home
Shri Datta Swami

 18 Apr 2023

 

Malayalam »   English »  

ഗംഗാ നദിയിൽ സ്നാനം ചെയ്താൽ എല്ലാ പാപങ്ങളും നശിക്കുമോ?

[Translated by devotees]

 (15-04-2023 ലെ ദിവ്യ സത്സംഗം: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ(flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)

മിസ് നോയ്ഷാധ ചോദിച്ചു: ഗംഗാ നദിയിൽ കുളിക്കുന്നത് എല്ലാ പാപങ്ങളും നശിപ്പിക്കുമെന്ന് ചിലർ കരുതുന്നു. അതു ശരിയാണോ?

സ്വാമി മറുപടി പറഞ്ഞു:- ഗംഗാ നദിയിൽ കുളിക്കുന്നത് മനസ്സിന് കുറച്ച് ഉന്മേഷം നൽകുന്നു, അതിന്റെ സഹായത്തോടെ നിങ്ങൾക്ക് ദൈവത്തോട് പ്രാർത്ഥിക്കാം, തുടർന്ന് പ്രായോഗികമായ ചില ഭക്തിയും ചെയ്യാം. ഇതിലൂടെ പാപങ്ങൾ കൂടുതൽ ചെയ്യാതിരിക്കാനുള്ള നല്ല മനസ്സ് വളർത്തിയെടുക്കാൻ കഴിയും. അപ്പോൾ, നിങ്ങളുടെ പാപങ്ങൾ റദ്ദാക്കപ്പെടും. അതിനാൽ, ഭാവിയിൽ പാപം ആവർത്തിക്കാതിരിക്കുന്നത് അത്തരത്തിലുള്ള എല്ലാ പാപങ്ങളും ഇല്ലാതാക്കും. ഈ ഒരു രീതി ഒഴികെ, നിങ്ങളുടെ മുൻകാല പാപങ്ങൾ റദ്ദാക്കാൻ മറ്റൊരു മാർഗ്ഗവുമില്ല. ഇതിൽ ഒരു യുക്തിയുണ്ട്. നിങ്ങൾ ഒരു പാപിക്ക് ശിക്ഷ നൽകുന്നുവെന്ന് കരുതുക. ചില നവീകരണങ്ങൾ കൊണ്ടുവന്ന് ഭാവിയിലെ പാപം തടയുക മാത്രമാണ് ശിക്ഷയുടെ ലക്ഷ്യം. നവീകരണം ഇതിനകം പാപി നേടിയിട്ടുണ്ടെങ്കിൽ, പാപത്തിന് മറ്റൊരു ശിക്ഷയും നടപ്പിലാക്കുന്നതിൽ അർത്ഥമില്ല, അത് ഉപയോഗശൂന്യമാണ്, കാരണം പാപത്തിനുള്ള നവീകരണം ഇതിനകം നേടിയിട്ടുണ്ട്. ചത്ത പാമ്പിനെ അടിക്കുന്നത് പോലെയായിരിക്കും അത്. കേവലം കുമ്പസാരം കൊണ്ട് പാപം ഇല്ലാതാകില്ല. പാപത്തിന്റെ തിരിച്ചറിവ് ജ്ഞാനയോഗമാണ് (ജ്ഞാനം), പശ്ചാത്താപം ഭക്തിയോഗം (ഭക്തി), അവസാനമായി ആവർത്തിക്കാതിരിക്കുന്നത് കർമ്മയോഗം (അഭ്യാസം, practice). അഭ്യാസം മാത്രം ഫലം നൽകുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch