home
Shri Datta Swami

 13 Mar 2023

 

Malayalam »   English »  

വസുദേവയും ദേവകിയും അവരുടെ മുൻ ജന്മങ്ങൾ ഓര്‍മ്മിച്ചിരുന്നോ?

[Translated by devotees]

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, എന്റെ ഒരു സുഹൃത്ത് താഴെ കൊടുത്ത ചോദ്യം ചോദിച്ചു. ദയവുചെയ്ത് ഉത്തരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ചോദ്യം: വസുദേവയും ദേവകിയും അവരുടെ മുൻ ജന്മത്തിൽ കശ്യപനും(Kashyapa) അദിതിയും(Aditi) ആയിരുന്നു, മൂന്ന് ഭാവി ജന്മങ്ങളിൽ മഹാവിഷ്ണു തങ്ങളുടെ കുട്ടിയായി ജനിക്കണമെന്ന് അവർ മഹാവിഷ്ണുവിനോട് ഒരു വരം നൽകണമെന്ന് ആവശ്യപ്പെട്ടു. വസുദേവനും ദേവകിയും തങ്ങളുടെ മുൻ ജന്മങ്ങൾ ഓർത്തിരുന്നോ? അവർ മുൻ ജന്മങ്ങളിൽ ചോദിച്ച വരം ഓർക്കുന്നുണ്ടോ? അവരുടെ മുൻ ജന്മ അനുഗ്രഹം ഇപ്പോൾ പൂർത്തീകരിക്കപ്പെടുകയാണെന്ന് അവർക്കറിയാമോ? ശ്രീ കൃഷ്ണൻ വിഷ്ണുവാണെന്ന് അവർക്കറിയാമോ? കൂടാതെ, അവർ മുൻ ജന്മത്തിൽ കശ്യപനും അദിതിയും ആയിരുന്നുവെന്ന് അവർക്കറിയില്ലെങ്കിൽ, അവർക്ക് എങ്ങനെ ഈശ്വരൻ നൽകിയ അനുഗ്രഹം ആസ്വദിക്കാനാകും? കൂടാതെ, ഗോപികമാരും തങ്ങളുടെ മുൻ ജന്മങ്ങളിൽ ഋഷികളായിരുന്നുവെന്നും തങ്ങളെ സ്ത്രീകളായി രൂപാന്തരപ്പെടുത്തി ആലിംഗനം ചെയ്യാൻ ശ്രീരാമനോട് വരം ചോദിച്ചതായും അറിയാമായിരുന്നോ എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു? അത് ഭാവി ജന്മത്തിൽ നിറവേറുമെന്ന് ശ്രീരാമൻ പറഞ്ഞത് എന്തിനുവേണ്ടിയാണ്? ഗോപികമാർ അവരുടെ മുൻ ജന്മങ്ങൾ ഓർത്തിരുന്നോ? കഴിഞ്ഞ ജന്മത്തിലെ അനുഗ്രഹം ഈ ജന്മത്തിൽ ദൈവം നിറവേറ്റുന്നുവെന്ന് അറിഞ്ഞിരുന്നോ? അവരുടെ മുൻ ജന്മത്തെ കുറിച്ച് അറിയാൻ ദൈവം അവസരം നൽകുമെങ്കിൽ, ഈ ജന്മത്തിൽ അവരുടെ അനുഗ്രഹം ഈശ്വരനാൽ നിറവേറ്റപ്പെടുന്നുവെന്ന് അറിഞ്ഞുകൊണ്ട് അവർ ആനന്ദമയമായ അവസ്ഥയിലായിരിക്കുമെന്ന് അങ്ങ് കരുതുന്നില്ലേ? ദയവുചെയ്ത് വ്യക്തമാക്കുക? അങ്ങയുടെ പദ്മ പാദങ്ങൾക്ക് പ്രണാമം, ഹ്രുഷികേശ്]

 

സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ പരാമർശിച്ച എല്ലാ കേസുകളും മുൻ ജന്മങ്ങളിൽ കഠിനമായ തപസ്സു ചെയ്ത ഋഷിമാരായിരുന്നു. പോയിന്റ് ശക്തമാണെങ്കിൽ, ഒരു സാധാരണ ആത്മാവ് പോലും അതിന്റെ മുൻ ജന്മത്തിൽ നിന്ന് അതിനെ ഓർക്കുന്നു. ദശലക്ഷക്കണക്കിന് മുൻ ജന്മങ്ങളിൽ അഗ്നി യാഗപീഠങ്ങൾ പോലെയായിരുന്ന അത്തരം ഋഷിമാർക്ക്, തങ്ങളുടെ എല്ലാ മുൻജന്മങ്ങളെയും അനായാസം അറിയാൻ കഴിയുന്ന മഹാശക്തികൾ തീർച്ചയായും ഉണ്ടായിരിക്കും - അങ്ങനെയാണെകിൽ ഒരു ജന്മത്തിന്റെ മാത്രം കാര്യം പറയേണ്ടതില്ലലോ. ഗോപികമാർക്ക് കൃഷ്ണന്റെ ദിവ്യത്വം അറിയാമെന്ന് നാരദ മുനി പറഞ്ഞു (മാഹാത്മ്യ ജ്ഞാന...- ഭക്തി സൂത്രം). അവരുടെ അമാനുഷിക ശക്തികൾ കാരണം അവർ ദൈവത്തിന്റെ പരീക്ഷകളിൽ വിജയിച്ചുവെന്ന് നിങ്ങൾ കരുതേണ്ടതില്ല. പല ഗോപികമാരും തങ്ങളുടെ കുട്ടികൾക്കായി സൂക്ഷിച്ചു വെച്ച വെണ്ണ ശ്രീ കൃഷ്ണൻ മോഷ്ടിച്ചതിനെക്കുറിച്ച് ശ്രീ കൃഷ്ണന്റെ അമ്മയോട് പരാതിപ്പെട്ടു. ജീവിത പങ്കാളിയുമായുള്ള ബന്ധം ദുർബലമായ ഒരു ബന്ധമാണ്, അതിനാൽ ഈ ബോണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ എല്ലാവരും വിജയിച്ചു. സമ്പത്തുമായുള്ള ബന്ധവും ഏറെക്കുറെ ദുർബലമായ ഒരു ബന്ധമാണ്, അതിൽ പണത്തോടു മാത്രമുള്ള ബോണ്ടിൽ ടെസ്റ്റ് (test) നടത്തിയിരുന്നെങ്കിൽ അവർക്ക് ടെസ്റ്റ്(പരീക്ഷണം) വിജയിക്കാമായിരുന്നു. പക്ഷേ, പണവുമായുള്ള ബോണ്ടിനെക്കുറിച്ചുള്ള ഈ പരിശോധന കുട്ടികളോടുള്ള ബോണ്ടുമായി ചേർന്നതാണ്. കുട്ടികളുമായുള്ള ബന്ധം വളരെ ശക്തമാണ്, അത് കൊണ്ട് തന്നെ മാതാപിതാക്കളും പണത്തിന്റെ ബോണ്ടിൽ പരാജയപ്പെടുന്നു. വ്യാസ മുനി എല്ലാ ഋഷിമാരുടെയും രാജാവായിരുന്നു. മുഴുവൻ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും സ്ഥാപകനായിരുന്നു അദ്ദേഹം. അത്തരത്തിലുള്ള മുനി തന്റെ മകൻ ശുകന്റെ(suka) (ദൈവഭക്തിയുടെ ലഹരിയിൽ വീട്ടിൽ നിന്ന് പോകുകയായിരുന്ന) പിന്നാലെ ഓടി, "ഹേ ശുക! ഹേ ശുക! ദയവായി നില്ക്കു" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടി നടന്നു. ഗോപികമാരായി ജനിച്ച ഋഷിമാരുടെ സ്ഥാനം ഇപ്പോൾ ഇതിൽ നിന്നും മനസ്സിലാക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch