04 Apr 2023
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, അദ്വൈത തത്ത്വചിന്തകൻ(Advaita philosopher) ഇങ്ങനെപറയുന്നതായി കരുതുക, "ഞാൻ ബ്രഹ്മനെ (ദൈവത്തെ/Brahman) വളരെയധികം സ്നേഹിക്കുന്നു, അതിനാൽ എനിക്ക് എന്നെ ദൈവത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. ഇത് ദൈവത്തോടുള്ള എന്റെ അങ്ങേയറ്റത്തെ സ്നേഹം മാത്രമാണ് കാണിക്കുന്നത്, ദൈവത്തിന്റെ സ്ഥാനം നേടാനുള്ള എന്റെ അഭിലാഷമല്ല”. ഇതിനുള്ള ഉത്തരം ദയവായി വിശദീകരിക്കുക?]
സ്വാമി മറുപടി പറഞ്ഞു: ആരെങ്കിലും രാജാവിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നിരിക്കട്ടെ. രാജാവിനെ തനിക്ക് വളരെ ഇഷ്ടമാണെന്ന് ആ വ്യക്തി പറയണം, അതിനാൽ രാജാവിനെ നേടാനും അവനോട് വളരെ അടുത്ത് ജീവിക്കാനും ആ വ്യക്തി ആഗ്രഹിക്കുന്നു. എന്നാൽ, അതേ വ്യക്തി "എനിക്ക് രാജാവാകണം" എന്ന് പറഞ്ഞാൽ, അർത്ഥം തികച്ചും വ്യത്യസ്തമാണ്, ഇത് രാജാവിനെ മാറ്റാനുള്ള അദ്ദേഹത്തിന്റെ അഭിലാഷത്തെ കാണിക്കുന്നു. ഈ പ്രസ്താവനയിൽ, ആ വ്യക്തിയുടെ സ്നേഹം രാജാവിന്റെ സിംഹാസനത്തോടാണ്, രാജാവിനോടല്ല.
അസുരന്മാർ ഇതുപോലെ മോഹിച്ചു. രാജാവിനോടുള്ള യഥാർത്ഥ സ്നേഹം രാജാവിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്, രാജത്വവുമായി(kingship) ബന്ധപ്പെട്ടതല്ല. രാജത്വത്തോടാണ് പ്രണയമെങ്കിൽ രാജാവാകുകയാണ് (കൈവല്യം/ Kaivalyam) ലക്ഷ്യം. രാജാവിന്റെ വ്യക്തിത്വത്തോടാണ് സ്നേഹമെങ്കിൽ, രാജാവുമായുള്ള (സായുജ്യം/Saayujyam) അടുത്ത ബന്ധമാണ് ലക്ഷ്യം. ഗോപികമാർ പോലും ആഗ്രഹിച്ചത് സായൂജ്യമാണ്, കൈവല്യമല്ല.
ശ്രീ കൃഷ്ണൻറെ അഭാവത്തിൽ ഗോപികമാരുടെ നാടകത്തിൽ ശ്രീ കൃഷ്ണനോടുള്ള അമിതപ്രണയം മൂലം കൃഷ്ണൻ ചെയ്ത നിരവധി അത്ഭുതങ്ങൾ ഗോപികമാർ അവതരിപ്പിച്ചു. ഒരു ഗോപിക താൻ കൃഷ്ണനാണെന്ന് പറഞ്ഞു, ഇത് ഗോവർദ്ധന പർവതമാണെന്ന് പറഞ്ഞ് ഒരു കൈകൊണ്ട് സാരിയുടെ ഒരു ചുരുൾ ഉയർത്തി. "പൂതാഃ മദ്ഭാവമാഗതാഃ"(“Puutaah madbhaavamaagataah”) എന്ന ഗീതയിൽ ശ്രീ കൃഷ്ണൻ തന്നെ പറഞ്ഞതുപോലെ, ശ്രീ കൃഷ്ണനോടുള്ള ശുദ്ധമായ സ്നേഹമാണ് ഇതിന് കാരണം. അത്തരം പ്രചോദിതമായ ഏകത്വം(induced monism) യാതൊരു അഭിലാഷവുമില്ലാതെ ശുദ്ധമായ സ്നേഹത്തിൽ മാത്രം അധിഷ്ഠിതമാണ്, അതിനെ ഭാവ-അദ്വൈതം(Bhaava-Advaita) എന്ന് വിളിക്കുന്നു.
ഹനുമാൻ എപ്പോഴും ദൈവത്തെ സേവിക്കുന്നതിനായി ദൈവവുമായുള്ള ശാശ്വതമായ സഹവാസത്തിനായി ആഗ്രഹിച്ചു. എന്നാൽ, ഹനുമാൻറെ യഥാർത്ഥ സ്നേഹത്തിൽ ദൈവം വളരെ സന്തുഷ്ടനായിരുന്നു, അതു് തൻറെ പദവിയോടുള്ളതല്ല, അതിനാൽ ദൈവം അവനെ പദവിക്കൊപ്പം ഭാവിയിലെ ദൈവമാക്കി(future God along with the position). അദ്വൈത തത്ത്വചിന്തകൻ എപ്പോഴും താൻ ദൈവമാണ് (അഹം ബ്രഹ്മാസ്മി/ Aham Brahmaasmi) എന്ന് ജപിക്കുന്നുവെന്നോർക്കുക, അതിനർത്ഥം ദൈവവുമായുള്ള ആ അടുത്ത സഹവാസത്തിനായി അവൻ ആഗ്രഹിക്കുന്നു എന്നല്ല!
★ ★ ★ ★ ★