home
Shri Datta Swami

Posted on: 27 Dec 2022

               

Malayalam »   English »  

ദൈവത്തോടുള്ള ക്ലൈമാക്സ് ഭക്തിയുടെ പരസ്പര വിരുദ്ധമായ ആശയങ്ങൾ അങ്ങ് എങ്ങനെ സമന്വയിപ്പിക്കുന്നു?

(Translated by devotees)

[ശ്രീ ഗണേഷ് വി ചോദിച്ചു: ഒരു വശത്ത്, മനുഷ്യാവതാരം സ്ഥൂലശരീരം ഉപേക്ഷിച്ചു എന്ന വാർത്ത കേട്ട് ഭക്തൻ ആത്മഹത്യ ചെയ്യുന്നതിനെ ക്ലൈമാക്‌സ് എന്ന് അങ്ങ് ആരാധക(ഫാൻസ്) ഭക്തിയെ വാഴ്ത്തുന്നു, മറുവശത്ത്, ആത്മഹത്യയാണ് ഏറ്റവും വലിയ പാപമെന്ന് അങ്ങ് പറയുന്നു. ദൈവത്താൽ രചിക്കപ്പെട്ട വേദം, ഭക്തന്റെ ആത്മഹത്യ ദൈവം ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമായി പറയുന്നു. പരസ്പര വിരുദ്ധമായ ഈ രണ്ട് ആശയങ്ങളും എങ്ങനെ സമന്വയിപ്പിക്കാം?]

സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ മൂർച്ചയുള്ള വിശകലനം ഉപയോഗിക്കുകയാണെങ്കിൽ, ഈ രണ്ട് ആശയങ്ങളും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല. ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ ഞാൻ ഈ പരസ്പരബന്ധം വ്യക്തമാക്കാം. സീസൺ മാറുമ്പോഴെല്ലാം പനി പ്രത്യക്ഷപ്പെടുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അതേ ഡോക്ടർമാർ പനി നീക്കം ചെയ്യുന്നതിനായി ആൻറിബയോട്ടിക്കുകൾ നൽകുകയും പനി മൂലമുള്ള കഷ്ടപ്പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവിടെ ഒരു വശത്ത്, പനി നല്ല ആരോഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു, എന്നാൽ മറുവശത്ത്, പനി മൂലമുള്ള കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പനി നശിപ്പിക്കുന്നു. രണ്ടും ശരിയാണ്.

പനി വരണം, ആ പനി മരുന്ന് കൊടുത്ത് മാറ്റണം. അതുപോലെ, ശ്രീ കൃഷ്ണനെപ്പോലെയുള്ള ഒരു മനുഷ്യാവതാരത്തിന്റെ ക്ലൈമാക്‌സ് ഭക്തൻ (ഗോപിക) ക്ലൈമാക്‌സ് വൈകാരിക ഭക്തി കാരണം മനുഷ്യാവതാരത്തിന്റെ മരണം കേട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ഇത് യഥാർത്ഥ ഭക്തിയുടെ നല്ല അടയാളമാണ്. ഭക്തി (ഭക്തിയോഗ) സൈദ്ധാന്തിക ഘട്ടമാണ്(theoretical phase), അതിനാൽ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട രൂപത്തിന്റെ അഭാവത്തിൽ ആത്മഹത്യ ചെയ്യാനുള്ള ശ്രമം കർമ്മയോഗ എന്ന പ്രായോഗിക മേഖലയിലേക്ക് പ്രവേശിക്കരുത്.

സൈദ്ധാന്തിക(theoretical) ഭക്തിയോഗയുടെ(Bhakti Yoga) അതിരുകളെ സംബന്ധിച്ചിടത്തോളം, ആത്മഹത്യ ചെയ്യാനുള്ള വൈകാരിക തീരുമാനം അഭിനന്ദനാർഹമാണ്. അതേസമയം, ആത്മഹത്യ എന്ന പ്രായോഗിക നടപടി(practical action) കർമ്മയോഗത്തിന്റെ പരിധിയിൽ വരുന്നു. ഈ കർമ്മയോഗത്തിൽ, ചെയ്യാനുള്ള നല്ല കർമ്മങ്ങളെ പുണ്യമെന്നും ചെയ്യരുതാത്ത കർമ്മങ്ങളെ പാപങ്ങളെന്നും വിളിക്കുന്നു, വേദം എന്നും ധർമ്മശാസ്ത്രം എന്നും വിളിക്കുന്ന തൻറെ ഭരണഘടനയിൽ ഭഗവാൻ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയാണ് ഏറ്റവും വലിയ പാപമെന്നും അത്തരം പാപികൾ ‘അസൂര്യലോകം’(‘Asurya Loka’) എന്ന പ്രത്യേക ഇരുണ്ട നരകത്തിൽ വീഴുമെന്നും വേദം വ്യക്തമായി പറയുന്നു.

കർമ്മയോഗത്തിൽ, ഭക്തിയോഗയിൽ തീരുമാനമെടുത്താലും ആത്മഹത്യാ നടപടി നടപ്പാക്കാൻ പാടില്ല. ആത്മഹത്യ ചെയ്യാനുള്ള തീരുമാനം കാലാനുസൃതമായ മാറ്റ-പനി (seasonal change-fever) പോലെയാണ്, അത് വളരെയധികം അഭിനന്ദിക്കപ്പെടുന്നു, പക്ഷേ അത് നടപ്പിലാക്കുന്നത് പനി ഭേദമാക്കാൻ മരുന്ന് ഉപയോഗിക്കുന്നത് പോലെ പരിമിതപ്പെടുത്തണം. ശ്രീ കൃഷ്ണന്റെ മരണം കേട്ട് ആത്മഹത്യ ചെയ്ത ഗോപികമാരുടെ കാര്യത്തിലും, അത്തരം നരകത്തിൽ നിന്ന് ഗോപികമാരെ രക്ഷിക്കാൻ, അത്തരം പാപത്തിന്റെ ശിക്ഷയായി ശ്രീ കൃഷ്ണൻ തുല്യമായ വേദന സ്വീകരിച്ചു.

ദശലക്ഷക്കണക്കിന് ജന്മങ്ങളോളം ഈശ്വരനുവേണ്ടി കഠിനമായ തപസ്സു ചെയ്തിട്ടുള്ള ഋഷിമാരാണ് ഗോപികമാർ, ഈ സൃഷ്ടിയിൽ അത്തരമൊരു അസാധാരണമായ സംഭവം ഒരിക്കലും കണ്ടെത്താനാവില്ല. ഭക്തൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും അതേ സമയം ദൈവവചനം മൂലം അതിനെ നിയന്ത്രിക്കുകയും ചെയ്താൽ, അത്തരമൊരു ഭക്തനും ദൈവം ഗോലോകം നൽകുന്നു. അത്തരം ജ്ഞാനിയായ ഒരു ഭക്തൻ ഗോപികമാരേക്കാൾ മികച്ചതാണ്, കാരണം അയാൾ/അവൾ വിഡ്ഢിത്തമായി ഭഗവാനെ വേദനിപ്പിച്ചില്ലല്ലോ! ദൈവത്തിന്റെ പ്രിയപ്പെട്ട മനുഷ്യാവതാരം പ്രഘോഷിച്ച ആധ്യാത്മിക ജ്ഞാനത്തിൻറെയും ഭക്തിയുടെയും പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജ്ഞാനിയായ ഭക്തൻ ഭൂമിയിൽ തൻറെ ജീവിതം തുടരണം.

ആധ്യാത്മിക പ്രയത്നം നടത്താനുള്ള അവസാന അവസരമായിട്ടാൺ ദൈവം മനുഷ്യജന്മം നൽകിയത്, ഒരു ആത്മാവും അത് പാഴാക്കാൻ പാടില്ല, അത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരു യഥാർത്ഥ ഭക്തൻ തികഞ്ഞ ഭക്തനാണെന്ന് പറയപ്പെടുന്നത് അവൻ / അവൾ എല്ലായ്പ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുകയും ഒരിക്കലും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യാതിരിക്കുംമ്പോഴാണ്. വാല്മീകി രാമായണത്തിലെ സുന്ദരകാണ്ഡത്തിൽ പറയുന്നതുപോലെ, ലങ്കയിൽ സീതയെ കാണാതെ വന്നപ്പോൾ ഹനുമാനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടി വന്നപ്പോൾ അദ്ദേഹം സ്വയം നിയന്ത്രിച്ചു.

ഓരോ ഭക്തനും ഹനുമാനെ ആദർശമായി എടുക്കണം, കാരണം അദ്ദേഹം ശിവന്റെ അവതാരമാണ്, ഈ സന്ദർഭത്തിൽ ഒരു ഭക്തനും ഗോപികമാരെ ആദർശമായി എടുക്കരുത്, കാരണം അവർ ആത്മാക്കൾ(souls) മാത്രമായിരുന്നു. ശ്രീ രാമൻ ഇഹലോകവാസം വെടിഞ്ഞപ്പോഴും ബുദ്ധിശൂന്യമായ ഹനുമാൻ ആത്മഹത്യ ചെയ്തില്ല. ശ്രീ രാമഭക്തരെ അവരുടെ പ്രയാസങ്ങളിൽ സംരക്ഷിച്ചുകൊണ്ട് ഹനുമാൻ ഇപ്പോഴും ശ്രീ രാമന്റെ സേവനത്തിൽ തുടരുന്നു. അതുപോലെ, ശ്രീ കൃഷ്ണൻ പോയതിനുശേഷം ഗോപികമാർ ഭഗവദ്ഗീത  പ്രചരിപ്പിക്കേണ്ടതായിരുന്നു.

 
 whatsnewContactSearch