08 May 2024
[Translated by devotees of Swami]
1. പൂച്ചകളെ പോലെയുള്ള വളർത്തുമൃഗങ്ങൾ ഉണ്ടാകുന്നത് രണാനുബന്ധനത്തിന് കാരണമാകുമോ?
[ശ്രീമതി. അനിതാ റെങ്കുന്ത്ല ചോദിച്ചു: പാദ നമസ്കാരം സ്വാമി ഗുരു ദത്ത ശ്രീ ദത്ത പ്രഭു ദത്ത. സ്വാമി, പൂച്ചകളെ പോലെയുള്ള വളർത്തുമൃഗങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യവും നമ്മുടെ രണാനുബന്ധനവും കൂട്ടുമോ? അങ്ങയുടെ വിശുദ്ധ പാദങ്ങളിൽ, അനിത.]
സ്വാമി മറുപടി പറഞ്ഞു:- വളർത്തുമൃഗങ്ങളും ആ ശരീരത്തിൽ ജനിച്ച ആത്മാക്കളാണ്. രണാനുബന്ധനം എന്ന ആശയം തീർച്ചയായും വളർത്തുമൃഗങ്ങൾക്കും ബാധകമാണ്.
2. ഒരു ഭക്തൻ ഒരു പ്രവൃത്തി ചെയ്യാനുള്ള കഴിവില്ലായ്മ പ്രകടിപ്പിക്കുകയും അങ്ങയുടെ കൃപയ്ക്കായി ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അങ്ങയുടെ പുഞ്ചിരിയുടെ ആന്തരിക അർത്ഥമെന്താണ്?
[ശ്രീ സത്യ റെഡ്ഡി ചോദിച്ചു: മീ പാദ പദ്മലാകു നമസ്കാരം സ്വാമിജി, സ്വാമിജി, സുമതി എന്ന ഒരു ഭക്ത, ദത്ത ഭഗവാനോട് തൻ്റെ പുത്രനാകാൻ ആവശ്യപ്പെട്ടു. ആ കുട്ടിയിൽ ആകൃഷ്ടയാകരുതെന്നും അവൻ്റെ കൽപ്പനകൾ അനുസരിക്കണമെന്നും ഒരു ഉപാധി വെച്ചുകൊണ്ട് സ്വാമിജി അവൾക്ക് അനുഗ്രഹം നൽകി. അപ്പോൾ അവൾ തൻ്റെ കഴിവില്ലായ്മ പ്രകടിപ്പിച്ചു, സ്വാമിജി അവളെ പുഞ്ചിരിയോടെ അനുഗ്രഹിച്ചു, അവൻ അപ്രത്യക്ഷനായി. സ്വാമിജി, അങ്ങയുടെ പുഞ്ചിരിയിൽ ജ്ഞാനം നിറഞ്ഞിരിക്കുന്നു. സ്വാമിജി അങ്ങയുടെ പുഞ്ചിരിയെക്കുറിച്ചും അതിൻ്റെ സൂചനയെക്കുറിച്ചും ദയവായി വിശദീകരിക്കുക?]
സ്വാമി മറുപടി പറഞ്ഞു:- പുഞ്ചിരി ദൈവത്തിൻ്റെ സ്നേഹത്തെയും കൃപയെയും സൂചിപ്പിക്കുന്നു. ഈ പുഞ്ചിരിയുടെ കാര്യത്തിലുള്ള നിശബ്ദത, കർമ്മഫലങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീതിയുടെ ദേവതയുടെ ശക്തിയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് പുഞ്ചിരിയുടെ ആകെത്തുക. നിശബ്ദതയോടെയുള്ള അത്തരം പുഞ്ചിരി മധുരപലഹാരത്തിൻ്റെയും എരിവുള്ള വിഭവത്തിൻ്റെയും മിശ്രിതമാണ്.
3. ഒരാൾക്ക് അവൻ്റെ പെട്ടെന്നുള്ള പെരുമാറ്റം എങ്ങനെ ലഘൂകരിക്കാനാകും?
[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി! ഒരാൾക്ക് അവൻ്റെ ആവേശകരമായ (ഇൻപൾസീവ്) പെരുമാറ്റം എങ്ങനെ ലഘൂകരിക്കാനാകും? അങ്ങയുടെ പാദങ്ങൾക്ക് താഴെ, സ്വാമി ജി!]
സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരുവിൽ നിന്ന് പ്രത്യേകിച്ച് അത്തരം ആശയത്തെക്കുറിച്ചുള്ള ആത്മീയ ജ്ഞാനം കേട്ടുകൊണ്ട്.
4. ദൈവത്തിനുവേണ്ടിയുള്ള മോഹം ഉണ്ടാകുന്നത് ശരിയല്ലേ?
[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തോടുള്ള ‘മോഹം’ (അന്ധമായ ആകർഷണം) സ്വാർത്ഥതയുടെയും അജ്ഞതയുടെയും അടിസ്ഥാനത്തിലാണോ, അതേസമയം ദൈവത്തോടുള്ള ‘പ്രേമം’ (യഥാർത്ഥ സ്നേഹം) നിസ്വാർത്ഥത, കീഴടങ്ങൽ, ത്യാഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണോ? അപ്പോൾ ദൈവത്തിനു മോഹം ഉണ്ടാകുന്നത് ശരിയല്ലേ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, പ്രിയങ്ക]
സ്വാമി മറുപടി പറഞ്ഞു:- സ്വാർത്ഥതയിലും അജ്ഞതയിലും അധിഷ്ഠിതമായ ദൈവത്തോടുള്ള അഭിനിവേശം ഒരു പരിധിവരെ ശരിയാണ് (ദൈവത്തിലുള്ള വിശ്വാസം നിമിത്തം, അതിനർത്ഥം ആത്മാവെങ്കിലും കുറഞ്ഞത് ദൈവത്തെ വിശ്വസിക്കുന്നു എന്നാണ്) അതേസമയം നിസ്വാർത്ഥതയിലും യഥാർത്ഥ സ്നേഹത്തിലും അധിഷ്ഠിതമായ ദൈവത്തോടുള്ള ആകർഷണം തികച്ചും ശരിയാണ്. ആദ്യത്തേത് ബിസിനസ് ഭക്തിയാണെങ്കിൽ രണ്ടാമത്തേത് ആരാധക ഭക്തിയാണ് (ഫാൻ ഡിവോഷൻ).
★ ★ ★ ★ ★