home
Shri Datta Swami

 25 Jun 2023

 

Malayalam »   English »  

ഒരു ഭക്തന്റെ അഹംഭാവത്തെക്കുറിച്ച് ദയവായി എന്നെ ബോധവൽക്കരിക്കുക

[Translated by devotees of Swami]

[മിസ്റ്റർ. വാലർ (Mr. Waller) ചോദിച്ചു: അങ്ങ് പറഞ്ഞു: "ഭക്തന് അഹംഭാവം ഉണ്ടാകുമോ ഇല്ലയോ എന്ന് ദൈവം ഭക്തനെ പരീക്ഷിക്കണമെങ്കിൽ, നിങ്ങൾ പറയുന്നതുപോലെയുള്ള സാഹചര്യം സംഭവിക്കും. ഭക്തന് അഹംഭാവമുണ്ടെങ്കിൽ, അത്തരമൊരു ഭക്തൻ ദൈവത്തിന്റെ പരീക്ഷണത്തിൽ പരാജയപ്പെട്ടു.

അത് വിഷ്ണുമതത്തിന്റെ പരിമിതമായ വീക്ഷണമാണ്, എന്നാൽ കാശ്മീരിലെ ശൈവമതത്തിൽ: പരമശിവ: പ്രകാശ (പ്രളയ, നിശ്ചലത), മാറിമാറി വരുന്ന വിമർശനം (ശുദ്ധമായ സ്വയം കേന്ദ്രീകൃതമല്ലാത്ത "ഞാൻ" ബോധം) ശിവൻ: ദൈവികം (വെളിപ്പെടുത്തുന്നത്) പരാശക്തി: ദൈവിക സ്വയം- ബോധം സദാശിവ: ഞാൻ എല്ലാത്തിലും (ദൈവിക ഐക്യം) ഈശ്വരൻ: ഇത് എന്റെ (എന്നിൽ) - ദിവ്യ സ്രഷ്ടാവ്. വാലർ എഴുതിയത്]

സ്വാമി മറുപടി പറഞ്ഞു:- ദൈവം പ്രധാനമായും ത്യാഗത്തിന്റെ വ്യാപ്തി (extent ) പരിശോധിക്കുന്നു, അത് സ്വാർത്ഥതയുടെ അഭാവത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.  ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ അളവുകോലാണ് ത്യാഗം (sacrifice). യഥാർത്ഥ സ്നേഹവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ പ്രധാന പോയിന്റ് ഇതാണ്. ഈഗോ (Ego) ത്യാഗത്തിന്റെ നിർഭാഗ്യകരമായ ഒരു ഉപോൽപ്പന്നം (byproduct) മാത്രമാണ്, ത്യാഗത്തിൽ അഹം എപ്പോഴും സൃഷ്ടിക്കപ്പെടണമെന്നില്ല (generated). ഈഗോ എന്നത് എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നമാണ് (minor problem). ദൈവം സർവ്വജ്ഞനും സർവ്വശക്തനുമാണെന്ന പൂർണ്ണമായ യഥാർത്ഥ ജ്ഞാനം നിങ്ങളുടെ പക്കൽ ലഭ്യമാണെങ്കിൽ, അഹംഭാവം (ego) ഒട്ടും ജനിക്കുകയില്ല. വേദം പ്രകാരം പോലും ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും തമ്മിൽ വ്യത്യാസമില്ല (ശിവശ്ച നാരായണഃ, Śivaśca Nārāyanaḥ). സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരിശുദ്ധി ഒരു കലം പാൽ (pot of milk) പോലെയാണ്. രണ്ടോ അതിലധികമോ ദൈവങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് പാലിന്റെ കലത്തിൽ ചേർത്തിരിക്കുന്ന ഒരു ഉപ്പ് ക്രിസ്റ്റൽ പോലെയാണ്, കാരണം കൊളോയ്ഡൽ പ്രവർത്തനം (colloidal activity) കാരണം പാൽ മുഴുവൻ കഷണങ്ങളായി വിഘടിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch