home
Shri Datta Swami

 19 Oct 2022

 

Malayalam »   English »  

രുക്മിണി ഗോപികമാരേക്കാൾ ഭാഗ്യവതിയാണെന്ന് അങ്ങ് കരുതുന്നില്ലേ?

[Translated by devotees]

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: ശ്രീമതി കെ ലക്ഷ്മി ലാവണ്യക്ക് നൽകിയ മറ്റൊരു മറുപടിയിൽ ഗോപികമാർ ദൈവത്തിന്റെ വാസസ്ഥലത്തിന് മുകളിലുള്ള ഗോലോകത്ത് എത്തിയപ്പോൾ രുക്മിണി ദൈവത്തെ സേവിക്കാൻ അവന്റെ പാദങ്ങൾ അമർത്തി എന്ന് പറഞ്ഞു. രുക്മിണി ഗോപികമാരേക്കാൾ ഭാഗ്യവതിയാണെന്ന് അങ്ങ് കരുതുന്നില്ലേ, കാരണം രുക്മിണി ദൈവത്തോടൊപ്പം അവന്റെ വസതിയിൽ വസിക്കുകയും അവനെ സേവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗോപികമാർക്ക് ഗോലോകത്തിൽ ആ സേവനം ഇല്ല, ഭഗവാൻ ഗോലോകത്തിന് താഴെയുള്ള ബ്രഹ്മലോകത്തിൽ ഉള്ളതിനാൽ, അവനോടൊപ്പം ഉണ്ടായിരിക്കാനും അവനെ സേവിക്കാനും അവർക്ക് തുടർച്ചയായ അവസരമില്ല? എന്റെ ധാരണ തെറ്റാണെങ്കിൽ ദയവായി എന്നെ തിരുത്തുക. അങ്ങയുടെ പാദങ്ങളിൽ, ഹ്രുഷികേശ്]

സ്വാമി മറുപടി പറഞ്ഞു: ബ്രഹ്മലോകത്തിലെ (വൈകുണ്ഡത്തിലെ, Vaikuntha) രാജ്ഞിയാണ് രുക്മിണി, അതേസമയം ബ്രഹ്മലോകത്തേക്കാൾ ഉയർന്ന തലത്തിലുള്ള ഗോലോകത്തിലെ രാജ്ഞി രാധയാണ്.  രുക്മിണി ഭഗവാന്റെ കാലിലെ പൊടിയിൽ തൊടുമ്പോൾ അതേ ദൈവത്തിന്റെ ശിരസ്സ് മുകളിൽ നിന്ന് വീഴുന്ന രാധയുടെ കാൽ പൊടി തുടർച്ചയായി സ്വീകരിക്കുന്നു. കടുത്ത തലവേദനയുടെ ഇരയായി അഭിനയിച്ചുകൊണ്ട് കൃഷ്ണൻ തന്റെ ഭക്തർക്ക് ആസിഡ് ടെസ്റ്റ് (acid  test) നടത്തി. കൃഷ്ണൻ പറഞ്ഞു, ഒരു ഭക്തന്റെ കാലിലെ പൊടി അവന്റെ തലവേദന മാറ്റുമെന്ന്. നാരദ മുനി എട്ട് ഭാര്യമാരുടെയും (രുക്മിണി ഉൾപ്പെടെ) പാദത്തിലെ പൊടി യാചിച്ചുകൊണ്ട് പോയി. അങ്ങനെ ചെയ്താൽ ഭയാനകമായ നരകത്തിൽ എത്തുമെന്ന് പറഞ്ഞ് എല്ലാ ഭാര്യമാരും കാൽ പൊടി നൽകാൻ വിസമ്മതിച്ചു. അവർ നരകത്തിലെ വേദനയെ ഭയപ്പെട്ടിരുന്നു, കൃഷ്ണന്റെ തല വേദനയിൽ വേദനിക്കുന്നില്ല. അപ്പോൾ നാരദൻ കൃഷ്ണന്റെ തലവേദനയുടെ അതേ കഥ പറഞ്ഞുകൊണ്ട് കാല് പൊടി ചോദിച്ച് ബൃന്ദാവനത്തിലേക്ക് പോയി. ഗോപികമാർ അവരുടെ കാലുകൾ പൊടിയിൽ കൂടുതൽ കൂടുതൽ അമർത്തി, ധാരാളം പൊടികൾ ശേഖരിച്ച് നാരദന് നൽകി. ദൈവത്തിന്റെ നെറ്റിയിൽ കാലിലെ പൊടി പുരട്ടുന്നതിനാൽ അത്തരം പ്രവൃത്തിയുടെ ഫലം നരകത്തിൽ ഭയങ്കരമായ വേദനയായിരിക്കുമെന്ന് നാരദൻ പറഞ്ഞു. കൃഷ്ണന്റെ തലവേദന ഭേദമായാൽ നരകത്തിലെ ശിക്ഷയുടെ വേദന നേരിടാൻ തയ്യാറാണെന്ന് ഗോപികമാർ മറുപടി നൽകി. ദൈവത്തോടുള്ള അവരുടെ യഥാർത്ഥ ഭക്തിയുടെ പാരമ്യമാണിത്. ഭക്തിയുടെ ശുദ്ധി പോലെയാണ് ഫലം (The fruit is as per the purity of devotion).

★ ★ ★ ★ ★

 
 whatsnewContactSearch