08 Mar 2023
(Translated by devotees)
1. [മിസ്. ത്രൈലോക്യ ചോദിച്ചു: 'ഹോളി'യുടെ ഈ പുണ്യദിനത്തിൽ, ഞാൻ ഇനിപ്പറയുന്ന ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. പ്രണയവും(സ്നേഹം) കാമവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഭഗവാൻ ശ്രീ കൃഷ്ണന്റെയും ഗോപികമാരുടെയും മധുരമായ ഭക്തി എന്ന വിഷയത്തിൽ ഈ ആശയം എങ്ങനെ പ്രയോഗിക്കാൻ കഴിയും?]
സ്വാമി മറുപടി പറഞ്ഞു: ഭഗവാൻ ശ്രീ കൃഷ്ണന്റെയും ഗോപികമാരുടെയും മധുരമായ ഭക്തി(sweet devotion) കുറച്ച് സമയത്തേക്ക് മറന്ന് അടിസ്ഥാനമായ ആദ്ധ്യാത്മികമായ ആശയത്തിലേക്ക് പോകുക, അതായത്, ആത്മസുഖത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളില്ലാത്ത ഈശ്വരാരാധനയാണ് ഏറ്റവും നല്ലത്. ഇവിടെ, ദൈവത്തെ പ്രസാദിപ്പിക്കുക മാത്രമാണ് ആഗ്രഹം, അല്ലാതെ സ്വാർത്ഥ സന്തോഷത്താൽ സ്വയം പ്രസാദിപ്പിക്കലല്ല. അതിനാൽ, ഈശ്വരനോടുള്ള ആരാധനയുടെ ലക്‌ഷ്യം സ്വാർത്ഥമായ സന്തോഷം നൽകുന്ന ഏതെങ്കിലും ഭൗതിക അനുഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത് എന്ന് സ്പഷ്ടമാകുന്നു.
ഭഗവാൻ ശ്രീ കൃഷ്ണന്റെ മധുരമായ ഭക്തിയിൽ ഈ ആശയം പ്രയോഗിക്കുമ്പോൾ, ഭഗവാൻ കൃഷ്ണനുമായുള്ള ശാരീരിക സംയോഗം (physical union) (അത് ദൈവത്തോടുള്ള ആരാധന പോലെയാണ്) ഭഗവാൻ ശ്രീ കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അല്ലാതെ സ്വയം സന്തോഷത്തിനല്ല. ചില ഗോപികമാരുടെയെങ്കിലും ലക്ഷ്യം ശുദ്ധമായ സ്നേഹമായിരുന്നു, അല്ലാതെ ദൈവത്തോടുള്ള അശുദ്ധമായ കാമമല്ല. സ്നേഹം (എല്ലായ്പ്പോഴും ശുദ്ധമായത്) ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യമായി നിർവചിക്കപ്പെടുന്നു, സ്വയം പ്രസാദിപ്പിക്കലല്ല. കാമത്തെ (എല്ലായ്‌പ്പോഴും അശുദ്ധമാണ്) നിർവചിച്ചിരിക്കുന്നത് സ്വയം പ്രസാദിപ്പിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അതിനാൽ, ഗോലോകമെന്ന ക്ലൈമാക്സ് ലെവലിലെ ഗോപികമാരുടെ സ്നേഹം എപ്പോഴും ഭഗവാൻ ശ്രീ കൃഷ്ണനെ പ്രീതിപ്പെടുത്താനായിരുന്നു, അല്ലാതെ തങ്ങളെ തന്നെ പ്രീതിപ്പെടുത്താനല്ല.
അതിനാൽ, മുൻനിര ഗോപികമാർക്ക് ഒരിക്കലും കാമമായിരുന്നില്ല ഭഗവാൻ ശ്രീ കൃഷ്ണനോട്; സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇതിനർത്ഥം. ഇത്തരത്തിൽ, ഭഗവാൻ ശ്രീ കൃഷ്ണനും ഗോപികമാരും തമ്മിലുള്ള പ്രണയം ലൗകികമായ ഒരു പുരുഷനും ലൗകിക സ്ത്രീയും തമ്മിലുള്ള ലൗകിക പ്രണയം എന്ന് വിളിക്കപ്പെടുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ശ്രീ കൃഷ്ണൻ പരമോന്നത ദൈവമായിരുന്നു (പരിപൂർണ തമ അവതാര) കൂടാതെ ഗോപികകൾ ദശലക്ഷക്കണക്കിന് മുൻ ജന്മങ്ങളിൽ ദൈവത്തിനായി തപസ്സു ചെയ്ത ദിവ്യ ഋഷിമാരുടെ അവതാരങ്ങളായിരുന്നു. അതിനാൽ, ശ്രീ കൃഷ്ണൻ ലൗകിക പുരുഷനായിരുന്നില്ല, ഗോപികമാർ ലൗകിക സ്ത്രീകളുമായിരുന്നില്ല.
ലൗകിക പ്രണയത്തിന്റെ കാര്യത്തിൽ, അത് ശുദ്ധമായ കാമമാണ് അല്ലെങ്കിൽ അപൂർവ്വമായി പ്രണയവും(സ്നേഹവും) കാമവും കലർന്നതാണ്, പക്ഷേ ഒരിക്കലും ശുദ്ധമായ പ്രണയമല്ല. പ്രണയം (സ്നേഹം) രൂപാന്തരപ്പെട്ട കാമമെന്നാൽ ഹോർമോൺ കാമത്തിന്റെ ഒരു അംശവും ഇല്ല എന്നാണർത്ഥം, ഇവിടെ കാമമെന്ന വാക്കിന്റെ അർത്ഥം ആത്മസുഖത്തിനായുള്ള ആഗ്രഹമാണ്. അത്തരം സ്നേഹ-രൂപാന്തര-കാമത്തിൽ, സ്വയം-സന്തോഷത്തിനായുള്ള ആഗ്രഹത്തിന്റെ ഒരു കണിക പോലുമില്ലെന്നും, കാമം എന്ന് വിളിക്കപ്പെടുന്ന ഇത്തരം സമ്പൂർണത ഈശ്വരനെ പ്രീതിപ്പെടുത്താൻ മാത്രമുള്ളതാണെന്നും നാം അറിയണം.
ഈ തരത്തിലുള്ള പ്രണയ-രൂപാന്തര-കാമം; രാധ ഉൾപ്പെടെ വിജയം കൈവരിച്ച ഗോപികമാരുടേതാണ്. ശ്രീ കൃഷ്ണൻ പരമമായ ദൈവമായതിനാൽ, ശ്രീ കൃഷ്ണന്റെ കാര്യത്തിൽ കാമത്തിന്റെ പ്രശ്നമില്ല. എല്ലാ ഗോപികമാരും മുനിമാർ ആയിരുന്നു, അവർ അനേകം ജന്മങ്ങൾ കഠിന തപസ്സു ചെയ്തിരുന്നതിനാൽ ഋഷിമാരുടെ കാര്യത്തിലും അത്തരം കാമം പ്രതീക്ഷിക്കാനാവില്ല. അതിനാൽ, എല്ലാ ഋഷിമാരും ഈ ദാരേഷണ പരീക്ഷയിൽ വിജയിച്ചു (ബൃന്ദാവനത്തിലെ രാസലീല നൃത്തം). അവരിൽ ഭൂരിഭാഗവും കുട്ടികളുടെയും സമ്പത്തിന്റെയും സംയുക്ത പരീക്ഷയിൽ പരാജയപ്പെട്ടു, കാരണം അവരിൽ ഭൂരിഭാഗവും ശ്രീ കൃഷ്ണൻ വെണ്ണ മോഷ്ടിച്ചതിനെക്കുറിച്ച് ശ്രീ കൃഷ്ണന്റെ അമ്മയായ യശോദയോട് പരാതിപ്പെട്ടു, അത് അവരുടെ കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചു വച്ചു. പരാജയപ്പെട്ട ഗോപികമാർക്ക് മധുരഭക്തിയെ സംബന്ധിച്ചിടത്തോളം കൃഷ്ണനോട് ശുദ്ധമായ സ്നേഹം ഉണ്ടായിരുന്നു, എന്നാൽ സമ്പത്ത് അല്ലെങ്കിൽ വെണ്ണ യുടെ (ധനേഷണ) ത്യാഗത്തിന്റെ പശ്ചാത്തലത്തിൽ കൃഷ്ണനുമായുള്ള ബന്ധത്തിനുമുമ്പിൽ കുട്ടികളുമായുള്ള അവരുടെ ബന്ധത്തെ പരാജയപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. ഈ പരാജയം കാരണം, ദാരേഷണയുടെ (കൃഷ്ണനുമായുള്ള ബന്ധത്തിന് മുമ്പിൽ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിന്റെ പരാജയം) പശ്ചാത്തലത്തിൽ അവരുടെ ശുദ്ധമായ സ്നേഹം താഴ്ന്ന നിലയിലായി.
ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം ചെയ്യുമ്പോൾ, ആദ്യ ചോദ്യത്തിന്റെ ഉത്തരത്തിന് വിദ്യാർത്ഥിക്ക് മുഴുവൻ മാർക്കും ലഭിച്ചിരിക്കാം, എന്നാൽ മറ്റ് ചോദ്യത്തിന്റെ ഉത്തരത്തിന് വിദ്യാർത്ഥിക്ക് പൂജ്യം മാർക്ക് ലഭിക്കാം. അതിനാൽ, മൊത്തം ഫലം പരാജയമായി മാറുന്നു. ആദ്യ ചോദ്യത്തിന് (ദാരേഷണ) അനുവദിച്ച മാർക്ക് 33.33 ആണ്, രണ്ടാമത്തെ ചോദ്യത്തിന് (ധനേശന + പുത്രേശന) അനുവദിച്ച മാർക്ക് 66.66 ആണ്, കാരണം രണ്ടാമത്തെ ചോദ്യം രണ്ട് ചോദ്യങ്ങളുടെ ആകെത്തുകയാണ് (സമ്പത്തിന്റെ ത്യാഗത്തിനുള്ള പരീക്ഷയും കുട്ടികളുമായുള്ള സ്നേഹത്തിന്റെ പരിശോധനയും). പരാജയപ്പെട്ട ഉദ്യോഗാർത്ഥിയുടെ ആകെ മാർക്ക് 33.33/100 ഉം വിജയിച്ച ഉദ്യോഗാർത്ഥിയുടെ ആകെ മാർക്ക് 100/100 ഉം ആണ്.
ഗോലോകത്തിലെ രാജ്ഞിയായ രാധയുടെ കാര്യം എടുത്താൽ 'റെക്കോർഡ് ബ്രേക്ക്' എന്ന റിസൾട്ടാൺ ഫലം ലഭിച്ചത്. കാരണം, അക്കാലത്തെ പുരാതന പാരമ്പര്യത്തിലേക്ക് നമ്മൾ തിരിച്ചുപോകുകയാണെങ്കിൽ, ജീവിതത്തിന്റെ ഒരു മേഖലയിലും ഇരുവരും പരസ്പരം വ്യതിചലിക്കില്ലെന്ന് ദൈവസന്നിധിയിൽ നടത്തിയ വാഗ്ദാനമായിരുന്നു വിവാഹം. അതിനാൽ, അത്തരം ദൈവിക വാഗ്ദാനത്തിൽ നിന്നുള്ള ഏതൊരു വ്യതിചലനത്തിനും നരകത്തിൽ ഭയാനകമായ ശിക്ഷ നൽകപ്പെടുന്നു. വിവാഹത്തിൽ ചെയ്ത ദൈവിക വാഗ്ദാനത്തിൽ നിന്ന് ആരെങ്കിലും വ്യതിചലിച്ചാൽ, അത്തരമൊരു വ്യതിചലിച്ച മനുഷ്യൻ മറുവശത്ത് വ്യതിചലിച്ച നിയമവിരുദ്ധ മനുഷ്യന്റെ ചുവന്ന-ചൂടുള്ള ചെമ്പ് പ്രതിമയെ ആലിംഗനം ചെയ്യാൻ നിർബന്ധിതനാകുന്നു.
രാധയുടെ ശുദ്ധമായ സ്നേഹം വളരെ അത്ഭുതകരമായിരുന്നു, അതേ ദൈവമായ കൃഷ്ണനു വേണ്ടി അവൾ ദൈവത്തിൽ (ദൈവമായ കൃഷ്ണൻ തന്നെ) ചെയ്ത ദൈവിക വാഗ്ദാനം ലംഘിച്ചു!! ശ്രീ കൃഷ്ണനോട് ചെയ്ത വാഗ്ദാനത്തേക്കാൾ വലുത് ശ്രീ കൃഷ്ണനാണെന്ന് രാധ ഈ നിർണായക സാഹചര്യത്തിൽ തെളിയിച്ചു. വിവാഹിതരായ രാധയും മറ്റ് വിവാഹിതരായ ഗോപികമാരും തമ്മിലുള്ള വ്യത്യാസം, മറ്റ് ഗോപികമാർ ശ്രീ കൃഷ്ണനോടൊപ്പം അവരുടെ ഭർത്താക്കന്മാരെയും തൃപ്തിപ്പെടുത്തി, എന്നാൽ രാധ തന്റെ ഭർത്താവിനെ തന്നെ സ്പർശിക്കാൻ അനുവദിച്ചില്ല, തൽഫലമായി, രാധയ്ക്ക് ക്ലൈമാക്‌സ് ദുരിതം നേരിടേണ്ടി വന്നു! ഈ വ്യത്യാസം മൂലം രാധയ്ക്ക് 100/100 മാർക്കും മറ്റ് വിജയിച്ച ഗോപികമാർക്ക് 99.99/100 മാർക്കും ലഭിച്ചു.
അങ്ങനെ, രാധ ഗോലോകത്തിലെ മറ്റ് ഗോപികമാരുടെ രാജ്ഞിയായി. ദത്ത ഭഗവാന്റെ പരീക്ഷാ സമ്പ്രദായമനുസരിച്ച്, 100/100 മാത്രമാണ് പാസ് മാർക്ക്, എന്നാൽ പാസായ മറ്റ് ഗോപികമാർ ഏതാണ്ട് പാസ്സായതായി കണക്കാക്കപ്പെട്ടത് ഭഗവാൻ ദത്തയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്. ഇത് രാധയും (അവളുടെ മെറിറ്റു കൊണ്ട് മാത്രം പാസായത്) മറ്റ് ഗോപികമാരും (ദത്ത ഭഗവാൻ 0.01 ഗ്രേസ് മാർക്ക് കൂട്ടിച്ചേർത്ത് പാസായത്) തമ്മിലുള്ള വ്യത്യാസം കൊണ്ടുവരുന്നു. ഇതാണ് ഗോലോക രാജ്ഞിയും (രാധ) ഗോലോകയിലെ പൗരന്മാരും (പാസായ ഗോപികമാർ) തമ്മിലുള്ള വ്യത്യാസം.
ശ്രീ കൃഷ്ണന്റെ അന്തസ്സ് സംരക്ഷിക്കാൻ രാധ കൃഷ്ണനുമായുള്ള ബന്ധം രഹസ്യമായി നിലനിർത്തുകയായിരുന്നു പതിവ്. രാധയ്ക്കും ശ്രീ കൃഷ്ണനോട് കാമത്തിൻറെ ചില അംശം ഉണ്ടായിരിക്കാം എന്നതിൽ നിങ്ങൾക്ക് സംശയം വേണ്ട. ഇത് അസാധ്യമാണ്, കാരണം പാസ്സായ കുറച്ച് ഗോപികമാർക്ക് കാമത്തിന്റെ കണികപോലും ഇല്ലായിരുന്നു എന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, അങ്ങനെയെങ്കിൽ, റെക്കോർഡ് തകർത്ത രാധയെ നിങ്ങൾക്ക് എങ്ങനെ സംശയിക്കും? അവൾ ശ്രീ കൃഷ്ണനുവേണ്ടി ദൈവത്തോട് (കൃഷ്ണൻ) ചെയ്ത ദാമ്പത്യ വാഗ്ദാനം ലംഘിച്ചു. എന്നാൽ ശ്രീ കൃഷ്ണൻ തൻറെ ദാമ്പത്യബന്ധങ്ങളിൽ ദൈവത്തോട് ചെയ്ത വാഗ്ദാനത്തെ ആദരിക്കുകയും അതുകൊണ്ട് എല്ലാ രാത്രികളിലും തൻറെ അമാനുഷികശക്തിയാൽ (മായ) 16108 ശരീരങ്ങൾ സ്വീകരിച്ച് തൻറെ 16108 വിവാഹിതരായ ഭാര്യമാരെ തൃപ്തിപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഈ വിശകലനം കാണിക്കുന്നത് രാധ ശ്രീ കൃഷ്ണനെക്കാൾ വലുതാണെന്നും അതിനാൽ, ശ്രീ കൃഷ്ണൻ അവളുടെ പാദങ്ങളിൽ എപ്പോഴും ഇരുന്നുകൊണ്ട് അവളുടെ ദിവ്യ പാദങ്ങൾ അമർത്തിയിരുന്നു എന്നാണ്! ഭഗവാൻ ഒരു ഭക്തനേക്കാൾ കുറവായതിൽ നിങ്ങൾ വേദനിക്കേണ്ടതില്ല, കാരണം രാധ ശിവന്റെ അവതാരമാണ്, അവിടുന്ന് വിഷ്ണു അല്ലെങ്കിൽ ശ്രീ കൃഷ്ണൻ തന്നെയാണ്. അതിനാൽ, ഈ ഏകത്വത്തിന്റെ വീക്ഷണത്തിൽ, ശ്രീ കൃഷ്ണനും രാധയും ഒരേ ദൈവ-നടന്റെ ഇരട്ട വേഷങ്ങൾ ആയതിനാൽ നിങ്ങൾ വേദനിക്കേണ്ടതില്ല.
2. ഇന്ന് ഞാൻ ചോദിച്ച ചോദ്യത്തിൻറെ തുടർച്ചയായി രാധയെയും ശൂർപ്പണകയെയും മധുമതിയെയും താരതമ്യം ചെയ്ത് ഒരു വിശകലനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.
സ്വാമി മറുപടി പറഞ്ഞു: സ്നേഹത്തിന് അല്ലെങ്കിൽ ഭക്തിക്ക് മൂന്ന് തലങ്ങളുണ്ട്. സ്നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം, അത് ഏറ്റവും ഉയർന്ന തലമാണ്, മാലാഖമാരുടെ ദൈവിക തലത്തിൽ പെടുന്ന രാധയുടേതാണ്. പ്രണയത്തിന്റെ(സ്നേഹത്തിന്റെ) ഏറ്റവും താഴ്ന്ന തലം കാമമെന്ന ഏറ്റവും അശുദ്ധമായ പ്രണയമാണ്, അത് രാക്ഷസന്മാരുടെ തലത്തിൽ പെടുന്നു. ഈ രണ്ട് തലങ്ങൾക്കിടയിലാണ്, പ്രണയവും(സ്നേഹവും) കാമവും കലർന്ന അശുദ്ധമായ സ്നേഹം നിലനിൽക്കുന്ന മാനുഷിക തലം. ശൂർപ്പണകയും മധുമതിയും രാക്ഷസന്മാരുടെ തലം എന്ന് വിളിക്കപ്പെടുന്ന സ്നേഹത്തിന്റെ ഏറ്റവും താഴ്ന്ന തലത്തിലാണ്. രാവണന്റെ സഹോദരി ശൂർപ്പണക രാക്ഷസ വിഭാഗത്തിൽ പെട്ടവളാണ്, അതിനാൽ രാമനോട് ഏറ്റവും താഴ്ന്ന കാമമാണ് അവൾ പ്രകടിപ്പിച്ചത്. അവളുടെ ശ്രീ രാമനോടുള്ള സ്നേഹം പൂർണ്ണമായും അശുദ്ധമായ കാമത്താൽ മാത്രമായിരുന്നു, അത് ആത്മ സന്തോഷത്തിനു വേണ്ടിയായിരുന്നു, ശ്രീ രാമനെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്താലല്ല. ശ്രീ രാമൻ അവളെ നിരസിച്ചപ്പോൾ അവൾ ശിവനോട് ഒരുപാട് തപസ്സുചെയ്ത് ശ്രീ രാമനെ ആസ്വദിക്കാൻ ഒരു വരം നേടി.
ശ്രീ രാമൻ കൃഷ്ണനായി അടുത്ത അവതാരമെടുക്കുമ്പോൾ അവളുടെ ആഗ്രഹം സഫലമാകുമെന്ന് പറഞ്ഞ് ശിവൻ ശൂർപ്പണകയ്ക്ക് വരം നൽകി. ശിവൻ, വിഷ്ണു അല്ലെങ്കിൽ ശ്രീ കൃഷ്ണൻ തന്നെ ആയതിനാൽ, ശ്രീ കൃഷ്ണൻ ആ വരം മാനിക്കുകയും കുബ്ജയായി ജനിച്ച ശൂർപ്പണകയ്ക്ക് ലൈംഗികാസ്വാദനം നൽകുകയും ചെയ്തു. ഈ സംയോഗത്തിൽ ശ്രീ കൃഷ്ണന്റെ ഭാഗത്തുനിന്നുള്ള സ്നേഹമോ കുബ്ജയുടെ ഭാഗത്തുനിന്നുള്ള സ്നേഹമോ ഇല്ല. മുനിമാരുടെ കുടുംബത്തിൽ ജനിച്ച് ദത്താത്രേയ ഭഗവാന്റെ ഭാര്യയായി മാറിയ മധുമതിയുടെ കാര്യത്തിൽ, മധുമതി ദത്താത്രേയ ഭഗവാനോട് കാമം പ്രകടിപ്പിച്ചു. അതിനാൽ ദത്താത്രേയ ഭഗവാൻ അവളെ മഹിഷി എന്ന അസുരയാകാൻ ശപിച്ചു. ഇവർ രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ; ശൂർപ്പണക രാക്ഷസയായതിനാൽ കാമപ്രകടനം നടത്തിയപ്പോൾ മധുമതി കാമപ്രകടനം നടത്തി രാക്ഷസയായി. ശൂർപ്പണക രാക്ഷസന്മാരുടെ തലത്തിൽപെട്ടവളായതിനാൽ അവളുടെ കാമ സ്വഭാവം മാറ്റാൻ അവൾക്കു കഴിഞ്ഞില്ല.
എന്നാൽ മധുമതി മുനിമാരുടെ ദൈവിക തലത്തിൽ പെട്ടവളായതിനാൽ, അവളുടെ സ്വഭാവം മാറ്റി, ദത്താത്രേയ ഭഗവാനോടുള്ള ശുദ്ധമായ സ്നേഹത്താൽ അവൾ പുതിയ മധുമതിയായി മാറി. വാസ്തവത്തിൽ, നവീകരണത്തിനായി ദത്താത്രേയ ഭഗവാന്റെ അവതാരമായിരുന്ന മണികണ്ഠദേവൻ മഹിഷിയെ ശിക്ഷിച്ചു (വധിച്ചു). ശിക്ഷ താൽക്കാലിക പരിവർത്തനം കൊണ്ടുവന്നു, മഹിഷി വീണ്ടും മധുമതിയായി അവതരിച്ചു. മധുമതിക്ക് ഒരു പരിധിവരെ താൽക്കാലികമായി പരിവർത്തനം വന്നതിനാൽ, ദത്താത്രേയ ഭഗവാന്റെ ആദ്ധ്യാത്മിക ജ്ഞാനം അവൾക്ക് കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞു, അങ്ങനെ മധുമതി പൂർണ്ണമായും ശാശ്വതമായി നവീകരിക്കപ്പെട്ടു.
★ ★ ★ ★ ★