28 Nov 2022
[Translated by devotees]
[ശ്രീമതി. പ്രിയങ്ക ചോദിച്ചു: ഒരു ആത്മാവിന്റെ സംസ്ക്കാരം(samskaras) എപ്പോൾ മാറ്റണമെന്ന് ദൈവം തീരുമാനിക്കുമോ? സ്വാമി, യഥാർത്ഥ ആത്മീയ അറിവിന് (true spiritual knowledge ) മാത്രമേ ഒരാളുടെ സംസ്‌കാരത്തെ മാറ്റാൻ കഴിയൂ എന്ന് അങ്ങ് സൂചിപ്പിച്ചിരുന്നു. ഒരിക്കൽ ഒരു ആത്മാവ് രൂപാന്തരപ്പെട്ടുകഴിഞ്ഞാൽ(transformed), പഴയ സഞ്ചിത സംസ്‌കാരം(accumulated samskara) പൂർണ്ണമായും ഇല്ലാതാകുകയും ഭാവി ജന്മങ്ങളിലേക്ക് ഒരിക്കലും കൊണ്ടുപോകാതിരിക്കുകയും ചെയ്യുമോ?]
സ്വാമി മറുപടി പറഞ്ഞു:- ആദ്ധ്യാത്മിക പ്രയത്നത്തിലെ പ്രായോഗിക പ്രവർത്തനങ്ങളില്ലാതെ ഇതെല്ലാം സ്വപ്നങ്ങൾ മാത്രമാണ്. ലക്ഷ്യത്തിലെത്താൻ സദ്ഗുരു(Sadguru) തുടർച്ചയായി നൽകുന്ന യഥാർത്ഥ ആദ്ധ്യാത്മിക അറിവ് സ്വാംശീകരിക്കാൻ ആത്മാവ് ആത്മാർത്ഥമായി ശ്രമിക്കണം. ഹാംലെറ്റ് (ഷേക്‌സ്പിയറിന്റെ നാടകത്തിലെ ഒരു വേഷം) എപ്പോഴും ചിന്തിക്കുകയും ചിന്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു, ഒരിക്കലും പ്രായോഗിക പ്രവർത്തനങ്ങളൊന്നും(practical action) ചെയ്യുന്നില്ല! ഭാവിയെക്കുറിച്ചുള്ള വിശകലനത്തിന്റെ കൂടുതലായുള്ള ഗോവണി(ladder of analysis) ഒരു പ്രായോഗിക ആത്മാവിന് നല്ലതല്ല. രാജാവായതിന് ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ, ഒന്നാമതായി, നിങ്ങൾ ഒരിക്കലും രാജാവാകില്ല, കാരണം നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു സാങ്കൽപ്പിക രാജാവിന്റെ ഭാവി പ്രവർത്തനങ്ങളുടെ പദ്ധതിയിലാണ് നിങ്ങൾ മുഴുവൻ സമയവും ചെലവഴിച്ചത്. ലൗകികമായ സംകാരങ്ങൾ(worldly Samkaaraas) നശിക്കുകയും നിങ്ങളുടെ ഹൃദയം ദിവ്യസംസ്കാരങ്ങളാൽ(divine samskaaraas) നിറയുകയും ചെയ്താൽ, ദൈവം നിങ്ങളെ എല്ലാ ഭാഗത്തുനിന്നും പരിപാലിക്കും, അത്തരം ഭാവിയെക്കുറിച്ച് നിങ്ങൾ എന്തിന് വിഷമിക്കണം?
★ ★ ★ ★ ★