10 Apr 2023
[Translated by devotees]
[മിസ്റ്റർ ടാലിൻ റോവിന്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- പാപിയായ ഒരു ആത്മാവിനെതിരെ പ്രഖ്യാപിക്കപ്പെട്ട ശിക്ഷ നവീകരണത്തിന്റെ കാര്യത്തിലല്ലാതെ മാറ്റാനാവാത്തതാണ് എന്ന അർത്ഥത്തിൽ വിധി(Fate) കർക്കശമാണ്. ജ്ഞാനത്തിലൂടെയുള്ള സാക്ഷാത്കാരത്തിലൂടെ ആത്മാവിന്റെ നവീകരണം, ഭക്തിയിലൂടെയുള്ള പശ്ചാത്താപം(അനുതാപം), അഭ്യാസത്തിലൂടെ(practice) പാപം ആവർത്തിക്കാതിരിക്കൽ എന്നിവ ആ നിർദ്ദിഷ്ട തരത്തിലുള്ള എല്ലാ പാപങ്ങളെയും ഇല്ലാതാക്കും, കാരണം ശിക്ഷയുടെ ലക്ഷ്യം പാപം ആവർത്തിക്കാതിരിക്കുക മാത്രമാണ്. ഈ നവീകരണം ഈ ഭൂമിയിലെ ആത്മാവിന് സാധ്യമാണ്, അതിനാൽ, ഈ ഭൂമി വിധി മാറ്റാനുള്ള അവസരം നൽകുന്നു. ഈ ഒരു വഴി ഒഴികെ, ഇച്ഛാശക്തി(will power) എന്നത് ഈ സന്ദർഭത്തിൽ ഉപയോഗിക്കേണ്ട ഒരു മണ്ടൻ പദമാണ്. ഇച്ഛാശക്തിയാൽ, താഴ്ന്ന ആത്മവിശ്വാസം സാധാരണ നിലയിലേക്ക് കെട്ടിപ്പടുക്കാൻ കഴിയും, കൂടാതെ ഈ പ്രക്രിയയ്ക്കും സാധാരണ നിലയേക്കാൾ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയില്ല. ഒരു ആൻറിബയോട്ടിക്കിന് ബാക്ടീരിയകളെ കൊല്ലുന്നതിലൂടെ ശരീര താപനില സാധാരണ നിലയിലേക്ക് കുറയ്ക്കാൻ കഴിയും, എന്നാൽ ഇതിന് ശരീരത്തിന് കൂടുതൽ ശക്തി നൽകാനും കഴിയില്ല. ഒരു ടോണിക്ക് കൂടുതൽ ശക്തി നൽകാൻ കഴിയും, അത് ദൈവകൃപയാണ്, അത് സാധാരണ നിലയ്ക്കപ്പുറം ആത്മവിശ്വാസത്തിന് കൂടുതൽ ശക്തി നൽകും.
ചോദ്യം. നരകം ആത്മാക്കളുടെ മോശം പെരുമാറ്റങ്ങളും ദുഷ്പ്രവണതകളും കുറയ്ക്കുമോ അതോ ദുഷ്പ്രവൃത്തികൾക്ക് അനുബന്ധമായി മെച്ചപ്പെട്ട നല്ല ഗുണങ്ങൾ വളർത്തിയെടുക്കുമോ?
സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യത്തിനുള്ള ഉത്തരം മുൻ ചോദ്യത്തിനുള്ള ഉത്തരത്തിൽ കാണാം. നരകം മോശമായ പെരുമാറ്റങ്ങളെയും ദുഷ്പ്രവണതകളെയും ഒരു നിശ്ചിത കാലയളവിലേക്ക് കുറയ്ക്കുന്നു, കാരണം സദ്ഗുരു(Sadguru) ഉപദേശിച്ച ആത്മീയ ജ്ഞാനത്തിന്(spiritual knowledge) മാത്രമേ ആത്മാവിനെ ശാശ്വതമായി നവീകരിക്കാനും മികച്ച ഗുണങ്ങൾ വളർത്തിയെടുക്കാനും കഴിയൂ. ജ്ഞാനത്തിലൂടെയുള്ള നവീകരണം ശാശ്വതമായ ഫലം നൽകുന്നു, അതേസമയം ശിക്ഷ താൽക്കാലിക ഫലം നൽകുന്നു. അതിനാൽ, നവീകരിക്കപ്പെട്ട ആത്മാവിനെ വീണ്ടും ശിക്ഷിക്കേണ്ടതില്ല, ഈ യുക്തിയുടെ അടിസ്ഥാനത്തിൽ, ആ തരത്തിലുള്ള എല്ലാ അവശേഷിക്കുന്ന പാപങ്ങളും റദ്ദാക്കപ്പെടുന്നു.
ചോദ്യം. നല്ല ഗുണങ്ങൾ വളർത്താൻ ആത്മാക്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരു പ്രസംഗിച്ച യഥാർത്ഥ ആത്മീയ ജ്ഞാനം(true spiritual knowledge) എപ്പോഴും കഠിനമാണ്, കാരണം സദ്ഗുരു ഒരിക്കലും അവനിലുള്ള നിങ്ങളുടെ നല്ല മതിപ്പിനെക്കുറിച്ച് ആകുലപ്പെടുന്നില്ല. ദൈവത്തിന്റെ മനുഷ്യാവതാരമായ സദ്ഗുരുവിനെ പിടികൂടുന്നത് എല്ലാ ആത്മീയ പ്രശ്‌നങ്ങൾക്കും ഉത്തമമായ ഒറ്റമൂലി ഔഷധമാൺ. പക്ഷേ, ശരിയായ ഫലം ലഭിക്കുന്നതിന് അവിടുത്തെ ജ്ഞാനത്തിന്റെ പരിശീലനം(practice) പ്രധാനമാണ്. മികച്ച ഡോക്ടർ നിർദേശിക്കുന്ന മരുന്ന് ഉപയോഗിക്കാത്തിടത്തോളം മികച്ച ഡോക്ടറെ സമീപിക്കുന്നതിൽ ഒരു പ്രയോജനമുണ്ടാവില്ല. പ്രാക്ടീസ് ഇല്ലെങ്കിൽ, അത് ഒരു ഡോക്ടറെ സമീപിക്കാതിരിക്കുന്നതിനു തുല്യമാണ്. അതിനാൽ, ജ്ഞാനത്തിന്റെ പഠനവും തുടർന്നുള്ള പ്രചോദനവും (ഭക്തി/ devotion) ഒടുവിൽ പ്രാക്ടീസു് അല്ലെങ്കിൽ കർമ യോഗവും(Karma Yoga) ശരിയായ ചിട്ടയായ പാതയാണു്.
★ ★ ★ ★ ★