home
Shri Datta Swami

 16 Dec 2022

 

Malayalam »   English »  

'മണവാളൻ കൂടെയുള്ളപ്പോൾ എന്തിന് ഉപവസിക്കണം' എന്നതിന്റെ ആന്തരിക അർത്ഥമെന്താണ്?

[Translated by devotees]

[ശ്രീ.പി.സൂര്യ ചോദിച്ചു: ബൈബിളിൽ വരൻ കൂടെയുള്ളപ്പോൾ എന്തിന് ഉപവസിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എന്താണു് ഇവിടെ അർത്ഥമാക്കുന്നതു്

?]

സ്വാമി മറുപടി പറഞ്ഞു: ഏതൊരു കൂട്ടം ഇനങ്ങളിലും, പ്രധാന ഇനം ദൈവത്തെ സൂചിപ്പിക്കുന്നു, ഭഗവദ് ഗീതയിൽ നാം കാണുന്നത് പോലെ, നക്ഷത്രങ്ങളിലും മറ്റും താൻ ചന്ദ്രനാണെന്ന് ദൈവം പറയുന്നു. അതുപോലെ, ഒരു വിവാഹ ചടങ്ങിൽ, പ്രധാന ഇനം വരനാണ്. അതിനാൽ ഇവിടെ മണവാളൻ എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു. ദൈവം നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങൾ എന്തിന് ഉപവസിക്കണം? ഏറ്റവും പ്രിയപ്പെട്ടവൻ അകലെയായിരിക്കുമ്പോൾ ദുഃഖത്തിലാണ് ഉപവാസം. ഇപ്പോൾ, ഇവിടെ, ദൈവം മനുഷ്യരൂപത്തിൽ (യേശു) നിങ്ങളോടൊപ്പമുള്ളപ്പോൾ, സന്തോഷത്തിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്ന വിരുന്ന് നിങ്ങൾ സന്തോഷത്തോടെ കഴിക്കും. ഇതാണ് ആന്തരിക അർത്ഥം.

★ ★ ★ ★ ★

 
 whatsnewContactSearch