home
Shri Datta Swami

 03 Mar 2023

 

Malayalam »   English »  

താഴെ പറയുന്ന സന്ദർഭത്തിൽ ശ്രീ രാമന്റെ ചിന്ത സത്യമല്ലേ?

[Translated by devotees]

[ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- ശ്രീ രാമൻ മഹർഷികളോട് പറഞ്ഞു, താൻ ഒരു മനുഷ്യനായി സ്വയം ചിന്തിക്കുന്നുവെന്ന് (ആത്മാനം മാനുഷം മന്യേ). ഇവിടെ ചിന്തിക്കുക (manye/മന്യേ) എന്ന ക്രിയ അർത്ഥമാക്കുന്നത് അത് ശരിയല്ലെങ്കിലും അവൻ ചിന്തിക്കുക മാത്രമാണ്, അതായത് അവന്റെ ചിന്ത സത്യമല്ല എന്നാണ്.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പറഞ്ഞതും ശരിയാണ്, കാരണം ദൈവം അവതാരമായി ഇറങ്ങി വരുന്നത് വിനോദം(entertainment) ലഭിക്കാൻ വേണ്ടിയാണ്. പൂർണമായ വിനോദം ലഭിക്കാൻ അവുടുത്തേക്കു താൻ ഒരു മനുഷ്യനാണെന്ന് ചിന്തിക്കേണ്ടത് അത്യാവശമാണ്.

'രാമൻ' എന്നാൽ എപ്പോഴും വിനോദത്തിൽ മുഴുകിയിരിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത് (രാമതേ ഇതി രാമഃ). മാത്രമല്ല, അദ്ദേഹത്തെ ആദർശ മാനുഷാവതാരം (ideal human incarnation) എന്ന് വിളിക്കുന്നു, അതിനർത്ഥം അവിടുന്ന് ഇവിടെ വന്നത് ഒരു ഉത്തമ മനുഷ്യനെപ്പോലെ പെരുമാറാനാണ്, അതിനാൽ അവിടുന്ന് ഒരിക്കലും തന്റെ ദൈവികത പ്രകടിപ്പിച്ചിട്ടില്ല എന്നാണ്.

ഈ രീതിയിൽ മനുഷ്യപ്രകൃതിയുടെ തുടർച്ചയായ പ്രകടനം രണ്ട് തരത്തിലും ഉപയോഗപ്രദമാണ്, അവ:- i) തുടർച്ചയായി വിനോദത്തിനും ii) ആദർശപരമായ മനുഷ്യപ്രകൃതിയെ സ്ഥാപിക്കുന്നതിനും; മനുഷ്യപ്രകൃതിയുടെ(human behaviour) തുടർച്ചയായ പ്രകടനം അത്യന്താപേക്ഷിതമാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയ(verb) അർത്ഥമാക്കുന്നത് രാമൻ തന്റെ ദൈവികതയെ ഓർക്കാതെ യഥാർത്ഥത്തിൽ  മനുഷ്യനായി സ്വയം ചിന്തിക്കുകയാണെന്നാണ്, കാരണം അവിടുന്ന് തന്റെ ദൈവികതയെ ഓർത്താൽ അവിടുത്തെ വിനോദത്തിന് തടസമുണ്ടാകും(ഭംഗമുണ്ടാകും).

ക്രിയയിൽ താങ്കളുടെ വ്യാഖ്യാനത്തിന് സാധ്യതയുണ്ടെങ്കിലും, അത്തരം വ്യാഖ്യാനം ശരിയാണെങ്കിൽ, അവിടുത്തെ വിനോദം തടസമാകുന്നു, അങ്ങനെയെങ്കിൽ അവുടുത്തേക്കു ശ്രീ രാമനാകാൻ കഴിയില്ല! ശ്രീ കൃഷ്ണന്റെ കാര്യത്തിൽ, അവിടുത്തെ ലീലാമാനുഷാവതാരം എന്ന് വിളിക്കുന്നു, അതായത് ദൈവത്തിന്റെ ദിവ്യത്വം പ്രകടിപ്പിക്കാൻ അവിടുന്ന് ഇവിടെ വന്നിരിക്കുന്നു എന്നാണ്. തൻറെ പരിപാടിക്ക് അനുയോജ്യമായി, ദൈവിക അത്ഭുതങ്ങൾ പ്രകടിപ്പിച്ച്, അവിടുന്നാണ് ദൈവം എന്ന് പറഞ്ഞ് കൃഷ്ണൻ പലപ്പോഴും കളിയിൽ നിന്ന് പുറത്തുവന്നിരുന്നു.

കൃഷ്ണൻ എന്ന വാക്കിന്റെ അർത്ഥം ദൈവത്തിൽ വിശ്വസിക്കാൻ ഭക്തരെ ആകർഷിക്കുന്ന ദൈവം എന്നാണ്. അതിനാൽ, അവിടുത്തെ പരിപാടി അനുസരിച്ച് അവിടുന്ന് എപ്പോഴും ഒരു അമാനുഷികനെപ്പോലെയാണ്(superhuman being) പെരുമാറിയത്. ശ്രീ കൃഷ്ണന്റെ കാര്യത്തിൽ, അതേ പ്രസ്താവന അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ, നിങ്ങളുടെ വ്യാഖ്യാന രീതി തികച്ചും ശരിയാകും: ആത്മാനം മാനുഷം മന്യേ, ശ്രീ കൃഷ്ണൻ വാസുദേവജം (ഞാൻ ഒരു മനുഷ്യനാണെന്ന് ഞാൻ കരുതുന്നു, വാസുദേവപുത്രൻ).

 

★ ★ ★ ★ ★

 
 whatsnewContactSearch