home
Shri Datta Swami

Posted on: 29 Jul 2023

               

Malayalam »   English »  

ഒരേസമയം ദൈവത്തോട് ചേർന്നിരിക്കുമ്പോൾ നമുക്ക് എങ്ങനെ ലൗകിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം?

[Translated by devotees of Swami]

[ശ്രീ ഗണേഷ് ചോദിച്ചു: പാദനമസ്കാരം സ്വാമിജി, ദൈവത്തോടുള്ള അടുപ്പത്തിന്റെ (attachment) അളവുകോൽ ലോകത്തോടുള്ള അകൽച്ചയുടെ (detachment) തലത്തിൽ സൂചിപ്പിക്കാമെന്ന് അങ്ങ് പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്. ഈ പോയിന്റ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉദാഹരണത്തിന്, ജനക രാജാവ് ഒരു രാജാവിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു, കുടുംബത്തലവൻ എന്ന നിലയിലും അവൻ ഏറ്റവും വലിയ പണ്ഡിതനായിരുന്നു, ദൈവത്താൽ വിമോചനം (salvation) നൽകപ്പെട്ടു. ഇവിടെ നാം ലൗകിക പ്രവർത്തനങ്ങളോടുള്ള അകൽച്ച കാണുന്നില്ല, എന്നിട്ടും ദൈവത്തോടുള്ള അടുപ്പം നാം കാണുന്നു. ഈ ബാഹ്യ വൈരുദ്ധ്യത്തെ നമുക്ക് എങ്ങനെ പരസ്പരം ബന്ധപ്പെടുത്താനാകും? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- അറ്റാച്ച്‌മെന്റ് എന്നാൽ ശാരീരിക അറ്റാച്ച്‌മെന്റല്ല. അതിനർത്ഥം മാനസികമായ അടുപ്പവും താൽപ്പര്യവും മാത്രമാണ്. നിങ്ങൾ ലോകത്തിൽ നിന്ന് മാനസികമായി വേർപിരിയപ്പെടണം (mentally detached), അതിനാൽ നിങ്ങൾക്ക് ലോകത്തിൽ യഥാർത്ഥത്തിൽ താൽപ്പര്യമില്ല, അത് ഏത് ദിവസവും ഉപേക്ഷിക്കപ്പെടും. ആത്മാവ് ഈ ലോകത്തിലായാലും മേൽ ലോകത്തിലായാലും, ആത്മാവ് എപ്പോഴും ദൈവത്തിന്റെ പരിധിയിലാണ്. ആത്മാവ് എവിടെയും ഏത് സമയത്തും ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകവുമായുള്ള ബന്ധനം (bond) വളരെ വളരെ  ഹ്രസ്വവും അയഥാർത്ഥവുമാണ്, കാരണം ലോകം അന്തർലീനമായി അയഥാർത്ഥമാണ് (inherently unreal). നിങ്ങളുടെ ബന്ധനം ഒരു മിഥ്യയായ (illusory) വസ്തുവുമായി മാത്രമാണ്. ദൈവം പരമമായ യാഥാർത്ഥ്യമാണ് (absolute reality), ദൈവവുമായുള്ള ബന്ധനവും തികച്ചും യഥാർത്ഥമാണ്. ജനക രാജാവ് യാജ്ഞവൽക്യ (Yajnyavalkya) മുനിയുടെ കൂടെ വനത്തിൽ ഒരു ആത്മീയ ചർച്ചയിൽ ഇരിക്കുകയായിരുന്നു. ഒരു ഭൃത്യൻ വന്ന് തന്റെ തലസ്ഥാന നഗരിയായ മിഥില തീയിൽപ്പെട്ടതായി പറഞ്ഞു. അപ്പോൾ, ജനകൻ മറുപടി പറഞ്ഞു, "മിഥില കത്തിയാൽ, എനിക്കുള്ളതൊന്നും കത്തിയില്ല" (മിഥിലയാം പ്രദഗ്ധായം, ന മേ കിഞ്ചന ദഹ്യതേ, Mithilāyā pradagdhāyām, na me kiñcana dahyate). അതാണ് രാജ്യത്തോടുള്ള അവന്റെ മാനസിക അടുപ്പം (mental attachment), അത് പൂജ്യമാണ്. അവൻ രാജ്യത്തിൽ ശാരീരികമായി ഇഴുകിചേർന്ന് ഭരണം നടത്തിയിരുന്നെങ്കിലും, അവൻ രാജ്യത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടിരുന്നു, ഇത് മുകളിൽ പറഞ്ഞതുപോലെ ദൈവം പരീക്ഷിച്ചു. പൂർണ്ണമായ അകൽച്ചയോടെയും (full detachment) ദൈവത്തോടുള്ള പൂർണമായ ആസക്തിയോടെയുമാണ് (full attachment) കുടുംബത്തിലുള്ളതെന്ന് എല്ലാവരും പറയുന്നു. പക്ഷേ, പ്രാക്ടിക്കൽ ടെസ്റ്റ് വരുമ്പോൾ അവൻ പറഞ്ഞത് സത്യമാണോ തെറ്റാണോ എന്ന് മനസ്സിലാകും.

 
 whatsnewContactSearch