Posted on: 20 Nov 2022
Read this article in English Hindi Telugu Tamil Malayalam
പരം പൂജ്യ ശ്രീ ശ്രീ ശ്രീ ദത്ത സ്വാമിയിൽ നിന്നും ഭക്തർക്കുള്ള പ്രധാന സന്ദേശം
ഓരോ ഭക്തർക്കും ഒരു മന്ത്രവും ആ മന്ത്രം നൽകുന്നതിന് മുമ്പ് ഒരു ചെറിയ ആമുഖവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രധാനമായ വിഷയം എന്തന്നാല്‍, ഒരു ഭക്തന് തന്റെ മനസ്സിനെ ആത്മീയതയില്‍ ഏകാഗ്രമാക്കാൻ (അതായത്, പ്രത്യുപകാരമായി ഒരു ഫലവും പ്രതീക്ഷിക്കാതെ ദൈവത്തെ സ്നേഹിക്കുക എന്നർത്ഥം) കഴിയുന്നില്ല എന്നതാണ്, കാരണം ആളുകൾ അവരുടെ ലൗകിക പ്രശ്‌നങ്ങളെക്കുറിച്ച് എപ്പോഴും ആകുലപ്പെടുന്നു, ഇത് അവരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഈ ലൗകിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ, മനസമാധാനം കിട്ടുകയും അതുവഴി മനസ്സ് ദൈവത്തിൽ യഥാർത്ഥ സ്നേഹത്തോടെ കേന്ദ്രീകരിക്കാൻ പറ്റുകയും ചെയ്യും.
വാസ്തവത്തിൽ, പല ഭക്തരും തങ്ങളുടെ ലൗകിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമാണ് ദൈവത്തെ ആരാധിക്കുന്നത്. അത് കേവലം ഉപകരണ(ഇന്‍സ്റ്റ്രുമെന്റല്‍) ഭക്തി മാത്രമാണ്. അതുകൊണ്ടു ലൗകിക പ്രശ്‌നങ്ങൾ എപ്പോഴും തുടർച്ചയായി നിലനിൽക്കുന്നതിനാൽ ആളുകൾ മാനസിക സമാധാനം ലഭിച്ചശേഷവും ലക്ഷ്യ ഭക്തിക്ക് (ദൈവത്തിലുള്ള ഭക്തി) ശ്രമിക്കുമോ എന്ന ശാശ്വത സംശയം എപ്പോഴും നിലനിൽക്കുന്നു. ലൗകിക പ്രശ്‌നങ്ങൾ പരിഹരിച്ച് മാനസിക സമാധാനം കൈവരിച്ചാലും, അത് മറ്റ് ലൗകിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകൾ ഉപയോഗിക്കുന്നു.
ലൗകിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ, തീർച്ചയായും ആളുകൾ ഈശ്വരഭക്തിയിലേക്ക് വഴിമാറും എന്ന ശുഭപ്രതീക്ഷയോടെയാണ് ഞാൻ ഈ സംശയം മാറ്റിവെച്ചത്. അത്തരമൊരു ശുഭപ്രതീക്ഷയോടെ, ലൗകിക പിരിമുറുക്കത്തിൽ നിന്നുള്ള ആശ്വാസത്തിനായി ഞാൻ ഇനിപ്പറയുന്ന മന്ത്രം നൽകാൻ ആഗ്രഹിക്കുന്നു.
ആദ്യമായി ഞാൻ ഈ മന്ത്രത്തിന്റെ പശ്ചാത്തലം നൽകുവാന്‍ ആഗ്രഹിക്കുന്നു. എക്സിക്യൂട്ടീവുകൾ എന്നറിയപ്പെടുന്ന ഒമ്പത് ഗ്രഹങ്ങളിലൂടെയാണ് ദൈവം സൃഷ്ടിയുടെ ഭരണം നടത്തുന്നത്. ഈ ഗ്രഹങ്ങൾ മനുഷ്യരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങളുടെ ഫലം നൽകുന്നു, അല്ലാതെ ഗ്രഹങ്ങളുടെ ഇഷ്ടമോ അനിഷ്ടമോ അനുസരിച്ചല്ല. ഈ ഗ്രഹങ്ങൾ കോടതിയിൽ നിന്ന് വിധി നേടിയ ശേഷം കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്ന ജയിലറെപ്പോലെ എക്സിക്യൂട്ടീവ് ഓഫീസർമാർ മാത്രമാണ്. വിധി റദ്ദാക്കാൻ ഗ്രഹങ്ങൾക്ക് അധികാരമില്ല. അതുപോലെ സർവ്വശക്തനായ പരമാത്മാവ് പോലും, മനുഷ്യരുടെ കർമ്മ ചക്രം പിന്തുടരുകയും അവയുടെ ഫലങ്ങൾ നിർണ്ണയിക്കുകയും ചെയ്യുന്നു, ദൈവം സ്വയം എഴുതിയ ഭരണഘടനയെ ലംഘിക്കുന്നില്ല. പാപത്തിന്റെ ഫലം ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം പാപത്തിന്റെ തിരിച്ചറിവ്, പാപത്തെക്കുറിച്ച് പശ്ചാത്താപം, പാപം ആവർത്തിക്കാതിരിക്കൽ എന്നിവ ഉൾപ്പെടുന്ന ആത്മാവിന്റെ നവീകരണം മാത്രമാണ്.
സ്വയം തെറ്റുതിരുത്താത്ത ഭക്തർ പാപങ്ങളുടെ ശിക്ഷ റദ്ദാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, വരാനിരിക്കുന്ന ശിക്ഷ പലിശയോടെ പിന്നീടുള്ള ജന്മങ്ങളിലേക്ക് മാറ്റിവച്ചുകൊണ്ട് ദൈവം താൽക്കാലിക ക്രമീകരണം ചെയ്യുന്നു. തന്റെ പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ മസ്തിഷ്കക്ഷാളനം (ബ്രൈന്‍ വാഷ്) ചെയ്യുന്നതിൽ താൻ വിജയിച്ചുവെന്ന് ഭക്തന്‍മ്മാര്‍ കരുതുന്നു, സർവ്വശക്തനായ ദൈവം തന്റെ ശിക്ഷ എന്നെന്നേക്കുമായി റദ്ദാക്കിയതായി തോന്നുന്നു! ഈ തെറ്റായ രീതിയിൽ ചിന്തിക്കാൻ ഭക്തനെ അനുവദിച്ചുകൊണ്ട് ദൈവവും നിശബ്ദത പാലിക്കുന്നു, അങ്ങനെ ആ ഭക്തൻ കുറച്ചുകാലം സന്തോഷവാനായിരിക്കും.
ഒൻപത് ഗ്രഹങ്ങളിൽ, സൂര്യൻ, ചന്ദ്രൻ, ബുധൻ, വ്യാഴം, ശുക്രൻ എന്നിവ
മനുഷ്യന്റെ നല്ല കർമ്മങ്ങളുടെ ഫലം നൽകുന്നു, ശനി, ചൊവ്വ, രാഹു, കേതു എന്നിവർ ദോഷഫലങ്ങൾ നൽകുന്നു. ഇത് കർമ്മചക്രത്തിന്റെ പൊതു പശ്ചാത്തലമാണ്. ഈ മന്ത്രത്തിൽ നിങ്ങൾ നാല് ഗ്രഹങ്ങളെ വണങ്ങുക മാത്രമല്ല, ആ ഗ്രഹങ്ങളുടെ അധിപനായ ദേവതകളെയും ഈ നാല് ഗ്രഹങ്ങളെയും നിയന്ത്രിക്കുന്ന ദൈവിക രൂപങ്ങളെയും ഓർമ്മിക്കുകയും ചെയ്യുന്നു.
അസുരൻ രാവണൻ നൽകിയ തടവറയിൽ നിന്ന് ശ്രീ ഹനുമാന്റെ കൃപയാൽ ശനി മോചിതനായതിനാൽ ശ്രീ ഹനുമാൻ ശനിയെ നിയന്ത്രിക്കുന്നു. ശ്രീ സുബ്രഹ്മണ്യദേവനും ചൊവ്വയും അഗ്നിയുടെ ഒരേ സ്വഭാവമുള്ളവരാണ്, അവരെ ഒന്നായി കണക്കാക്കുന്നു (കുമാരം ശക്തിഹസ്തം തം, മംഗളം പ്രണമാമ്യഹം).
ശ്രീ സുബ്രഹ്മണ്യസ്വാമി ആദിശേഷന്റെ (സർപ്പത്തലവൻ) വല്ലി എന്ന മകളെ വിവാഹം കഴിച്ചു. അവൾക്കുവേണ്ടി, സുബ്രഹ്മണ്യസ്വാമിയും ഒരു സർപ്പമായിത്തീർന്നു, അതിനാൽ, ഒരു സർപ്പത്തോട് ചേർന്നിരിക്കുന്ന രാഹുവിനെയും കേതുവിനെയും നിയന്ത്രിക്കുന്നു. ശ്രീ ആഞ്ജനേയനെയും ശ്രീ സുബ്രഹ്മണ്യനെയും വന്ദിച്ചാൽ നാല് ഗ്രഹങ്ങളും ശാന്തമാകും. ശിവന്റെ പുത്രനായ ശ്രീ സുബ്രഹ്മണ്യനോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ (ചില ഭക്തർക്ക് ശിവനെ ഇഷ്ടമല്ല), ശ്രീ സുബ്രഹ്മണ്യന്റെ സ്ഥാനത്ത് ശ്രീ ആദിശേഷനെ ആരാധിക്കാം. ആരാധനയ്ക്കായി, നിങ്ങൾക്ക് ശ്രീ ആഞ്ജനേയന്റെയും ശ്രീ സുബ്രഹ്മണ്യന്റെയും രണ്ട് ഫോട്ടോകൾ സൂക്ഷിക്കാം (ശ്രീ സുബ്രഹ്മണ്യന്റെ സ്ഥാനത്ത് ശ്രീ ആദിശേഷന്റെ ഫോട്ടോ വേണമെങ്കിൽ സൂക്ഷിക്കാം).
മന്ത്രം:-
ശ്രീ ശനൈശ്ചര കുജ രാഹു കേതുഭ്യോ നമഃ
ശ്രീ ആഞ്ജനേയ ശ്രീ സുബ്രഹ്മണ്യഃ.
നിങ്ങൾ ശ്രീ ആഞ്ജനേയ - ശ്രീ സുബ്രഹ്മണ്യ (അല്ലെങ്കിൽ ശ്രീ ആഞ്ജനേയ - ശ്രീ ആദിശേഷ) എന്ന് ഉച്ചരിച്ചാലും അത് മതിയാകും. നിങ്ങൾക്ക് ഇപ്പോള്‍ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഇത് ഉച്ചരിക്കാൻ കഴിയും, മുൻകൂട്ടിയുള്ള ഉച്ചാരണം (ജപം) ഭാവിയിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾക്ക് സഹായം ചെയ്യും. നിങ്ങൾക്ക് ഇത് കഴിയുന്നത്ര തവണ ഉച്ചരിക്കാം.