28 Nov 2022
(Translated by devotees)
[ശ്രീമതി പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തിന് പൂർണ്ണമായി കീഴടങ്ങുകയോ അല്ലെങ്കിൽ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയോ ചെയ്യുമ്പോൾ ആത്മാക്കൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പെരുമാറണം? അങ്ങയുടെ ദിവ്യമായ പത്മപാദങ്ങളിൽ, പ്രിയങ്ക]
സ്വാമി മറുപടി പറഞ്ഞു:- ആരാണ് താങ്കളോട് പൂർണ്ണമായും ദൈവത്തിന് കീഴടങ്ങാൻ ആവശ്യപ്പെട്ടത്? അത് നിങ്ങളുടെ ഭക്തിയാണ്, ദൈവത്തിന്റെ ആവശ്യമല്ല. ദൈവത്തിന് നിങ്ങളിൽ നിന്ന് ഒരു നയാപൈസ പോലും ആവശ്യമില്ല, അതിനായി ആഗ്രഹിക്കുന്നുമില്ല. കഠിനാധ്വാനം ചെയ്ത, അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിൻറെ ത്യാഗം (കർമഫല ത്യാഗം) ദൈവം ആഗ്രഹിക്കുന്നു, നിങ്ങളുടെ കൈവശമുള്ള ലളിതമായ (വിഷമമില്ലാതെ ഉണ്ടാക്കിയ) പണമല്ല, ഇത് ഭക്തർക്ക് ദൈവത്തോടുള്ള അവന്റെ/അവളുടെ യഥാർത്ഥ സ്നേഹത്തെ പരീക്ഷിക്കുന്ന കോണിൽ(ആംഗിളിൽ) നിന്നാണ്, ഇത് ഏത് സമയത്തും ദൈവത്തിന്റെ പക്ഷത്തു നിന്നുള്ള ആവശ്യമല്ല.
ഒരു ബിസിനസുകാരൻ നിങ്ങളുടെ പണം ആഗ്രഹിക്കുന്നു; കഠിനാധ്വാനം ചെയ്‌തതോ പൂർവ്വികരുടെയോ ആയിക്കൊള്ളട്ടെ. അത് കഷ്ടപ്പെട്ട് സമ്പാദിച്ചതാണെങ്കിൽ, നിങ്ങൾക്ക് അതിനോട് ഏറ്റവും ശക്തമായ ബന്ധം(bond) ഉണ്ടാകും. ദൈവം എപ്പോഴും നിങ്ങളുടെ ഏറ്റവും ശക്തമായ ബന്ധനവുമായി മത്സരിക്കുന്നു, അതുവഴി ദൈവവുമായുള്ള ബന്ധം ഏറ്റവും ശക്തമാണെന്ന് നിങ്ങൾക്ക് തെളിയിക്കാനാകും. ഇതാണ് യഥാർത്ഥ അടിസ്ഥാന ആശയം. എന്തിനും ഏതിനും വഴിയും ലക്ഷ്യവുമുണ്ട്. ഭഗവാനിലേക്കുള്ള പാതയിൽ പാതയിലുടനീളം ഭക്തർ ഭഗവാനോടുള്ള അവന്റെ/അവളുടെ ഭക്തിക്കനുസരിച്ച് ചില പരിത്യാഗങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അങ്ങേയറ്റത്തെ പരമമായ ലക്ഷ്യത്തിലെത്തുമ്പോൾ, ദൈവം ശക്തുപ്രസ്ഥയിലും സുദാമയിലും (Saktuprastha and Sudaama) ചെയ്തതുപോലെ സമ്പൂർണ്ണ ത്യാഗത്തിനുള്ള പരീക്ഷണം നടത്തുന്നു. ആ ഘട്ടത്തിൽ, ഭക്തന്റെ മനസ്സിൽ ഒരു ചോദ്യവും ഉണ്ടാകുന്നില്ല, കാരണം അത്തരം ഭക്തിയുടെ ക്ലൈമാക്സ് അവസ്ഥയിൽ മനസ്സിൽ ഒന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നതുകൊണ്ടാണ്. ദത്ത ഭഗവാന്റെ പരീക്ഷിണത്തിൽ ക്ലൈമാക്‌സിൽ എത്തുന്നതിനുമുമ്പ്, പടിപടിയായി പുരോഗതി ആവശ്യമാണ്, അതില്ലാതെ ലക്ഷ്യത്തിലെത്താൻ കഴിയില്ല.
ഈ ചോദ്യം ഒരു ഭക്തന്റെ മനസ്സിൽ വന്നാൽ, ആഡംബരങ്ങൾ പോലും ആവശ്യമാണെന്ന് തോന്നുന്നതിനാൽ, ഭക്തന്റെ കൈവശമുള്ള എല്ലാ സമ്പത്തും ജീവിതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് തോന്നും. എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ, അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയായി അനുഭവപ്പെടും! അടുത്ത തലമുറയുടെ ആവശ്യത്തിനപ്പുറം അധികമായി അവശേഷിച്ചാലും, ഭാവി തലമുറയ്‌ക്കെല്ലാം ആവശ്യമായ അവശ്യവസ്തുവായി അത്തരം അധികങ്ങൾ പ്രകടമായി തോന്നും!
★ ★ ★ ★ ★