home
Shri Datta Swami

Posted on: 13 Apr 2024

               

Malayalam »   English »  

ഭക്തരുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. എനിക്ക് അങ്ങയുടെ സഹായം അഭ്യർത്ഥിക്കാനാകുമോ?

[ശ്രീ പ്രവീൺ ചോദിച്ചു: ഹലോ സ്വാമി, കഴിഞ്ഞ നാല് വർഷമായി, എൻ്റെ ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതിനെ മറികടക്കാൻ എനിക്ക് അങ്ങയുടെ മാർഗനിർദേശം ആവശ്യമാണ്. ദയവായി എനിക്ക് അങ്ങയുടെ സഹായം അഭ്യർത്ഥിക്കാനാകുമോ?.]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ ദിവസവും അര മണിക്കൂർ നേരം താഴെ പറയുന്ന മന്ത്രം ശ്രീ ആഞ്ജനേയ ശ്രീ സുബ്രമണ്യചൊല്ലുക. മൂന്ന് വർഷം കൂടി നിങ്ങൾ ഇത് ആത്മാർത്ഥമായി ചെയ്യണം.

2. ഒരു സ്ത്രീയെ അവളുടെ സൗന്ദര്യത്താൽ ആകർഷിക്കപ്പെട്ടാൽ, അത് അവളുമായി ഭാവി ജന്മങ്ങളിൽ എന്തെങ്കിലും ബന്ധനത്തിന് കാരണമാകുമോ?

[ശ്രീ അഭിരാം കുടല ചോദിച്ചു: പാദനമസ്കാരം സ്വാമി. സ്വാമി, ഒരു സ്ത്രീയുടെ/അവരുടെ സൗന്ദര്യത്താൽ ആകർഷിക്കപ്പെട്ടാൽ, വരാനിരിക്കുന്ന ജന്മങ്ങളിൽ അത് അവരുമായി എന്തെങ്കിലും ബന്ധനം സ്ഥാപിക്കുമോ? ഇല്ലെങ്കിൽ, മാനിൽ ആകൃഷ്ടനായ ഒരു മുനി അടുത്ത ജന്മത്തിൽ മാനാകുന്നതെങ്ങനെ? ഇല്ലെങ്കിൽ, മനസ്സിൽ ശക്തമായ നിയന്ത്രണമുള്ള ഒരാൾക്ക്, സ്ത്രീയുടെ ശാരീരികസൗന്ദര്യം കാണാനും ചിന്തകളിൽ മാത്രം മുഴുകിയിരുന്നതിനാൽ ജീവിതകാലം മുഴുവൻ അയാൾക്ക് ലഭിക്കുന്ന ഏത് വികാരവും ആസ്വദിക്കാനും കഴിയുമോ? ആശംസകളോടെ, അഭിരാം കുടല]

സ്വാമി മറുപടി പറഞ്ഞു:- ആകർഷണം ഇരുവശത്തുനിന്നും ഉണ്ടാകണം, അങ്ങനെ ഒരു ബന്ധനം ഈ ജന്മത്തിൽ തന്നെ ഉണ്ടാകാം, അത് ഭാവി ജന്മങ്ങളിലും തുടരാം.

3. അങ്ങയെ പ്രസാദിപ്പിക്കാൻ ജോലി ത്യാഗം (സാക്രിഫൈസ് ഓഫ് വർക്ക്) ചെയ്യാൻ എനിക്ക് തോന്നുന്നില്ല. ദയവായി എന്നെ നയിക്കൂ.

[ശ്രീ  സൗമ്യദീപ് മൊണ്ടൽ ചോദിച്ചു: ബഹുമാന്യമായ പ്രണാമം സ്വാമിജി, അടുത്തിടെ, എൻ്റെ മാനസികാരോഗ്യത്തിൻ്റെ പുരോഗതി കണ്ട് ഡോക്ടർ ആശ്ചര്യപ്പെട്ടു. അങ്ങയുടെ കൃപയാൽ മാത്രം സംഭവിച്ചതാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. മറുവശത്ത്, മുമ്പ് എനിക്ക് സുഖം നൽകിയിരുന്ന ലൗകിക പ്രവർത്തനങ്ങളിൽ ഇപ്പോൾ എനിക്ക് തീർത്തും താൽപ്പര്യമില്ല. അങ്ങയുടെ സേവനത്തിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അങ്ങയെ പ്രസാദിപ്പിക്കാൻ ജോലി ത്യാഗം ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ദയവു ചെയ്തു എന്നെ നയിക്കൂ. അങ്ങയുടെ ദാസൻ, സൗമ്യദീപ് മൊണ്ടൽ]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് വളരെ താൽപ്പര്യമുള്ള ലൈനിൽ ദൈവത്തിനുവേണ്ടിയുള്ള ജോലിയുടെ ത്യാഗം (ദൈവ സേവനം) ചെയ്യാൻ നിങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. നിങ്ങൾ ജോലിയിൽ മുന്നേറുമ്പോൾ നിങ്ങൾക്ക് എൻ്റെ മാർഗനിർദേശം ലഭിക്കും.

4. ഒരാൾ ഭൗതിക പ്രശ്‌നങ്ങൾക്കായാണ് അങ്ങയുടെ അടുക്കൽ വരുന്നതെങ്കിൽ, അവൻ ആത്മീയ യാത്രയിൽ നിന്ന് ഇതിനകം അയോഗ്യനല്ലേ?

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി!]

സ്വാമി മറുപടി പറഞ്ഞു:- ഭൗതിക പ്രശ്‌നങ്ങൾ അടിസ്ഥാനപരമാണെങ്കിൽ, നിങ്ങളുടെ ആത്മീയ യാത്രയിൽ സമാധാനപരമായി മുന്നോട്ടുപോകാൻ നിങ്ങളെ സഹായിക്കാൻ ദൈവം തയ്യാറായിരിക്കും. അമിതമായ അഭിലാഷങ്ങൾ മാത്രം ദൈവം അംഗീകരിക്കുന്നില്ല.

5. സദ്ഗുരുവിൻ്റെ ശിഷ്യനായിരുന്നിട്ടും ഒരാൾ ആത്മീയ ജ്ഞാനത്തിനായി പല സ്ഥലങ്ങളിലും പോയാൽ, ഇത് അവനെ സ്വഭാവരഹിതനാക്കുന്നുണ്ടോ?

[സദ്ഗുരുവിൻ്റെ ശിഷ്യനായിരുന്നിട്ടും ഒരുവൻ നിരാശയോടെ ഈശ്വരൻ്റെ ഭാവങ്ങളെ അറിയാനുള്ള ദാഹത്തിൽ പലയിടത്തും പോയാൽ, ഇത് അവനെ സ്വഭാവമില്ലാത്തവനാക്കുമോ? അങ്ങയുടെ പാദങ്ങൾക്ക് താഴെ, സ്വാമി ജി!]

സ്വാമി മറുപടി പറഞ്ഞു:- പല സ്ഥലങ്ങളിലും പോകുന്നതിൽ തെറ്റില്ല, കാരണം വിവിധ കോണുകളിലുള്ള സമ്പർക്കം ഭക്തനെ കൂടുതൽ ജ്ഞാനിയാക്കുകയും സഹഭക്തരുമായി നിശിതമായ വിശകലന ചർച്ചയിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.

 
 whatsnewContactSearch