07 Nov 2020
Malayalam » English » Telugu »
(Translated by devotees)
[ശ്രീ ദുർഗാപ്രസാദ് ചോദിച്ചു: "സ്വാമി, അങ്ങയുടെ തത്ത്വചിന്തയെ(philosophy) മനസിലാക്കത്തക്കരീതിയിൽ ഒരുവാക്കിൽ സമഗ്രഹിക്കാമോ?"]
സ്വാമി മറുപടി പറഞ്ഞു: തത്ത്വചിന്ത മുഴുവൻ മൂന്നു പേരുകൾ നൽകാം. ഓരോ നാമവും യഥാക്രമം (1) തത്ത്വചിന്തയിലൂടെ അറിയപ്പെടേണ്ട ദൈവത്തെക്കുറിച്ചും (2) തത്ത്വചിന്ത അറിയുന്ന ആത്മാവിനെക്കുറിച്ചും (3) ആത്മാവിനു ദൈവകൃപ ലഭിക്കാനുള്ള പാതയെക്കുറിച്ചുമുള്ള അറിവും ആണ്. ഈ തത്ത്വചിന്തയാൽ അറിയപ്പെടേണ്ട ലക്ഷ്യമായ ഭഗവാന്റെ വീക്ഷണത്തിൽ, തത്ത്വചിന്തയെ ദത്ത-പരബ്രഹ്മ-മതം (Datta-Parabrahma-Matam) എന്ന് വിളിക്കുന്നു. ഈശ്വരനെ അറിയാൻ ശ്രമിക്കുന്ന, അറിയുന്ന ആത്മാവിന്റെ(knower) വീക്ഷണത്തിൽ അതിനെ ജഗദംശ-ജീവാത്മ-മതം(Jagadaṃśa-Jīvātma-Matam) എന്ന് വിളിക്കുന്നു. ആത്മാവിന് ഈശ്വരകൃപ പ്രാപിക്കാൻ കഴിയുന്ന പാതയുടെ വീക്ഷണത്തിൽ, തത്ത്വചിന്തയ്ക്ക്, ജ്ഞാനഭക്തിസഹകൃത- കർമയോഗമാർഗം-മതം(Jñānabhaktisahakṛta-Karmayogamārga-Matam) എന്ന് വിളിക്കുന്നു.
അറിയുന്നവൻ, അറിഞ്ഞ(അറിയപ്പെടുന്നത്), ജ്ഞാനം(knower, the known and the knowledge) എന്നീ മൂന്ന് ഘടകങ്ങളെ ത്രിപുടി(ത്രയം/triad) എന്ന് വിളിക്കുന്നു. ഈ തത്ത്വചിന്ത ജ്ഞാനത്തിന്റെ ഈ മൂന്ന് ഘടകങ്ങളെ വിശദീകരിക്കുന്നതിനാൽ, അതിനെ ദത്തസ്വാമി-ത്രിസൂത്ര-മതം(Dattasvāmi-Trisūtra-Matam) എന്ന് ഇതിനെ വിളിക്കുന്നു. ദൈവം(പരമാത്മാവ്), ആത്മാവ്(soul), പാത(path) എന്നിവയുടെ വീക്ഷണകോണിൽ നിന്നുള്ള തത്ത്വചിന്തയുടെ മൂന്ന് പേരുകൾ ചുവടെ വിശദമായി വിവരിച്ചിരിക്കുന്നു.
ദത്ത-പരബ്രഹ്മ-മതം(Datta-Parabrahma-Matam)
മൂന്ന് പദങ്ങൾ ചേർന്ന ഒരു സംയുക്ത പദമാണിത്. ദത്ത മാധ്യമം സ്വീകരിച്ച(mediated) സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്(unimaginable God). പരബ്രഹ്മം(Parabrahma) യഥാർത്ഥ(original) സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്. മതം എന്നാൽ സംസ്കൃതത്തിൽ തത്വശാസ്ത്രം എന്നാണ് അർത്ഥം. അതിനാൽ, ഇത് മാധ്യമം സ്വീകരിച്ച(mediated) സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ തത്ത്വശാസ്ത്രമാണ്.
വിശദീകരണം: പരബ്രഹ്മൻ (Parabrahman) സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവം സമ്പൂർണ്ണമായി ലയിച്ച ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണ്(first Energetic Incarnation) ദത്ത. ഇപ്പോൾ, ദത്തയും പരബ്രഹ്മനും തമ്മിൽ ഒരു നേരിയ വ്യത്യാസം പോലും ഇല്ല , പരബ്രഹ്മനുമായി ബന്ധപ്പെടുത്തി നോക്കിയാൽ താരതമ്യേന സത്യമായ (relatively true) ഒരു സൃഷ്ടി മാധ്യമത്തിൽ(created medium) ഹാജരായ മാധ്യമം സ്വീകരിച്ച ദൈവം എന്നാണ് ദത്ത അർത്ഥമാക്കുന്നതു്, അതേസമയം പരബ്രഹ്മൻ എന്നാൽ മാധ്യമം സ്വീകരിക്കാത്ത(non-mediated) യഥാർത്ഥ സമ്പൂർണ്ണ ദൈവം(absolute God) എന്നാണ്. പരബ്രഹ്മൻ ബഹിരാകാശത്തിന്(ശൂന്യാകാശം /space) അതീതമാണ്, അതിനാൽ, ഒരിക്കലും ഏതൊരു ജീവിയുടെയും ബുദ്ധിക്ക് അവിടുത്തെ സങ്കല്പിക്കുവാൻ കഴിയുകയില്ല. അവിടുന്നാണ് പരമമായ സത്യം(the absolute truth).
ദൈവത്തിന്റെ പ്രവേശനത്തിനുള്ള മാധ്യമം(medium) ഒന്നുകിൽ ഊർജ്ജമോ(energy) ദ്രവ്യമോ(matter) ആകാം. മേല്ലോകത്ത്(upper world) ദൈവം ഒരു ഊർജ്ജസ്വലനായ ജീവിയിലേക്ക് (energetic being /മാലാഖ) പ്രവേശിക്കുമ്പോൾ, അവിടുന്ന് ഊർജ്ജസ്വലമായ ഒരു അവതാരമായി (energetic Incarnation) മാറുന്നു. അവിടുന്ന്, ഭൂമിയിൽ ഒരു തിരഞ്ഞെടുത്ത മനുഷ്യനിൽ പ്രവേശിക്കുമ്പോൾ, അവിടുന്ന് ഒരു മനുഷ്യാവതാരമായി(Human Incarnation) മാറുന്നു. മാധ്യമം ഊർജ്ജസ്വലമായാലും(energetic) ഭൗതികമായാലും(material) അത് സൃഷ്ടിയുടെ ഭാഗമാണ്, അത് ആപേക്ഷിക സത്യമാണ്(relative truth).
പരമമായ സത്യമായ(the absolute truth) ദൈവത്തിന് സൃഷ്ടിയിൽ(പ്രപഞ്ചത്തിൽ) അത്ഭുതങ്ങൾ ചെയ്യാൻ കഴിയും, അത്(പ്രപഞ്ചം) അവിടുത്തെ സംബന്ധിച്ചിടത്തോളം ആപേക്ഷിക യാഥാർത്ഥ്യം(relative reality) മാത്രമാണ്. ഊർജ്ജസ്വലമായ അവതാരങ്ങൾ മേലോകങ്ങളിലെ മാലാഖമാർക്കും മനുഷ്യാവതാരങ്ങൾ ഭൂമിയിലെ മനുഷ്യർക്കും പ്രസക്തമാണ് . ദത്ത എന്നാൽ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം(first Energetic Incarnation) എന്നാണ്. ദത്ത എന്നാൽ തുടർന്നുള്ള മറ്റ് ഊർജ്ജസ്വലമായ അവതാരങ്ങളും അതുപോലെ തന്നെ എല്ലാ മനുഷ്യ അവതാരങ്ങളും എന്നു കൂടിയാണ് അർത്ഥമാക്കുന്നത്. 'ദത്ത' എന്നാൽ 'നൽകിയത്' എന്നാണ് അർത്ഥം. ദൃശ്യവും സങ്കൽപ്പിക്കാവുന്നതുമായ മാധ്യമത്തിലൂടെ ലോകത്തിന് തന്നെത്തന്നെ 'നൽകിയ' സങ്കൽപ്പിക്കാനാവാത്തതും അദൃശ്യവുമായ ദൈവത്തെ ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.
ജഗദംശ-ജീവാത്മ-മതം(Jagadaṃśa-Jīvātma-Matam)
ഇതും, മൂന്ന് പദങ്ങൾ അടങ്ങുന്ന ഒരു സംയുക്ത പദമാണ്. ആദ്യത്തെ രണ്ട് വാക്കുകൾ കുറേക്കൂടിയുള്ള ഓരോ രണ്ട് വാക്കുകളുടെ സംയുക്തങ്ങളാണ്. ജഗദംശ എന്നാൽ സൃഷ്ടിയുടെ ഭാഗമെന്നാണ് അർഥം. ജീവാത്മാവ് എന്നാൽ വ്യക്തിഗത ആത്മാവ്, മതം എന്നാൽ തത്ത്വചിന്ത, നേരത്തെ വിവരിച്ചതുപോലെ.
വിശദീകരണം: ആത്മാവ് (soul ) അല്ലെങ്കിൽ വ്യക്തിഗത ആത്മാവ് (ജീവാത്മാവ്) ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ (ജഗദംശ) ഭാഗമാണ്. ആത്മൻ(Ātman) എന്നാൽ ആത്മാവ് അല്ലെങ്കിൽ ശുദ്ധമായ ആത്മാവ്(pure soul) എന്നാണ് അർത്ഥമാക്കുന്നത്. അത് അവബോധമായി(awareness) പരിവർത്തനം ചെയ്യപ്പെടുന്ന നാഡീവ്യവസ്ഥയിലെ നിഷ്ക്രിയ ഊർജ്ജത്തെ(inert energy) സൂചിപ്പിക്കുന്നു.
ജീവ(Jīva) എന്നത് വ്യക്തിഗത ആത്മാവാണ്(individual soul), അതിനർത്ഥം അവബോധം (awareness ) എന്നാണ്, അത് പ്രവർത്തനക്ഷമമായ മസ്തിഷ്കവും (തലച്ചോറും) നാഡീവ്യൂഹവും പ്രത്യേക സംവിധാനത്തിൽ രൂപാന്തരപ്പെടുന്ന (transformed) നിഷ്ക്രിയ ഊർജ്ജത്തിന്റെ(inert energy) (ആത്മൻ) ഒരു പ്രത്യേക പ്രവർത്തന രൂപമാണ്(specific work-form). ജീവ(jīva), ആത്മാവ് (ātman) എന്നീ രണ്ട് പദങ്ങളും ഏകദേശം ഒരേ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണയായി ജീവാത്മ(jīvātmā) എന്ന സംയുക്തം (compound) ഉപയോഗിക്കുന്നു, അതായത് വ്യക്തിഗത ആത്മാവ് (ജീവ), ഇത് നിഷ്ക്രിയ ഊർജ്ജത്തിന്റെ (ātman) പരിവർത്തനം ചെയ്ത രൂപമാണ്.
ജഗദംശ- ജീവാത്മ(Jagadaṃśa-jīvātma) എന്നാൽ ആത്മാവോ(soul) വ്യക്തിയോ (individual soul ) സങ്കൽപ്പിക്കാവുന്ന സൃഷ്ടിയുടെ (imaginable creation) ഭാഗമാണെന്നും അത് സങ്കൽപ്പിക്കാനാവാത്ത ദൈവമാകാൻ കഴിയില്ലെന്നും വ്യക്തമായി അർത്ഥമാക്കുന്നു.
സങ്കൽപ്പിക്കാനാവാത്ത ദൈവം ഒരു ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യ അവതാരമായി സൃഷ്ടിയിലേക്ക് ഇറങ്ങുമ്പോൾ, ദൈവം തിരഞ്ഞെടുത്ത ഊർജ്ജസ്വലനായ അല്ലെങ്കിൽ മനുഷ്യനുമായി പൂർണ്ണമായും ലയിക്കുന്നു. ആ നിർദ്ദിഷ്ട ആത്മാവാണ് യഥാർത്ഥ സങ്കൽപ്പിക്കാനാവാത്ത ദൈവം, അവൻ ദൃശ്യവും സങ്കൽപ്പിക്കാൻ കഴിയുന്നതുമായി മാറിയിരിക്കുന്നു. ആപേക്ഷിക ലോകത്തിന്റെ(relative world) ഭാഗമായ ആത്മാവ് ആപേക്ഷിക യാഥാർത്ഥ്യം(relative reality) മാത്രമാണ്, പരിപൂര്‍ണമായ യാഥാർത്ഥ്യമോ(absolute reality) ദൈവമോ അല്ല.
ജ്ഞാനഭക്തിസഹകൃത-കർമയോഗമാർഗ-മതം
(Jñānabhaktisahakṛta-Karmayogamārga-Matam)
ഇതും, മൂന്ന് പദങ്ങൾ അടങ്ങുന്ന ഒരു സംയുക്ത പദമാണ്. ആദ്യത്തെ രണ്ട് വാക്കുകൾ കുറേക്കൂടിയുള്ള ഓരോ രണ്ട് വാക്കുകളുടെ സംയുക്തങ്ങളാണ്. ജഗദംശ എന്നാൽ സൃഷ്ടിയുടെ ഭാഗമെന്നാണ് അർഥം. ജ്ഞാനഭക്തിസഹകൃതം എന്നാൽ (സഹകൃത) ആത്മീയ ജ്ഞാനവും (ജ്ഞാനം) ഭക്തിയും (ഭക്തിയും) ഒപ്പമുണ്ട് എന്നാണ്. കർമയോഗമാർഗം എന്നാൽ അഭ്യാസത്തിൻറെ (കർമ്മയോഗ) പാത (മാർഗം) എന്നാണ്. സേവനവും ത്യാഗവും അടങ്ങുന്ന പ്രായോഗിക പാതയുടെ തത്ത്വചിന്തയാണ് ഇതിനർത്ഥം, അത് ആത്മീയ ജ്ഞാനവും ഭക്തിയും ചേർന്നതാണ്(അല്ലെങ്കിൽ കാരണമാകുന്നു).
വിശദീകരണം: തത്ത്വചിന്തയുടെ ഈ നാമം നമ്മോട് പറയുന്നത് ആത്മീയമാർഗം മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ്. ഈശ്വരാവതാരം നൽകുന്ന ആത്മീയജ്ഞാനം(spiritual knowledge) (ജ്ഞാനം) ആദ്യപടിയാണ്. ഭക്തൻറെ മനസ്സിൽ അത് പ്രചോദനം സൃഷ്ടിക്കുന്നു, അതിനെ ഭക്തി (bhakti) എന്ന് വിളിക്കുന്നു.
ഈ ഭക്തിയാണ് രണ്ടാമത്തെ പടി. പ്രചോദനം അല്ലെങ്കിൽ ഭക്തി(devotion) സൈദ്ധാന്തിക ജ്ഞാനത്തിനെ (theoretical knowledge) അഭ്യാസമാക്കി (കർമ്മയോഗ) മാറ്റുന്നു, ഇത് മൂന്നാമത്തെ ഘട്ടമാൺ. പ്രാക്ടീസ് അഥവാ കർമയോഗത്തിൽ രണ്ട് ഭാഗങ്ങളുണ്ട്: (a) മനുഷ്യാവതാരത്തോട് ഒരാൾ ചെയ്യുന്ന സേവനത്തിൻറെ സമർപ്പണം(sacrifice) കർമ സംന്യാസമെന്നും(karma saṃnyāsa) (b) ഒരാളുടെ കർമ്മഫലത്തിൻറെ(money) സമർപ്പണം (sacrifice) കർമഫല ത്യാഗമെന്നും (karma phala tyāga) വിളിക്കുന്നു.
കർമ്മഫലം ഒരാളുടെ അധ്വാനിച്ചുണ്ടാക്കിയ സമ്പത്താണ്, അത് മനുഷ്യാവതാരത്തിന് സമർപ്പിക്കേണ്ടതാണ്. കർമ സംന്യാസവും കർമ ഫല ത്യാഗവും ഏകദേശം തുല്യമാണ്, അവ ഒരുമിച്ച് കർമ്മ യോഗയെ രൂപീകരിക്കുന്നു, ഇതു് അഭ്യാസത്തിന്റെ (practice) അവസാന ഘട്ടമാണ്. സന്യാസിമാർക്ക് (saṃnyāsīs) മുമ്പത്തേത് മാത്രമേ ചെയ്യാൻ കഴിയൂ, അതേസമയം ഗൃഹസ്ഥർക്ക് (gṛhasthas) ഇവ രണ്ടും ചേർന്ന് ചെയ്യാൻ കഴിയും.
ആത്മീയ പാത കൂടാതെ(spiritual path), ന്യായീകരിക്കപ്പെട്ട ലൗകിക ജീവിതത്തിന്റെ (justified worldly life) അല്ലെങ്കിൽ പ്രവൃത്തിയുടെ(pravṛtti) പാതയും നിലവിലുണ്ട്. പ്രവൃത്തിയുടെ(pravṛtti) ലക്ഷ്യം ദൈവത്തിന്റെ കൃപ നേടുക എന്നതാണ്, അത് ഓരോ ആത്മാവിന്റെയും അടിസ്ഥാന നിർബന്ധിത ആവശ്യമാണ്. ആത്മീയ പാത അഥവാ നിവൃത്തി(nivṛtti) ദൈവത്തിന്റെ അങ്ങേയറ്റത്തെ കൃപ കൈവരിക്കാൻ ലക്ഷ്യമിടുന്നു, അത് ഓപ്ഷണൽ ആണ്.
അറിയേണ്ട ലക്ഷ്യം (ദൈവം), അറിയുന്നവൻ (knower /ആത്മാവ്), ജ്ഞാനം എന്നീ മൂന്ന് ഘടകങ്ങളെ (ത്രിപുടി) സംബന്ധിച്ച ദത്ത സ്വാമിയുടെ തത്വശാസ്ത്രം ഇതാണ്. ആത്മാവിന് പൂർണമായും ദൈവത്തിന്റെ കാരുണ്യം നേടാൻ കഴിയുന്ന മാർഗമാണിത്. ഇത് ദത്തസ്വാമിയുടെ മൂന്ന് ഘടകങ്ങളുടെ തത്വശാസ്ത്രമാണ്.
★ ★ ★ ★ ★