home
Shri Datta Swami

Posted on: 10 Apr 2023

               

Malayalam »   English »  

ആദിശേഷൻ, ഗരുഡൻ തുടങ്ങിയ ഭക്തരുടെ മൃഗരൂപങ്ങൾ പൊതുവായ മാധ്യമ വികർഷണത്തെക്കുറിച്ച് നമുക്ക് ദിശാബോധം നൽകുന്നതാണോ?

[Translated by devotees]

[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി. ഏറ്റവും അടുത്ത ഭക്തർ (ആദിശേഷ, ഗരുഡൻ, ഹംസം മുതലായവ) മൃഗങ്ങളെപ്പോലെ ഇരിക്കണമെന്ന് പറയപ്പെടുന്നു. ഇവരെല്ലാം പൊതു മാധ്യമ വികർഷണ(common media repulsion) പ്രശ്‌നത്തെ തരണം ചെയ്തിട്ടുണ്ട്, എന്നാൽ സ്വാമി, ഈ രൂപങ്ങൾ നമുക്ക് ശരിയായ ദിശാബോധം നൽകാൻ മാത്രമല്ലേ? അല്ലാത്തപക്ഷം അവർ വ്യത്യസ്ത മാധ്യമങ്ങളിലാണ്, ആ സാഹചര്യത്തിൽ പൊതു-മാധ്യമ വികർഷണം ഉയരുന്നില്ല. അവർ എപ്പോഴും ഒരേ മാധ്യമത്തിൽ ഉണ്ടായിരിക്കണം, അങ്ങനെ അവർ എപ്പോഴും സ്വയം ഓർമ്മിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ദയവായി എന്നെ ബോധവൽക്കരിക്കുക. ഛന്ദ എപ്പോഴും അങ്ങയുടെ താമര പാദങ്ങളിൽ.]

സ്വാമി മറുപടി പറഞ്ഞു:- ഇന്ന് നമ്മൾ കാണുന്ന മരങ്ങളിൽ ചാടുന്ന മണ്ടൻ കുരങ്ങല്ല ഹനുമാൻ. പരിണാമ പ്രക്രിയയിൽ വാൽ നിലനിർത്തുന്ന, അല്പം പ്രൊജക്റ്റ് ചെയ്ത(ഉയർന്ന)  വായയുള്ള ഒരു മനുഷ്യനാണ് ഹനുമാൻ. ആദിശേഷൻ മെലിഞ്ഞതും ഉയരമുള്ളതുമായ ഒരു മനുഷ്യനാണ്, വളരെ ക്രുദ്ധനും എപ്പോഴും ഉയർന്ന വികാരത്തോടെ ചീറ്റുന്ന ശബ്‌ദം(hissing) ഉണ്ടാക്കുന്നവനാണ്. ഈ രണ്ട് കേസുകളിലെയും നിരവധി തലകൾ, ബഹുമുഖ പ്രതിഭയുള്ള ബുദ്ധിപരമായ മസ്തിഷ്ക ശേഷിയെ(multi-talented intellectual brain capacities) സൂചിപ്പിക്കുന്നു. ഉയർന്നതും നീണ്ടതുമായ ജമ്പുകളുമായി(high and long jumps) നടക്കാൻ ശ്രേഷ്ഠമായ ശേഷിയുള്ള നീണ്ട മൂക്ക് ഉള്ള മനുഷ്യരാൺ ഗരുഡനും ഹംസയും.

മുഖഭാവങ്ങളല്ല, ഈശ്വരനോടുള്ള ആന്തരിക ഭക്തിയാണ് സൗന്ദര്യമെന്ന ആശയം സ്ഥാപിക്കുന്ന മുഖങ്ങളിൽ നേരിയ വൈകല്യങ്ങളുള്ള മനുഷ്യ ഭക്തരാണ് ഇവരെല്ലാം. നല്ല ഗുണങ്ങൾ ആന്തരിക സൗന്ദര്യത്തെ ഉൾക്കൊള്ളുന്നു, അത് ബാഹ്യമായ ശാരീരിക സൗന്ദര്യത്തേക്കാൾ വളരെ മികച്ചതാണ്. നല്ല ഗുണങ്ങളിൽ ഏറ്റവും നല്ല ഗുണം ദൈവത്തോടുള്ള നിസ്വാർത്ഥ ഭക്തിയാണ്. അത്തരം ഭക്തി സൗന്ദര്യത്തിന്റെ പാരമ്യമായി (ക്ലൈമാക്സായി) എടുക്കപ്പെടും. ഏതൊരു മനുഷ്യനും സുന്ദരനായി ജനിക്കാൻ ആഗ്രഹിക്കുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ സഹായത്തോടെ കഴിയുന്നത്ര കൂടുതൽ സുന്ദരിയാകാൻ എല്ലാവരും ശ്രമിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ ക്ലൈമാക്‌സ് ഭക്തർ ഈശ്വരന്റെ സൗന്ദര്യത്തിന് മുന്നിൽ താഴ്ന്നവരാകാൻ ആഗ്രഹിക്കുന്നതിനാൽ സൗന്ദര്യമില്ലാതെ ജനിക്കണേ എന്ന് പ്രാർത്ഥിച്ചതായി നിങ്ങൾക്കറിയാമോ! ഇതിലൂടെ, ഈ ഭക്തർ ദാസന്മാരാകാനും തങ്ങളുടെ ദൈവം എല്ലാ കോണുകളിലും യജമാനനായിരിക്കാനും ആഗ്രഹിക്കുന്നു. ഈ ഭക്തർ ഒരു കാര്യത്തിലും ദൈവതുല്യനാകാൻ ആഗ്രഹിക്കുന്നില്ല. ദൈവത്തോടുള്ള അവരുടെ ഭക്തി മനസ്സിനെ ത്രസിപ്പിക്കുന്നതാണ്(mind blowing/ ആശ്ചര്യപ്പെടുത്തുന്ന)! ഇതിൽ നിന്ന് നമ്മൾ പഠിക്കേണ്ട പാഠം എന്താണെന്ന് വെച്ചാൽ,  ഏതൊരു മനുഷ്യനെയും നിങ്ങൾ സുന്ദരനായി കാണേണ്ടത് അതിന്റെ ഉത്തമമായ ദൈവഭക്തി കൊണ്ടാണ്, അല്ലാതെ ശാരീരിക സൗന്ദര്യമോ മറ്റ് ലൗകികമായ നല്ല ഗുണങ്ങളോ കൊണ്ടല്ല എന്നതാണ്.

 
 whatsnewContactSearch