home
Shri Datta Swami

 31 Aug 2024

 

Malayalam »   English »  

ആരോടെങ്കിലും കടമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ലേ?

[Translated by devotees of Swami]

[ശ്രീരാമകാന്ത് ചോദിച്ചു:- സ്വാമി, കഴിഞ്ഞ ജന്മങ്ങളിൽ കടം വീട്ടാൻ ഉള്ള ആത്മാക്കൾക്കാണ് നാം ജനിച്ചതെന്ന് അങ്ങ് പറഞ്ഞു - ‘രുണാനുബന്ധ’. പക്ഷേ, ഓരോ മനുഷ്യനും ആർക്കെങ്കിലും ജനിക്കണം. ഇതിനർത്ഥം നമുക്ക് ആരോടെങ്കിലും കടമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും നമ്മൾ പുനർജനിക്കുന്നിടത്തോളം കാലം നമുക്ക് തിരിച്ചടയ്ക്കാത്ത (പെന്റിങ്) കടം ഉണ്ടായിരിക്കണം എന്നാണോ? നമുക്ക് കടങ്ങൾ ഇല്ലെങ്കിൽ, നമ്മൾ ഈ ലോകത്ത് വീണ്ടും ജനിക്കില്ലേ?]

സ്വാമി മറുപടി പറഞ്ഞു:- പുനർജന്മത്തിന് കാരണം രുണാനുബന്ധമാണ്, കഴിഞ്ഞ ജന്മത്തിൽ നമ്മുടെ കുട്ടികളിൽനിന്ന് എടുത്ത കടം തിരിച്ചടയ്ക്കാൻ വേണ്ടിയാണ് അത്. ഇത് പുനർജന്മത്തിൻ്റെ ഒരു വശമാണ്. പ്രത്യേക സാഹചര്യങ്ങളിൽ കഴിഞ്ഞ ജന്മത്തിൽ ചെയ്ത ചില കർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ ആത്മാവ് ഈ ലോകത്ത് പുനർജന്മം എടുക്കണം. ഇത് പുനർജന്മത്തിൻ്റെ മറ്റൊരു വശമാണ്. മാത്രമല്ല, പുനർജന്മം ഇല്ല എന്നതിനർത്ഥം ഈ ലോകത്ത് പുനർജന്മം ഒഴിവാക്കുക എന്നല്ല. ലൗകിക മോഹങ്ങളോടുകൂടെയുള്ള പുനർജന്മത്തെ ഒഴിവാക്കുക എന്നേയുള്ളൂ. മോക്ഷം ലഭിച്ച ആത്മാക്കൾ അവൻ്റെ ദൗത്യത്തിൽ അവനെ സഹായിക്കാൻ ദൈവത്തിൻ്റെ അവതാരത്തോടൊപ്പം പുനർജന്മം എടുക്കുന്നു, അവർ ലൗകിക ബന്ധനങ്ങളിൽ കുടുങ്ങിപ്പോകുന്നില്ല. അത്തരത്തിലുള്ള പുനർജന്മം ലൗകിക ബന്ധനങ്ങളാൽ കുടുങ്ങിപ്പോയ, നാം കരുതുന്ന പുനർജന്മമല്ല. ദൈവം പോലും മനുഷ്യാവതാരങ്ങളായി വീണ്ടും വീണ്ടും പുനർജന്മം എടുക്കുന്നത് ഭക്തരെ ഉന്നമിപ്പിക്കാനാണ് (ജന്മ കർമ്മ ച മേ ദിവ്യം..., സംഭവാമി യുഗേ യുഗേ... ഗീത). പുനർജന്മം ഒഴിവാക്കുക എന്നതിനർത്ഥം ലൗകിക മോഹങ്ങളുടെ ബന്ധനങ്ങളിൽ കുടുങ്ങിപ്പോയ ഒരു ജന്മത്തിൽ ഈ ലോകത്ത് വീണ്ടും ജനിക്കാതിരിക്കുക എന്നാണ്.

★ ★ ★ ★ ★

 
 whatsnewContactSearch