home
Shri Datta Swami

 24 Apr 2023

 

Malayalam »   English »  

'ദൈവം ലോകത്തിന്റെ അടിസ്ഥാനം(substratum)’ എന്ന് പറയുന്നതിന്റെ ആന്തരിക അർത്ഥമെന്താണ്?

[Translated by devotees]

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഇനിപ്പറയുന്ന ചോദ്യങ്ങൾക്കുള്ള അങ്ങയുടെ ഉത്തരങ്ങൾ ദയവായി നൽകുക. അങ്ങയുടെ ലോട്ടസ് പാദങ്ങളിൽ - അനിൽ

ലോകം ദൈവത്തിലാണെന്നും അവിടുന്നാണ് അടിസ്ഥാനം അല്ലെങ്കിൽ ആധാരം എന്നും പറയുമ്പോൾ, അത് ജോമെട്രിക്കൽ(geometrical) അർത്ഥത്തിലല്ലെന്ന് ഞാൻ കരുതി. ഉദാഹരണത്തിന്, ഭർത്താവാണ് കുടുംബത്തിന്റെ അടിസ്ഥാനം. ഇവിടെ, ഭർത്താവ് കുടുംബത്തിന്റെ ആവശ്യങ്ങളും മറ്റും നിറവേറ്റുന്നു. എന്തുകൊണ്ടാണ് മേൽപ്പറഞ്ഞ ആശയത്തിന്റെ വിശദീകരണത്തിന് ജോമെട്രിക്കൽ അർത്ഥം (ഒരു വസ്തുവിനെ മറ്റൊരു വസ്തുവിന്റെ മുകളിൽ വെക്കുന്നതുപോലെ എന്നുള്ള അർത്ഥം) നൽകിയത്? ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഭർത്താവും കുടുംബാംഗങ്ങളും സങ്കൽപ്പിക്കാൻ കഴിയുന്ന വസ്തുക്കളാണ് (imaginable items), അതേസമയം ദൈവം സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വസ്തുവാണ്. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് ജോമെട്രിക്കൽ അർത്ഥം ആരോപിക്കാനാവില്ല. പിന്തുണ (support) എന്ന ആശയം കൊണ്ടുവരാൻ മാത്രം ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു. മാന്ത്രികന്റെയും മാജിക്കിന്റെയും ജോമെട്രിക്കൽ അർത്ഥമില്ലാത്ത ഉദാഹരണമാണ് ഞാൻ നൽകിയിരിക്കുന്നത്. കുടുംബത്തിനായുള്ള തലവന്റെ പിന്തുണ പൂർണ്ണമായും പരാമർശിക്കപ്പെടുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ഉപമ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൈവമായതിനാൽ, ഈ ആശയം ഏകദേശമായി പുറത്തു കൊണ്ടുവരാൻ ബീറ്റിങ് എറൗണ്ട് ദി ബുഷ് (beating around the bush) ചെയ്ത് എല്ലാത്തരം ഉദാഹരണങ്ങളും ഞങ്ങൾ കൊണ്ടുവരുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch