home
Shri Datta Swami

Posted on: 11 Apr 2023

               

Malayalam »   English »  

മുൻ ആചാര്യന്മാർ എന്തുകൊണ്ട് സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ കുറിച്ച് സംസാരിച്ചില്ല?

[Translated by devotees]

[ശ്രീ ഗണേഷു് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, വേദങ്ങളിൽ ധാരാളം പരാമർശങ്ങൾ ഉണ്ടായിട്ടും മുൻ ആചാര്യന്മാർ(Acharyas) എന്തുകൊണ്ട് സങ്കൽപ്പിക്കാനാവാത്ത ഈശ്വരനെക്കുറിച്ച് സംസാരിച്ചില്ല? ആദിശങ്കരാചാര്യർ മാത്രമാൺ നിർഗുണബ്രഹ്മണനെക്കുറിച്ച്(Nirguna brahman) സംസാരിച്ചതെങ്കിലും സ്ഥലകാലങ്ങൾക്ക് (beyond space and time) അതീതനായ സങ്കൽപ്പിക്കാനാവാത്ത ഈശ്വരനെക്കുറിച്ച്(Unimaginable God) അദ്ദേഹം സംസാരിച്ചില്ല. അങ്ങയുടെ ദിവ്യപാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെക്കുറിച്ചുള്ള(unimaginable God) ആശയം മനസ്സിലാക്കാൻ, അതിന് വളരെയധികം I.Q ആവശ്യമാണ്. പ്രായോഗിക യുക്തിയിൽ(practical logic), ഇത് പ്രായോഗിക പരീക്ഷണങ്ങളുടെ(practical experiments) നിരീക്ഷണങ്ങളിൽ ഉപസംഹരിച്ച സൈദ്ധാന്തിക യുക്തിയാണ്(theoretical logic). ശാസ്ത്രം(science) എന്ന് വിളിക്കപ്പെടുന്ന ഈ ഫീൽഡ് വളരെ അടുത്തകാലത്താണ് വികസിപ്പിച്ചെടുത്തത്, പുരാതന നാളുകളിൽ, സൈദ്ധാന്തിക യുക്തി മാത്രമേ വളരെയധികം വികസിപ്പിച്ചെടുത്തിട്ടുള്ളൂ, അതിനു ഒരു സമ്പൂര്‍ണ്ണ രീതിയിൽ സത്യം തെളിയിക്കാൻ കഴിയില്ല.

ഉദാഹരണത്തിന്, സ്‌പേസ്(space) അല്ലെങ്കിൽ വാക്വം(vacuum) അതിന്റെ ഗുണമേന്മയായി ശബ്‌ദം ഉൾക്കൊള്ളുന്നതായി കരുതപ്പെടുന്നു. പക്ഷേ, ശബ്ദത്തിന് ബഹിരാകാശത്ത്(space) സഞ്ചരിക്കാൻ കഴിയില്ല. നിങ്ങൾ സംസാരിക്കുന്നതെന്തും ബഹിരാകാശത്തിലൂടെ സഞ്ചരിക്കുകയും മറ്റൊരാളിലേക്ക് എത്തുകയും ചെയ്യുന്നതിനാൽ ശബ്ദം ബഹിരാകാശത്ത് വ്യാപിക്കുമെന്ന് അവർ കരുതി. ഈ യുക്തിയിലെ പിശക്, അവയുടെ കൂട്ടിയിടിയിലൂടെ ശബ്ദം പ്രചരിപ്പിക്കുന്ന വായു തന്മാത്രകൾ പുരാതന യുക്തിശാസ്ത്ര പണ്ഡിതന്മാർക്ക് കണ്ടില്ല എന്നതാണ്. ഈ രീതിയിൽ, പുരാതന യുക്തിയുടെ ഐ.ക്യു. വളരെ ഉയർന്നതായിരുന്നു, സംശയമില്ല, പക്ഷേ, പ്രായോഗിക പരീക്ഷണങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അഭാവം കാരണം അത് സമ്പൂര്‍ണ്ണമല്ല. അതിനാൽ, ദത്ത ഭഗവാന്റെ മനുഷ്യാവതാരങ്ങളായ ദിവ്യപ്രസംഗകർക്ക് പരമമായ സത്യം അറിയാമായിരുന്നിട്ടും, സ്വീകരിക്കുന്നവരുടെ അപൂർണ്ണമായ I.Q കാരണം, സങ്കൽപ്പിക്കാൻ കഴിയാത്ത ഈശ്വരന്റെ ഇത്രയും സൂക്ഷ്മമായ വിഷയം അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമീപകാലത്ത് മുതൽ, ശാസ്ത്രത്തിന്റെ വികസിത പുരോഗതി കാരണം അത് ഇപ്പോഴത്തെ അറിവ് സ്വീകരിക്കുന്നവരുടെ ഐ.ക്യു  നന്നായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ശ്രീ ദത്തസ്വാമി എന്ന ദൈവിക പ്രഭാഷകൻ ഈ ആശയം അവതരിപ്പിച്ചു, ഇത് ഇന്നത്തെ അറിവ് സ്വീകരിക്കുന്നവർ നന്നായി മനസ്സിലാക്കുന്നു. ദൈവിക പ്രബോധകരുടെ മൗനത്തിന് കാരണം അറിവ് സ്വീകരിക്കുന്നവരുടെ വികലമായ I.Q.(defective I.Q.) ആണ് അല്ലാതെ അവരുടെ അറിവില്ലായ്മ കൊണ്ടല്ല.

പുരാതന കാലത്ത്, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ ഇന്ദ്രിയങ്ങളാൽ അനുഭവിക്കാൻ കഴിയാത്തതിനാൽ, ദൈവിക പ്രബോധകർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പ്രാചീന യുക്തിയിൽ(ancient logic), അനുഭവമാണ്(experience) നിലനിൽപ്പിന്റെ(existence) അവസാന അധികാരം(final authority). ഉദാഹരണത്തിന്, പുരാതന കാലത്ത്, വായു ദൈവമാണെന്ന് നിങ്ങൾ പറഞ്ഞാൽ, ആളുകൾക്ക് അത് വിശ്വസിക്കാമായിരുന്നു, കാരണം വായു ത്വക്ക് ഇന്ദ്രിയത്താൽ (skin-sense) അനുഭവപ്പെടുന്നു. പക്ഷേ, പുരാതന കാലത്ത് എക്സ്-റേ (X-ray) ദൈവമാണെന്ന് നിങ്ങൾ പറഞ്ഞാൽ, എക്സ്-റേ ഇന്ദ്രിയങ്ങളാൽ അനുഭവിക്കാത്തതിനാൽ പണ്ഡിതന്മാർ അത് വിശ്വസിക്കില്ല. അപ്പോൾ, സങ്കൽപ്പിക്കാനാവാത്ത ദൈവം ഇല്ലെന്ന് പുരാതന പണ്ഡിതന്മാർ പറയും. ഭഗവാനെപ്പോലും അനുഭവിക്കണമെന്ന് (God shall be experienced) പ്രാചീന പണ്ഡിതന്മാർ പറഞ്ഞു (അനുഭാവിക വേദം ബ്രഹ്മം/ Anubhavaika vedya Brahma). സാധ്യമായ നിരീശ്വരവാദത്തിന്റെ ഈ അപകടം കാരണം, ദൈവിക പ്രസംഗകർ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ച് പരാമർശിച്ചില്ല. പക്ഷേ, ഇന്ന്, അനുഭവിക്കാൻ കഴിയാത്ത ഇനങ്ങൾ പോലും ശാസ്ത്രത്തിന്റെ വികാസത്താൽ കണ്ടെത്തി അവയുടെ അസ്തിത്വം തെളിയിക്കപ്പെടുന്നു. ഇന്ന് എക്സ്-റേ ദൈവമാണെന്ന് പറഞ്ഞാൽ ഒരു പണ്ഡിതനും എതിർക്കില്ല, കാരണം അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ എക്സ്-റേ, കണ്ണുകളിലൂടെ അനുഭവിക്കാൻ കഴിയും. അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പറയാൻ ദത്തസ്വാമിക്ക് ധൈര്യപ്പെടാം, കാരണം പ്രപഞ്ചത്തിന്റെയോ ബഹിരാകാശത്തിന്റെയോ(universe and space) സങ്കൽപ്പിക്കാൻ കഴിയാത്ത അതിരുകൾ(unimaginable boundary) ശാസ്ത്രം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ശ്രീരാംനാഥ് എന്ന ഒരു ഭക്തൻ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഈ ഉത്തരം ഞാൻ നേരത്തെ നൽകിയിട്ടുണ്ട്.

 
 whatsnewContactSearch