൻ കൃഷ്ണനെയും പ്രസാദിപ്പിക്കാൻ കഴിയും. അത് അവർക്ക് എങ്ങനെ സാധ്യമാകും? ഗോപികമാർ രാധയുമായുള്ള സഹവാസം കൊണ്ടാണോ അതോ രുക്മിണിയേക്കാൾ കൃഷ്ണൻ നൽകിയ ദിവ്യജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണോ?]

സ്വാമി മറുപടി പറഞ്ഞു:- ഇത് ഇതിനകം തന്നെ അനാവശ്യമായി വിപുലീകരിച്ച ആശയത്തിന്റെ അനാവശ്യമായ എക്സ്ട്രാപോളേഷനാണെന്ന് ഞാൻ വീണ്ടും പറയുന്നു.

iv) ജ്ഞാനവും ഭക്തിയും സേവനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ എങ്ങനെ കൈവരിക്കാം?

[ഈ സാമ്യത്തെ അടിസ്ഥാനമാക്കി, ആത്മാവിന്റെ പ്രധാന ശ്രദ്ധ ജ്ഞാനത്തിലും ഭക്തിയുടെ ഗുണം വർദ്ധിപ്പിക്കുന്നതിലും ആയിരിക്കണമോ? തുടർച്ചയായ സേവനം ഒറ്റയ്ക്ക് ചെയ്യുന്നതിനു പകരം? ജ്ഞാനവും ഭക്തിയും സേവനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ എങ്ങനെ കൈവരിക്കാം?]

സ്വാമി മറുപടി പറഞ്ഞു:- ഈ മൂന്ന് ഘട്ടങ്ങളും (സ്റെപ്സ്) ഒരേസമയം നടക്കുന്ന നടപടികളല്ല. ഈ ഘട്ടങ്ങൾ തുടർന്നുള്ള ഘട്ടങ്ങൾ മാത്രമാണ്. നിങ്ങൾ ഈ ഘട്ടങ്ങൾ ഒരേസമയം പരിശീലിച്ചാലും, ഒരു പ്രത്യേക കാലയളവിൽ നിങ്ങളുടെ പ്രചോദനം അനുസരിച്ച് നിങ്ങൾ പ്രാധാന്യം നൽകും.

2. ബലിയുടെ കാര്യത്തിൽ നല്ലതായിരുന്നപ്പോൾ കർണ്ണനിലെ ത്യാഗത്തിന്റെ ഗുണത്തെ മോശമാക്കിയത് എന്തുകൊണ്ട്?

[പാദനമസ്കാരം സ്വാമി, എനിക്ക് മഹാഭാരതവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്- ബലി രാജാവിന്റെ കാര്യത്തിൽ, ദൈവത്തെ അവന്റെ ദ്വാരപാലകനാക്കിയ ത്യാഗമാണ് ഏറ്റവും വലിയ നല്ല ഗുണമെന്ന് അങ്ങ് പറഞ്ഞു. പിന്നെ എന്തിനാണ് കർണ്ണനിലെ അതേ ഗുണത്തെ മോശം എന്ന് വിളിച്ചത്? കർണ്ണൻ ചെയ്ത ദാനധർമ്മം ദൈവനാമത്തിന് പകരം അവന്റെ അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണോ?]

സ്വാമി മറുപടി പറഞ്ഞു:- കർണ്ണന്റെ അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള ദാനധർമ്മത്തിന്റെ കാര്യത്തിൽ ദൈവത്തെക്കുറിച്ചുള്ള പരാമർശമില്ല. ബലിയുടെ കാര്യത്തിൽ, ദാനധർമ്മം ദൈവത്തോടുള്ള ഭക്തിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ii) മോശം ആളുകളോട് ഒരാൾ മോശമായി പെരുമാറണമെന്ന് അങ്ങ് പറഞ്ഞു, പിന്നെ എന്തുകൊണ്ട് ദ്രൗപതി ദുര്യോധനനെ അപമാനിച്ചതിൽ തെറ്റ് ചെയ്തു?

സ്വാമി മറുപടി പറഞ്ഞു:- ദ്രൗപതി തെറ്റ് ചെയ്തതിനാൽ അവളെ ദൈവം ശിക്ഷിച്ചു. പക്ഷേ, ദുര്യോധനനെ കളിയാക്കുക മാത്രം ചെയ്ത ദുര്യോധനന്റെ പ്രതികാരം ദ്രൗപതി ദുര്യോധനനെ അപമാനിച്ചതിനേക്കാൾ എത്രയോ മടങ്ങ് ശക്തമായിരുന്നു.

iii) രണ്ടുപേർക്കും വൈകല്യങ്ങൾ ഉണ്ടായിരുന്നിട്ടും കൃഷ്ണദേവനെ പാണ്ഡവരുടെ പക്ഷത്ത് നിൽക്കാൻ പ്രേരിപ്പിച്ചത് എന്താണ്?

[കൗരവരും പാണ്ഡവരും നല്ലതും ചീത്തയുമായ ഗുണങ്ങൾ സമ്മിശ്രമാണ്, ആരും തികച്ചും നല്ല സ്വഭാവമുള്ളവരാണെന്ന് തോന്നുന്നില്ല, പിന്നെ എന്താണ് ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ പക്ഷത്ത് നിന്നതു?]

സ്വാമി മറുപടി പറഞ്ഞു:- കൗരവരുടെ മോശം ഒരു കുന്ന് പോലെയായിരുന്നു, പാണ്ഡവരുടെ മോശം ഒരു ചെറിയ കല്ല് പോലെയായിരുന്നു.

iv) മനുഷ്യാവതാരത്തെ തിരിച്ചറിഞ്ഞ ശേഷം അവനെ സേവിക്കുമ്പോൾ അന്ധമായ കാഠിന്യം ശരിയാണോ?

[ഏത് സാഹചര്യത്തിലും കൗരവരെ സേവിക്കുമെന്ന ഭീഷ്മരുടെ വാക്ക് വിഡ്ഢിത്തവും അന്ധവുമാണോ, കാരണം അവൻ ഒരു ആത്മാവിന് (കൗരവർ) കീഴടങ്ങിയതാണ്? ഏത് സാഹചര്യവും പരിഗണിക്കാത്ത 'അന്ധമായ രീതിയിൽ' ദൈവത്തിന്റെയോ മനുഷ്യാവതാരത്തിന്റെയോ ദിശയിൽ സൂക്ഷിക്കുകയാണെങ്കിൽ, അതായത് ദൈവത്തെ തിരിച്ചറിഞ്ഞ ശേഷം ദൈവത്തെ സേവിക്കുകയാണെങ്കിൽ, അതേ കാഠിന്യം ശരിയാണോ?]

സ്വാമി മറുപടി പറഞ്ഞു:- നല്ല പ്രവൃത്തിയിൽ അന്ധമായ കാഠിന്യം വളരെ നല്ലതാണ്. മോശം പ്രവൃത്തിയിലെ അതേ അന്ധമായ കാഠിന്യം വളരെ മോശമാണ്. ഹസ്തിനപുര സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് മോശമാണെങ്കിൽ (സിംഹാസനത്തിൽ ഇരിക്കുന്ന ആരെയും താൻ സംരക്ഷിക്കുമെന്നത്) തന്റെ വാഗ്ദാനത്തെക്കുറിച്ച് ഭീഷ്മർ ചിന്തിച്ചില്ല. ദൈവത്തിന്റെ കാര്യത്തിൽ, സ്നേഹത്തിലെ അന്ധമായ കാഠിന്യം നിരവധി ഭക്തരെ ദൈവകൃപയിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് ദൈവത്തെ ഭീഷ്മരുമായി താരതമ്യം ചെയ്യാൻ കഴിയില്ല, കാരണം ഭക്തനിലെ ഏത് അനീതിയും ദൈവം തിരുത്തും. അന്ധമായ വാഗ്ദാനത്തിൽ ഭീഷ്മർക്ക് പിഴവ് പരിഹരിക്കാൻ കഴിഞ്ഞില്ല.

3. i) ഏതെങ്കിലും ഒരു ലോകത്തിൽ എത്തിച്ചേരുക എന്ന ലക്ഷ്യമില്ലാതെ ഏതെങ്കിലും ആത്മാവിന് ആത്മീയ പാതയിൽ ആയിരിക്കാൻ കഴിയുമോ?

[പാദനമസ്കാരം സ്വാമി, ആദ്ധ്യാത്മിക പാതയെ സംബന്ധിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്. ഗോലോകത്തിലെ പാസായ ആത്മാക്കളുടെ ദാസനാണ് ദൈവം. പിന്നെ എന്തിന് ആരെങ്കിലും ഗോലോക ലക്ഷ്യമാക്കി വയ്ക്കണം? ആത്മീയ പാതയിൽ, ഇന്നുവരെയുള്ള ഏറ്റവും ഉയർന്ന ഫലം ഗോലോകമാണ്, എന്നാൽ അതിനർത്ഥം ഓരോ ആത്മാവും അത് ലക്ഷ്യമാക്കണമെന്നാണോ? എവിടെയും എത്തിപ്പെടുക എന്ന ലക്ഷ്യമില്ലാതെ ഏതെങ്കിലും ആത്മാവിന് ആത്മീയ പാതയിലായിരിക്കാൻ കഴിയുമോ? ആത്മീയ പാതയിലെ യഥാർത്ഥ ലക്ഷ്യം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം വളർത്തിയെടുക്കുക എന്നതാണ് ആത്മീയ പാതയിലെ ഏക ലക്ഷ്യം. ദൈവം ആത്മാവിനായി ലോകത്തെ തിരഞ്ഞെടുക്കുന്നതിനാൽ ലോകം ദൈവത്തിന്റെ പക്ഷത്താണ്.

ii) ആത്മീയ പാതയിലെ അഭിലാഷം സ്വാർത്ഥതയല്ലേ?

[പാദനമസ്കാരം സ്വാമി, ഒരു സാധാരണ ആത്മാവ് ബ്രഹ്മലോകം ലക്ഷ്യമിടുന്നു, ബ്രഹ്മലോകത്തിൽ ഒരാൾ ഗോലോകം ലക്ഷ്യമിടുന്നു. അത്തരം അഭിലാഷങ്ങൾക്ക് പരിധിയില്ലേ, ആത്മീയ പാതയിലെ അഭിലാഷം സ്വാർത്ഥതയല്ലേ?]

സ്വാമി മറുപടി പറഞ്ഞു:- ഭക്തന്റെ മനസ്സിൽ ഒരു ലോകത്തെക്കുറിച്ചും അഭിലാഷമില്ല, ഈ ലോകങ്ങൾ ദൈവം മാത്രമാണ് നൽകുന്നത്.

iii) ദൈവം എന്തിന് ക്ലൈമാക്സ് ഭക്തനെ എല്ലാ തലത്തിലുള്ള ഭക്തരുടെയും മുന്നിൽ ഉയർത്തണം?

[ദൈവം എന്തിന് ഒരു ക്ലൈമാക്സ് ഭക്തനെ എല്ലാ തലത്തിലുള്ള ഭക്തരുടെയും മുന്നിൽ ഉയർത്തണം? ലൗകിക ജീവിതത്തിൽ, ആത്മാവ് തന്റെ കുടുംബത്തെ വേദനിപ്പിക്കാതിരിക്കാൻ അവരെ വെളിപ്പെടുത്താതെ രഹസ്യമായി ദൈവത്തെ സ്നേഹിക്കാൻ ഉപദേശിക്കുന്നു. പിന്നെ എന്തിനാണ് യോഗ പരിജ്ഞാനം നൽകുന്ന ദൈവം ക്ലൈമാക്സ് ഭക്തരോട് എല്ലാവരുടെയും മുന്നിൽ അതിയായ സ്നേഹം കാട്ടി സ്വന്തം ഭക്തരെ വേദനിപ്പിക്കുന്നത്? സ്വാമി, അങ്ങേയ്ക്കറിയാവുന്നതുപോലെ ഞാൻ അസൂയ നിറഞ്ഞവളാണ്, പക്ഷേ ഈ ചോദ്യം എന്നെ വേദനിപ്പിക്കുന്നു. സത്യം മനസ്സിലാക്കാനും ഈ മനോഭാവത്തിൽ നിന്ന് പുറത്തുവരാനും ദയവായി എന്നെ സഹായിക്കൂ.]

സ്വാമി മറുപടി പറഞ്ഞു:- ഭക്തർക്ക് മുന്നിൽ കാണിക്കുന്ന ക്ലൈമാക്‌സ് ഭക്തനോടുള്ള അഭിനന്ദനം ഭക്തരെ അവരുടെ ആത്മീയ പുരോഗതിക്ക് സഹായിക്കും. ദൈവത്തെ തെറ്റിദ്ധരിച്ച് ഭക്തർക്ക് അസൂയ തോന്നിയാലും, കാലക്രമേണ അവർ ദൈവത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കും.

4. i) സ്നേഹത്താൽ ആരെങ്കിലും ദൈവം ആത്മാക്കൾക്കായി വരച്ച അഗ്നിരേഖ ദൈവത്തിനായി കടക്കുന്നുണ്ടോ എന്നതാണോ പ്രവൃത്തി?

[പാദനമസ്കാരം സ്വാമി, പ്രവൃത്തിയെ സംബന്ധിച്ച് എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.]

സ്വാമി മറുപടി പറഞ്ഞു:- നിർബന്ധിത പ്രവൃത്തിയുടെ (Pravrutti) പിന്നിലെ ആശയം സൃഷ്ടിയിൽ സമാധാനം കാണുക എന്നതാണ്, അത് അടിസ്ഥാന ആവശ്യമാണ്. തന്റെ ഹൃദയത്തിൽ നിവൃത്തിയുടെ (Nivrutti) വില അറിയാമെങ്കിലും ദൈവം ഒരിക്കലും നിവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നില്ല.

ii) ലൗകിക ബന്ധനങ്ങൾ യഥാർത്ഥമല്ലാത്തപ്പോൾ എല്ലാ ആത്മാക്കൾക്കും പ്രവൃത്തി നിർബന്ധമായിരിക്കുന്നത് എന്തുകൊണ്ട്?

[ലൗകിക ബന്ധനങ്ങൾ യഥാർത്ഥമല്ലെങ്കിൽ, എന്തിനാണ് എല്ലാ ആത്മാക്കൾക്കും പ്രവൃത്തി നിർബന്ധം? ദൈവവുമായുള്ള ബന്ധം യഥാർത്ഥമായിരിക്കുമ്പോൾ, എന്തുകൊണ്ട് നിവൃത്തി ഐച്ഛികമാണ്? ഇതിനെ കുറിച്ച് എനിക്ക് വ്യക്തത കിട്ടുന്നില്ല സ്വാമി. ദയവായി എന്നെ ബോധവൽക്കരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- പ്രവൃത്തിയിലുള്ള ബന്ധനങ്ങൾ ആത്മാവിന് യഥാർത്ഥമാണ്, കാരണം ആത്മാവിന് ലോകം യഥാർത്ഥമാണ്. ദൈവം തന്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അയഥാർത്ഥ ലോകത്തെ ഒരു യഥാർത്ഥ ലോകമാക്കി മാറ്റിയതിനാൽ ലോകം ദൈവത്തിന്റെ വീക്ഷണത്തിൽ അന്തർലീനമായി അയഥാർത്ഥമാണ്. ലോകം ആത്മാവിന് തികച്ചും യഥാർത്ഥമാണ്, കാരണം ആത്മാവ് ലോകത്തിന്റെ ഭാഗമാണ്. ലോകം തികച്ചും യഥാർത്ഥ ദൈവത്തിന് താരതമ്യേന യഥാർത്ഥമാണ്.

iii) ലൗകിക ജീവിതത്തിലും ആത്മീയ ജീവിതത്തിലുംഎല്ലാവരും തുല്യരാണ്എന്ന ആശയം നമുക്ക് തള്ളിക്കളയാനാകുമോ?

[കുട്ടികളായിരിക്കുമ്പോൾ, എല്ലാവരും തുല്യരാണെന്ന് ഞങ്ങളെ പഠിപ്പിച്ചു. എന്നാൽ, ആത്മീയ ജ്ഞാനത്തിന്റെ വീക്ഷണത്തിൽ, ഈ തത്ത്വം സൂചിപ്പിക്കുന്നത് എന്നെക്കാൾ വലിയവരായി ആരും ഉണ്ടാകരുത് എന്ന അഹന്തയാണ്. കൂടാതെ, മോശമായ ആളുകളെ സഹായിക്കുന്നത് ഞങ്ങൾക്ക് പാപം വരുത്തുമെന്ന് അങ്ങ് ഞങ്ങൾക്ക് വെളിപ്പെടുത്തി. അതിനാൽ, ലൗകിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും സമത്വമെന്ന ഈ ആശയം നമുക്ക് തള്ളിക്കളയാമോ?]

സ്വാമി മറുപടി പറഞ്ഞു:- ആത്മാക്കൾ തുല്യരാണ്, കാരണം ഓരോ ആത്മാവും അവബോധത്തിന്റെ കഷ്ണങ്ങൾ (ആത്മാവിനെ വ്യക്തിഗത ആത്മാവായി കണക്കാക്കുന്നു) ആണ്. പക്ഷേ, ആത്മാക്കളിൽ ഉള്ള ചിന്തകളിലോ ഗുണങ്ങളിലോ ഉള്ള ഗുണപരമായ വ്യത്യാസം കാരണം ആത്മാക്കൾ വ്യത്യസ്തരാണ്. ഇതാണ് നാനാത്വത്തിൽ ഏകത്വം.

iv) മായയിൽ അകപ്പെടാതിരിക്കാൻ ലൗകിക ജീവിതത്തിൽ നിയന്ത്രിതമായ രീതിയിൽ എങ്ങനെ കളിക്കാം? ഭക്തരുടെ മുമ്പിലും ഇത് സാധുവാണോ?

[സ്വാമി, ഓരോ നിമിഷവും ലോകജീവിതത്തിൽ മായയുടെ കവചം ധരിക്കണമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. ഇവിടെ എനിക്ക് രണ്ട് ചോദ്യങ്ങൾ ഉണ്ട്- a) നമ്മൾ മായയുമായി ലോകത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ആ മായ കഥാപാത്രത്തിന്റെ ആവർത്തിച്ചുള്ള അഭിനയം കാരണം നമ്മൾ പലപ്പോഴും അറിയാതെ അതിൽ വീഴുന്നു. എങ്ങനെ നിയന്ത്രിതമായ രീതിയിൽ നാടകം നിലനിർത്താം, അത് സാധ്യമാണോ? b) ഭക്തരുടെ മുമ്പിലും ഈ ആശയം സാധുവാണോ? ഈശ്വരന്റെ അടുത്ത ഭക്തരോടൊപ്പം പോലും നാം മായ കവചത്തിൽ ആയിരിക്കണമോ?]

സ്വാമി മറുപടി പറഞ്ഞു:- ഒരു ഭക്തൻ പോലും ഒരു പുതിയ വഴിത്തിരിവെടുക്കുമോ ഇല്ലയോ എന്ന് നമ്മൾക്ക് ഉറപ്പില്ല, അതിനാൽ നല്ലവരും ചീത്തയുമായ ആളുകളുള്ള (ഭക്തരോ അല്ലാത്തവരോ) ലോകത്തേക്ക് നിങ്ങൾ പോകുകയാണെങ്കിൽ, സ്വയം മറ്റുള്ളവരുടെ മായയിൽ നിന്ന് പരിരക്ഷിക്കുന്നതിന് നിങ്ങൾ മായയുടെ കവചം ധരിക്കണം. നിങ്ങളുമായി സമ്പർക്കം പുലർത്തുന്ന നല്ല ആളുകൾക്ക് കവചം ഉപയോഗപ്രദമാകില്ല, പക്ഷേ ഇപ്പോഴും, ശരീരത്തിൽ കവചം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു അസൗകര്യവുമില്ല. മോശം ആളുകൾ നിങ്ങളെ മുറിപ്പെടുത്താൻ ശ്രമിക്കുമ്പോൾ, കവചം ഉപയോഗപ്രദമാണ്. ഈ കവചം ധരിക്കുന്നതിലൂടെ, നിങ്ങൾ ഈ മായ ഉപയോഗിച്ച് മറ്റുള്ളവരുമായി കളിക്കുന്നില്ല, അതുകൊണ്ടു ഈ പ്രതിരോധ രീതി കുറ്റകരമല്ല, കാരണം നിങ്ങൾ മറ്റുള്ളവരെ വഞ്ചിക്കാൻ ശ്രമിക്കുന്നില്ല. മറ്റുള്ളവർ നിങ്ങളോട് ചെയ്യുന്ന വഞ്ചന തടയുന്നതിൽ പാപത്തിന്റെ ഒരു ലാഞ്ഛന പോലുമല്ല.

5. i) ദൈവവുമായുള്ള ഒരു സഹഭക്തന്റെ ബന്ധനത്തെ അടിസ്ഥാനമാക്കി, ഒരാൾ ഭക്തനെ ബഹുമാനിക്കുകയും ആത്മാവ് ദൈവമല്ലെങ്കിലും അവനെ/അവളെ സംശയിക്കാതിരിക്കുകയും ചെയ്യണോ?

[പാദനമസ്കാരം സ്വാമി, സീത ലക്ഷ്മണനെ കാട്ടിൽ വച്ച് അപമാനിച്ച സാഹചര്യത്തിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ടായി- ഒരു സഹഭക്തന്റെ ഈശ്വരബന്ധത്തിന്റെ അടിസ്ഥാനത്തിൽ, ആ ആത്മാവ് ദൈവമല്ലെങ്കിലും ഭക്തനെ ബഹുമാനിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്യണോ? ]

സ്വാമി മറുപടി പറഞ്ഞു:- ഏതൊരു ആത്മാവിനെയും ബഹുമാനിക്കുന്നത് നല്ലതാണ്. ബഹുമാനം ഭക്തിയല്ല. എപ്പോഴും ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കേണ്ട യഥാർത്ഥ സ്നേഹമാണ് ഭക്തി.

ii) ഭക്തരെ സംശയിക്കുന്നതും പാപമാണോ?

[ഒരാൾക്ക് ദൈവത്തിൽ അങ്ങേയറ്റം വിശ്വാസമുണ്ടായിരിക്കണം, എന്നാൽ ഭക്തരിൽ (ആത്മാവിൽ) അല്ല, ശരി, അപ്പോൾ ഭക്തരെ സംശയിക്കുന്നതും (ബുദ്ധി ഉപയോഗിച്ച് ഭക്തന്റെ വാക്കുകൾ വിശ്വസിക്കാൻ തീരുമാനിക്കാൻ) പാപമാണോ?]

സ്വാമി മറുപടി പറഞ്ഞു:- സന്ദർഭത്തെ അടിസ്ഥാനമാക്കിയും നിങ്ങളുടെ മൂർച്ചയുള്ള വിശകലനത്തെ അടിസ്ഥാനമാക്കിയും നിങ്ങൾക്ക് ഏതൊരു ഭക്തനെയും വിശ്വസിക്കാം അല്ലെങ്കിൽ സംശയിക്കാം. നിങ്ങൾ സാമാന്യവൽക്കരിക്കാൻ പാടില്ല.

iii) നിഷേധാത്മക ചിന്തകളും അനന്തരമായ പാപങ്ങളും ഒഴിവാക്കാൻ ആത്മീയ പാതയിൽ ഒരു ഭക്തൻ സ്വീകരിക്കേണ്ട മുൻകരുതൽ എന്താണ്?

[ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ആ നിഷേധാത്മക ചിന്തകൾ ഒഴിവാക്കാനും അത്തരം പാപങ്ങൾ ഒഴിവാക്കാനും ആത്മീയ പാതയിൽ ഒരു ഭക്തൻ സ്വീകരിക്കേണ്ട ജാഗ്രത എന്താണ്? അത്തരം പാപങ്ങൾ ഒഴിവാക്കാൻ ഉന്മൂലനം ചെയ്യേണ്ട മൂലകാരണം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ഭക്തൻ ദൈവത്തോട് യഥാർത്ഥ സ്നേഹം വളർത്തിയെടുത്താൽ, ഈ പാർശ്വഫലങ്ങളെല്ലാം സ്വയമേവ അപ്രത്യക്ഷമാകുന്നു.

6. i) സങ്കൽപ്പിക്കാനാവാത്ത ദൈവം = ഊർജ്ജസ്വലമായ അവതാരങ്ങൾ = മനുഷ്യാവതാരങ്ങൾ എന്ന് എല്ലാ വശങ്ങളിലും പറയാമോ?

[പാദനമസ്കാരം സ്വാമി, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെയും അവതാരങ്ങളെയും കുറിച്ച്, എനിക്ക് കുറച്ച് സംശയങ്ങളുണ്ട്- സൃഷ്ടിയ്ക്കുള്ളിലെ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം (ഭഗവാൻ ദത്ത) സൃഷ്ടിക്ക് പുറത്തുള്ള സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് തുല്യമാണോ? എല്ലാ വശങ്ങളിലും സങ്കൽപ്പിക്കാനാവാത്ത ദൈവം = ഊർജ്ജസ്വലമായ അവതാരങ്ങൾ = മനുഷ്യാവതാരങ്ങൾ എന്ന് പറയാമോ?]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും. എല്ലാ അവതാരങ്ങളിലും, പൊതുവായ മനുഷ്യൻ സങ്കൽപ്പിക്കാനാവാത്ത ദൈവം മാത്രമാണ്, ബാക്കിയുള്ളവയെല്ലാം വെറും മാധ്യമം മാത്രമാണ്. ഒരേ വ്യക്തി തന്നെ വ്യത്യസ്ത എണ്ണം വസ്ത്രങ്ങളിലും വസ്ത്രങ്ങളുടെ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും നിലനിൽക്കുന്നു.

ii) ദത്തദേവന്റെ ആത്മാവ്/ഊർജ്ജസ്വലമായ മാധ്യമം ഏകവും ശാശ്വതവുമാണോ?

[സ്വാമി, ഊർജസ്വലമായ മാധ്യമങ്ങളിൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ ശാശ്വതമായ ലയനമാണ് ഊർജ്ജസ്വലമായ ആദ്യ അവതാരമെന്ന് അങ്ങ് പറഞ്ഞല്ലോ. ദത്തദേവന്റെ ആത്മാവ്/ഊർജ്ജസ്വലമായ മാധ്യമം ഏകവും ശാശ്വതവുമാണോ? അതോ ഭൂമിയിൽ അവതരിക്കുമ്പോഴെല്ലാം അവൻ മനുഷ്യ മാധ്യമങ്ങളെ മാറ്റുന്നത് പോലെ ദത്തദേവനും ഉയർന്ന ലോകങ്ങളിലെ ഊർജ്ജസ്വലമായ മാധ്യമത്തെ മാറ്റുമോ?]

സ്വാമി മറുപടി പറഞ്ഞു:- ആത്മാവും ശരീരവും വ്യത്യസ്തമാണ്, കാരണം ആത്മാവ് അവബോധവും ശരീരം നിഷ്ക്രിയവുമാണ്. അപ്പോഴും, അടിസ്ഥാനപരമായി രണ്ടും ഒന്നാണ്, രണ്ടും നിഷ്ക്രിയ ഊർജ്ജത്തിന്റെ ഉൽപ്പന്നങ്ങൾ എന്ന അർത്ഥത്തിൽ മാത്രം. ദത്തദേവന്റെ ഊർജ്ജസ്വലമായ മാധ്യമം (ആത്മാവും ശരീരവും) തീർച്ചയായും ശാശ്വതമാണ്.

iii) ദൈവം തുടക്കമില്ലാത്തവനാണെന്ന് പറയപ്പെടുന്നു. ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ഒന്നുമില്ലായ്മയുടെ അസ്തിത്വത്തിന് സാധ്യതയില്ല എന്നാണോ ഇത് സൂചിപ്പിക്കുന്നത്?

[-അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും. ദൈവത്തിന് ഒരു കാരണവുമില്ല, നിങ്ങൾക്ക് ദൈവത്തിന്റെ മുമ്പാകെ ഭൂതകാലമുണ്ടാകില്ല. അപ്പോൾ ശൂന്യതയ്ക്ക് (nothingness ) അസ്തിത്വമില്ല.

7. അജ്ഞതയുടെ പ്രായോഗിക നിർവ്വഹണത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ എന്തുചെയ്യണം?

[മിസ്സ്‌. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, അജ്ഞതയുടെ പ്രായോഗിക നിർവഹണത്തിൽ നിന്ന് പുറത്തുകടക്കാൻ, ഞാൻ എന്താണ് ചെയ്യേണ്ടത്? ചിന്തകൾ ശരിയായ പരിശീലനത്തിലേക്ക് നയിക്കുന്നു, പിന്നെ എനിക്ക് നിഷേധാത്മക ചിന്തകളും അജ്ഞതയും ഉണ്ടെന്ന് തിരിച്ചറിയുകയും അവ സൃഷ്ടിക്കുന്നത് തടയാൻ എനിക്ക് കഴിയില്ലെന്ന് അറിയുകയും ചെയ്യുമ്പോൾ, അവ പ്രായോഗികമായി നടപ്പിലാക്കുന്നത് ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ എന്തൊക്കെയാണ്? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- നിഷേധാത്മകമായ ചിന്തകളും അറിവില്ലായ്മയും തടയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം ഇതൊരു പ്രത്യാക്രമണ (ഒഫൻസീവ്) രീതിയാണ്. ഒന്നിനും നിങ്ങളെ ആക്രമിക്കാൻ കഴിയാത്തവിധം നിങ്ങൾ എല്ലായ്പ്പോഴും യഥാർത്ഥ ദൈവഭക്തിയിൽ മുഴുകുക എന്നതാണ് ഏറ്റവും സുരക്ഷിതമായ പ്രതിരോധ മാർഗ്ഗം. തീയേറ്ററിൽ സിനിമ കാണുന്നതിലാണ് നിങ്ങളുടെ ഏകാഗ്രതയെങ്കിൽ, നിങ്ങളുടെ രക്തം കുടിക്കാൻ കൊതുകുകളും ഇരിപ്പിടങ്ങളിലെ മൂട്ടകളും നിങ്ങളെ കടിക്കുന്നതിനെക്കുറിച്ചുള്ള അറിവ് പോലും നിങ്ങൾക്കുണ്ടാകില്ല. നിങ്ങൾ ദൈവത്തിൽ മുഴുകിയിരിക്കുന്നതിനാൽ, നിങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ല. സിനിമയുടെ കാര്യത്തിൽ, നിങ്ങളുടെ ആരോഗ്യത്തിന് കേടുപാടുകൾ സംഭവിക്കും, കാരണം സിനിമ ഒരു ലൗകിക ഇനമാണ്, അതേസമയം ദൈവം സർവ്വശക്തനായ വ്യക്തിത്വമാണ്.

 
 whatsnewContactSearch