home
Shri Datta Swami

Posted on: 22 Mar 2023

               

Malayalam »   English »  

ആത്മീയ ജ്ഞാനം പ്രസംഗിക്കുന്നതിന് പുറമെ ആളുകളെ ആകർഷിക്കാൻ അവതാരം അത്ഭുതങ്ങൾ കാണിക്കുന്നുണ്ടോ?

[Translated by devotees]

[ശ്രീ അഭിറാം ചോദിച്ചു:- ഒരു അവതാരം ആത്മീയ ജ്ഞാനം പ്രഘോഷിക്കുന്നതിന് പുറമെ എല്ലാ ഭാഗത്തുനിന്നും ആളുകളെ ആകർഷിക്കുന്ന അത്ഭുതങ്ങൾ തുടർച്ചയായി പ്രകടിപ്പിക്കുന്നുവെന്ന് കരുതുന്നത് ശരിയായ ധാരണയാണോ?]

സ്വാമി മറുപടി പറഞ്ഞു:- യഥാർത്ഥ സ്‌നേഹത്താൽ ദൈവത്തെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് ആത്മാവിനെ നയിക്കുന്ന യഥാർത്ഥ ആത്മീയ ജ്ഞാനം പ്രബോധനം ചെയ്യുക, അതിന്റെ പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, മറിച്ച് അത്ഭുതകരമായ ശക്തികളിലൂടെ ആത്മീയ പാതയിൽ ശരിയായ വികാസത്തിനായി ദൈവത്തിന്റെ മനസ്സിൽ നല്ല പ്രത്യാശ നിലനിൽക്കുന്ന ഭക്തരെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുക എന്നതാൺ. ഒരു യഥാർത്ഥ അവതാരത്തിന് അതിന്റെ വ്യക്തിപരമായ പേരിലും പ്രശസ്തിയിലും താൽപ്പര്യമില്ല, കാരണം ദൈവത്തിന് മുകളിലുള്ള ലോകങ്ങളിൽ(upper worlds) പേരും പ്രശസ്തിയും (മധുരമുള്ള വിഭവങ്ങൾ) മടുത്തു, അവഗണനയും എതിർപ്പും (എരിവുള്ള വിഭവങ്ങൾ) അനുഭവിക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു.

അതിനാൽ, യഥാർത്ഥ അവതാരം എല്ലായ്പ്പോഴും പേരും പ്രശസ്തിയും മറയ്ക്കാൻ ശ്രമിക്കുന്നു, ഇക്കാരണത്താൽ, അത് ഒരിക്കലും അത്ഭുതങ്ങൾ കാണിക്കുന്നില്ല. കഠിനമായ തപസ്സിലൂടെ ദൈവത്തിൽ നിന്ന് ചില അത്ഭുതശക്തികൾ നേടിയതിന് ശേഷം ഒരു വ്യാജ അവതാരം(false incarnation), മുമ്പൊരിക്കലും നല്ല പേരും പ്രശസ്തിയും ആസ്വദിക്കാത്തതിനാൽ വ്യക്തിപരമായ പേരും പ്രശസ്തിയും നേടുന്നതിനായി ചില അത്ഭുതങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്നു, ഒരു അസുരനാണ് അയാൾ. ഒരു യഥാർത്ഥ അവതാരം(true incarnation) ഭക്തരെ അവരുടെ ആത്മീയ പുരോഗതിക്കായി സഹായിക്കുന്നതിനായി രഹസ്യമായി അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് അത്ഭുതങ്ങൾ ചെയ്യുന്നതിനുള്ള ഒരേയൊരു സന്ദർഭമാണ്. അല്ലാത്തപക്ഷം, അത്ഭുതങ്ങൾ യഥാർത്ഥ ആത്മീയ പാതയ്ക്ക് വളരെ ദോഷകരമാണ്. യഥാർത്ഥ ആത്മീയ പാതയിൽ, ദൈവത്തോടുള്ള അടുപ്പം ക്രമാനുഗതമായി വർദ്ധിക്കുന്നതിനനുസരിച്ച് ലൗകിക ബന്ധനങ്ങളിൽ (worldly bonds) നിന്നുള്ള അകൽച്ച കൈവരിക്കണം.

അത്ഭുതങ്ങൾ ലൗകിക പ്രശ്നങ്ങൾ(worldly problems) പരിഹരിക്കുകയും ലൗകിക സന്തോഷം നൽകുകയും ചെയ്യുന്നു, അതിലൂടെ ലൗകിക ബന്ധനങ്ങളോടുള്ള ആസക്തി കൂടുതൽ കൂടുതൽ വർദ്ധിക്കുന്നു. ഒരു ലൗകിക പ്രശ്‌നം പരിഹരിച്ചാൽ, 99 ലൗകിക പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടുന്നു, അതിനാൽ ഭക്തൻ കൂടുതൽ ശക്തിയോടെ അത്ഭുതശക്തികൾക്കായി തിരയുന്നു, യഥാർത്ഥ ദൈവത്തോടുള്ള ഭക്തിക്കല്ല, കാരണം മുമ്പത്തെ അത്ഭുതം ലൗകിക ബന്ധനങ്ങളോടുള്ള അവന്റെ/അവളുടെ ആകർഷണം വർദ്ധിപ്പിച്ചു; ദൈവത്തോടല്ല.  പ്രത്യുപകാരമായി യാതൊരു ഫലവും ആഗ്രഹിക്കാതെ കർമ്മയോഗമായ (സേവനത്തിന്റെ ത്യാഗവും ജോലിയുടെ ഫലത്തിന്റെ ത്യാഗവും, sacrifice of service and fruit of work) യഥാർത്ഥ സ്നേഹത്തിന്റെ തെളിവ് കൊണ്ട് മാത്രമാണ് ദൈവം പ്രസാദിക്കുന്നത്.

ലൗകിക പ്രശ്‌നം പരിഹരിച്ച് ലൗകിക സന്തോഷം നേടുന്ന പ്രത്യുപകാര ഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ ആശയത്തിന് അത്ഭുതം വിപരീതമായത്.  ദൈവത്തിലേക്കുള്ള പാത സന്തതി-ഭക്തി(issue devotion) അല്ലെങ്കിൽ ആരാധക-ഭക്തിയിൽ(fan devotion) അധിഷ്ഠിതമാണ്, അതിൽ പ്രതിഫലമായി ഒരു ഫലത്തിനും ഉള്ള ആഗ്രഹം നിലവിലില്ല. ദൈവത്തിന്റെ അത്ഭുത ശക്തിയാൽ ലൗകിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഒന്നുകിൽ വേശ്യാഭക്തി(prostitution devotion) (പ്രാർത്ഥനകളിലൂടെയും പാട്ടുകളിലൂടെയും സൈദ്ധാന്തിക ഭക്തി(theoretical devotion) കാണിച്ച് പ്രായോഗിക നേട്ടം നേടുക) അല്ലെങ്കിൽ ബിസിനസ്സ് ഭക്തി(business devotion) (ചില പ്രായോഗിക ഭക്തി കാണിച്ച് പ്രായോഗിക നേട്ടം നേടുക). അതിനാൽ, അത്ഭുതങ്ങൾ ഭക്തനെ യഥാർത്ഥ പാതയിൽ നിന്ന് തെറ്റായ പാതയിലേക്ക് തിരിച്ചുവിടുന്നു. ഒരു യഥാർത്ഥ അവതാരം(true incarnation) യഥാർത്ഥ ഭക്തരെ സഹായിക്കാൻ രഹസ്യമായി കൂടുതൽ അത്ഭുതങ്ങൾ ചെയ്യുന്നു, അതേസമയം ഒരു വ്യാജ അവതാരം അതിന്റെ പ്രചരണം വർദ്ധിപ്പിക്കാനും യഥാർത്ഥ ഭക്തനെ യഥാർത്ഥ പാതയിൽ നിന്ന് തെറ്റായ പാതകളിലേക്ക് വഴിതിരിച്ചുവിടാനും മാത്രമേ എല്ലായ്പ്പോഴും ചില അത്ഭുതങ്ങൾ ചെയ്യുന്നുള്ളൂ. തിളങ്ങുന്ന സ്വർണ്ണം എല്ലായ്പ്പോഴും യഥാർത്ഥ സ്വർണ്ണമല്ല(Glittering gold is always not true gold).

യഥാർത്ഥ അവതാരം യഥാർത്ഥ ഭക്തനെ യഥാർത്ഥ പാതയിലൂടെ സത്യദൈവത്തിലേക്ക് നയിക്കാൻ എപ്പോഴും ഉത്സുകനാണ്, ഭക്തരിൽ നിന്ന് യാതൊന്നും ലഭിക്കുന്നതിന് കുറിച്ച് വിഷമിക്കുന്നില്ല, കാരണം അവൻ തന്നെ എല്ലാ യഥാർത്ഥ ഭക്തരുടെയും ആത്യന്തിക ദാതാവാണ്. യഥാർത്ഥ അവതാരം എപ്പോഴും പരുഷമായ സത്യം(harsh truth) സംസാരിക്കുന്നു, കാരണം സർവ്വശക്തനായതിനാൽ അവിടുന്ന് ഒരു ഭക്തനിൽ നിന്നും ഒരു സമയത്തും യാതൊന്നും പ്രതീക്ഷിക്കുന്നില്ല, യഥാർത്ഥ ഭക്തന് യഥാർത്ഥവും ശാശ്വതവുമായ ക്ഷേമം ചെയ്യുകയല്ലാതെ ഒരു ഭക്തനെയും പ്രീതിപ്പെടുത്താൻ അതിന് താൽപ്പര്യമില്ല. ഒരു വ്യാജ അവതാരം യഥാർത്ഥ ജ്ഞാനത്തെ വളച്ചൊടിച്ച് ഭക്തനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. ദൈവത്തിന്റെ യഥാർത്ഥ അവതാരത്തെ തിരിച്ചറിയുക എന്നത് ആത്മീയ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപടിയാണ്.

 
 whatsnewContactSearch