29 Aug 2024
[Translated by devotees of Swami]
[ശ്രീ ദുർഗ്ഗാപ്രസാദ് ചോദിച്ചു:- പാദനമസ്കാരം സ്വാമി, ഗീത പറയുന്നത് അഗ്നികൊണ്ടോ ആയുധങ്ങൾ കൊണ്ടോ ആത്മാവിനെ നശിപ്പിക്കാനാവില്ല (നൈനം ചിന്തന്തി...). എന്നാൽ ഒന്നാമതായി, ഒരു ജീവിയ്ക്ക് (അന്നത് പുരുഷാ….നിന്ന് മനസ്സിലാക്കിയതുപോലെ) ഭക്ഷണത്തിൻ്റെ അഭാവം കാരണം ആത്മാവ് ഉത്പാദിപ്പിക്കപ്പെടുന്നില്ല. അപ്പോൾ ഗീതയിൽ ആത്മാവിൻ്റെ ഏത് ഭാഗമാണ് നശിപ്പിക്കപ്പെടാത്തത്? അങ്ങയുടെ താമര പാദങ്ങളിൽ, -ദുർഗാപ്രസാദ്]
സ്വാമി മറുപടി പറഞ്ഞു:- മൈറ്റോകോൺഡ്രിയ കോശങ്ങളിലെ ദഹിപ്പിച്ച ഭക്ഷണത്തിൻ്റെ ഓക്‌സിഡേഷനിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നിഷ്ക്രിയ ഊർജ്ജമാണ് ആത്മാവ്. അത്തരം നിഷ്ക്രിയ ഊർജ്ജം അവബോധത്തിൻ്റെ അല്ലെങ്കിൽ വ്യക്തിഗത ആത്മാവിൻ്റെ (ചിന്തകളുടെ ഒരു കൂട്ടം) ഉറവിടമാണ്, കാരണം ഈ നിഷ്ക്രിയ ഊർജ്ജം അവബോധമായി രൂപാന്തരപ്പെടുന്നതിന് മസ്തിഷ്ക-നാഡീവ്യവസ്ഥയിലേക്ക് (ബ്രെയിൻ നെർവ്സ് സിസ്റ്റം) പ്രവേശിക്കുന്നു. അവബോധം(അവർനെസ്സ്) നാഡീ ഊർജ്ജം (നെർവ്സ് എനർജി) കൂടിയാണ്, ഇത് പ്രകാശം, ചൂട്, വൈദ്യുതി മുതലായവ പോലെയുള്ള നിഷ്ക്രിയ ഊർജ്ജത്തിൻ്റെ ഒരു രൂപമാണ്. ഊർജ്ജത്തെയോ ഏതെങ്കിലും തരത്തിലുള്ള ഊർജ്ജത്തെയോ ആയുധങ്ങൾ എന്നിവ കൊണ്ട് നശിപ്പിക്കാൻ കഴിയില്ല. ഇതിനെ വെള്ളം കൊണ്ട് നനയ്ക്കാൻ കഴിയില്ല. ഇതിനെ വായു കൊണ്ട് ഉണങ്ങാൻ കഴിയില്ല. "അന്നാത് പുരുഷഃ" എന്ന വേദ പ്രസ്താവന അർത്ഥമാക്കുന്നത് ഒരു സുവോളജിക്കൽ ജീവിയിലെ അവബോധം ബൊട്ടാണിക്കൽ ഭക്ഷണത്തിൽ നിന്നാണ് സൃഷ്ടിച്ചത് എന്നാണ്. അത്തരം ഉൽപാദന പ്രക്രിയ മുകളിൽ നൽകിയിരിക്കുന്നു. ദൈവം - സ്പേസ് – വായു -അഗ്നി – ജലം – മണ്ണ് - സസ്യങ്ങൾ (അവബോധമില്ലാത്ത ബോട്ടാണിക്കൽ ജീവികൾ) - അവബോധമുള്ള സുവോളജിക്കൽ ജീവികൾ എന്നിങ്ങനെയാണ് വേദപ്രകാരം ദൈവിക സൃഷ്ടിയുടെ ക്രമം.
★ ★ ★ ★ ★