home
Shri Datta Swami

 11 Apr 2023

 

Malayalam »   English »  

സ്വന്തം ഇഷ്ടത്തിനോടുള്ള സ്നേഹം തെളിയിക്കാനുള്ള പ്രായോഗിക പങ്കാളിത്തം എന്നതിൻറെ അർത്ഥമെന്താണ്?

[Translated by devotees]

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി! ഒരാളുടെ ഇഷ്ടത്തോടുള്ള(Ishta) സ്നേഹം/ഇഷ്ടം തെളിയിക്കുന്നതിനുള്ള പ്രായോഗിക പങ്കാളിത്തത്തിന്റെ അർത്ഥം വ്യക്തമാക്കാമോ? അങ്ങയുടെ പാദങ്ങൾക്ക് താഴെ!]

സ്വാമി മറുപടി പറഞ്ഞു:- പ്രായോഗികമെന്നാൽ പ്രായോഗികമായി തെളിയിക്കപ്പെട്ടതെന്തും. പ്രായോഗിക തെളിവില്ലാതെ, സിദ്ധാന്തം മാത്രം പൊതുസമൂഹത്തിന് മുന്നിൽ സാധുതയുള്ളതായി കാണപ്പെടുന്നില്ല. ദൈവം എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം അത് പ്രായോഗിക തെളിവുകൾ വഴി തെളിയിക്കപ്പെട്ട ഏറ്റവും വ്യക്തമായ രീതിയിൽ പൊതുജനങ്ങൾക്ക് ആ  ആശയം മനസ്സിലാക്കാൻ അവിടുന്ന് ഇഷ്ടപ്പെടുന്നു. തീർച്ചയായും, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ആശയത്തിൽ പ്രായോഗിക കഴിവില്ലായ്മ(practical incapability) പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു എന്നതാണ്. പ്രായോഗിക കഴിവുണ്ടെങ്കിൽ മാത്രമേ പ്രായോഗിക തെളിവ്(Practical proof) ആവശ്യമുള്ളൂ. പ്രായോഗിക തെളിവ് പ്രായോഗിക കഴിവിനപ്പുറമാകില്ല. സങ്കൽപ്പിക്കാൻ കഴിയാത്തത്ര സമ്പത്ത് ലഭിക്കാൻ സുദാമ(Sudaama) മൂന്ന് പിടി അവിൽ(parched rice) മാത്രമാണ് ബലിയർപ്പിച്ചത്.

ഇതിനർത്ഥം അവന്റെ പ്രായോഗിക കഴിവ് കണക്കിലെടുക്കാതെ ആർക്കും ഈ സാമാന്യവൽക്കരിച്ച ഫോർമുല ഉപയോഗിക്കാമെന്നാണോ? പ്രായോഗികമായ കഴിവിനനുസരിച്ച് പ്രായോഗികമായ രീതിയിൽ ദൈവത്തിൻ ബലിയർപ്പിക്കുക എന്നതാൺ പ്രാക്ടീസ് എന്നതിനർത്ഥം. ഒരു നാണയം ദാനം ചെയ്യുന്ന വിധവ-ഭിക്ഷക്കാരൻ(widow-beggar)  ഏറ്റവും മികച്ച ദാതാവായി വാഴ്ത്തപ്പെടുന്നത് അത് 100% ത്യാഗമായതുകൊണ്ടാൺ

നൂറുകണക്കിന് നാണയങ്ങൾ സംഭാവന ചെയ്യുന്ന ധനികരെ ദാതാക്കളായി(donors) പോലും പരാമർശിക്കുന്നില്ല. അതിനാൽ, ഈ പ്രായോഗിക ത്യാഗത്തിൽ, എല്ലായ്പ്പോഴും സ്വർണ്ണ മെഡൽ ജേതാക്കൾ(gold medalists) വളരെ പാവപ്പെട്ടവർ മാത്രമായിരുന്നു. ഈ പ്രായോഗിക യാഗത്തിന് വേദം ക്ലൈമാക്സ് പ്രാധാന്യം നൽകി (ധനേന ത്യാഗേന../ Dhanena tyāgena). ഗീതയിലും ഇതിന് ക്ലൈമാക്‌സ് പ്രാധാന്യവും നൽകി (ത്യാഗത് ശാന്തിരനാന്തരം/ Tyāgāt śāntiranantaram). ക്ലൈമാക്‌സ് തലത്തിലെ വിശുദ്ധ ഗ്രന്ഥപരമായ സമ്മർദ്ദമാണ്(scriptural stress) ഈ പോയിന്റ് ഊന്നിപ്പറയുന്നതിനുള്ള അടിസ്ഥാനം.

★ ★ ★ ★ ★

 
 whatsnewContactSearch