home
Shri Datta Swami

 16 Dec 2022

 

Malayalam »   English »  

അങ്ങേയ്ക്കു ഖുറാനും ഭഗവദ് ഗീതയും താരതമ്യം ചെയ്യാൻ കഴിയുമോ?

[Translated by devotees]

[ശ്രീ അനിൽ ചോദിച്ചു: മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു സംവാദത്തിൽ ഖുർആനും ഭഗവദ് ഗീതയും അങ്ങേയ്ക്കു താരതമ്യം ചെയ്യാമോ (ഡിസ്കഷൻ ഫോറത്തിൽ നിന്നുള്ള ചോദ്യം)?

സ്വാമി മറുപടി പറഞ്ഞു: ഖുർആനും ഭഗവദ് ഗീതയും തമ്മിലുള്ള വ്യത്യാസം വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള ആദ്ധ്യാത്മിക ജ്ഞാനം സ്വീകരിക്കുന്നവർ തമ്മിലുള്ള വ്യത്യാസമാണ്. രണ്ടിലും സമാനത (similarity) ദൈവത്തെക്കുറിച്ചും പുണ്യങ്ങൾക്ക് പ്രതിഫലം നൽകുന്ന സ്വർഗത്തെക്കുറിച്ചും പാപങ്ങൾക്ക് ശിക്ഷ നൽകുന്ന നരകത്തെക്കുറിച്ചുമാണ്. ഈ ലോകത്തിലെ എല്ലാ മതങ്ങളുടെയും അടിസ്ഥാനം സമാനതയാണ്(similarity). ഈ ലോകത്തിലെ എല്ലാ മതങ്ങളിലും ദൃശ്യമാകുന്ന പ്രകടമായ അവസ്ഥയാണ് വ്യത്യാസം (difference). ആത്മാർത്ഥതയും വൈകാരികമായ സമർപ്പണവുമാണ് ഇസ്ലാമിന്റെ ഗുണം(merit). ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ യുക്തിസഹമായ വിശകലനമാണ് ഹിന്ദുമതത്തിന്റെ ഗുണം. ഈ ഗുണങ്ങൾ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള മാനുഷിക പ്രവണതകൾ(human tendencies) മൂലമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch