home
Shri Datta Swami

 21 Dec 2021

 

Malayalam »   English »  

സ്വാമി വിവേകാനന്ദൻ, അദ്ദേഹത്തിന് മോക്ഷം ലഭിക്കുന്നതിനു മുമ്പുതന്നെ നോൺ വെജ് കഴിക്കുന്നത് നിർത്തിയോ?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു: സ്വാമി, "സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിഷേധാത്മക ഗുണം (negative quality) ദൈവം അവഗണിക്കുന്നില്ല, അത് മോക്ഷം നൽകുന്നതിന് മുമ്പ് വളരെ വേഗം പരിഹരിക്കപ്പെടും" എന്ന് അങ്ങ് പറഞ്ഞു. ഈ സന്ദർഭത്തിൽ, പിന്നീട് യഥാക്രമം വേട്ടക്കാരനായും സ്വാമി വിവേകാനന്ദനായും ജനിച്ച അർജുനൻ ഈ ജന്മങ്ങളിലെല്ലാം നോൺ വെജ് കഴിച്ചതായി അങ്ങ് സൂചിപ്പിച്ചു. സ്വാമി വിവേകാനന്ദൻ അവൻ രക്ഷ പ്രാപിക്കുന്നതിന് മുമ്പ് നോൺ വെജ് കഴിക്കുന്നത് നിർത്തിയോ??]

സ്വാമി മറുപടി പറഞ്ഞു: പരമഹംസന്റെ ശിഷ്യനായതിനുശേഷം സ്വാമി വിവേകാനന്ദൻ ഒരിക്കലും നോൺ വെജ് ഭക്ഷണം കഴിച്ചിട്ടില്ല. മറ്റ് ശിഷ്യന്മാർ വിവേകാനന്ദനെക്കുറിച്ച് പരമഹംസനോട് തെറ്റായി റിപ്പോർട്ട് ചെയ്തു. പരമഹംസർ മറുപടി പറഞ്ഞു "ഞാൻ നിങ്ങളെ വിശ്വസിക്കുന്നില്ല. അവൻ കഴിച്ചാലും അവന്റെ കാര്യത്തിൽ ഒരു പാപവും ഉണ്ടാകില്ല." പരമഹംസർ മറ്റ് ശിഷ്യന്മാരുടെ അസൂയ തിരിച്ചറിയുകയും സ്വാമി വിവേകാനന്ദന്റെ ദൈവികത ഉയർത്തിപ്പിടിച്ച് അത് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. ഗോപികമാർക്ക് കൃഷ്ണനോടുള്ള ഭക്തി നിവൃത്തിയിൽ ഏറ്റവും ഉയർന്നത് പോലെ പ്രവൃത്തിയിൽ (അഹിംസാ പരമോ ധർമ്മഃ, Ahiṃsā paramo dharmaḥ) ഏറ്റവും വലിയ പാപമാണ് സസ്യേതര ഭക്ഷണം.

★ ★ ★ ★ ★

കുറിപ്പ്:- ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീമദ് ഭഗവദ്ഗീതയിൽ ദിവ്യമായ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നത് ദൈവത്തെ അത്യധികം പ്രസാദിപ്പിക്കുന്നു എന്ന് പറയുന്നു, ‘ജ്ഞാനയജ്ഞേന തേനാ'ഹം’. ആത്മീയ ജ്ഞാനം ലോകത്ത് സ്ഥിരമായ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. അതിനാൽ ദത്ത ഭഗവാന്റെ ഈ ദിവ്യമായ ആത്മീയ ജ്ഞാനം പങ്കുവെക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരുക, ദൈവത്തിൻ്റെ ഏറ്റവും വലിയ കൃപ സമ്പാദിക്കുക.

ജയ ദത്ത സ്വാമി


EXPLORE YOUTUBE PODCASTS

 
 whatsnewContactSearch