home
Shri Datta Swami

 15 Dec 2024

 

Malayalam »   English »  

15-12-2024-ലെ ദത്ത ജയന്തി സന്ദേശം

[Translated by devotees of Swami]

ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ

ജയന്തി എന്നാൽ ഭഗവാൻ ദത്തയുടെ (മറ്റു മതങ്ങൾ സ്വർഗ്ഗത്തിൻ്റെ പിതാവ്/അല്ലാഹു/യഹോവ എന്നിങ്ങനെ ഇതേ ദൈവത്തെ വിളിക്കുന്നു) ജനനത്തീയതി എന്നാണ് അർത്ഥം. പക്ഷേ, ഭഗവാൻ ദത്ത ജനിച്ചിട്ടില്ല. പരബ്രഹ്മൻ എന്ന് വിളിക്കപ്പെടുന്ന സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം (അൺഇമാജിനബിൾ ഗോഡ്) പരമവ്യോമം എന്ന ആദ്യ സ്പേസ് സൃഷ്ടിച്ചു, അതിൽ അവൻ ഊർജ്ജസ്വലമായ ആത്മാവുള്ള (എനെർജിറ്റിക് സോൾ) ഒരു ഊർജ്ജസ്വലമായ ശരീരം (എനെർജിറ്റിക്  ബോഡി) സൃഷ്ടിച്ചു (ആത്മാവ് എല്ലായ്പ്പോഴും ഊർജ്ജസ്വലമാണ്, അത് നാഡീ ഊർജ്ജമോ (നെർവസ്സ് എനർജി) അവബോധമോ (അവയർനെസ്സ്) ആണ്). ദത്ത എന്ന് വിളിക്കപ്പെടുന്ന ഈ ഊർജ്ജസ്വലനായ വ്യക്തിയുമായി പരബ്രഹ്മൻ ലയിച്ചു. ‘ദത്ത’ എന്നാൽ ധ്യാനത്തിനും ആരാധനയ്ക്കുമായി ലോകത്തിന് നൽകപ്പെട്ട സങ്കൽപ്പിക്കാനാവാത്ത ദൈവം എന്നാണ് അർത്ഥമാക്കുന്നത്, കാരണം പരബ്രഹ്മനെ തന്നെ സങ്കൽപ്പിക്കാനാവാത്തതിനാൽ ഒരു ആത്മാവിനും ധ്യാനിക്കാനോ ആരാധിക്കാനോ കഴിയില്ല.

നഗ്നനായി ബാത്ത്റൂമിൽ കുളിക്കുന്ന (അദൃശ്യനായ) ദൈവവും മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) പരബ്രഹ്മനായ ദത്ത ദൈവവും (ദൃശ്യമായ)  തമ്മിൽ വ്യത്യാസത്തിന്റെ ഒരു സൂചനയുമില്ലാത്തതുപോലെ പരബ്രഹ്മനും ദത്ത ദൈവവും തമ്മിൽ വ്യത്യാസത്തിന്റെ ഒരു സൂചനയുമില്ല. സങ്കൽപ്പിക്കാനാവാത്ത പരബ്രഹ്മനെ ധ്യാനിക്കാൻ കഴിയാത്തതിനാൽ ആത്മാക്കളുടെ സൗകര്യപ്രദമായ ആരാധനയ്ക്കായി ലോകത്തിന് 'നല്കപ്പെട്ടത് ' എന്നാണ് ‘ദത്ത’ എന്ന വാക്കിൻ്റെ ശുദ്ധമായ അർത്ഥം. ഈ ഭഗവാൻ ദത്ത സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ ഊർജ്ജസ്വലമായ അവതാരമാണ്, അത് ഉയർന്ന ലോകങ്ങളിലെ ഊർജ്ജസ്വലരായ ജീവികളെ ഉദ്ദേശിച്ചുള്ളതാണ്. ഈ ഊർജ്ജസ്വലമായ രൂപത്തിൽ മൂന്ന് തലകളും ആറ് കൈകളും അടങ്ങിയിരിക്കുന്നു. ആദ്യത്തെ തലയെ ‘ഹിരണ്യ ഗർഭം’ എന്ന് വിളിക്കുന്നു, അതിൽ നിന്നാണ് പിന്നീട് ബ്രഹ്മ ഭഗവാൻ ലോകത്തിൻ്റെ സ്രഷ്ടാവായി വന്നത്. രണ്ടാമത്തെ തലയെ ‘നാരായണൻ’ എന്ന് വിളിക്കുന്നു, അതിൽ നിന്നാണ് ഭഗവാൻ വിഷ്ണു ലോകത്തിൻ്റെ പരിപാലകനോ അല്ലെങ്കിൽ ഭരണാധികാരിയോ ആയി വന്നത്. മൂന്നാമത്തെ തലയെ ‘ഈശ്വരൻ’ എന്ന് വിളിക്കുന്നു, അതിൽ നിന്നാണ് ഭഗവാൻ ശിവൻ ലോകത്തെ നശിപ്പിക്കുന്നവനായി വന്നത്. ഭഗവാൻ ദത്ത ഒരു വ്യക്തിത്വമാണ്, അതേ ഭഗവാൻ ദത്ത ഈ ലോകത്തിൻ്റെ സ്രഷ്ടാവും ഭരണാധികാരിയും സംഹാരകനുമാണ്. അതിനാൽ, ഈ മുഴുവൻ പ്രപഞ്ചത്തിൻ്റെ സൃഷ്ടി, പരിപാലനം, സംഹാരം എന്നിങ്ങനെ മൂന്ന് പ്രാപഞ്ചിക പ്രവർത്തനങ്ങളും ചെയ്യുന്നത് ഏക ദൈവം മാത്രമാണ് എന്ന് വേദം പറയുന്നു.

അത്രി മഹർഷിയും ഭാര്യ അനസൂയയും മറ്റ് മുനിമാരോടൊപ്പം രുക്ഷ പർവ്വതത്തിൽ ദീർഘമായ തപസ്സു ചെയ്തു. അപ്പോൾ അവർ ഭഗവാൻ ബ്രഹ്മാവിനെ സ്രഷ്ടാവായും ഭഗവാൻ വിഷ്ണുവിനെ ഭരണാധികാരിയായും ഭഗവാൻ ശിവനെ ലോകത്തിന്റെ വിനാശകനായും വ്യത്യസ്ത ലോകങ്ങളിൽ വെവ്വേറെ കാണുന്നതിനാൽ ഈ മൂന്ന് പ്രവർത്തനങ്ങളും ഒരു ദൈവം മാത്രമാണെന്ന് ചെയ്യുന്നതെന്ന് എങ്ങനെ വേദം പറഞ്ഞു എന്നതായിരുന്നു അവരുടെ സംശയം.

Swami

ഭഗവാൻ ബ്രഹ്മാവും ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും ഈ ഋഷിമാരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു, "ഞങ്ങൾ മൂന്നു പേരെയും ഒരുമിച്ച് ഏകദൈവമായി എടുക്കാം" എന്ന് പറഞ്ഞു. അത്രി മുനി ഈ ആശയം നിഷേധിക്കുകയും ദൈവം യഥാർത്ഥത്തിൽ ഏകനാണ് എന്ന് പറയുകയും ചെയ്തു. മൂന്ന് ദിവ്യരൂപങ്ങളും ഒന്നിച്ച് ലയിച്ച് മൂന്ന് തലകളും ആറ് കൈകളുമുള്ള യഥാർത്ഥ ദൈവമായ ദത്തയായി പ്രത്യക്ഷപ്പെട്ടു. അപ്പോൾ അത്രി മഹർഷിയും അനസൂയയും തങ്ങളുടെ മകനായി ജനിക്കണമെന്ന് ദത്ത ഭഗവാനോട് പ്രാർത്ഥിച്ചു. ദത്ത ഭഗവാൻ ഭക്ത ദമ്പതികൾക്ക് മൂന്ന് പുത്രന്മാരായി (ചന്ദ്ര, ദത്താത്രേയ, ദുർവാസൻ) ജനിച്ചു, അവർ ഒരുമിച്ച് കൂടിച്ചേർന്ന് ഒരൊറ്റ തലയും രണ്ട് കൈകളുമുള്ള ദത്താത്രേയ എന്ന പേരിൽ ഒരു രൂപമായി. ഈ ദത്താത്രേയ ഭഗവാന്റെ ജന്മദിനമാണ് ഈ ദത്ത ജയന്തി. അതിനാൽ, ദത്ത ജയന്തി ദത്താത്രേയ ഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലാതെ ദത്ത ഭഗവാനുമായി ബന്ധപ്പെട്ടതല്ല. ഭഗവാൻ ദത്ത ഊർജ്ജസ്വലമായ അവതാരമാണ്, ഭൂമിയിലെ മനുഷ്യരാശിക്ക് പ്രസക്തമായ മനുഷ്യാവതാരമാണ് ഭഗവാൻ ദത്താത്രേയ.

യഥാർത്ഥ ആത്മീയജ്ഞാനം ലഭിക്കാൻ ദത്ത ഭഗവാനെ കാണാൻ ഒരാൾ ആജീവനാന്ത തപസ്സു ചെയ്യേണ്ടതില്ല. പരബ്രഹ്മൻ ഭഗവാൻ ദത്തയാണ്, ഭഗവാൻ ദത്ത ഭഗവാൻ ദത്താത്രേയയാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ മതങ്ങളുടെയും ഊർജ്ജസ്വലമായ അവതാരങ്ങളുടെയും മനുഷ്യാവതാരങ്ങളുടെയും ഉറവിടം ഭഗവാൻ ദത്ത അഥവാ പരബ്രഹ്മനാണ്. അതിനാൽ, എല്ലാ അവതാരങ്ങളിലും ദത്ത ഭഗവാൻ്റെ രൂപത്തിൽ പരബ്രഹ്മൻ അടങ്ങിയിരിക്കുന്നു. അതിനാൽ, ഈ ലോകത്ത് ദൈവത്തിൻ്റെ രണ്ട് രൂപങ്ങൾ തമ്മിൽ ഒരു വ്യത്യാസവും നിങ്ങൾ കണ്ടെത്താൻ പാടില്ല.

ഈ ആശയത്തെ ‘സാർവത്രിക ആത്മീയത’ (യൂണിവേഴ്സൽ സ്പിരിചുവാലിറ്റി) എന്ന് വിളിക്കുന്നു, വ്യത്യസ്ത ദിവ്യ രൂപങ്ങളിൽ ഒരേ ദൈവമുള്ള ‘സാർവത്രിക മതം’ (യൂണിവേഴ്സൽ റിലീജിയൻ) എന്ന് വിളിക്കുന്ന ഒരു മതം മാത്രമേയുള്ളൂ, അത് ഊർജ്ജസ്വലമോ മനുഷ്യ അവതാരങ്ങളോ ആകാം.  ദൈവത്തെ ഊർജ്ജസ്വലമായ അവതാരമായി കാണാൻ സമയം പാഴാക്കാതെ ഭഗവാൻ ദത്തയുടെ മനുഷ്യ അവതാരത്തിൽ നിന്ന് യഥാർത്ഥ ആത്മീയ ജ്ഞാനം മനുഷ്യന് അറിയാൻ കഴിയും, അങ്ങനെ യഥാർത്ഥ ആത്മീയ ജ്ഞാനം അറിയുകയും ഭക്തി വികസിപ്പിക്കുകയും ചെയ്ത ശേഷം ഭക്തന് ആത്യന്തിക മോക്ഷം നേടുന്നതിന് മനുഷ്യരൂപത്തിലുള്ള ഭഗവാൻ ദത്തയെ സേവിക്കാൻ കഴിയും.

★ ★ ★ ★ ★

 
 whatsnewContactSearch