29 Jun 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, എൻ്റെ ഏറ്റവും പുതിയ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ, പ്രായപൂർത്തിയായ കുട്ടികൾക്ക് നൽകാൻ സ്ഥിരനിക്ഷേപമായോ സ്ഥിരമായ ആസ്തിയായോ പണം സേവ് ചെയ്യുന്നതാണ് നല്ലതെന്ന് അങ്ങ് പറഞ്ഞു. പാപകരമായ അഴിമതിയിലൂടെ കൂടുതൽ പണം സമ്പാദിക്കാൻ ഇത് മാതാപിതാക്കളെ പ്രേരിപ്പിക്കുന്നില്ലേ?]
സ്വാമി മറുപടി പറഞ്ഞു:- മാതാപിതാക്കളുടെ സമ്പാദ്യം അവർ പാപകരമായ അഴിമതിയിലൂടെ വളർത്തണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ന്യായമായ വരുമാനത്തിൻ്റെ പരിധിക്കുള്ളിൽ അവർ മിച്ചം വെക്കണമെന്നാണ് (സേവ് ചെയ്യുക). രക്ഷിതാക്കൾ അവരുടെ ന്യായമായ സമ്പാദ്യത്തിൽ നിന്ന് നൂറ് രൂപ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ നൂറ് രൂപ അവരുടെ മക്കൾക്ക് ഫിക്സഡ് ഡിപ്പോസിറ്റായി നൽകാം. മാതാപിതാക്കൾക്ക് അവരുടെ ന്യായമായ സമ്പാദ്യത്തിൽ നിന്ന് ഒരു കോടി രൂപ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഒരു വസ്തു (സ്ഥിരമായ ആസ്തി) വാങ്ങി കുട്ടികൾക്ക് നൽകാം. നിങ്ങൾ നൂറിനു പകരം ഒരു കോടി നൽകുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, അതിനായി മാതാപിതാക്കൾ അഴിമതി പിന്തുടരുകയും കൂടുതൽ സമ്പാദിക്കുകയും ചെയ്യും. നീതിയെ ദൈവം വിലമതിക്കുന്നു, അനീതി ദൈവത്തെ കോപാകുലനാക്കുന്നു. മാത്രമല്ല, കുട്ടികൾക്ക് നൽകുന്ന അന്യായമായ സമ്പാദ്യം അവരെ എന്നെന്നേക്കുമായി നശിപ്പിക്കും. നീതി (പ്രവൃത്തി) അനീതിയെക്കാൾ വലുതാണ് (ദുഷ്പ്രവൃത്തി). പക്ഷേ, ദൈവം (നിവൃത്തി) ന്യായീകരിക്കപ്പെട്ട പ്രവൃത്തിയെക്കാൾ വലിയവനാണ്. എൻ്റെ ഉപദേശം അന്യായമായ ദുഷ്പ്രവൃത്തിയിൽ പ്രവേശിക്കാതെ ന്യായമായ പ്രവൃത്തിയുടെ പരിധിക്കുള്ളിൽ ആയിരിക്കുക മാത്രമാണ്, ഇത് ആത്മീയ പാതയുടെ നിവൃത്തിയിലേക്ക് പ്രവേശിക്കുന്നത് നശിപ്പിക്കരുത്. നിങ്ങൾ നീതിയിലൂടെ നൂറു രൂപ സമ്പാദിച്ചുവെന്ന് കരുതുക, നിങ്ങൾ കുട്ടികൾക്ക് എഴുപത്തിയഞ്ച് രൂപയും ഇരുപത്തഞ്ച് രൂപ ദൈവത്തിനും നൽകാൻ ആഗ്രഹിച്ചു എന്ന് കരുതുക, എഴുപത്തിയഞ്ച് രൂപ കുട്ടികൾക്ക് ഫിക്സഡ് ഡിപ്പോസിറ്റായി നൽകണം, എഴുപത്തഞ്ച് രൂപ കുട്ടികൾക്ക് അവരുടെ ബാലിശമായ ആഗ്രഹങ്ങൾക്കനുസരിച്ച് ആഡംബരമായി ചെലവഴിക്കരുത് എന്നാണ് എൻ്റെ ഉപദേശം. ഇരുപത്തഞ്ചു രൂപ നിങ്ങൾ ദൈവത്തിനു നൽകരുതെന്നും ഇതിനർത്ഥമില്ല.
ശൃംഖല ആപേക്ഷികതാ (ചെയിൻ റിലേറ്റിവിറ്റി) സിദ്ധാന്തമായ യഥാർത്ഥ ആത്മീയ ജ്ഞാനത്തിൻ്റെ അടിസ്ഥാന ആശയത്തെക്കുറിച്ച് നിങ്ങൾ നന്നായി ബോധവാനായിരിക്കണം, അതായത്:- യഥാർത്ഥ ഇഷ്ടികയുമായി താരതമ്യപ്പെടുത്തുകയാന്നെങ്കിൽ മതിൽ അയഥാർത്ഥമാണ്. ഇഷ്ടിക അതിൻ്റെ യഥാർത്ഥ കണങ്ങളെ (പാർട്ടിക്കൾ) സംബന്ധിച്ചിടത്തോളം അയഥാർത്ഥമാണ്. കണികയിൽ നിലവിലുള്ള യഥാർത്ഥ ആറ്റങ്ങളുമായി ബന്ധപ്പെട്ട് കണിക അയഥാർത്ഥമാണ്. ആറ്റത്തിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ ഉപ-ആറ്റോമിക് കണങ്ങളെ സംബന്ധിച്ചിടത്തോളം ആറ്റം അയഥാർത്ഥമാണ്. യഥാർത്ഥ നിഷ്ക്രിയ ഊർജ്ജവുമായി താരതമ്യപ്പെടുത്തുകയാന്നെങ്കിൽ ഉപ-ആറ്റോമിക് കണങ്ങൾ അയഥാർത്ഥമാണ്. ആത്യന്തികമായി യഥാർത്ഥ ദൈവത്തെ സംബന്ധിച്ചിടത്തോളം നിഷ്ക്രിയ ഊർജ്ജം അയഥാർത്ഥമാണ്. ഇവിടെ ശൃംഖലയിൽ, ‘കാരണം’ അതിൻ്റെ യാഥാർത്ഥ്യത്തെ ഫലത്തിനോ ഉൽപ്പന്നത്തിനോ സമ്മാനിക്കുന്നു. ഇതാണ് പദാർത്ഥത്തിൻ്റെ (മാറ്റർ) വിശകലനം. നിങ്ങൾ അവബോധത്തിൻ്റെ വിശകലനത്തിലേക്ക് വന്നാൽ:- യഥാർത്ഥ അവബോധവുമായി ബന്ധപ്പെട്ട് വികാരങ്ങളോ ചിന്തകളോ അയഥാർത്ഥമാണ്. അത് ഉത്പാദിപ്പിക്കുന്ന നിഷ്ക്രിയ ഊർജ്ജത്തെ സംബന്ധിച്ച് അവബോധം അയഥാർത്ഥമാണ്. ആത്യന്തികമായി യഥാർത്ഥ ദൈവത്തെ സംബന്ധിച്ചിടത്തോളം നിഷ്ക്രിയ ഊർജ്ജം അയഥാർത്ഥമാണ്. ഈ രീതിയിൽ, ഒരു പ്രസ്താവനയുടെ റഫറൻസും സന്ദർഭവും എടുക്കേണ്ടതുണ്ട്. പരീക്ഷയിൽ വിജയിക്കുന്നത് പരാജയത്തേക്കാൾ നല്ലതാണ്. പക്ഷേ, കേവലം പാസാകുന്നതിനേക്കാൾ നല്ലത് ഫസ്റ്റ് ക്ലാസ്സിൽ പാസാകുന്നതാണ്. അതിനാൽ, കേവലം പാസായത് പരാജയത്തേക്കാൾ മികച്ചതാണെന്ന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് വിജയത്തേക്കാൾ മികച്ചതാണെന്നും ഇതിനർത്ഥമില്ല! അതുപോലെ, അനീതിയെക്കാൾ നീതിയും നീതിയെക്കാൾ ദൈവവുമാണ് നല്ലത്.
നിങ്ങൾ കാരണത്തിൻ്റെ യഥാർത്ഥ സമ്പൂർണ്ണ യാഥാർത്ഥ്യത്തെ പരാമർശിക്കാത്തപ്പോൾ ആപേക്ഷികതാ സിദ്ധാന്തം ഉൽപ്പന്നത്തിൻ്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെക്കുറിച്ച് മിഥ്യാധാരണ ഉണ്ടാക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് ഒരു ഉദാഹരണം നൽകാം:- ഒരു വ്യക്തി പ്രോപ്പർട്ടിയുടെ നിരക്ക് ഭൂതകാലത്തിൽ നിന്ന് ഇന്നുവരെ വളരെയധികം വർദ്ധിച്ചുവെന്നും അമിതമായി സന്തോഷിക്കുകയും അത് അഹംഭാവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു മിഥ്യയാണ്, കാരണം പ്രോപ്പർട്ടിയുടെ നിരക്ക് വർദ്ധിച്ചില്ല, അതേസമയം രൂപയുടെ (കറൻസി) മൂല്യം ഭൂതകാലത്തിൽ നിന്ന് ഇന്നുവരെ വളരെ കുറഞ്ഞു, ഈ മറഞ്ഞിരിക്കുന്ന വസ്തുത മുകളിൽ പറഞ്ഞ മിഥ്യയിലേക്ക് നയിക്കുന്നു. കാരണത്താൽ അയഥാർത്ഥമായ ഉൽപ്പന്നത്തിന് സമ്മാനിച്ച കാരണത്തിൻ്റെ യഥാർത്ഥ സമ്പൂർണ്ണ യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ, യഥാർത്ഥ ദൈവത്തിൻ്റെ (കാരണത്തിൻ്റെ) കോണിൽ നിന്ന് നിങ്ങൾക്ക് അയഥാർത്ഥ ലോകം (ഉൽപ്പന്നം) എന്ന ആശയം മനസ്സിലാക്കാൻ കഴിയില്ല. അയഥാർത്ഥമായ ആത്മാവിൻ്റെ കോണിൽ നിന്ന് ആത്മാവ് അയഥാർത്ഥ ലോകത്തിൻ്റെ ഒരു ഭാഗമായതിനാൽ (അത് ദൈവത്തിൻ്റെ വരദാനമായ സമ്പൂർണ്ണ യാഥാർത്ഥ്യത്താൽ യാഥാർത്ഥ്യമായിത്തീർന്നു) അയഥാർത്ഥമായ ആത്മാവിൻ്റെ കോണിൽ നിന്ന്, ബാക്കിയുള്ള അയഥാർത്ഥ ലോകം യാഥാർത്ഥ്യമാകുന്നു (അയഥാർത്ഥ ലോകം അയഥാർത്ഥമായ ആത്മാവിന് യഥാർത്ഥമാണ്. ).
★ ★ ★ ★ ★