home
Shri Datta Swami

Posted on: 05 Jun 2024

               

Malayalam »   English »  

ഹിന്ദുമതത്തെക്കുറിച്ചുള്ള സത്യാന്വേഷിയുടെ അഭിപ്രായങ്ങൾക്ക് സ്വാമിയുടെ മറുപടി

[Translated by devotees of Swami]

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- റഫറൻസ്: സത്യാന്വേഷി, ഒരു യൂട്യൂബർ]

1. സത്യാന്വേഷി പറയുന്നു ഭഗവദ്ഗീത ഒരു കൊലപാതക കൈപ്പുസ്തകമാണെന്ന് (മർഡർ മാൻയൂൽ). സ്വാമി, അഭിപ്രായം പറയൂ.

സ്വാമി മറുപടി പറഞ്ഞു:- കൊലപാതകം എന്നാൽ വ്യക്തിപരമായ ചില കാരണങ്ങളാൽ ഒരു വ്യക്തിയെ കൊല്ലുക എന്നാണ്. കുരുക്ഷേത്ര യുദ്ധത്തെ ഒന്നാം ലോക മഹായുദ്ധമായോ രണ്ടാം ലോക മഹായുദ്ധവുമായോ ഉപമിക്കാം. ഈ അടുത്ത കാലം വരെ, ഈ ലോകത്ത് നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. യുദ്ധങ്ങളിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങൾക്ക് നിങ്ങൾ (സത്യാന്വേഷി) ഈ ഉപദേശം നൽകണമായിരുന്നു. നമ്മുടെ ഇന്ത്യ പോലും ചില യുദ്ധങ്ങൾ ചെയ്തു വിജയം നേടി. കൗരവർ പാണ്ഡവരെ പലവിധത്തിൽ വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, പാണ്ഡവർ ക്ഷമയോടെ ആ കഷ്ടതകൾ അനുഭവിച്ചു. അവർ രാജ്യത്തിൻ്റെ പകുതിയുടെ ഉടമസ്ഥരായിരുന്നു. പകുതി രാജ്യത്തിന് പകരം അഞ്ച് ഗ്രാമങ്ങളെങ്കിലും അവർ കൗരവരോട് യാചിച്ചു. പാണ്ഡവർക്ക് ഒരു ചതുരശ്ര ഇഞ്ച് സ്ഥലം പോലും നൽകാൻ കൗരവർ നിഷേധിച്ചു. നീതി സംരക്ഷിക്കാനും അനീതിയെ അപലപിക്കാനും കൗരവർക്കെതിരെ പോരാടാൻ ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പ്രസംഗിച്ചു. ഇതാണ് ‘പ്രവൃത്തി’ അഥവാ ലൗകിക ജീവിതം. ‘നിവൃത്തി’ അല്ലെങ്കിൽ ആത്മീയ ജീവിതത്തെക്കുറിച്ച്, ഉപനിഷത്തുകളും ബ്രഹ്മസൂത്രങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ആശയങ്ങളും വളരെ യുക്തിസഹമായി വിശദീകരിക്കുകയും ശങ്കരൻ, രാമാനുജം, മധ്വ എന്നിവർ ഗീതയ്ക്ക് വ്യാഖ്യാനങ്ങൾ എഴുതുകയും ചെയ്തു. ഈ മൂന്ന് വിശുദ്ധ ആത്മീയ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഗീത. അപ്പോൾ, ഇവരെല്ലാം വിഡ്ഢികളാണെന്നും നിങ്ങൾ മാത്രമാണ് പ്രതിഭയെന്നും (ജീനിയസ്) നിങ്ങൾ കരുതുന്നുണ്ടോ?

krishna

2. ലോകത്തെ നയിക്കാൻ പ്രകൃതി നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ദൈവം ആവശ്യമില്ലെന്ന് സത്യാന്വേഷി പറയുന്നു.

സ്വാമി മറുപടി പറഞ്ഞു:- ആകാശത്തേക്ക് റോക്കറ്റ് അയക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഐഎസ്ആർഒയിലെ (ISRO) കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലുണ്ട്. അതിനാൽ, നിങ്ങളുടെ ഏറ്റവും വലിയ ആശയം അനുസരിച്ച് ഐഎസ്ആർഒയിൽ ഒരു ജീവനക്കാരനും ഉണ്ടാകരുത്. ഒരു നിഷ്ക്രിയ സിസ്റ്റത്തിന്, അത് എത്ര സങ്കീർണ്ണമായാലും, ഒരു ബൗദ്ധിക ഘടകമില്ലാതെ (ഇൻറ്റലെക്ചൂൽ എലമൻറ്റ്) ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അഞ്ചാമത്തെ ബ്രഹ്മസൂത്രം പറയുന്നത് ജഡമായ പ്രകൃതിക്ക് (പ്രകൃതി അല്ലെങ്കിൽ പ്രധാനം) മാത്രം ഈ ജഡമായ പ്രപഞ്ചത്തെ സൃഷ്ടിക്കാനോ പ്രവർത്തിപ്പിക്കാനോ കഴിയില്ലെന്നും അതിനാൽ, അത്തരമൊരു ലക്ഷ്യത്തിന് ബൗദ്ധിക അവബോധം (ഇൻറ്റലെക്ചൂൽ അവെർനസ്സ്) ആവശ്യമാണ് എന്നുമാണ്. ബൗദ്ധിക നിയന്ത്രണം ഇല്ലായിരുന്നുവെങ്കിൽ ലോകം പണ്ടേ നശിച്ചുപോയേനെ.

3. സത്യാന്വേഷി പറയുന്നത് ദൈവം വേണമെന്ന് പറഞ്ഞാലും അനേകം ദൈവങ്ങളുടെ ആവശ്യം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- അനേകം ദൈവങ്ങൾ ഇല്ല, കാരണം ഒരേ ഒരു സർവ്വശക്തനും സങ്കൽപ്പിക്കാനാവാത്തതുമായ ഒരേ ദൈവം വിവിധ മതങ്ങളുടെ വ്യത്യസ്ത ദൈവിക രൂപങ്ങളിൽ നിലനിൽക്കുന്നു, ഇത് അനേകം ദൈവങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്നു. ഒരേ വ്യക്തി വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചാൽ, നിരവധി ആളുകൾ ഉണ്ടെന്ന് നിങ്ങൾ പറയുമോ? സർവശക്തനായ ദൈവത്തിൻ്റെ അസ്തിത്വം നിങ്ങൾക്ക് നിഷേധിക്കാനാവില്ല, കാരണം നിരവധി യഥാർത്ഥ അത്ഭുതങ്ങൾ നടക്കുന്നു, അത് മാജിക്കായി തള്ളിക്കളയാനാവില്ല. മഹാന്മാരായ ശാസ്ത്രജ്ഞർ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൻ്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു, അവൻ അത്ഭുതങ്ങൾ എന്ന് വിളിക്കപ്പെടുന്ന സങ്കൽപ്പിക്കാനാവാത്ത നിരവധി സംഭവങ്ങളുടെ ഉറവിടമാണ്. ഐൻസ്റ്റീൻ, ന്യൂട്ടൺ തുടങ്ങിയ മഹാന്മാരായ ശാസ്ത്രജ്ഞർ ശക്തരായ ദൈവവിശ്വാസികളായിരുന്നു. നിങ്ങൾ അവരെക്കാൾ വലിയവനാണോ?

4. സത്യാന്വേഷി പറയുന്നത് എന്തിനാണ് ദൈവത്തിന് മതത്തിൽ ബലി പോലെയുള്ള ആചാരങ്ങൾ വേണ്ടത്?

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന് ആചാരങ്ങൾ വേണമെന്ന് ഒരു ഗ്രന്ഥവും പറയുന്നില്ല. യാഗം പോലുള്ള ഈ ആചാരങ്ങൾ ഭക്തരുടെ മനസ്സിൽ നിന്നാണ് ഉളവായത് അത് ദൈവത്തോടുള്ള പ്രായോഗിക ഭക്തി കാണിക്കാൻ മാത്രമാണ്. ത്യാഗം യഥാർത്ഥ സ്നേഹത്തെ സൂചിപ്പിക്കുന്നു, ഇത് നമ്മുടെ ലൗകിക ബന്ധനങ്ങളിൽ വളരെ വ്യക്തമായി കാണാം.

5. ദൈവത്തിൻ്റെ അസ്തിത്വം സ്ഥാപിക്കേണ്ടത് ആസ്തികരുടെ ഉത്തരവാദിത്തമാണെന്ന് സത്യാന്വേഷി പറയുന്നു.

സ്വാമി മറുപടി പറഞ്ഞു:- അതെ, ഞങ്ങൾ ദൈവവിശ്വാസികൾ ഈ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്, കൂടാതെ നിരവധി യഥാർത്ഥ അത്ഭുതങ്ങൾ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ സ്ഥാപിക്കുന്നു, കാരണം അത്ഭുതങ്ങളും സങ്കൽപ്പിക്കാൻ കഴിയാത്ത സംഭവങ്ങളാണ്. ഈ ലോകത്ത് ദൈവം കാണിക്കുന്ന യഥാർത്ഥ അത്ഭുതങ്ങൾ നിങ്ങൾ വിശ്വസിക്കില്ലെന്ന് നിങ്ങൾ കർശനമായി പറഞ്ഞാൽ, നമ്മുടെ ഭാവി പ്രവർത്തനത്തിൻ്റെ ഗതി എന്തായിരിക്കും?

6. സത്യാന്വേഷി പറയുന്നു, ദൈവം നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, ദൈവത്തിൽ വിശ്വസിക്കേണ്ടതിൻ്റെ ആവശ്യകത എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- തങ്ങളുടെ ആഗ്രഹങ്ങൾ ഈശ്വരനാൽ പൂർത്തീകരിക്കപ്പെട്ടുവെന്ന് ഭക്തരായ പലരും പറയുന്നു. തുടക്കത്തിൽ തന്നെ നിങ്ങൾ അവനെ നിഷേധിക്കുമ്പോൾ, നിങ്ങളെ ദൈവത്തിൽ വിശ്വസിപ്പിക്കാൻ വേണ്ടി നിങ്ങളുടെ ആഗ്രഹങ്ങൾ അവൻ നിറവേറ്റണമെന്നാണോ? മഹാനായ ദൈവത്തിന് അവൻ്റെ സ്ഥാനം സംരക്ഷിക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യമുള്ളത്ര വലിയ വ്യക്തിയാണോ നിങ്ങൾ? നിങ്ങൾ അവനുവേണ്ടി ഒരു മൊട്ടുസൂചി  കരുതുകയാണെങ്കിൽ, അവൻ നിങ്ങൾക്കായി പകുതി മൊട്ടുസൂചി (പിൻ) കരുതും.

7. സത്യാന്വേഷി പറയുന്നത് എല്ലാം സൃഷ്ടിക്കപ്പെടണമെങ്കിൽ ദൈവവും സൃഷ്ടിക്കപ്പെട്ടിരിക്കണം എന്നാണ്.

സ്വാമി മറുപടി പറഞ്ഞു:- ഏതെങ്കിലും ദൈവം ഈ ദൈവത്തെ സൃഷ്ടിച്ചിട്ടുണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ, ആ ദൈവത്തെ മറ്റേതെങ്കിലും ദൈവം സൃഷ്ടിച്ചതായിരിക്കണം. ഈ രീതിയിൽ, കാരണങ്ങളുടെ ശൃംഖല അനന്തമായി നീളുന്നു (അഡ്-ഇൻഫിനിറ്റം) ഈ ശൃംഖലയിലെവിടെയെങ്കിലും നാം നിർത്തണം. നമ്മൾ നിർത്തുന്ന പോയിൻ്റിന് അതിൻ്റെ കാരണം ഉണ്ടാകരുത്, എന്നാൽ മാത്രമേ ചെയിൻ ഒരു തുടക്കമുണ്ടായി നിർത്തൂ. ആ സ്റ്റോപ്പ്-പോയിൻ്റിനെ ദൈവം എന്ന് വിളിക്കുന്നു. ഏതൊരു പണ്ഡിതനും അത്യന്താപേക്ഷിതമായ യുക്തിയാണിത്.

8. പുരാണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ദ്വിതീയ ഗ്രന്ഥങ്ങളിൽ എന്തുകൊണ്ടാണ് ദൈവം ഈ മാലിന്യങ്ങൾ അനുവദിച്ചതെന്ന് സത്യാന്വേഷി പറയുന്നു?

സ്വാമി മറുപടി പറഞ്ഞു:- സൃഷ്‌ടിക്കുശേഷം ദൈവം ആത്മാക്കൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, കാരണം ആത്മാവ് ഒരു പൂർണ്ണമായ സ്വതന്ത്ര അന്തരീക്ഷത്തിൽ മാത്രമേ പിന്തുടരുവാൻപാടൊള്ളു, അല്ലാതെ ഏതെങ്കിലും നിർബന്ധത്താൽ അല്ല (സ്വഭാവസ്തു പ്രവർത്തതേ - ഗീത). ദൈവത്തിൻ്റെ അത്തരം നല്ല ഗുണങ്ങൾ അവൻ്റെ വിശാലമനസ്കതയെ കാണിക്കുന്നു. പുരാണങ്ങളിൽ മാലിന്യങ്ങൾ (ട്രാഷ്) ഉണ്ടെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾക്ക് ട്രാഷ് എന്ന് തോന്നുന്നത് വളരെ വിദഗ്ദരായ പണ്ഡിതന്മാരുടെ കണ്ണിൽ ട്രാഷ് അല്ലായിരിക്കാം. പുരാണങ്ങളിൽ ചില യുക്തിരഹിതമായ പോയിൻ്റുകൾ നിലവിലുണ്ടെങ്കിൽ പോലും, ആത്മാക്കൾക്ക് ദൈവം നൽകിയ സ്വതന്ത്ര ഇച്ഛാശക്തിയും സ്വതന്ത്ര അന്തരീക്ഷവും ചൂഷണം ചെയ്ത ഒരു നിരീശ്വരവാദിയുടെ തിരുകിക്കയറ്റമായി (ഇൻസർഷൻ) അതിനെ കണക്കാക്കാം. പണ്ഡിതന്മാരുടെ മൂർച്ചയുള്ള യുക്തിയാൽ അത്തരം മോശം പോയിൻ്റ് തിരിച്ചറിയാൻ കഴിയും. ഒരു മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവം അനുവദിച്ചതാണെന്ന് നിങ്ങൾക്ക് പറയാനാവില്ല.

9. സത്യാന്വേഷി പറയുന്നത്, നമുക്ക് ബുദ്ധിമുട്ട് വരുമ്പോൾ തിരുകിക്കയറ്റത്തെ ഞങ്ങൾ നിരസിക്കുന്നുവെന്നും ഞങ്ങൾക്ക് സൗകര്യപ്രദമാണെങ്കിൽ ഞങ്ങൾ തിരുകൽ സ്വീകരിക്കുമെന്നും പറയുന്നു.

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇത് നിങ്ങൾക്ക് സൗകര്യപ്രദമാണെങ്കിൽ, നിങ്ങൾ അത് ഒരു തിരുകൽ (ഇൻസെർഷൻ) അല്ല എന്ന് പറയുന്നു, നിങ്ങൾക്ക് സൗകര്യപ്രദമല്ലെങ്കിൽ, ഇത് യഥാർത്ഥ വചനമാണെന്നും (ഒറിജിനൽ ടെക്സ്റ്റ്) നിങ്ങൾ പറയുന്നു. അതിനാൽ, ഈ പോയിൻ്റ് ഒരു അപവാദവുമില്ലാതെ സാർവത്രികമാണ്. നിങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ മേൽ ചെളി എറിയാനാകും? അതിലൂടെ, അതേ യുക്തിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ മേൽ ചെളിവാരിയെറിയാൻ നിങ്ങൾ ഞങ്ങളെ പ്രകോപിപ്പിക്കുകയാണ്.

10. ശംബൂകൻ തപസ്സു ചെയ്യുന്ന ശൂദ്രനായതിനാൽ രാമനാൽ വധിക്കപ്പെട്ടുവെന്ന് സത്യാന്വേഷി പറയുന്നു. ഇത് രാമൻ്റെ മോശം സ്വഭാവമല്ലേ?

സ്വാമി മറുപടി പറഞ്ഞു:- ജന്മം കൊണ്ടല്ല, ഗുണങ്ങളാലും കർമ്മങ്ങളാലും ശംബൂക ശൂദ്രനായിരുന്നു. വിശുദ്ധ ഗ്രന്ഥത്തെ പിന്തുടർന്ന് രാജ്യഭരണം അദ്ദേഹത്തെ കൃഷി ചുമതലപ്പെടുത്തുന്നു. തപസ്സെന്നാൽ (പെനൻസ്) ദൈവത്തോടുള്ള ജ്വലിക്കുന്ന താല്പര്യം എന്നാണ്, വീടും ജോലിയും ഉപേക്ഷിച്ച് കാട്ടിൽ പോയി വെറുതെ ഇരിക്കുക എന്നല്ല. അവനെ പ്രോത്സാഹിപ്പിച്ചാൽ, മറ്റെല്ലാ കർഷകരും അവന്റെ പാത പിന്തുടരും, കൃഷി ഇല്ലാതായാൽ സമൂഹം പട്ടിണിയിലാകും. ലൗകിക കർത്തവ്യങ്ങൾ ഒരേസമയം ചെയ്തുകൊണ്ട്, എല്ലാ ജാതിക്കാർക്കും തപസ്സുചെയ്യാനുള്ള അവകാശമുണ്ട് (തപസെന്നാൽ വേദപ്രകാരം ദൈവത്തിലുള്ള താൽപ്പര്യം - ബ്രഹ്മ വിജിജ്ഞാനാസ്വ, തദ്ധി തപഃ). പല ഋഷിമാരും അദ്ദേഹത്തെ ഉപദേശിച്ചു. എല്ലാ ഋഷിമാരും ഈ രീതിയിൽ മാത്രമേ തപസ്സുചെയ്യുന്നുള്ളൂ. പക്ഷേ, ശംബൂക മുനിമാരുടെ ഉപദേശം ഉപേക്ഷിച്ച് തൻ്റെ വിഡ്ഢിത്തമായ പാതയിൽ ഉറച്ചു നിന്നു. അടിസ്ഥാനപരമായി ഗുരുതരമായ നാശം വരുത്തുന്ന സമൂഹത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് രാജാവിൻ്റെ കടമയാണ്. മാത്രമല്ല, ഇത് ബ്രാഹ്മണർക്കും ശൂദ്രർക്കും ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു ചീത്ത ആളുടെ തിരുകിക്കയറ്റമാകാം (ഇൻസെർഷൻ).

rama

11. പാപങ്ങൾ ചെയ്യാൻ ദൈവം നമ്മെ അനുവദിക്കുന്നുവെന്നും അതേ ദൈവം ശിക്ഷകൾ നൽകുന്നുവെന്നും സത്യാന്വേഷി പറയുന്നു.

സ്വാമി മറുപടി പറഞ്ഞു:- ദൈവം ആത്മാക്കൾക്ക് പൂർണ്ണമായ ഇച്ഛാശക്തി നൽകിയിട്ടുണ്ടെന്ന് ഞാൻ ഇതിനകം വിശദീകരിച്ചിട്ടുണ്ട്, അതിനാൽ അവർ സ്വതന്ത്രമായ അന്തരീക്ഷത്തിൽ മാത്രമേ നവീകരിക്കപ്പെടുകയുള്ളൂ, അല്ലാതെ ഒരു നിർബന്ധം കൊണ്ടല്ല. ഇച്ഛാസ്വാതന്ത്ര്യത്തിൻ്റെ അത്തരം അന്തരീക്ഷത്തിൽ, എല്ലാ മനുഷ്യരും പാപങ്ങൾ മാത്രമാണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സ്വതന്ത്ര ഇച്ഛാശക്തിയുള്ള അത്തരം അന്തരീക്ഷത്തിൽ സ്തുത്യർഹമായ പ്രവൃത്തികൾ ചെയ്യുന്ന നിരവധി മനുഷ്യരുണ്ട്. ഈ സ്വതന്ത്ര ഇച്ഛാശക്തിയാൽ എല്ലാ ആളുകളും പാപികളായിത്തീർന്നാൽ, ദൈവത്തിൻ്റെ നയം തെറ്റാണെന്ന് നമുക്ക് നിഗമനം ചെയ്യാം. അതിനാൽ, ദൈവം പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ പുണ്യകർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല ( നാദത്തേ കസ്യചിത് പാപം... - ഗീത). ഒരു കോളേജിൽ, മുഴുവൻ ഭരണവും മികച്ചതാണ്, എല്ലാ അധ്യാപകരും അതിശയകരമാണ്. എന്നിട്ടും ചില വിദ്യാർത്ഥികൾ പഠനത്തിലെ അശ്രദ്ധമൂലം പരാജയപ്പെടുന്നു. ചില വിദ്യാർത്ഥികളുടെ പരാജയത്തിന് വിദ്യാർത്ഥിയുടെ ഭാഗത്ത് ഒരു കുറ്റവും ഇല്ലാതെ നിങ്ങൾക്ക് കോളേജ് ഭരണത്തെ കുറ്റപ്പെടുത്താനാകുമോ?

12. സത്യാന്വേഷി പറയുന്നത്, മതം അവതരിപ്പിച്ച ദൈവം ഒരു ഇരുമ്പ് ഗ്ലാസ് കപ്പ് പോലെ നിലനിൽക്കുന്നില്ല.

സ്വാമി മറുപടി പറഞ്ഞു:- ഈ പ്രസ്താവനയ്ക്ക് പിന്നിൽ ഒരു യുക്തിയുമില്ലാതെ ദൈവത്തെ പറ്റി നിങ്ങളുടെ അതിഭയങ്കരമായ തലച്ചോറിൽ ജനിച്ച ഒരു ഉദാഹരണം നിങ്ങൾ വെറുതേ പറഞ്ഞിരിക്കുന്നു. പിന്തുണയ്ക്കുന്ന ഒരു യുക്തിയും നിങ്ങൾ നൽകാത്തതിനാൽ ആളുകൾ നിങ്ങളുടെ പ്രസ്താവനയെ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമായി അവഗണിക്കും. പ്രപഞ്ചത്തിൻ്റെ അതിരുകൾ സങ്കൽപ്പിക്കാനാവാത്തതാണ്. എല്ലാം നിങ്ങളുടെ ബ്രയിനിന്‌ സങ്കൽപ്പിക്കാവുന്നതാണെന്ന് നിങ്ങൾ പറഞ്ഞാൽ, സ്പേസിന്റെയോ പ്രപഞ്ചത്തിൻ്റെയോ (യൂണിവേഴ്‌സ്) സങ്കൽപ്പിക്കാൻ കഴിയാത്ത അതിർവരമ്പിൻ്റെ (ബൗണ്ടറി) കാര്യമോ? ഈ അതിർത്തി സങ്കൽപ്പിക്കാൻ പറ്റാത്തതാണെന്ന് ശാസ്ത്രം പറയുമ്പോൾ അതിനർത്ഥം സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വസ്തുവിൻ്റെ അസ്തിത്വത്തെ ശാസ്ത്രം സമ്മതിച്ചു എന്നാണ്. എല്ലാം വിശദീകരിക്കാവുന്നതാണെന്ന് (എക്സ്പ്ലികബൽ) പറയുന്ന ശാസ്ത്രത്തിൻ്റെ അടിത്തറയെ ഇത് തകർക്കുന്നു.? ഈ സ്പേസ് കുറച്ച് അകലെ 'സ്പേസ് ഇവിടെ അവസാനിക്കുന്നു' എന്ന് എഴുതിയിരിക്കുന്ന ഒരു കോമ്പൗണ്ട് ഭിത്തിയിൽ അവസാനി ക്കുന്നുവോ? അത്തരമൊരു സാഹചര്യത്തിൽ, കോമ്പൗണ്ട് ഭിത്തിക്ക് അപ്പുറം എന്താണ് ഉള്ളത്?  'ദി സ്പേസ്' എന്ന വിഷയത്തിൽ ലോക സെമിനാറിൽ അവതരിപ്പിച്ച ശാസ്ത്ര ഗവേഷണ പ്രബന്ധത്തിലാണ് ഈ പ്രസ്താവനകൾ അവതരിപ്പിച്ചിരിക്കുന്നത്. സങ്കൽപ്പിക്കാനാവാത്ത ഈ ഇനത്തിന് ശേഷം, ദൈവ-മനുഷ്യർ പ്രദർശിപ്പിച്ച നിരവധി യഥാർത്ഥ അത്ഭുതങ്ങൾ (സങ്കൽപ്പിക്കാനാവാത്ത ഇനങ്ങൾ) നമുക്കുണ്ട്, അത് കണ്ടുകൊണ്ട് നിരവധി പ്രമുഖ ശാസ്ത്രജ്ഞർ പോലും ഭക്തരായി മാറിയിരിക്കുന്നു! അത്ഭുതങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന അത്തരം സ്ഥലങ്ങളിൽ നിങ്ങൾ അവയെ നിരീക്ഷിക്കാനും നിരാകരിക്കാനും പോകുകയോ അത്തരം അത്ഭുതങ്ങളുടെ ഉറവിടമായി സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൻ്റെ അസ്തിത്വം അംഗീകരിക്കുകയോ ചെയ്യുന്നില്ല. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരുന്ന് വെറുതെ, അത്ഭുതങ്ങളെ അന്ധമായി നിരസിക്കുകയും അവയെ മാജിക്കായി മുദ്രകുത്തുകയും ദൈവമില്ലെന്ന് നിഗമനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ വിഡ്ഢിത്തം നിറഞ്ഞ പാതയുടെ ഓരോ ചുവടുവയ്പ്പിൻ്റെയും പൂർണ അധികാരം നിങ്ങൾ തന്നെയാണ്!

13. രാമായണം അനുസരിച്ച് പൊതു ഉദ്യാനങ്ങളിൽ ദമ്പതികൾ ആസ്വദിച്ചു; ഇത് രാമരാജ്യത്തിൻ്റെ മഹത്വം തെളിയിക്കുന്നുണ്ടോ?

[സത്യൻവേഷി പറയുന്നത് വാൽമീകി രാമായണത്തിലെ ബാലകാണ്ഡത്തിൽ പൊതു ഉദ്യാനങ്ങളിൽ ദമ്പതികൾ ആസ്വദിക്കാറുണ്ടായിരുന്നു. ഇത് രാമരാജ്യത്തിൻ്റെ (ഭഗവാൻ രാമന്റെ രാജ്യം) മഹത്വം തെളിയിക്കുന്നുണ്ടോ?]

സ്വാമി മറുപടി പറഞ്ഞു:- 'രമണം' എന്ന വാക്ക് കേവലം ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്നില്ല, കാരണം ഈ വാക്ക് പൊതുവായ ആസ്വാദനത്തെയോ വിനോദത്തെയോ സൂചിപ്പിക്കുന്നു. നിങ്ങൾ ഈ വാക്ക് ലൈംഗികതയുടെ അർത്ഥത്തിൽ എടുത്താലും, ന്യായീകരിക്കപ്പെട്ട ദമ്പതികൾ വള്ളിച്ചെടികളാൽ വളർത്തിയ കുറ്റിക്കാട്ടിൽ ലൈംഗികത (സെക്സ്) ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇത് നിയമവിരുദ്ധമായ ആസ്വാദനമായി പരാമർശിക്കാനാവില്ല, കാരണം ആസ്വദിക്കുന്ന ആളുകൾ ദമ്പതികൾ മാത്രമായിരിക്കണം. സ്ത്രീകളും പുരുഷൻമാരും അവിടെ ആസ്വദിക്കുകയായിരുന്നു, അതായത് ന്യായീകരിക്കപ്പെട്ട ദമ്പതികൾ മാത്രം. ഇതിലൂടെ രാമരാജ്യത്തിന് ഒരു കുറ്റവും വരുന്നില്ല. അത്തരം പൊതു ഉദ്യാനങ്ങളെ ഇന്നത്തെ കാലത്തെ ക്ലബ്ബുകളും പബ്ബുകളും ആയി വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയില്ല.

14. ഗീത ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുവെന്ന് സത്യാന്വേഷി പറയുന്നു, അർജുനനും അന്തർജാതി വ്യവസ്ഥയെക്കുറിച്ച് വിലപിച്ചു.

സ്വാമി മറുപടി പറഞ്ഞു:- ഗീത ഊന്നിപ്പറയുന്നത് ജാതി വ്യവസ്ഥ ഗുണങ്ങളെയും ആത്മാവിൻ്റെ തുടർന്നുള്ള പ്രവൃത്തികളെയും അടിസ്ഥാനമാക്കിയാണ് എന്നാണ്, അല്ലാതെ ജനനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല (ഗുണകർമ വിഭാഗശഃ). നിങ്ങളൊഴികെ ലോകത്തിലെ എല്ലാ പൗരന്മാർക്കും അത്തരമൊരു സിസ്റ്റം സ്വീകാര്യമാണ്! ഒരേ ജാതിയിൽപ്പെട്ട വരനും വധുവും തമ്മിലുള്ള വിവാഹം ശുപാർശ ചെയ്യപ്പെട്ടത് ഒരേ പ്രൊഫഷണൽ ഗുണങ്ങളും തൊഴിൽപരമായ പ്രവൃത്തികളും ദമ്പതികൾക്കിടയിൽ വളരെയധികം ഐക്യം കൊണ്ടുവരുമെന്നതിനാലാണ്. ഒരേ ജാതിയിൽ പെട്ട വരനും വധുവും തമ്മിലുള്ള വിവാഹം എന്നത് ജന്മം കൊണ്ട് തീരുമാനിക്കപ്പെടുന്ന ജാതിയല്ല എന്നോർക്കുക. ഗുണങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ, ദമ്പതികൾക്കിടയിൽ കലഹമുണ്ടാകും, അതിനാൽ, ഈ കാഴ്ചപ്പാടിൽ, ഒരേ ജാതിയിൽ ജനിച്ച ദമ്പതികൾ തമ്മിലുള്ള വിവാഹം ഇവിടെ പരാമർശിക്കുന്നില്ല. പോയിൻ്റുകൾ 180o റൊട്ടേഷനിൽ തിരിച്ച് കൃത്യമായ വിപരീത അർത്ഥത്തിൽ കൊണ്ടുവരരുത്. ഗീത ജാതി വ്യവസ്ഥയെ പറ്റി പറഞ്ഞത് വിശകലനം ചെയ്യാതെ അതിനെ പിന്തുണച്ചതിന് നിങ്ങൾ ഗീതയെ കുറ്റപ്പെടുത്തുന്നു.

15. അർജ്ജുനൻ പോലും ജനിച്ചത് മിശ്രവിവാഹത്തിലൂടെയാണെന്ന് സത്യാന്വേഷി പറയുന്നു.

സ്വാമി മറുപടി പറഞ്ഞു:- ബ്രാഹ്മണ-പരാശരൻ വ്യാസ മുനിക്ക് ജന്മം നൽകാൻ ക്ഷത്രിയ-സത്യവതിയെ കണ്ടുമുട്ടി. ഹോർമോൺ കാമത്താൽ കുറ്റപ്പെടുത്താൻ കഴിയാത്ത വിശുദ്ധ ഋഷിമാരാണ് ഇവരെല്ലാം. ദൈവിക നിർദ്ദേശപ്രകാരം, വ്യാസ മുനിയുടെ ജനനത്തിനായി അത്തരമൊരു സംഗമം നടന്നു. പരാശര മഹർഷിക്ക് ഹോർമോൺ കാമമുണ്ടെങ്കിൽ, സത്യവതി വളരെ സുന്ദരിയായിരിക്കെ, ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം എന്തിനാണ് സത്യവതിയെ ഉപേക്ഷിക്കുന്നത്? വ്യാസൻ തൻ്റെ ഇളയ സഹോദരനായ വിചിത്രവീര്യൻ്റെ രണ്ട് ഭാര്യമാരായ അംബികയെയും അംബാലികയെയും കണ്ടുമുട്ടിയപ്പോൾ, അത് ദ്വാപരയുഗത്തിലെ അന്നത്തെ ന്യായമായ ആചാരമായിരുന്നു (ദേവര ന്യായം). കുരു രാജവംശം വിപുലീകരിക്കുന്നതിൻ്റെ ഗുരുതരമായ പ്രശ്നമായിരുന്നു അത്. ഇവിടെയും കാമത്തിൻ്റെ അർത്ഥമില്ല, കാരണം, ഒരു കണ്ടുമുട്ടലിനു ശേഷം വ്യാസ മുനി പോയി. ചില ആചാരങ്ങൾ ചില യുഗങ്ങളിൽ (യുഗങ്ങൾ) ധാർമ്മികമായിരുന്നു, അവ നമ്മുടെ യുഗത്തിൽ (കലിയുഗം) പരാശര മുനി (ദേവരാച്ച സുതോത്പത്തിഃ) നിരോധിച്ചതിനാൽ നമ്മൾ അവയെ വിമർശിക്കരുത്. ഇന്നത്തെ കാലത്ത് ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ കൃത്രിമ ബീജസങ്കലനം നടത്തുന്നത് പോലെയായിരുന്നു അത്. നിങ്ങളുടെ വിമർശനം ആരംഭിക്കുന്നതിന് മുമ്പ് പണ്ഡിതന്മാരുമായി ചർച്ച ചെയ്യാനുള്ള ക്ഷമയുടെ ഒരു അംശം പോലുമില്ലാതെ വേദങ്ങളെ വിമർശിക്കാൻ തിടുക്കം കാണിക്കരുത്.

16. സ്ത്രീകളുടെ സ്വഭാവം നഷ്ടപ്പെട്ടു മിശ്രവിവാഹത്തിലേയ്ക്ക് നയിക്കുമെന്ന് അർജ്ജുനൻ വിലപിച്ചതായി സത്യാന്വേഷി പറയുന്നു. ആണുങ്ങളുടെ കാര്യമോ?

സ്വാമി മറുപടി പറഞ്ഞു:- സ്ത്രീ ഏറ്റവും പുണ്യപ്പെട്ടവളായി കണക്കാക്കുന്നു, കാരണം അവൾ ഗർഭം ധരിക്കുന്നു, പുരുഷനല്ല. പുരുഷൻ്റെ വിത്തിൻ്റെ (ബീജം) വിലാസം അറിയില്ലായിരിക്കാം, എന്നാൽ ഒമ്പത് മാസത്തെ ഗർഭധാരണവും സ്ത്രീയുടെ പ്രസവവും കാരണം സ്ത്രീയുടെ ഭൂമിയുടെ (ക്ഷേത്രം) വിലാസം വ്യക്തമായി അറിയാം. സ്വഭാവം നഷ്‌ടപ്പെടുന്നതിൽ സ്ത്രീകൾ എപ്പോഴും അതീവ ജാഗ്രത പുലർത്തുന്നതിൻ്റെ കാരണം ഇതാണ്. ഈ വാദം തികഞ്ഞ ശാസ്ത്രബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു മതഗ്രന്ഥത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല. ഇക്കാരണത്താൽ ഭൂമിയുടെ പ്രാധാന്യം (ക്ഷേത്രപ്രധാന്യം) വളരെയധികം പ്രൊജക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

 
 whatsnewContactSearch