16 Mar 2024
[Translated by devotees of Swami]
1. ഹിന്ദു വേദഗ്രന്ഥങ്ങളിൽ മനുഷ്യാവതാരത്തെ കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. എന്നാൽ, ക്രിസ്ത്യൻ വേദഗ്രന്ഥങ്ങളിൽ എന്തെങ്കിലും പരാമർശങ്ങളുണ്ടോ?
[ശ്രീമതി അദ്വീകയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- യേശു തന്നെ ദൈവത്തിൻ്റെ മനുഷ്യാവതാരമാണ്. അവനും അവൻ്റെ പിതാവും ഒന്നാണ് എന്ന് അവൻ പറഞ്ഞു .
2. ജ്ഞാനം, ഭക്തി, കർമ്മയോഗം എന്ന ക്രമം വരുമ്പോൾ, എന്തുകൊണ്ടാണ് വസിഷ്ഠ മഹർഷി ശ്രീരാമനോട് ഗുരുദക്ഷിണ ചോദിച്ചത്?
[ ശ്രീമതി ദീപ്തിക വെണ്ണ ചോദിച്ചു:- സ്വാമി, ജ്ഞാനം പകരുന്നതിന് മുമ്പ് ശ്രീരാമനോട് ഗുരുദക്ഷിണ ചോദിച്ച വസിഷ്ഠ മഹർഷിയെക്കുറിച്ച് അങ്ങ് ദത്ത ജയന്തി സത്സംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. ജ്ഞാനം, ഭക്തി, കർമ്മയോഗം എന്നീ ക്രമം വരുമ്പോൾ, വസിഷ്ഠ മഹർഷി ശ്രീരാമനോട് ഗുരു ദക്ഷിണ ചോദിച്ച സംഭവം എങ്ങനെയെന്ന് വിശദമാക്കാമോ? ശ്രീരാമന് ബ്രഹ്മജ്ഞാനം പകർന്നതുകൊണ്ടാണോ വസിഷ്ഠ മുനി ഗുരു ദക്ഷിണ സ്വീകരിച്ചത്?]
സ്വാമി മറുപടി പറഞ്ഞു:- ശ്രീരാമൻ ദൈവത്തിൻ്റെ അവതാരമാണ്. ബ്രഹ്മദേവൻ്റെ പുത്രനാണ് വസിഷ്ഠ മുനി. ബ്രഹ്മദേവൻ്റെ പുത്രന് യഥാർത്ഥ ആത്മീയ ജ്ഞാനം ഉണ്ടായിരിക്കണം, വസിഷ്ഠ മഹർഷിയുടെ പ്രബോധനത്തെക്കുറിച്ച് ആരും സംശയിക്കേണ്ടതില്ല. ഈ കലിയുഗത്തിലെ പ്രബോധകരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് സദ്ഗുരു എന്ന് സ്വയം അവകാശപ്പെടുന്ന നിരവധി വ്യാജ പ്രഭാഷകരുള്ള ഇന്നത്തെ കാലത്തിനും ബാധകമാണ്.
★ ★ ★ ★ ★