12 Jun 2023
[Translated by devotees of Swami]
മിസ്സ് ത്രൈലൊക്യ ചോദിച്ചു: ഇത്രയും സമയത്തിനുള്ളിൽ നിങ്ങള്ക്ക് ജോലി കിട്ടും, നിങ്ങൾ വിവാഹം കഴിക്കും എന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞാൽ, നമ്മുടെ പ്രയത്നം കൂടാതെ അത് നടക്കുമോ?
സ്വാമി മറുപടി പറഞ്ഞു:- ഒരു മനുഷ്യന് കർമ്മം ചെയ്യാതെ വെറുതെയിരിക്കാൻ കഴിയില്ലെന്ന് ഗീത പറയുന്നു (ന ഹി കശ്ചിത് ക്ഷണമപി..., Na hi kaścit kṣaṇamapi…). ലൌകിക ജീവിതത്തിൻറെ ആവശ്യങ്ങൾക്ക് അനുസൃതമായി മനുഷ്യൻ നിരന്തരം പരിശ്രമങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ജ്യോതിഷം, സമയം അനുകൂലമാണോ അല്ലയോ എന്ന് ഉപദേശിക്കുന്നു. പരിശ്രമിച്ചാൽ സ്വാഭാവികമായും ഫലം കിട്ടുമെന്ന് പറയരുത്. താങ്കൾ പറഞ്ഞത് ശരിയല്ല കാരണം പരിശ്രമിച്ചാലും ഫലം കാണാത്ത നിരവധി സന്ദർഭങ്ങളുണ്ട്.
അതിനാൽ, എല്ലാ ശ്രമങ്ങളും ഫലം പിന്തുടരേണ്ട ആവശ്യമില്ല. ഫലം അനുകൂലമായ സമയം ഉപദേശിക്കാൻ ജ്യോതിഷം സഹായിക്കുന്നു. പരിശ്രമങ്ങൾ നടത്താതെ അലസമായ ലൌകിക ജീവിതം നയിക്കുന്ന ചിലരുണ്ടെന്ന് നിങ്ങൾ പറഞ്ഞേക്കാം. അത്തരം ആളുകൾക്ക് ഫലങ്ങൾ കാണുന്നില്ല, ഇത് നമുക്കെല്ലാവർക്കും പരിചിതമാണ്. തീർച്ചയായും, ദൈവകൃപ ഉണ്ടെങ്കിൽ, ശ്രമങ്ങൾ ഇല്ലാതെ പോലും ഫലം വരും. ഗ്രഹങ്ങളുടെ ശക്തിയുടെ തലവുമായി (level) താരതമ്യപ്പെടുത്തുമ്പോൾ ഭഗവാൻറെ തലം വളരെ ഉയർന്നതാണ്. ഫലങ്ങൾക്ക് പ്രതികൂലമായ കാലത്ത് ഭാഗികമായ പരിശ്രമം (partial effort) കൊണ്ട് പോലും അനുകൂലമായ ഫലങ്ങൾ ലഭിക്കാൻ ഈശ്വരൻറെ വിവിധ രൂപങ്ങളെ ആരാധിക്കാൻ ജ്യോതിഷം പോലും ഉപദേശിക്കുന്നു.
ദൈവത്തിന്റെ തലവും ഗ്രഹങ്ങളുടെ തലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, കാരണം രണ്ട് തലങ്ങളുടെയും ആകെ ഘടന ദൈവിക ഭരണത്തെ (divine administration) ഉൾക്കൊള്ളുന്നു. സർവ്വജ്ഞനും സർവ്വശക്തനുമായ ദൈവം രചിച്ച ദൈവിക ഭരണഘടന പ്രകാരം ഗ്രഹങ്ങളും മറ്റ് ഭരണപരമായ ദേവതകളും (ലോകപാലാസ്, Lokapaalaas) പ്രവർത്തിക്കുമ്പോൾ ദൈവം മുഖ്യ ബോസ് ആണ്. ദൈവവും സ്വന്തം ഭരണഘടനയിൽ നിന്ന് വ്യതിചലിക്കുന്നില്ല. അവിടുന്ന് ദൈവിക ഭരണഘടനയിൽ നിന്ന് വ്യതിചലിച്ചാൽ, ഋഷിമാർ ദൈവത്തെ വിമർശിക്കും, ദൈവത്തിനും ധാർമ്മികതയുടെയും നീതിശാസ്‌ത്രത്തിന്റെയും (morals and ethics) സ്വന്തം നിലവാരമുണ്ട്. അവിടുന്ന് നീതിയുടെ ദേവതയുടെ അടിസ്ഥാന അടിത്തറയും സംരക്ഷകനുമാണ്. നമ്മുടെ ദുരിതത്തിന്റെ കാരണം നമ്മുടെ സ്വന്തം പാപങ്ങളുടെ ഫലമായാണ് മനസ്സിലാക്കേണ്ടത്. നീതിയുടെ പരമോന്നത സിംഹാസനത്തിൽ ഇരുന്നാണ് ദൈവം നമ്മുടെ കേസിൽ യുക്തിസഹവും നിയമപരവുമായ വിധി (logical and legal judgement) നൽകുന്നത്. ദൈവത്തിന്റെ ലോലമായ സ്ഥാനം (delicate position of God) നാം മനസ്സിലാക്കണം, നമ്മുടെ പ്രാർത്ഥനയോട് പ്രതികരിക്കാത്തതിന് ദൈവത്തെ കുറ്റപ്പെടുത്തരുത്. ഭക്തരുടെ തീവ്രമായ ഭക്തിയുടെ കാര്യത്തിൽ, ദൈവം നമ്മുടെ ശിക്ഷകൾ കുട്ടു പലിശയോടെ (accumulated interest) ഈ ജീവിതത്തിലെ പിന്നീടുള്ള സമയത്തേക്കോ നരകത്തിലേക്കോ അടുത്ത ജന്മത്തിലേക്കോ മാറ്റിവയ്ക്കുന്നു. ഈ പരാമീറ്ററുകളെല്ലാം (parameters) കർമ്മങ്ങളുടെയും നീതിയുടെയും (the cycle of deeds and justice) (കർമ്മ ധർമ്മ ചക്ര, Karma Dharma Chakra) ചക്രത്തിന് പിന്നിൽ ഒരു ത്രിമാന വല (three-dimensional net) പോലെ ഉൾപ്പെടുന്നു. ജ്യോതിഷം ലൗകിക ജീവിതത്തിൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ അല്ലാതെ ഭക്തർ ദൈവവേല നടത്തുന്ന ആത്മീയ ജീവിതത്തിൽ അല്ല.
★ ★ ★ ★ ★