home
Shri Datta Swami

 30 Nov 2022

 

Malayalam »   English »  

യഥാർത്ഥ ലോകത്ത് കാണാൻ കഴിയാത്ത സ്വപ്‌നത്തിൽ കാണുന്ന വസ്തുക്കൾ അയഥാർത്ഥമാണെന്ന് പറയാമോ?

Note: This article is meant for intellectuals only

[Translated by devotees]

കുറിപ്പ്: ഈ ലേഖനം ബുദ്ധിജീവികൾക്ക് മാത്രമുള്ളതാണ്

ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ പ്രണാമം സ്വാമി. ചിലപ്പോൾ സ്വപ്നാവസ്ഥയിൽ(dream state), ലോകത്തിന്റെ ഉണർന്നിരിക്കുന്ന അവസ്ഥയിൽ(awaken state)  അസാധ്യമായ ചില ഇനങ്ങൾ നാം കണ്ടെത്തുന്നു. അപ്പോൾ, അത്തരം ഇനങ്ങൾ അയഥാർത്ഥമാണെന്ന് പറയാമോ(unreal)? – അങ്ങയുടെ വിശുദ്ധ ദിവ്യ താമര പാദങ്ങളിൽ.

സ്വാമി മറുപടി പറഞ്ഞു:- ലോകത്തിന്റെ ഉണർന്നിരിക്കുന്ന അവസ്ഥയിൽ(awaken state) എട്ട് കാലുകളും രണ്ട് വാലും ഉള്ള അസാധ്യമായ ഒരു മൃഗത്തെ കാണുന്നില്ലെങ്കിലും, അത് സ്വപ്നാവസ്ഥയിൽ(dream state) പ്രത്യക്ഷപ്പെടുന്നു. സ്വപ്നാവസ്ഥയിൽ, വ്യക്തിഗത ആത്മാവ്(individual soul) അതിന്റെ മസ്തിഷ്ക പ്രവർത്തനത്തോടുകൂടിയാണ്(brain activity) നിലനിൽക്കുന്നത്. ഉണർന്നിരിക്കുന്ന ലോകത്ത് അത്തരം മൃഗത്തെ കാണുന്നില്ലെങ്കിലും, അവയവങ്ങളെയും മൃഗത്തെയും വെവ്വേറെയാണ് കാണുന്നത്. സ്വപ്നത്തിൽ, കാവ്യാത്മക മസ്തിഷ്ക പ്രവർത്തനം(poetic brain activity) ഒരു പുതിയ മൃഗത്തെ തയ്യാറാക്കാൻ ഈ അവയവങ്ങളുമായി ചേരുന്നു.

പുതിയ മൃഗം തീർത്തും യഥാർത്ഥ നിഷ്ക്രിയ ഊർജ്ജവും(absolutely real inert energy) തികച്ചും യഥാർത്ഥ അവബോധവും(absolutely real awareness) കൊണ്ട് നിർമ്മിച്ചതിനാൽ, നിങ്ങൾ അനുഭവിക്കുന്ന സ്വപ്നാവസ്ഥയിൽ നിലവിലുള്ള മൃഗവും തികച്ചും യഥാർത്ഥമാണ്(absolutely real). ഉണർന്നിരിക്കുന്ന അവസ്ഥയിൽ, നിങ്ങൾ നിഷ്ക്രിയ ഊർജ്ജം (inert energy), ദ്രവ്യം(matter), അവബോധം(awareness) എന്നിവയാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. സ്വപ്നാവസ്ഥയിൽ, നിങ്ങൾ നിഷ്ക്രിയ ഊർജ്ജവും അവബോധവും കൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

നിങ്ങൾക്ക് അവബോധം ഉള്ളതിനാൽ, അതിന്റെ ബൗദ്ധിക പ്രവർത്തനവും (intellectual activity ) നിലനിൽക്കണം. നിങ്ങൾ ഒരു പ്രത്യേക അവസ്ഥയിൽ ആയിരിക്കുമ്പോൾ, നിങ്ങൾ ലോകത്തിന്റെ ആ പ്രത്യേക അവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കണം. നിങ്ങളുടെ നിലവിലെ അവസ്ഥയിലേക്ക് മറ്റ് സ്റ്റേറ്റ് (state/അവസ്ഥ)  കൊണ്ടുവരാൻ പാടില്ല. ഉണർവിന്റെയും സ്വപ്നത്തിന്റെയും രണ്ട് അവസ്ഥകളും ഒരേസമയം നിലനിൽക്കുന്നതിനാൽ ഉണർന്നിരിക്കുന്ന ലോകവും സ്വപ്നലോകവും അടുത്തടുത്തായി നിലനിൽക്കുന്നു. നമ്മുടെ രാജ്യത്ത് സമയം രാത്രിയാകുമ്പോൾ, അതേ സമയം ഒരു വിദേശ രാജ്യത്ത് പകലും നിലനിൽക്കുന്നു.

അതിനാൽ, മറ്റ് അവസ്ഥകളുമായി താരതമ്യപ്പെടുത്താതെ ഏതെങ്കിലും ഒരു അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിങ്ങളും നിങ്ങളുടെ വസ്തുനിഷ്ഠമായ ലോകവും(objective world) എല്ലായ്പ്പോഴും നിലവിലെ അവസ്ഥയുമായി(present state) ബന്ധപ്പെട്ടിരിക്കണം. രണ്ട് അവസ്ഥകളും നിലവിലുണ്ടെങ്കിലും, ഒരേസമയം, വിവിധ രാജ്യങ്ങളിൽ അനുഭവിക്കുന്ന ആത്മാക്കൾ വ്യത്യസ്തമാണ്. നിങ്ങൾ ഒരു രാജ്യത്ത് ഒരേ സമയവും ഒരേ സ്ഥലവും നിശ്ചയിച്ചാലും, രണ്ട് വ്യത്യസ്ത ആത്മാക്കളെ സംബന്ധിച്ച് രണ്ട് അവസ്ഥകളും ഒരേസമയം നിലനിൽക്കുന്നു.

ഒരേ സ്ഥലത്തും ഒരേ സമയത്തും, ഉറങ്ങുന്ന വ്യക്തി ലോകത്തിന്റെ സ്വപ്നത്തിൽ സ്വപ്നാവസ്ഥയും ഉണർന്നിരിക്കുന്ന മറ്റൊരു വ്യക്തി ലോകത്തിന്റെ ഉണർവ് അനുഭവിക്കുന്നതുമാണ്. രണ്ട് അവസ്ഥകളും വ്യത്യസ്തമാണ്, കാരണം ഒന്ന് ഉണർന്ന ലോകവും(awakened world) മറ്റൊന്ന് സ്വപ്നലോകവുമാണ്(dream world). കുറഞ്ഞ സത്ത (concentration) കാരണം സൂക്ഷ്മമായ അവസ്ഥയെ(subtle state) അയഥാർത്ഥമായി(unreal) കണക്കാക്കാം, പക്ഷേ, യഥാർത്ഥത്തിൽ അയഥാർത്ഥമാകാൻ കഴിയില്ല. അറിവിന്റെ അനുപലബ്ധി യുടെ അധികാരത്തിൽ(In the Anupalabdhi authority of knowledge), സൂക്ഷ്മവും അദൃശ്യവുമായ വസ്തുവും യഥാർത്ഥമായി കണക്കാക്കപ്പെടുന്നു.

അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന വളരെ സൂക്ഷ്മമായ വൈദ്യുതകാന്തിക വികിരണങ്ങൾ(electro-magnetic radiations) നിങ്ങൾ കാണുന്നില്ലായിരിക്കാം, എന്നിട്ടും അവ യഥാർത്ഥവും നിലനിൽക്കുന്നതുമാണ്. ഈ സൃഷ്ടി(creation) ദൈവത്താൽ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അയഥാർത്ഥമായിരുന്നു, സൃഷ്ടിക്ക് ശേഷം ഈ ആശയം ഉപയോഗിക്കരുത്, കാരണം അത്തരം അയഥാർത്ഥ ലോകത്തിനു തന്റെ യഥാർത്ഥ വിനോദത്തിനായി ദൈവം തന്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെ(His absolute reality) സമ്മാനിച്ചു, ഈ ആശയം അദ്വൈത തത്ത്വചിന്തകർ(Advaita philosophers) തന്നെ പറയുന്നു. ഈശ്വരനെ പരാമർശിക്കാത്ത ലൗകിക സങ്കൽപ്പങ്ങളിൽ(worldly concepts) പോലും, ഊർജ്ജത്തിലോ അഗ്നിയിലോ പ്രവേശിച്ച ജലഘടകം (പഞ്ചീകരണം(panchiikaranam) എന്ന പ്രക്രിയയിലൂടെ) സൂര്യപ്രകാശത്തിൽ ജലമായി കാണപ്പെടുന്നുവെന്നും അതിനാൽ, മരീചികയിൽ(mirage) പ്രത്യക്ഷപ്പെടുന്ന ജലം അയഥാർത്ഥമല്ലെന്നും രാമാനുജൻ (Ramanuja) പറയുന്നു!

 

★ ★ ★ ★ ★

 
 whatsnewContactSearch