home
Shri Datta Swami

 03 Jan 2025

 

Malayalam »   English »  

പ്രായോഗിക ഭക്തി എങ്ങനെ സ്വാഭാവികമായി ഉണ്ടാകാം?

[Translated by devotees of God]

ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ

1. ചില സൈദ്ധാന്തികർക്ക് ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും ലഭിക്കുന്നു, പക്ഷേ പ്രായോഗിക ഭക്തിയിലേക്ക് പ്രവേശിക്കുന്നില്ല. പിന്നെ എങ്ങനെയാണ് പ്രായോഗിക ഭക്തി സ്വയമേവയുള്ളത്?

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്ക്കാരം സ്വാമി. ഒരു പ്രതികരണത്തിൻ്റെ നാല് ഘട്ടങ്ങളെക്കുറിച്ച് അങ്ങ് പറഞ്ഞു: - i) ശരിയായ ആത്മീയ ജ്ഞാനം നേടൽ, ii) ആത്മീയ ജ്ഞാനത്തിൽ നിന്ന്  സൈദ്ധാന്തിക ഭക്തി ജനിപ്പിക്കൽ, iii) സൈദ്ധാന്തിക ഭക്തിയിൽ നിന്ന് പ്രായോഗിക ഭക്തി (സേവനവും ത്യാഗവും) സൃഷ്ടിക്കൽ, iv) മോക്ഷത്തിൻ്റെ ഫലം നേടലും ദൈവവുമായുള്ള ഐക്യവും. മറ്റ് മൂന്ന് ഘട്ടങ്ങൾ സ്വയമേവയുള്ള ഘട്ടങ്ങളായതിനാൽ ആദ്യ ഘട്ടം മുഴുവൻ സമയവും എടുക്കുമെന്ന് അങ്ങ് പറഞ്ഞു. ജ്ഞാനം നേടിയാൽ അന്തിമമായ ദിവ്യഫലം കൈവരുമെന്ന് ശങ്കരൻ പറഞ്ഞതായും അങ്ങ് പറഞ്ഞു. ഇതിനർത്ഥം ആദ്യ ഘട്ടം കഴിഞ്ഞാൽ, രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങൾ സ്വയമേവ അവസാനിക്കും. അതേസമയം, ചില  സൈദ്ധാന്തികർക്ക് ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും ലഭിക്കുന്നുവെന്നും എന്നാൽ പ്രായോഗിക ഭക്തിയിലേക്ക് കടക്കുന്നില്ലെന്നും അങ്ങ് പറഞ്ഞു. ഇതിനർത്ഥം ഒന്നും രണ്ടും ഘട്ടങ്ങൾ നടന്നേക്കാം എന്നാൽ പിന്നീട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങൾ സ്വയമേവ നടക്കാത്തതിനാൽ അവ നടക്കില്ല. ഈ രണ്ട് ആശയങ്ങളും തമ്മിൽ വ്യക്തമായ വൈരുദ്ധ്യമുണ്ട്. ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ശങ്കരൻ്റെ പ്രസ്താവന ഞാൻ വിശദീകരിച്ചപ്പോൾ രണ്ട് കോണുകൾ ഉണ്ട്, അതായത് ആത്മീയ ജ്ഞാനം നേടിയാൽ, അന്തിമമായ ദിവ്യഫലം (നാലാമത്തെ ഘട്ടം) സ്വയമേവ കൈവരിക്കുന്നു.

1-ആം  ആംഗിൾ :- ശങ്കരൻ പറഞ്ഞത് തികച്ചും ശരിയാണ്, കാരണം സദ്ഗുരുവിൽ നിന്ന് ശരിയായ ആത്മീയ ജ്ഞാനം നേടിയാൽ, ആദ്യ ഘട്ടം അവസാനിച്ചു, എല്ലാ സമയവും ആദ്യ ഘട്ടത്തിനായി മാത്രം എടുക്കുന്നു. മറ്റ് മൂന്ന് ഘട്ടങ്ങളും സ്വയമേവയുള്ളതാണ്, അവസാന ഫലം ഉടനടി കൈവരിക്കും. 

2 -ആം ആംഗിൾ:- ശിഷ്യൻ തെറ്റായ ഒരു പ്രസംഗകനെ പിടികൂടുകയും തെറ്റായ ആത്മീയ ജ്ഞാനം നേടുകയും ചെയ്തിരിക്കാം, ഈ സാഹചര്യത്തിൽ അത്തരം ആത്മീയ ജ്ഞാനം സൈദ്ധാന്തികമായ ഭക്തി (രണ്ടാം ഘട്ടം) ഉണ്ടാക്കിയേക്കാം, എന്നാൽ പ്രായോഗിക ഭക്തി (മൂന്നാം ഘട്ടം) അല്ല. മൂന്നാമത്തെ ഘട്ടം കൂടാതെ, നാലാമത്തെ ഘട്ടം ഉണ്ടാകില്ല, അതിനാൽ അന്തിമ ദൈവിക ഫലം ലഭിക്കില്ല.

അതിനാൽ, ഒരു ശിഷ്യന് ആത്മീയ ജ്ഞാനം നേടിയ ശേഷം അന്തിമഫലം ലഭിച്ചുവെങ്കിൽ, അതിനർത്ഥം അത്തരം ആത്മീയ ജ്ഞാനം ശരിയായ ആത്മീയ ജ്ഞാനമായിരിക്കണമെന്നും പ്രബോധകൻ ദൈവിക പ്രബോധകനോ സദ്ഗുരുവോ (ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരം) ആയിരിക്കണം എന്നുമാണ്. ആത്മീയ ജ്ഞാനം നേടിയ ശേഷം ശിഷ്യന് അന്തിമഫലം ലഭിച്ചില്ലെങ്കിൽ, അത്തരം ആത്മീയ ജ്ഞാനം ശരിയായ ആത്മീയ ജ്ഞാനമല്ലെന്നും പ്രബോധകൻ വ്യാജ പ്രഭാഷകനായിരിക്കണമെന്നും അർത്ഥമാക്കുന്നു. യുക്തിസഹമായ വിശകലനത്തിന്റെ അഭാവം മൂലം ആത്മീയ ജ്ഞാനം (തെറ്റായ ആത്മീയ ജ്ഞാനം) നേടുന്നതും സൈദ്ധാന്തിക ഭക്തി (തെറ്റായ സൈദ്ധാന്തിക ഭക്തി) നേടുന്നതും ശരിയാണെന്ന് കണക്കാക്കരുതെന്ന് നാം മനസ്സിലാക്കണം.

പൊതുവേ, നാം, ഭാരതീയർ, ജ്ഞാനത്തിലും ഭക്തിയിലും (സിദ്ധാന്തം) വളരെ മികച്ചവരാണ്, പ്രായോഗിക ഭക്തിയിൽ നമ്മൾ പൂജ്യമാണ്. നമ്മൾ വിദേശികളേക്കാൾ വലിയവരാണെന്ന് കരുതരുത്. സ്വയം പൊങ്ങച്ചം തെറ്റാണ്. നിങ്ങൾ സ്വയം ഉയർത്തിയാൽ, നിങ്ങൾ ദൈവത്താൽ വളരെയധികം താഴ്ത്തപ്പെടും. നിങ്ങൾ സ്വയം കുറയുകയാണെങ്കിൽ, നിങ്ങൾ ദൈവത്താൽ വളരെയധികം ഉയർത്തപ്പെടും. നമ്മുടെ ഭാര്യമാരോടും (ദാരേഷണ), കുട്ടികളോടും (പുത്രേശന) പണത്തോടും  (ധനേശാന) നമ്മൾ വളരെയധികം ബന്ധിക്കപ്പെട്ടിരിക്കുന്നു. വിദേശികളെ നോക്കുകയാന്നെങ്കിൽ അവർ ഈ മൂന്ന് ലോകബന്ധങ്ങളിൽ അത്രയൊന്നും ബന്ധിക്കപ്പെട്ടിട്ടില്ല. നമ്മൾ അവരെക്കാൾ വലിയവരാണെന്ന് തോന്നുകയും അവർക്ക് നല്ല കുടുംബ സംസ്കാരമില്ലെന്ന് പറഞ്ഞ് അവരെ വിമർശിക്കുകയും ചെയ്യുന്നു! അവർ യോഗയുടെ പാതയിൽ (ദൈവവുമായുള്ള ഐക്യം) നമ്മെക്കാൾ മികച്ച ആത്മാക്കളാണ്, അതിനാൽ അവർ സമ്പന്ന രാജ്യങ്ങളിൽ ജനിക്കുന്നു (ശുചീനാം ശ്രീമതാം ഗേഹേ...– ഗീത). ഈ വാക്യം യോഗയിൽ നിന്ന് വഴുതിപ്പോയ യോഗഭ്രഷ്ടനെയാണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾ പരിഹസിക്കരുത്. ദൈവത്തിൽ എത്തിച്ചേരാൻ മരത്തിൽ കയറുന്നതാണ് യോഗ. യോഗയുടെ മരത്തിൽ കയറാൻ ശ്രമിക്കാതെ നിലത്ത് നിൽക്കുന്ന ആളല്ല, കയറുന്നയാൾ  മാത്രം വഴുതിവീഴുന്നു!

Swami

 ഭാര്യാഭർത്താക്കന്മാർ തമ്മിൽ തികഞ്ഞ ആത്മബന്ധം പുലർത്തുന്നില്ലെന്ന് നമ്മൾ വിദേശികളെ വിമർശിക്കുന്നു. ഈ ഒരു ബന്ധനത്തിൽ അവർ തികഞ്ഞവരല്ലെങ്കിൽ, അവർ ശരിയായ നീതി പാലിക്കുന്നില്ലെന്ന് നമുക്ക് പറയാം. പക്ഷേ, ഈ മൂന്ന് ലൗകിക ബന്ധനങ്ങളിലും (ഏശാനത്രയം) അവർക്ക് ശക്തിയില്ല. ദൈവവും (നിവൃത്തി) ലോകവും (പ്രവൃത്തി) പരസ്പരം വിപരീതമാണ് (ദുരമേതേ... - വേദം). നിങ്ങൾ ലൗകിക ബന്ധനങ്ങളിൽ ശക്തനാണെങ്കിൽ, ദൈവവുമായുള്ള ബന്ധനത്തിൽ നിങ്ങൾ ദുർബലരാണ്, തിരിച്ചും. ദൈവം നമ്മുടെ രാജ്യത്ത് പലതവണ അവതാരമെടുക്കുന്നതിനാൽ നമ്മുടെ ഇന്ത്യ വിദേശ രാജ്യങ്ങളെക്കാൾ വലുതാണെന്ന് ഒരാൾ എന്നോട് പറഞ്ഞു. ആത്മാഭിമാനം ദൈവത്തിൻ്റെ ദൃഷ്ടിയിൽ പാപമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മുകളിൽ പറഞ്ഞ അഭിപ്രായത്തിനുള്ള ഉത്തരം ഇങ്ങനെ:- “തികഞ്ഞ സിദ്ധാന്തം മനസ്സിലാക്കുന്നതിൽ ക്ലാസ് മന്ദബുദ്ധി ആണെങ്കിൽ, ടീച്ചർ വീണ്ടും വീണ്ടും ആ ക്ലാസിലേക്ക് പാഠം വീണ്ടും വീണ്ടും റിവൈസ് ചെയ്യാൻ വരുന്നു. ക്ലാസ് പാഠം നന്നായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, അധ്യാപകൻ വീണ്ടും വീണ്ടും ആ ക്ലാസിലേക്ക് വരേണ്ടതില്ല!.” ഈ കലിയുഗത്തിനുമുമ്പ്, നമ്മുടെ ഋഷിമാർക്ക് ദൈവം-ഗുരു പ്രബോധനം ചെയ്ത സിദ്ധാന്തം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു, കൂടാതെ ജ്ഞാനം അവരുടെ ജീവിതത്തിൽ പൂർണ്ണമായും പ്രയോഗിക്കുകയും ചെയ്തു. അതിനാൽ, അവർ ഏറ്റവും വലിയവരായിരുന്നു. അവരെ കാണിച്ച് നമ്മൾ നമ്മളെ പറ്റി പൊങ്ങച്ചം പറയുകയാണ്! മരത്തിൻ്റെ പേര് പറഞ്ഞ് പഴങ്ങൾ വിൽക്കുന്നതുപോലെ! ഒരിക്കൽ സ്വാമി വിവേകാനന്ദൻ ആകാശത്തേക്ക് നോക്കി കരഞ്ഞുകൊണ്ട്, വിശുദ്ധ ഋഷിമാരുടെ ഈ പുണ്യരാജ്യത്ത് മികച്ച പണ്ഡിതന്മാരും ഭക്തരും ജനിച്ചതിൻ്റെ കാരണം ദൈവത്തോട് ചോദിച്ചു. വികലമായ ഭക്തി ജനിപ്പിക്കുന്ന ഇന്നത്തെ തെറ്റായ ആത്മീയ ജ്ഞാനമാണ് കാരണമെന്നാണ് ഈ ശ്രീ ദത്ത സ്വാമി നൽകിയ മറുപടി. നമ്മൾ യഥാർത്ഥ കാരണം മനസ്സിലാക്കുകയും നമ്മുടെ പോരായ്മ പരിഹരിക്കുകയും വേണം. ഇത് എന്നിലെ രാജ്യസ്നേഹമില്ലായ്മയായി തെറ്റിദ്ധരിക്കരുത്, കാരണം ലോകത്തിന് മുഴുവൻ ആദരണീയരായ ഋഷിമാരാൽ നിറഞ്ഞിരുന്ന എൻ്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഭാരതീയൻ കൂടിയാണ് ഞാൻ! നിഷ്പക്ഷമായ ആത്മ-വിശകലനം ഏതൊരു മനുഷ്യാത്മാവിനും ഇരുട്ടിൽ സഞ്ചരിക്കുന്ന പാതയിലെ ടോർച്ച്ലൈറ്റാണ്.

2. എന്തുകൊണ്ടാണ് ഈ സന്ദേശം ഉടനടി ടൈപ്പ് ചെയ്യാൻ അങ്ങ് എന്നെ നിർബന്ധിച്ചത്?

[ഇപ്പോൾ രാത്രി വൈകിയതിനാൽ മുകളിലെ ഉത്തരം നാളെ രാവിലെ ടൈപ്പ് ചെയ്യാമെന്ന് ഞാൻ പറഞ്ഞപ്പോൾ, എന്തുകൊണ്ടാണ് അങ്ങ് ഇത് പെട്ടെന്ന് ടൈപ്പ് ചെയ്യാൻ എന്നെ നിർബന്ധിച്ചത്? --അങ്ങയുടെ ദിവ്യ വിശുദ്ധ താമര പാദങ്ങളിൽ]

സ്വാമി മറുപടി പറഞ്ഞു:- അർഹനായ ഒരു യാചകൻ ധർമ്മരാജൻ്റെ അടുക്കൽ വന്ന് എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ വരാൻ ധർമ്മരാജൻ പറഞ്ഞു. അപ്പോൾ സഹോദരൻ ഭീമൻ ചിരിച്ചു. ധർമ്മരാജൻ തൻ്റെ ചിരിയുടെ കാരണം ഭീമനോട് ചോദിച്ചു. അടുത്ത ദിവസം രാവിലെ വരെ താൻ തീർച്ചയായും ജീവിച്ചിരിക്കുമെന്ന് കരുതിയ ധർമ്മരാജയുടെ അജ്ഞതയെക്കുറിച്ച് താൻ ചിരിച്ചുവെന്ന് ഭീമൻ പറഞ്ഞു. ധർമ്മരാജ തൻറെ തെറ്റ് മനസ്സിലാക്കി ഉടൻ തന്നെ ഭിക്ഷക്കാരന് സമ്പത്ത് നൽകി. ഇതിനർത്ഥം, നമ്മുടെ മനുഷ്യ ആയുസ്സിനെക്കുറിച്ച് ഒരു ഗ്യാരണ്ടിയും ഇല്ലാത്തതിനാൽ, നാളത്തെ ജോലികൾ നമ്മൾ ഇന്ന് തന്നെ ചെയ്യണം എന്നാണ്. മഹാഭാരത ഇതിഹാസത്തിൽ വ്യാസ മഹർഷി പറയുന്നത്, മരണത്തിൻറെ ദേവത തലയുടെ പിൻഭാഗത്തെ മുടി പിടിച്ച് അവനെ/അവളെ പിന്തുടർന്നുകൊണ്ടിരിക്കുന്നു എന്ന് കരുതി അവൻ/അവൾ ഉടൻ തന്നെ നല്ല പ്രവൃത്തി ചെയ്യണമെന്നാണ്. പൂർണ്ണമായും തല മൊട്ടയടിച്ച ആളുകൾ ഈ കാര്യത്തിൽ തങ്ങൾക്ക് ഭയമില്ലെന്ന് കരുതരുത്. അവരുടെ കാര്യത്തിൽ, മരണത്തിന്റെ ദേവത അവരുടെ കഴുത്തിൽ കൈകൾ വെച്ചുകൊണ്ട് അവരെ പിന്തുടരുന്നു! അതിബുദ്ധി മൂലം വേദങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നത് ഇങ്ങനെയാണ്!!

നിങ്ങളും ശ്രീ അഭിരാമും ഒരു മണിക്കൂറോളം എൻ്റെ രണ്ടു കാലുകളും അമർത്തി. ഒരു മണിക്കൂറോളം നേരം പാദങ്ങൾ അമർത്തിയ 'പിംഗളനാഗ' എന്ന ശിഷ്യന് ദത്ത ഭഗവാൻ നൽകിയ ചൂരൽ അടി പോലെയാണ് ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. യഥാർത്ഥത്തിൽ, ദത്ത ഭഗവാൻ്റെ ചൂരൽ അടികൾ സ്വാഭാവികമായും കഠിനമായ, അവൻ നൽകിയ യഥാർത്ഥ ആശയങ്ങൾ മാത്രമാണ്! ദത്ത ഭഗവാനെ നാം ആന്തരിക അർത്ഥത്തിൽ മനസ്സിലാക്കണം, ബാഹ്യ ഭൗതിക അർത്ഥത്തിലല്ല.

★ ★ ★ ★ ★

 
 whatsnewContactSearch