home
Shri Datta Swami

 27 Apr 2023

 

Malayalam »   English »  

എങ്ങനെയാണ് ദൈവം ആത്മാക്കളോട് പ്രതികരിക്കുന്നത്?

[Translated by devotees]

1. കറണ്ട് അക്കൗണ്ടും (current account) എഫ്ഡിയും (FD) കണ്ടാണ് ദൈവം പ്രവർത്തിക്കുന്നതെങ്കിൽ, ദരിദ്രർക്ക് സമ്പന്നരാകാം എന്നാൽ ഒരിക്കലും ഏറ്റവും ധനികനേക്കാൾ സമ്പന്നനാകാൻ കഴിയില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?

[മിസ്. ഭാനു സാമിക്യ ചോദിച്ചു: കറണ്ട് അക്കൗണ്ടും എഫ്‌ഡിയും (കഴിഞ്ഞ ജന്മങ്ങളിലെ ഭക്തി) കണ്ടിട്ട് ദൈവം പ്രവർത്തിക്കുമെന്ന് അങ്ങ് പറഞ്ഞു, കറന്റ് അക്കൗണ്ട് (ഇപ്പോഴത്തെ ജന്മത്തിലെ ഭക്തി) മാത്രം നോക്കിയല്ല. മെറിറ്റായ ഒരു വിദ്യാർത്ഥി തുടക്കം മുതൽ പരീക്ഷകളിൽ ഒന്നാമതാണെന്നും അതിനാൽ മൊത്തം എഫ്ഡി (FD) വളരെ ഉയർന്നതാണെന്നും കരുതുക. തുടക്കത്തിൽ ജാഗ്രത കുറവുള്ള രണ്ടാമത്തെ വിദ്യാർത്ഥി പിന്നീട് പഠിക്കാൻ തുടങ്ങി, വരാനിരിക്കുന്ന പരീക്ഷകളിൽ ടോപ്പറാകാൻ സാധ്യതയുണ്ട്. എന്നാൽ അവരുടെ രണ്ട് ക്യുമുലേറ്റീവ് മാർക്കുകളും (എഫ്ഡി)  പരിഗണിക്കുമ്പോൾ, ഈ രണ്ടാമത്തെ വിദ്യാർത്ഥിക്ക് ഒരിക്കലും ഒന്നാം വിദ്യാർത്ഥിയുടെ അടുത്തുവരെ പോലും  എത്താൻ അവസരം ലഭിക്കില്ല. അതായത്, മുൻകാല തെറ്റുകൾ കാരണം ഒരാൾക്ക് ഒരിക്കലും ഈശ്വരസഹവാസം ലഭിക്കില്ല, അത് ഒരിക്കലും തിരുത്താനോ മെച്ചപ്പെടുത്താനോ കഴിയില്ല, കാരണം മുൻ പരീക്ഷകളിലെ സ്കോർ മാറ്റാൻ കഴിയില്ല. അതിനാൽ, ദരിദ്രർക്ക് സമ്പന്നനാകാം, എന്നാൽ ഒരിക്കലും ഏറ്റവും ധനികനേക്കാൾ സമ്പന്നനാകാൻ കഴിയില്ലെന്ന് നമുക്ക് നിഗമനം ചെയ്യാനാകുമോ? ദൈവം-ആത്മാവ് ബന്ധം ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അങ്ങ് പറഞ്ഞു, എന്നാൽ അത് ദൈവ-ആത്മാവ് ബന്ധം FD - അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു. ദയവായി എന്റെ ധാരണ തിരുത്തുക.]

സ്വാമി മറുപടി പറഞ്ഞു:- ഒരു ഉപമ നൽകുമ്പോൾ, ഉപമയുടെ എല്ലാ വശങ്ങളിലേക്കും താരതമ്യം ചെയ്യുന്ന ദുശ്ശീലം നമുക്കുണ്ട്. ഉപമ എല്ലായ്‌പ്പോഴും സൂചിപ്പിച്ച വശത്തിൽ മാത്രമേ എടുക്കാവൂ. സാമ്യത്തിൽ, പരമാവധി മാർക്ക് 100 ആണ്, ഒരു വിദ്യാർത്ഥിക്ക് പരമാവധി 100 ന് 100 (100 per 100 ) നേടാം. എന്നാൽ, ദൈവിക വ്യവസ്ഥയിൽ, ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ത്യാഗത്തിന്റെ പരിധിയിൽ ഒരു വിദ്യാർത്ഥിക്ക് 100 ന് 1000 (1000 per 100)  ലഭിക്കും. അതിനാൽ, നിങ്ങൾ ആശയത്തിന്റെ എല്ലാ വശങ്ങളും ഉപമയുടെ എല്ലാ വശങ്ങളിലേക്കും വ്യാപിപ്പിച്ചതിനാൽ നിങ്ങളുടെ വിശകലനം തെറ്റാണ്.

2. ആത്മീയ യാത്രയിൽ 100 ൽ 1000 മാർക്ക് എങ്ങനെ സാധ്യമാകും?

[മിസ് ത്രൈലോക്യ ചോദിച്ചത്:- ആത്മീയ യാത്രയിൽ 100 മാർക്കിൽ 1000 സാധ്യമാണെന്ന് എന്റെ സഹോദരി മിസ് ഭാനു സാമിക്യ അടുത്തിടെ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരത്തിൽ അങ്ങ് പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ സാധ്യമാകും? അങ്ങേയ്ക്കു ഒരു ഉദാഹരണം തരാമോ?]

സ്വാമിയുടെ മറുപടി:- 100 ന് 100 (100 per 100)  എന്നത് പാസ് മാർക്ക് ആൺ, 100 ന് 99 (99 per 100) എന്നത് പോലും പരാജയമാൺ. ഈ അസാധാരണമായ പാസ്-പരാജയ സമ്പ്രദായമനുസരിച്ച്, 100 ന് പരമാവധി മാർക്കും അസാധാരണമാൺ, അത് അനന്തമായി (infinite) പോലും ആകാം. ശിവഭക്തനായ വേട്ടക്കാരൻറെ ഉദാഹരണം നോക്കുക. ഒരു കണ്ണിൽ നിന്ന് രക്തം ഒഴുകുന്നത് ശിവൻ കാണിച്ചു. അമ്പു തലകൊണ്ട് വേട്ടക്കാരൻ തന്റെ ഒരു കണ്ണ് കീറി മുറിവേറ്റ കണ്ണിൽ വെച്ചു. രണ്ടാമത്തെ കണ്ണിൽ രക്തപ്രവാഹം ശിവൻ കാണിച്ചു. വേട്ടക്കാരൻ രണ്ടാം കണ്ണും പറിക്കാൻ ഒരുങ്ങി! അന്ധനായ ഒരു വ്യക്തിയുടെ ജീവിതം ആർക്കും സങ്കൽപ്പിക്കാനാവില്ല. കണ്ണാൺ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമെന്ന് പറയപ്പെടുന്നു (സർവേന്ദ്രിയനാം നയനാം പ്രദാനം, Sarvendriyaanaam nayanam pradhaanam). ദൈവം അവനു ടെസ്റ്റിൽ ഈ വേട്ടക്കാരന് 100 ന് 1000 (1000 per 100) മാർക്ക് കൊടുത്തു. രണ്ടാമത്തെ കണ്ണ് പറിക്കാൻ ഒരു സെക്കൻറ് പോലും വൈകിയില്ല. ഇത്തരത്തിൽ ദൈവത്തിൻറെ പരീക്ഷാ സമ്പ്രദായം തീർത്തും അസാധാരണവും അങ്ങേയറ്റവുമാൺ. അതുകൊണ്ട്, മുൻകാല FDs കുറവാണെങ്കിൽ, ഒരാൾ എപ്പോഴും ദരിദ്രനായിരിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഏറ്റവും ദരിദ്രനായ ഭക്തൻ പോലും എപ്പോൾ വേണമെങ്കിലും സമ്പന്നനാകാം. ആത്മീയ ജ്ഞാനത്താൽ (spiritual knowledge) ഭക്തി (devotion) സാവധാനം വികസിപ്പിച്ചെടുത്താൽ ഏറ്റവും ദരിദ്രനായ ഭക്തൻ പോലും അതിസമ്പന്നനായ ഭക്തനെ മറികടക്കാം.

3. കഴിവു കുറഞ്ഞ ആത്മാക്കൾക്ക് ദൈവിക സഹവാസം നഷ്ടമാകുമോ?

[മിസ്. ഭാനു സാമിക്യ ചോദിച്ചു: സ്വാമി, ദൈവത്തിന് ഏറ്റവും മികച്ച സേവനം ചെയ്യുന്ന ഭക്തർക്ക് ദൈവവുമായി അടുത്ത ബന്ധം ലഭിക്കുന്നതായി എനിക്ക് തോന്നുന്നു. ദൈവവുമായി അടുത്ത സഹവാസം നേടുന്നതിന് ഏറ്റവും മികച്ച സേവനം ചെയ്യുന്ന ഒരു ബിസിനസ്സ് ഇടപാട് പോലെ ഇത് ദൃശ്യമാകുന്നു. കൂടാതെ, അത് പൂർണ്ണമായും സേവിക്കാനുള്ള ആത്മാവിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. കഴിവു കുറഞ്ഞ ആത്മാക്കൾക്ക് ദൈവിക സഹവാസം നഷ്ടപ്പെടുന്നു. അല്ലേ? ദയവായി എന്നെ തിരുത്തൂ. – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- ഇവിടെ കഴിവ് (capability) പ്രധാനമല്ല, കാരണം ആകെയുള്ള ത്യാഗത്തിന്റെ ശതമാനമാണ് (%)  യഥാർത്ഥ സ്നേഹത്തിന്റെ വ്യാപ്തി നിർണ്ണയിക്കുന്നത്. സമ്പന്നർ നൂറുകണക്കിന് രൂപ ദാനം ചെയ്യുന്നതിനേക്കാൾ ഒരു ഭിക്ഷക്കാരൻ ഒരു രൂപ ദാനം ചെയ്യുന്നതിനെ ദൈവം സ്തുതിച്ചു. കൈവശമുള്ള ആകെത്തുക ഒന്നായിരിക്കുമ്പോൾ, ഏറ്റവും നല്ല യാഗം; ബലിയർപ്പിക്കപ്പെട്ട വസ്തുവിന്റെ അളവിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിനാൽ, കഴിവുകളിലെ വ്യത്യാസം മികച്ച പ്രണയത്തെ (best love) തിരഞ്ഞെടുക്കുന്നതിൽ ഇടപെടില്ല. കൈവശമുള്ള മൊത്തങ്ങൾ ഒന്നായിരിക്കുമ്പോൾ, സംഭാവന ചെയ്ത ഷെയറിന്റെ വ്യാപ്തി ഏറ്റവും മികച്ചത് തീരുമാനിക്കുന്നു, ഇവിടെ ഒരാൾക്ക് പകയുണ്ടാകില്ല. ദൈവത്തിന്റെ ദൈവിക ഭരണത്തിൽ (divine administration of God) ഒരു ഘട്ടത്തിലും അനീതിയുടെ ഒരു കണികയുമില്ലെന്ന് എല്ലായ്പ്പോഴും വിശ്വസിക്കുക.

★ ★ ★ ★ ★

 
 whatsnewContactSearch