03 Nov 2024
[Translated by devotees of Swami]
ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ
(മുംബൈയിൽ നിന്നുള്ള ശ്രീ ജി. ലക്ഷ്മണനും ശ്രീമതി. ഛന്ദയും കാനഡയിൽ നിന്നുള്ള ശ്രീമതി. പ്രിയങ്കയും ചില പ്രാദേശിക ഭക്തർക്കൊപ്പം ഈ സത്സംഗത്തിൽ പങ്കെടുത്തു.)
1. ഷിർദ്ദി സായി പ്രതിമയിൽ നിന്ന് തുടർച്ചയായി വെള്ളം പുറത്തേക്ക് വരുന്ന അത്ഭുതത്തിൽ ഏത് തരം മായയാണ് മറികടന്നത്?
[ശ്രീമതി. ഛന്ദ ചോദിച്ചു:- സ്വാമി, ശ്രീ ഷിർദി സായി ബാബയുടെ വളരെ ചെറിയ പ്രതിമയിൽ നിന്ന് ധാരാളം വെള്ളം പുറത്തേക്ക് വരുന്നതായി അങ്ങ് സൂചിപ്പിച്ചു. ഈ അത്ഭുതം മായയോ മഹാ മായയോ മൂല മായയോ മറികടക്കുന്നതിന് കീഴിലാണോ വരുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- ഈ അത്ഭുതം മൂല മായയെ മറികടക്കുന്നു, കാരണം അത്ഭുതം നടക്കുമ്പോൾ വലിയ അളവിൽ പുതിയ സ്പേസ് സൃഷ്ടിക്കപ്പെടുന്നു. ഈ അത്ഭുതം മനസ്സിലാക്കാൻ, നിങ്ങൾ സ്പേസ് മറികടക്കണം, അത് അസാധ്യമാണ്. പ്രതിമയുടെ വലിപ്പം വളരെ ചെറുതാണ്, അതിനാൽ പ്രതിമയിൽ വളരെ ചെറിയ സ്പേസ് ആണുള്ളത്. നിലനിൽപ്പിന് വലിയ സ്പേസ് ആവശ്യമുള്ള ധാരാളം വെള്ളം ആ ചെറിയ സ്പേസിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇത് ഭഗവാൻ കൃഷ്ണൻ്റെ വായിൽ യശോദ ലോകം മുഴുവൻ കണ്ടതുപോലെയാണ്. പരബ്രഹ്മൻ അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം മാത്രമേ സ്പേസിന് അതീതനായിട്ടുള്ളൂ, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്, സ്പേസ് സൃഷ്ടിച്ചത്. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ അതിൻ്റെ ഉൽപ്പാദനത്തിന് മുമ്പായി സ്പേസ് നിലനിൽക്കില്ല. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൽ സ്പേസ് ഇല്ല എന്നർത്ഥം. സങ്കൽപ്പിക്കാനാവാത്ത ദൈവം സ്പേസിന് അതീതനാണ് എന്നാണ് ഇതിനർത്ഥം. സർവ്വ ശക്തനും സ്പേസിന് അതീതനുമായ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിനോ അല്ലെങ്കിൽ പരബ്രഹ്മനോ അത്തരം അത്ഭുതം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാണ്. ശ്രീ ഷിർദി സായി ബാബയിൽ പരബ്രഹ്മൻ ഉണ്ടെന്നുള്ളതും വ്യക്തമാണ്. ശ്രീ ഷിർദി സായി ബാബയിൽ സന്നിഹിതനായ പരബ്രഹ്മൻ തൻ്റെ പ്രതിമയിലൂടെ ഈ അത്ഭുതം ചെയ്യുന്നു.
വർത്തമാനകാലത്ത് അത്തരം ഏറ്റവും വലിയ അത്ഭുതം (മൂല മായയെ മറികടന്നതിനാൽ ഏറ്റവും വലിയ അത്ഭുതം) പ്രകടിപ്പിക്കാനുള്ള കാരണം അടുത്തിടെ നിരവധി ബഗ്ഗർമാർ (വൃത്തികെട്ട മനുഷ്യർ) ദത്ത ദൈവത്തിൻ്റെ അവതാരമായ ശ്രീ ഷിർദി സായി ബാബയെ വിമർശിക്കുന്നത് കൊണ്ടാണ്. അവരുടെ വായ അടയ്ക്കാൻ, ഈ അത്ഭുതം അവിടുന്ന് പ്രകടിപ്പിക്കുന്നു, ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ ഹിന്ദുപുരത്തുള്ള സരസ്വതി വിദ്യാ മന്ദിറിന് എതിർവശത്തുള്ള ഒരു ഭക്തൻ്റെ വീട്ടിൽ ഈ അത്ഭുതം ഒരാൾക്ക് കാണാം. നിങ്ങൾക്ക് യൂട്യൂബിൽ അത്ഭുത വീഡിയോകളും കാണാം. ഏതെങ്കിലും തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെയും ലൗകിക യുക്തിയിലൂടെയും ഈ അത്ഭുതം നാം മനസ്സിലാക്കുന്നില്ല എന്നതിനാൽ, അതിനർത്ഥം നാം സ്പേസോ മൂല മായയോ മറികടന്നിട്ടില്ല എന്നാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവം ഈ അത്ഭുതം ചെയ്തു, കാരണം അവൻ ഇതിനകം മൂ മായ അല്ലെങ്കിൽ സ്പേസിനെ മറികടന്നു.
സ്പേസ് ഒഴികെയുള്ള നാല് ഭൂതങ്ങൾ (മൂലകങ്ങൾ) സൃഷ്ടിക്കപ്പെട്ടാൽ, അത് മഹാ മായയെ മറികടക്കുന്നതിനുള്ള ഉദാഹരണമായി മാറുന്നു. ഉദാഹരണത്തിന്, ശ്രീ സത്യസായി ഭസ്മം സൃഷ്ടിച്ചപ്പോൾ, ഭസ്മമായ ദ്രവ്യം സൃഷ്ടിക്കപ്പെടുന്നു, ഭസ്മം ഇതിനകം നിലവിലുള്ള സ്പേസിൽ നിലനിൽക്കുന്നു. ഈ അത്ഭുതത്തിൽ പുതിയ സ്പേസ് സൃഷ്ടിക്കപ്പെട്ടിട്ടില്ല. നാല് മൂലകങ്ങളുടെ സൃഷ്ടിയോ പുതിയ മൂലകങ്ങളുടെ അപ്രത്യക്ഷമോ ഒരു ആത്മാവിന് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ, യഥാർത്ഥ ഭൗതിക അവസ്ഥയിൽ അനുഭവിക്കാൻ കഴിയില്ല. എന്നാൽ ഇവിടെ, നിലവിലുള്ള സ്പേസിൽ നാല് മൂലകങ്ങളും ഭസ്മത്തിൻ്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടു. അതിനാൽ, ഈ അത്ഭുതം മഹാ മായയെ മറികടക്കുന്നു, കാരണം ഭൗതിക അവസ്ഥയിലെ നാല് മൂലകങ്ങളുടെ അത്തരം സൃഷ്ടിക്കപ്പെടലോ അപ്രത്യക്ഷമാകലോ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. ശ്രീ സത്യ സായി E=mc 2 എന്ന തത്വത്തെ പിന്തുടർന്ന് ഒരു മധുരപലഹാരം സൃഷ്ടിച്ചുവെന്ന് ചിലർ പറയുന്നു. അവൻ കുറച്ച് പ്രാപഞ്ചിക ഊർജ്ജം (കോസ്മിക് എനർജി) എടുത്ത് ദ്രവ്യത്തെ സൃഷ്ടിച്ചുവെന്ന് അവർ വിശദീകരിക്കുന്നു, അത് മധുരപലഹാരമാണ്. ഇതിലൂടെ, ഈ അത്ഭുതം പോലും ശാസ്ത്രത്തിൻ്റെ പരിധിയിൽ മാത്രമാണെന്ന് അവർ അവകാശപ്പെടാൻ ആഗ്രഹിക്കുന്നു. ആ അത്ഭുതം ശാസ്ത്രത്തിൻ്റെ പരിധിയിൽ വരുകയാണെങ്കിൽ, "എന്തുകൊണ്ടാണ് നിങ്ങൾക്ക് ആ അത്ഭുതം ചെയ്യാൻ കഴിയാത്തത്?" എന്ന് ഞാൻ അവരോട് ചോദിക്കുന്നു. അത് ശാസ്ത്രമാണെങ്കിൽ, ഏതൊരു ശാസ്ത്ര പരീക്ഷണവും ആവർത്തിക്കാനും അതേ ഫലം നേടാനും ആർക്കും കഴിയണം. ശ്രീ സത്യസായി ഒരു മധുരപലഹാരം സൃഷ്ടിക്കുമ്പോഴെല്ലാം, എവിടെയെങ്കിലും മധുരപലഹാരക്കടകളിലെ ചില മധുരപലഹാരങ്ങൾ ഊർജ്ജത്തിൻ്റെയും ദ്രവ്യത്തിൻ്റെയും സംരക്ഷണ നിയമം തെളിയിക്കുന്നതായി അപ്രത്യക്ഷമാകുന്നു എന്ന് മറ്റു ചിലർ പറയുന്നു. ഇതിലൂടെ, ഈ അത്ഭുതം തികച്ചും ശാസ്ത്രീയമായ ഒരു ആശയമാണെന്ന് അവർ അവകാശപ്പെടാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു സഖാവിനോട്, ഞാൻ ഇതേ ചോദ്യം ഉന്നയിച്ചു, ഇത് വളരെ ലളിതമായ ഒരു ശാസ്ത്രീയ ആശയമാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾക്ക് അത് ചെയ്യാൻ കഴിയാത്തത്. അത്ഭുതത്തിന്റെ ശാസ്ത്രത്തിനപ്പുറമുള്ള സങ്കൽപ്പിക്കാൻ പറ്റാത്ത പ്രകൃതം കൊണ്ട് അത്ഭുതം ആവർത്തിക്കാൻ നമ്മൾക്ക് പറ്റാത്തതിനാൽ സങ്കൽപ്പിക്കാൻ പറ്റാത്ത ദൈവം ചെയ്ത ഒരു അസാമാന്യ സംഭവമായി അതിനെ അംഗീകരിക്കേണ്ടി വരും. അതിനാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഉണ്ടെന്ന് എല്ലാവരും അംഗീകരിക്കണം.
മായയുടെ മറി കടക്കലിന്റെ കാര്യമെടുത്താൽ, ഒരു അത്ഭുതത്തിന്റെയും ആവശ്യമില്ല. കുടത്തിന്റെ ആകൃതിയോ സ്വർണ്ണാഭരണത്തിൻ്റെ രൂപകല്പനയോ ഒരു വ്യക്തിയുടെ സൗന്ദര്യമോ അന്തർലീനമായി അയഥാർത്ഥമാണെന്നും ചെളി, സ്വർണ്ണം, ശരീരം തുടങ്ങിയ കാരണങ്ങളാൽ യഥാക്രമം പിണ്ഡങ്ങളായി സമ്മാനിക്കപ്പെട്ട സമ്പൂർണ്ണ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ കണ്ണുകൾക്ക് ദൃശ്യമാകുന്നതെന്നും ലൗകിക യുക്തിയുടെ സഹായത്തോടെ കാരണം (കോസ്), അതിൻ്റെ ഫലം (എഫ്ഫക്റ്റ്) അല്ലെങ്കിൽ ഉൽപ്പന്നം (പ്രോഡക്റ്റ്) എന്നിവയുടെ ആശയം വഴി ഇവ മനസ്സിലാക്കാം. പണ്ഡിതന്മാർക്ക് (സ്കോളർ) മായയെ മറികടക്കാൻ കഴിയും, മായയെ മറികടക്കാൻ ദൈവം പണ്ഡിതനെ തടസ്സപ്പെടുത്തുന്നില്ല. പക്ഷേ, ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, സാക്ഷാത്കാരം ലഭിച്ച പണ്ഡിതന് പോലും (സ്വയം പ്രയത്നത്താൽ മായയെ മറികടന്നെന്നും ദൈവകൃപ അനാവശ്യമാണെന്നും വിചാരിച്ചാൽ) മായയെ മറികടക്കാൻ കഴിയില്ലെന്നും ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നതുപോലെ മായയുടെ മിഥ്യയിൽ വീഴുമെന്നും ഓർമ്മിക്കുക (വിദ്വ് ആംസമപി കർഷതി).
2. വെള്ളം ഉത്പാദിപ്പിക്കുന്നതിന് മഹാ മായ മറികടക്കേണ്ടതുണ്ടോ?
[സ്വാമി, മൂല മായയെ മറികടക്കുമ്പോൾ മഹാ മായയും മറികടക്കുന്നുവോ. ജലത്തിൻ്റെ ഉൽപ്പാദനം ഭൗതിക അവസ്ഥയിൽ നാല് മൂലകങ്ങളുടെ ഉൽപാദനത്തെ ഉൾക്കൊള്ളുന്നു. ജലത്തിൻ്റെ ഉൽപാദനം തന്നെ മഹാ മായയെ മറികടക്കുന്നു. ഈ കാര്യം വിശദീകരിക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- മഹാ മായ മറികടക്കുമ്പോൾ പഞ്ചഭൂതങ്ങൾ മറികടക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. സ്പേസിന്റെ അസ്തിത്വമില്ലാതെ മറ്റ് നാല് ഭൂതങ്ങളുടെ നിലനിൽപ്പ് സാധ്യമല്ല. എന്നാൽ ഇവിടെ, ചെറിയ അളവിൽ ഭസ്മം ഉൽപ്പാദിപ്പിക്കുമ്പോൾ, സ്പേസ് നേരിട്ട് ഉൾപ്പെടുന്നില്ല. സ്പേസ് ഇവിടെ പരോക്ഷമായി ഉൾപ്പെട്ടിരിക്കുന്നു, കാരണം സ്പേസിന്റെ അസ്തിത്വമില്ലാതെ മറ്റ് നാല് മൂലകങ്ങളുടെ നിലനിൽപ്പ് അസാധ്യമാണ്. മറ്റ് നാല് മൂലകങ്ങൾക്കൊപ്പം സ്പേസും ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ അത്ഭുതത്തിൽ സ്പേസ് വലിയ പ്രാധാന്യം ഇല്ല. എന്നാൽ, കൃഷ്ണ ഭഗവാൻ്റെ ചെറിയ വായിൽ ലോകം മുഴുവൻ സൃഷ്ടിക്കപ്പെടുമ്പോൾ, ലോകമെന്ന നിലയിൽ മറ്റ് നാല് മൂലകങ്ങളുമായി പരോക്ഷമായി സ്പേസും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അളവുകളിലെ വ്യത്യാസം കാരണം സ്പേസിന്റെ സങ്കൽപ്പം നേരിട്ട് ഉൾപ്പെടുന്നു. ലോകത്തിൻ്റെ അളവ് നമുക്ക് അനന്തമാണ്, പക്ഷേ അത് വളരെ ചെറിയ സ്പേസ് ഉൾക്കൊള്ളുന്ന വായിൽ നിലനിൽക്കുന്നു. സ്പേസിനെ സംബന്ധിച്ച ഈ പോയിൻ്റ് വളരെ പ്രബലമാണ്, അതിനാൽ, സ്പേസ് മറികടക്കുന്നത് മൂല മായയെ മറികടക്കുന്നുവെന്ന് ഞങ്ങൾ പറയുന്നു.
മായയ്ക്കും മൂല മായയ്ക്കും ഇടയിലുള്ള ഒരു ഇൻ്റർമീഡിയറ്റ് സ്റ്റേഷനാണ് മഹാ മായ. നിങ്ങൾ മൂലമായയെ മറികടന്നാൽ, അതിനർത്ഥം മഹാ മായയെ യാന്ത്രികമായി മറികടന്നു എന്നാണ്. നിങ്ങൾ വാരണാസി എന്ന സ്റ്റേഷൻ മറികടന്നെങ്കിൽ, നിങ്ങൾ പാതയിലെ ഇറ്റാർസി സ്റ്റേഷൻ മറികടന്നുവെന്നല്ലേ അർത്ഥമാക്കുന്നത്? വളരെ ഉയർന്ന അളവിലുള്ള ക്വാണ്ടിറ്റേറ്റീവ് വ്യത്യാസം മൂല മായയെ മറികടക്കുന്നതിനെ പറ്റിയുള്ള ചോദ്യം ഉന്നയിക്കുന്നു. ഗുണപരമായ (ക്വാലിറ്റേറ്റീവ്) വ്യത്യാസം ഇവിടെ അവഗണിക്കപ്പെടുന്നു. ഇവിടെ, കൃഷ്ണ ഭഗവാന്റെ വായയുടെ ചെറിയ സ്പേസും വായിൽ നിലനിൽക്കുന്ന ലോകത്തിൻ്റെ അനന്തമായ സ്പേസും കൃഷ്ണ ഭഗവാന്റെ അമ്മ അനുഭവിച്ചു. രണ്ടും (ലോകത്തിൻ്റെ ചെറിയ സ്പേസും അനന്തമായ സ്പേസും) യാഥാർത്ഥ്യത്തിൻ്റെ തുല്യ അളവിലുള്ള അനുഭവമാണ്. കൃഷ്ണൻ്റെ വായുടെ സ്പേസ് യഥാർത്ഥമാണെന്നും ലോകത്തിൻ്റെ സ്പേസ് ദർശനം (വിഷൻ) പോലെ മിഥ്യയാണെന്നും നിങ്ങൾക്ക് പറയാൻ കഴിയുന്നത്ര യാഥാർത്ഥ്യത്തിൻ്റെ കുറഞ്ഞ അളവിലുള്ള ലോകം അനുഭവിച്ചിട്ടില്ല. ലോകം ദർശനമായി (വിഷൻ) പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ അമ്മ ഞെട്ടില്ലായിരുന്നു. അതുപോലെ, ഷിർദി സായി ബാബയുടെ ചെറിയ പ്രതിമയുടെ അസ്തിത്വവും പ്രതിമയിൽ നിന്ന് പുറത്തേക്ക് വരുന്ന വലിയ അളവിലുള്ള വെള്ളവും നമ്മൾ ഒരുപോലെ അനുഭവിക്കുന്നു. പ്രതിമയ്ക്കും വെള്ളത്തിനും ഭൗതികാവസ്ഥയിൽ തുല്യമായ യാഥാർത്ഥ്യമുണ്ട്, അതിനാൽ, ഈ അത്ഭുതത്തിൽ നേത്ര-ഭ്രമം (ഐ-ഇല്ല്യൂഷൻ) എന്ന ചോദ്യമില്ല, കാരണം ഒരു അത്ഭുതത്തെ കണ്ണിൻ്റെ മിഥ്യ എന്ന് പറഞ്ഞ് നിരാകരിക്കുന്നതാണ് പതിവ്. ഈ ലോകത്ത്, നേത്രഭ്രമം (കണ്ണ്-മിഥ്യ) യാഥാർത്ഥ്യത്തിലും നിലനിൽക്കുന്നു, എന്നാൽ ഷിർദ്ദി സായി ബാബയുടെയും കൃഷ്ണ ഭഗവാന്റെയും അത്ഭുതവും നേത്ര ഭ്രമമായിരുന്നു എന്ന് പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.
3. ഈ ചർച്ചയിൽ ഗുണപരമായ (ക്വാലിറ്റേറ്റിവ്) വ്യത്യാസത്തിൻ്റെയും അളവ് (ക്വാണ്ടിറ്റേറ്റീവ്) വ്യത്യാസത്തിൻ്റെയും ഉദാഹരണങ്ങൾ നൽകാമോ?
സ്വാമി മറുപടി പറഞ്ഞു:- ശ്രീ സത്യസായി ബാബയുടെ കൈകൊണ്ട് ഭസ്മം സൃഷ്ടിക്കുമ്പോൾ അത് സ്പേസിൽ നിന്നാണ് സൃഷ്ടിക്കുന്നത്. സ്പേസ് സൂക്ഷ്മ ഊർജ്ജമാണ്, അതേസമയം ഭസ്മം ദ്രവ്യമാണ്, ഇത് ഊർജ്ജത്തിൻ്റെ പരിഷ്ക്കരണമാണ് (E=mc2). കാരണവും (കോസ്) ഫലവും (എഫ്ഫക്റ്റ്) തമ്മിൽ ക്വാലിറ്റേറ്റിവ് വ്യത്യാസമുണ്ട്. ഭസ്മം കൈയുടെ സ്പേസിനുള്ളിൽ അടങ്ങിയിരിക്കുന്നതിനാൽ, നമ്മൾ ക്വാണ്ടിറ്റേറ്റീവ് വ്യത്യാസത്തെ സ്പർശിക്കുകയോ മൂല മായയെ മറികടക്കുകയോ ചെയ്യുന്നില്ല. മഹാ മായയെ മറികടക്കുന്നതിൽ ഗുണപരമായ വ്യത്യാസം വളരെ പ്രബലമാണ്. ഭഗവാൻ കൃഷ്ണൻ്റെ ചെറിയ അളവിലുള്ള വായയിൽ ലോകത്തിൻ്റെ അനന്തമായ അളവ് പ്രത്യക്ഷപ്പെടുമ്പോൾ, അളവിലുള്ള വ്യത്യാസം പ്രബലമാണ്, അതിനാൽ, ഇത് മൂല മായയെ അല്ലെങ്കിൽ സ്പേസ് അല്ലെങ്കിൽ സ്പേസ് ഉൾക്കൊള്ളുന്ന ദ്രവ്യത്തിൻ്റെ അളവ് ക്രോസ് ചെയ്യുന്നതിനുള്ള ഒരു ഉദാഹരണമായി മാറുന്നു. ഈ ഉദാഹരണത്തിൽ, മഹാ മായയുടെ ക്രോസിംഗ് നിലവിലുണ്ട്, കാരണം വായയുടെ സ്പേസ് സൂക്ഷ്മമായ ഊർജ്ജത്താൽ നിർമ്മിതമാണ്, അതേസമയം വായിൽ സൃഷ്ടിക്കപ്പെട്ട ലോകം ദ്രവ്യവും സ്ഥൂല ഊർജ്ജവും കൊണ്ട് നിർമ്മിച്ചതാണ്. അതിനാൽ, മൂല മായ കടക്കുമ്പോൾ, മഹാ മായയെ മറികടക്കുന്ന ക്വാലിറ്റേറ്റിവ് വ്യത്യാസത്തെ അവഗണിച്ച് ക്വാണ്ടിറ്റേറ്റീവ് വ്യത്യാസത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂല മായ മറികടക്കുന്നതിൽ എല്ലായ്പ്പോഴും മഹാ മായയെ മറികടക്കുന്നതും ഉൾപ്പെടുന്നു. 100 രൂപയുടെ ഒരു നോട്ടിൽ 10 രൂപയും ഉൾപ്പെടുന്നു. പക്ഷേ, 100 രൂപയുടെ ഒരു നോട്ട് കാണുമ്പോൾ നമ്മുടെ മനസ്സ് കേന്ദ്രീകരിക്കുന്നത് മുഴുവൻ 100 രൂപയിലാണ്, അതിന്റെ ഭാഗത്തിലല്ല, അതായത് 10 രൂപയിലല്ല. മൂല മായ മറികടക്കുന്നതിൽ മഹാ മായയെ അവഗണിക്കുകയാണെങ്കിൽ, ക്വാലിറ്റേറ്റിവ് വ്യത്യാസം മറികടക്കുന്നത് മഹാ മായയെ മറികടക്കലാണെന്നും ക്വാണ്ടിറ്റേറ്റീവ് വ്യത്യാസം മറികടക്കുന്നത് മൂല മായയെ മറികടക്കലാണെന്നും നമുക്ക് സാമാന്യമായി പറയാൻ കഴിയും.
4. എന്തുകൊണ്ടാണ് മഹാ മായയിലും മൂല മായയിലും സ്പേസ് ഉൾപ്പെടുത്തിയിരിക്കുന്നത്?
[മഹാ മായയിൽ സ്പേസ് ഉൾപ്പെടുത്തിയിട്ടുണ്ട്, അതേ സമയം അതിന് മുല മായ എന്ന സ്വതന്ത്ര പദവിയും നൽകിയിരിക്കുന്നു. എന്താണ് ഇതിന് കാരണം?]
സ്വാമി മറുപടി പറഞ്ഞു:- മഹാ മായയുടെ നിർവചനം, അത് ശുദ്ധമായ അവബോധവും (പ്യുവർ അവർനെസ്സ്) അഞ്ച് മൂലകങ്ങളും (സ്പേസ്, അഗ്നി തുടങ്ങിയ ഊർജ്ജത്തിൻ്റെ രണ്ട് അവസ്ഥകളും വാതകം, ദ്രാവകം, ഖരം എന്നിങ്ങനെയുള്ള ദ്രവ്യത്തിൻ്റെ മൂന്ന് അവസ്ഥകളും) ചേർന്നതാണ് എന്നാണ്, അത് ഭൌതികാവസ്ഥയിൽ അപ്രത്യക്ഷമാകാത്തതും ആത്മാവിന്റെ ഭാവനയിൽ മാത്രം അപ്രത്യക്ഷമാകുന്നതുമാണ്.
അഞ്ച് മൂലകങ്ങൾ വ്യത്യസ്ത അനുപാതങ്ങളിൽ കൂടിച്ചേർന്ന് സൃഷ്ടിയുടെ വ്യത്യസ്ത ഇനങ്ങൾ രൂപപ്പെടുത്തുന്നു (അത്തരം പ്രക്രിയയെ പഞ്ചീകരണം എന്ന് വിളിക്കുന്നു). ഈ ആശയത്തിൽ, സ്പേസ് 5 ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. എന്നാൽ, മഹാമായ ഭാവനയിൽ അപ്രത്യക്ഷമാകുമ്പോൾ (ഇതിനെ ക്രോസിംഗ് മഹാ മായ എന്ന് വിളിക്കുന്നു), മറ്റ് നാല് മൂലകങ്ങൾ (വാതക വായു, സ്ഥൂല ഊർജ്ജമായ അഗ്നി, ദ്രാവക ജലം, ഖരഭൂമി) അപ്രത്യക്ഷമാകുമ്പോൾ സ്പേസ് അപ്രത്യക്ഷമാകില്ല. ഈ ആശയത്തിൽ, സ്പേസ് മറ്റ് നാല് ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സ്പേസിന് ഏറ്റവും നല്ല ഉപമയാണ് മനുഷ്യാവതാരം, അത് മനുഷ്യരിൽ ഒരാളാണ്, അതേ സമയം, മികച്ച ആത്മീയ ജ്ഞാനവും സങ്കൽപ്പിക്കാൻ കഴിയാത്ത അത്ഭുത ശക്തികളും ഉള്ളതിനാൽ അത് മനുഷ്യരിൽ നിന്ന് വ്യത്യസ്തമാണ്.
അതിനാൽ, മഹാമായയിൽ നമുക്ക് സ്പേസ് പൂർണ്ണമായും ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ, സ്പേസിന് മുല മായ എന്ന പ്രത്യേക പദവി ലഭിക്കുന്നു. സ്പേസ് അഞ്ച് മൂലകങ്ങളുടെ ഒരു ഇനമാകുമ്പോൾ, അത് മറ്റ് നാല് മൂലകങ്ങളുമായി (അനുബന്ധ സ്പേസ് എന്ന് വിളിക്കപ്പെടുന്നു) ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക പദവിയുള്ള അതേ സ്പേസ് മറ്റ് നാല് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് (ഇതിനെ ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) സ്പേസ് എന്ന് വിളിക്കുന്നു). അതിനാൽ, മഹാ മായയെ ശുദ്ധമായ അവബോധമായും 'അസോസിയേറ്റഡ് സ്പേസ്' എന്നതിനൊപ്പം നാല് മൂലകങ്ങളുമായും നിർവചിക്കാം, ഇത് സങ്കൽപ്പാവസ്ഥയിൽ അപ്രത്യക്ഷമാകുന്നതിലൂടെ മറികടക്കാൻ കഴിയും, അതിന് ഐസൊലേറ്റഡ് സ്പേസ് ഒരു അപവാദമാണ്. ഭാവനയിൽ പോലും മറികടക്കാൻ കഴിയാത്ത ‘ഐസൊലേറ്റഡ് സ്പേസ്' എന്നാണ് മൂല മായയെ നിർവചിച്ചിരിക്കുന്നത്. ദ്രവ്യത്തിന്റെ വിവിധ രൂപങ്ങളും (കുന്നു, നദി, മനുഷ്യശരീരം മുതലായവ) ഊർജ്ജവും (പ്രകാശം, ചൂട്, ശബ്ദം മുതലായവ) ആത്മാവിന്റെ ശാരീരികാവസ്ഥയിൽ നിലനിൽക്കുന്ന വിവിധ രൂപത്തിലുള്ള അവബോധവും (വികാരങ്ങളും ഗുണങ്ങളും) പോലുള്ള മിഥ്യയായി മായയെ നിർവചിക്കാം, ഇവയെ സാക്ഷാത്കരിക്കപ്പെട്ട ആത്മാവിന് ഭൗതിക അവസ്ഥയിൽ പോലും ലോജിക്കൽ വിശകലനത്തിലൂടെ അപ്രത്യക്ഷമാകുന്നതിലൂടെ മറികടക്കാൻ കഴിയുന്നതാണ്. ഈ മൂന്ന് നിർവചനങ്ങളും ആത്മാവിനെ സംബന്ധിച്ചുള്ളതാണ്, ദൈവത്തിന് ഈ മൂന്ന് തരത്തിലുള്ള മായകളെയും മറികടക്കാൻ കഴിയും, കാരണം അവൻ ഇതിനകം തന്നെ മൂല മായയ്ക്ക് മുകളിലാണ്, സങ്കൽപ്പിക്കാനാവാത്ത ദൈവം എന്ന് വിളിക്കപ്പെടുന്നു.
5. മായയെ മറികടക്കാൻ ദൈവകൃപ ആവശ്യമില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?
[ശ്രീമതി. പ്രിയങ്ക എസ് ചോദിച്ചു:- ലോകത്തിൻ്റെ രൂപങ്ങളിൽ നിന്ന് മനസ്സിനെ വേർപെടുത്തുന്നതിലൂടെ മായയെ മറികടക്കാൻ കഴിയും, അതിനാൽ, ഒരു ആത്മാവിന് മായയെ മറികടക്കാൻ ഈശ്വരാനുഗ്രഹം ആവശ്യമില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?]
സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, ആത്മാവിന് ലോകത്തിൻ്റെ വിവിധ രൂപങ്ങളിൽ (ഫോംസ്) നിന്ന് വേർപെടുത്താനും (ഡിറ്റാച്) യുക്തിസഹമായ വിശകലനത്തിലൂടെ (ലോജിക്കൽ അനാലിസിസ്) ആകർഷകമായ ലൗകിക ബന്ധനങ്ങളെ തകർക്കാനും കഴിയുമെന്ന് പറയുന്നത് ശരിയാണ്, ഇവിടെ, ദൈവത്തിൻ്റെ കൃപ ആവശ്യമില്ല, കാരണം അത്തരം ഡിറ്റാച്ചുമെന്റ് വിശകലനം കൊണ്ട് തന്നെ നേടാനാകും. എന്നാൽ, സ്വയം പ്രയത്നത്താൽ മായയെ മറികടന്ന അത്തരത്തിലുള്ള ഒരു ആത്മാവിന് ഈശ്വരകൃപയില്ലാതെ വളരെക്കാലം വേർപിരിഞ്ഞ അവസ്ഥയിൽ തുടരാനാവില്ല (വിദ്വാംസമപി കർഷതി... ഭാഗവതം; തദസ്യ ഹരതി പ്രജ്ഞം... , മമ മായ ദുരത്യയാ... ഗീത). ദൈവകൃപ ആത്മാവിനൊപ്പം ഉണ്ടെങ്കിൽ, ആത്മാവ് വീണ്ടും മായയുടെ (മായാ മേതാം തരന്തി തേ... ഗീത) പിടിയിൽ വീഴുകയില്ല. ആത്മാവ് ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണം (പ്രപത്തി) വികസിപ്പിക്കുകയാണെങ്കിൽ (മാമേവ യേ പ്രപദ്യന്തേ... ഗീത) ദൈവത്തിൻ്റെ കൃപ ആത്മാവിനൊപ്പം ഉണ്ടാകും. ഭക്തി എന്നത് മനസ്സിൻ്റെ സമർപ്പണം മാത്രമാണ് (മന്മനാ ഭവ മദ്ഭക്തോ... ഗീത). ഭക്തി സൈദ്ധാന്തിക ഭക്തിയാണ്, അതേസമയം പ്രപത്തി പ്രായോഗിക ഭക്തിയോടൊപ്പമുള്ള സൈദ്ധാന്തിക ഭക്തിയാണ്.
6. നിരീശ്വരവാദിക്ക് ഒരു ആത്മീയ വിഷയത്തിലും താൽപ്പര്യമുണ്ടാകില്ല. അവൻ/അവൾ ലോകത്തിൻ്റെ രൂപങ്ങളിൽ നിന്ന് വേർപെടുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാം?
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിൻ്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്ത ആത്മാവാണ് നിരീശ്വരവാദി. ലോകത്തിൻ്റെ രൂപങ്ങളിൽ നിന്ന് വേർപെട്ട് വിഷമിക്കാതെ സന്തോഷിക്കാമെന്ന് പറയുന്ന സങ്കൽപ്പം ഈശ്വരനെ ഉൾക്കൊള്ളുന്നില്ല. സങ്കൽപ്പം ദൈവത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ ഒരു നിരീശ്വരവാദി ഏത് ആശയവും സ്വീകരിക്കും. ഉദാഹരണത്തിന്, യോഗയുടെ പ്രാരംഭ വ്യായാമങ്ങൾ പരിശീലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരീശ്വരവാദി വിശ്വസിക്കുന്നുവെങ്കിൽ, അത്തരം വ്യായാമങ്ങളിൽ ദൈവം ഉൾപ്പെടാത്തതിനാൽ അവൻ / അവൾ അത് പിന്തുടരും. അതിനാൽ, ദൈവത്തെ ഉൾക്കൊള്ളുന്നതല്ലെങ്കിൽ, പിരിമുറുക്കം ഇല്ലാതാക്കുന്ന ഏതൊരു ആത്മീയ സങ്കല്പവും നിരീശ്വരവാദി സ്വീകരിക്കുമെന്ന് പറയുന്നതിൽ എതിർപ്പില്ല. അതിനാൽ, നിങ്ങളുടെ എതിർപ്പ് അസാധുവാണ്!
7. ഒരു അസുരൻ ഒരു അത്ഭുതം പ്രവർത്തിക്കുമ്പോൾ, അവൻ അത്ഭുത സമയത്ത് മൂല മായയെ കടന്നോ?
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- ഐസൊലേറ്റഡ് സ്പേസൊ മൂല മായയോ മറി കടന്ന് ഒരു അസുരൻ അത്ഭുതം കാണിക്കുമ്പോൾ, ആ അത്ഭുതത്തിനിടയിലെങ്കിലും അസുരൻ മൂല മായയെ മറി കടന്നതായി നമുക്ക് ചിന്തിക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- ഈ ആശയം മനസ്സിലാക്കാൻ, നിങ്ങൾക്ക് കുറഞ്ഞത് സാമാന്യബുദ്ധിയെങ്കിലും ഉണ്ടായിരിക്കണം, കാരണം അവതാര രൂപീകരണത്തിൽ ഊർജ്ജസ്വലനായ ജീവിയോടോ അല്ലെങ്കിൽ മനുഷ്യനോടോ ലയിക്കുന്നതുപോലെ ദൈവം ഒരിക്കലും അസുരനുമായി ലയിക്കില്ല. അസുരന് പുറത്തുള്ള അദൃശ്യനായ ദൈവം അത്ഭുതം കാണിക്കുന്നുവെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, അതിനാൽ അസുരൻ അത്ഭുതം കാണിക്കുന്നുവെന്ന് നാം തെറ്റിദ്ധരിക്കും. അസുരന് ആ അത്ഭുതശക്തി നൽകിയതിന്, ദൈവം ഇങ്ങനെ ചെയ്യുന്നത് അനിവാര്യമാണ്, കാരണം അസുരൻ തൻ്റെ കഠിനമായ തപസ്സിലൂടെ അത്ഭുതശക്തി നൽകാൻ ദൈവത്തെ നിർബന്ധിച്ചു. ഈ അബദ്ധത്താൽ, അസുരൻ മൂല മായയെ മറി കടന്നതായി നമുക്ക് തോന്നിയേക്കാം. അവൻ മായ പോലും മറി കടന്നിട്ടില്ല. ദൈവം ഇതിനകം തന്നെ മൂല മായയെ മറി കടന്നതിനാൽ ആ അത്ഭുതം ചെയ്യുന്നത് ദൈവമാണ്, കാരണം അവൻ ഇതിനകം സ്പേസിന് മുകളിലാണ് (അപ്പുറത്താണ്). അസുരൻ അത്ഭുതം ചെയ്യാൻ ആഗ്രഹിക്കുമ്പോഴെല്ലാം, ദൈവം ഉടൻ തന്നെ അത്ഭുതം ചെയ്യും, കാരണം അസുരന് അത്ഭുതകരമായ ശക്തി നൽകിക്കൊണ്ട് ദൈവം അങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
★ ★ ★ ★ ★