home
Shri Datta Swami

 15 Mar 2023

 

Malayalam »   English »  

അവതാരത്തിലെ സ്ഥൂലശരീരത്തിൽ ലയിക്കാതെ ആത്മാവിൽ മാത്രമാണോ ദൈവം ലയിക്കുന്നത്?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി! മനുഷ്യാവതാരം(human incarnation) രൂപപ്പെടുത്തുമ്പോൾ ദൈവം തിരഞ്ഞെടുത്ത ഒരു ഭക്തന്റെ ശരീരവും ആത്മാവുമായി ലയിക്കുന്നു(merges) എന്ന് അങ്ങ് പറഞ്ഞു. ഗാഢനിദ്രയുടെ(deep sleep) പശ്ചാത്തലത്തിൽ ഇന്നലത്തെ സത്സംഗത്തിൽ ശ്രീ ജി. ലക്ഷ്മണന്റെ ചോദ്യങ്ങൾക്ക് അങ്ങ് നൽകിയ ഉത്തരങ്ങൾ, ദൈവം ലയിക്കുന്നത് ആത്മാവിൽ മാത്രമാണെന്നും ശരീരത്തിലല്ലെന്നും കാണിക്കുന്നു.]

സ്വാമി മറുപടി പറഞ്ഞു: നമ്മൾ ഗാഢനിദ്രയെക്കുറിച്ചു (deep sleep) പറയുമ്പോൾ, അത് ആത്മാവിനെയാണ് (അവബോധത്തെ(awareness) പ്രതിനിധീകരിക്കുന്ന വ്യക്തിഗത ആത്മാവിനെയാണ്(individual soul )) അർത്ഥമാക്കുന്നത് അല്ലാതെ ശരീരത്തെക്കുറിച്ചല്ല. അതിനാൽ, ദൈവം ശരീരവുമായി ലയിക്കുന്ന(merge) സന്ദർഭം ഇപ്പോഴത്തെ സന്ദർഭത്തിന് തികച്ചും അപ്രസക്തമാണ്. ഗാഢനിദ്രയിലായിരിക്കുന്ന ആത്മാവിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ച, ദൈവം ആത്മാവിൽ മാത്രമാണോ അതോ ആത്മാവിനോടും ശരീരത്തോടും കൂടി ലയിച്ചതാണോ എന്ന കാര്യത്തെ തടസ്സപ്പെടുത്തുന്നില്ല (ഡിസ്റ്റർബ്). എങ്കിലും ശരീരവുമായി ലയിക്കുന്ന ദൈവത്തിന്റെ മൊത്തം ചിത്രമാണ് (total picture) ഞാൻ നൽകുന്നത്. ദൈവം ലയിക്കുമ്പോൾ, വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അവിടുന്ന് ശരീരത്തോടും ആത്മാവിനോടും ഒരുപോലെ ലയിക്കുന്നു (അന്തർബഹിഷ്ക...). എന്നാൽ, മറ്റ് മനുഷ്യർക്ക് അവതാരവുമായി സ്വതന്ത്രമായി ഇടകലരുന്നതിന് ശരീരത്തെ അതിന്റെ സ്വാഭാവിക ഗുണങ്ങൾ(natural properties) നിർവഹിക്കാൻ അനുവദിക്കുന്നതിന് ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പിൻവലിയാൻ ദൈവത്തിന് കഴിയും. പക്ഷേ, ആവശ്യമുള്ളപ്പോഴെല്ലാം, ശരീരത്തിന്റെ ദൈവികത(divinity of the body) ആവശ്യമുള്ള ഒരു പ്രത്യേക അത്ഭുതം ചെയ്യാൻ ദൈവത്തിന് ആത്മാവിൽ നിന്ന് ശരീരത്തിലേക്ക് വ്യാപിപ്പിക്കാൻ കഴിയും.

ശ്രീ കൃഷ്ണൻ തന്റെ ഇളം വിരലിൽ മല ഉയർത്താൻ ആഗ്രഹിച്ചപ്പോൾ, അങ്ങനെ ചെറുവിരലിന് ആ വലിയ കുന്നിനെ ഉയർത്താനും അതിൽ തന്നെ ഏഴ് ദിവസം തുടർച്ചയായി നിലനിർത്താനും കഴിയും അതുചെയ്യാൻ ശരീരത്തിന് ദിവ്യത്വം ആവശ്യമാണ്, അതുവഴി അമാനുഷിക ശക്തി ലഭിച്ചു. ഈ സന്ദർഭത്തിൽ, ദൈവം ആത്മാവിൽ നിന്ന് ശരീരത്തിലേക്ക് വ്യാപിച്ചു. ആത്മാവിൽ നിന്ന് ശരീരത്തിലേക്ക് ഈശ്വരന് വ്യാപിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല, കാരണം, ശരീരവും ആത്മാവും ഒരേ കാരണഭൂതമായ പദാർത്ഥം(causal material) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനെ ഊർജ്ജം(energy) എന്ന് വിളിക്കുന്നു. ദ്രവ്യവും ഊർജ്ജവും ഒരേ ഘടകത്തിന്റെ(same component) ഭൗതികമായി(physically) വ്യത്യസ്തമായ അവസ്ഥകളാണ്, അതിനെ ഊർജ്ജം എന്ന് വിളിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch