home
Shri Datta Swami

 14 Jan 2022

 

Malayalam »   English »  

ദൈവത്തോടുള്ള ഭക്തിയുടെ വർഗ്ഗീകരണം

[Translated by devotees]

മിസ്. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു:- അടിസ്ഥാനപരമായി, ദൈവത്തോടുള്ള ഭക്തിയുടെ തരങ്ങളെ എങ്ങനെ തരംതിരിക്കാം?

സ്വാമി മറുപടി പറഞ്ഞു:- ഭക്തിയുടെ രണ്ട് തരം വർഗ്ഗീകരണങ്ങളുണ്ട്, ഓരോ വർഗ്ഗീകരണത്തിനും രണ്ട് തരം ലംബമായും (vertically divided) മറ്റ് രണ്ട് തരം തിരശ്ചീനമായും വിഭജിച്ചിരിക്കുന്നു (horizontally divided). സൈദ്ധാന്തിക ഭക്തിയുടെ (theoretical devotion) (ജ്ഞാനം അല്ലെങ്കിൽ ജ്ഞാന യോഗയും ഭക്തി അല്ലെങ്കിൽ ഭക്തി യോഗയും) ഇടത് വശത്തെ പ്രാധാന്യമില്ലാത്ത നിരയും കർമ്മ സംന്യാസവും (സേവന ത്യാഗവും) കർമ്മ ഫല ത്യാഗവും (ജോലിയുടെ ഫലത്തിന്റെ ത്യാഗം) അടങ്ങുന്ന പ്രായോഗിക ഭക്തിയുടെ അല്ലെങ്കിൽ കർമ്മയോഗത്തിന്റെ വലതുവശത്തുള്ള പ്രധാന നിരയുമാണ് ലംബ വർഗ്ഗീകരണം. മറ്റൊരു തരം തിരശ്ചീന വർഗ്ഗീകരണം താഴത്തെ ഭാഗത്ത്  പ്രാധ്യാനം കുറഞ്ഞ സ്വാർത്ഥ ഭക്തിയും (selfish devotion) മുകൾ ഭാഗത്ത് കൂടുതൽ പ്രാധാന്യമുള്ള നിസ്വാർത്ഥ ഭക്തിയുമാണ് (selfless devotion).

 

ലംബ വർഗ്ഗീകരണം (Vertical Classification)

സൈദ്ധാന്തിക ഭക്തി

 

(കുറഞ്ഞ പ്രാധാന്യം)

പ്രായോഗിക ഭക്തി

 

(കൂടുതൽ പ്രധാനം)

ബുദ്ധിയുടെ ജ്ഞാനം അല്ലെങ്കിൽ ജ്ഞാന യോഗ &

 

മനസ്സിന്റെ ഭക്തി അല്ലെങ്കിൽ ഭക്തി യോഗ

കർമ്മ സന്ന്യാസം (സേവനത്തിന്റെ ത്യാഗം) &

 

കർമ്മ ഫല ത്യാഗം (ജോലിയുടെ ഫലത്തിന്റെ ത്യാഗം)

 

 

തിരശ്ചീന വർഗ്ഗീകരണം (Horizontal Classification)

നിസ്വാർത്ഥ ഭക്തി (കൂടുതൽ പ്രധാനം)

 

ദൈവത്തിൽ നിന്നുള്ള ഒരു ഫലവും ആഗ്രഹിക്കാതെ ജ്ഞാനം ഭക്തിയും പരിശീലനവും

സ്വാർത്ഥ ഭക്തി (കുറവ് പ്രാധാന്യം)

 

ജ്ഞാനം, ഭക്തി, പരിശീലിക്കുക, ദൈവത്തിൽ നിന്നുള്ള പ്രതിഫലമായി എന്തെങ്കിലും ഫലം കാംക്ഷിക്കുക

 

ഈ രണ്ട് തരം വർഗ്ഗീകരണങ്ങളും കൂട്ടിച്ചേർത്താൽ, നാല് തരം ഭക്തികൾക്ക് ഫലം ലഭിക്കുന്നു, അവ മുകളിൽ നിന്ന് താഴേക്കുള്ള മൂല്യത്തിന്റെ അവരോഹണ ക്രമത്തിൽ (descending order) താഴെ നൽകിയിരിക്കുന്നു:-

എ) നിസ്വാർത്ഥവും പ്രായോഗികവുമായ ത്യാഗത്തിന്റെ ഏറ്റവും നല്ല സമർപ്പണം:- കർമ്മ സംന്യാസവും കർമ്മഫല ത്യാഗവും ദൈവത്തിൽ നിന്നുള്ള ഒരു ഫലവും പ്രതീക്ഷിക്കാതെയാണ് ചെയ്യുന്നത്.

b) നിസ്വാർത്ഥവും സൈദ്ധാന്തികവുമായ ഘട്ടത്തിലെ മികച്ച ഭക്തി: - ദൈവത്തിൽ നിന്നുള്ള ഒരു ഫലവും ആഗ്രഹിക്കാതെ ആത്മീയ ജ്ഞാനത്തിന്റെയും (ജ്ഞാനയോഗ, Jnaana yoga) ഭക്തിയുടെയും (ഭക്തിയോഗ, Bhakti Yoga) പഠനവും പ്രചാരണവും.

c) സ്വാർത്ഥവും പ്രായോഗികവുമായ ത്യാഗത്തിന്റെ നല്ല സമർപ്പണം: - കർമ്മ സംന്യാസവും കർമ്മഫല ത്യാഗവും ദൈവത്തിൽ നിന്നുള്ള എന്തെങ്കിലും ഫലം കാംക്ഷിച്ചാണ് ചെയ്യുന്നത്. ഇതാണ് വൈശ്യ ഭക്തി അഥവാ ബിസിനസ് ഭക്തി (Vaishya Bhakti or business devotion).

d) സ്വാർത്ഥവും സൈദ്ധാന്തികവുമായ ഘട്ടത്തിലെ താഴ്ന്ന ഭക്തി: - ദൈവത്തിൽ നിന്നുള്ള ചില ഫലം കാംക്ഷിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പഠനവും പ്രചരണവും. ഇതാണ് വേശ്യഭക്തി അഥവാ വേശ്യാഭക്തി (Veshyaabhakti or prostitution devotion).

★ ★ ★ ★ ★

 
 whatsnewContactSearch