home
Shri Datta Swami

Posted on: 11 Apr 2024

               

Malayalam »   English »  

പുരാതന ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് എങ്ങനെ ഉത്തരം നൽകാം?

[Translated by devotees of Swami]

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം സ്വാമി. യൂട്യൂബിൽ 'സത്യാന്വേഷി' അവതരിപ്പിക്കുന്ന ചില വീഡിയോകൾ കണ്ടിട്ടുണ്ട്. ഇവയിൽ, ബ്രാഹ്മണരെ  അവരുടെ പരമോന്നത സ്ഥാനത്തിനും പൊതു ബഹുമാനത്തിനും വേണ്ടി അദ്ദേഹം വിമർശിച്ചു. പുരാതന ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആരോപണങ്ങൾക്ക് എങ്ങനെ ഉത്തരം നൽകും? അങ്ങയുടെവിശുദ്ധ താമര പാദങ്ങളിൽ]

സ്വാമി മറുപടി പറഞ്ഞു:- ഓരോ മനുഷ്യനും പുണ്യങ്ങളുടെയും പാപങ്ങളുടെയും മിശ്രിതമാണ്, ഗീതയിൽ (അനിഷ്ടമിഷ്ടം മിശ്രം ച) മിശ്രിതമായി അവതരിപ്പിക്കപ്പെടുന്നു. മുകളിലുള്ള ചോദ്യത്തിന് ഭാഗികമായി മെറിറ്റുകളും ഭാഗികമായി കുറവുകളും ഉണ്ട്. കലിയുഗത്തിൻ്റെ തുടക്കത്തിൽ (ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ്) ആധുനിക ബ്രാഹ്മണർ ജാതി വ്യവസ്ഥയിൽ ഒരു വിഡ്ഢിത്തം അതായത് ബ്രാഹ്മണ മാതാപിതാക്കൾക്ക് ജനിച്ച വ്യക്തിയാണ് ബ്രാഹ്മണൻ എന്ന്  കൂട്ടിച്ചേർത്തതിനാൽ (ഇൻസെർട്ടു) ‘സത്യാന്വേഷിയുടെ’ ബ്രാഹ്മണ വിമർശനം ശരിയാണ്. ഒരു ബ്രാഹ്മണ ബാലൻ ബ്രാഹ്മണരുടെ അന്തരീക്ഷത്തിൽ വളർന്നതിനാൽ, അവൻ ബ്രാഹ്മണ സംസ്കാരം വളരെ വേഗത്തിൽ സ്വാംശീകരിക്കും. ബ്രാഹ്മണൻ്റെ ഗുണങ്ങൾ രക്തത്തിലൂടെ (ജീനുകൾ) രൂപാന്തരപ്പെടുന്നുവെന്ന് പൊതുജനങ്ങൾ ഇത് തെറ്റിദ്ധരിച്ചു. ഇത് തെറ്റായ ഒരു ശാസ്ത്രീയ നിഗമനമാണ്, കാരണം ജീനുകൾക്ക് ചില പ്രത്യേക പെരുമാറ്റങ്ങളെ മാത്രമേ പരിവർത്തനം ചെയ്യാൻ കഴിയൂ, ഗുണങ്ങളല്ല. പണ്ഡിതന്മാർ പറയുന്നത് പാപികളുടെ കുടുംബത്തിൽ മാത്രമേ ഒരു പാപി ജനിക്കുകയുള്ളൂ (കപൂയാചരണഃ കപൂയയോനിം... - വേദം) എന്നാണ്. അങ്ങനെയാണെങ്കിൽ, രാവണൻ്റെ കാര്യത്തിലെന്നപോലെ ബ്രാഹ്മണരെപ്പോലുള്ള ഉയർന്ന ജാതിയിൽ ഒരു പാപി എങ്ങനെ ജനിക്കും? പ്രഹ്ലാദൻ്റെ കാര്യത്തിലെന്നപോലെ പാപികളുടെ കുടുംബത്തിൽ ഒരു നല്ല ആത്മാവ് എങ്ങനെ ജനിക്കുന്നു?

ഒരു പ്രത്യേക ജാതി സ്വായത്തമാക്കിയിരിക്കുന്ന അനുയോജ്യമായ ഗുണങ്ങളാൽ ജാതിയെ അംഗീകരിക്കുക എന്നതാണ് ഇവിടെ ഏറ്റവും ശക്തമായ യുക്തി. ഈ നിഗമനത്തെ ഒരു വാദത്തിനും ഇളക്കാനാവില്ല. ഇതിനർത്ഥം ജാതി നിർണ്ണയിക്കുന്നത് മനുഷ്യൻ്റെ ഗുണങ്ങളും തത്തുല്യമായ പ്രവൃത്തികളുമാണ്, അല്ലാതെ ജന്മത്തെ അടിസ്ഥാനമാക്കിയല്ല. ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നതുപോലെ, ആത്മാക്കളുടെ ഗുണങ്ങളെയും തത്തുല്യമായ പ്രവൃത്തികളെയും അടിസ്ഥാനമാക്കിയാണ് ജാതി വ്യവസ്ഥ സ്ഥാപിച്ചത് (ഗുണ കർമ്മ വിഭാഗശഃ) എന്നാണ്. ഈ രണ്ട് ആശയങ്ങളും (ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ജാതിയും ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ജാതിയും) പരസ്പര വിരുദ്ധമാണ്. കൃഷ്ണൻ പരമമായ ദൈവമാണ് (കൃഷ്ണസ്തു ഭഗവാൻ സ്വയം) അവൻ പറഞ്ഞ ഗീത വേദമാണ്. അതിനാൽ, ബ്രാഹ്മണൻ്റെ മകൻ ബ്രാഹ്മണനായിരിക്കണമെന്നില്ല. അവൻ ബ്രാഹ്മണ ബന്ധു (ബ്രഹ്മ ബന്ധു) എന്ന് വിളിക്കപ്പെടുന്ന ജന്മം കൊണ്ട് ബ്രാഹ്മണനായിരിക്കാം, എന്നാൽ യഥാർത്ഥത്തിൽ ബ്രാഹ്മണനല്ല. ചില നിർദ്ദിഷ്ട ഗുണങ്ങളെയും ബന്ധപ്പെട്ട പ്രൊഫഷണൽ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി ഏതൊരു വ്യക്തിക്കും ഏത് ജാതിയിലും ഉൾപ്പെടാം. എല്ലാവരും ശൂദ്രന്മാരാണെന്നും (ജന്മംകൊണ്ട് അജ്ഞർ) ആണെന്നും എല്ലാവർക്കും ബ്രാഹ്മണനാകാൻ പ്രായോഗിക ജ്ഞാനത്താൽ കഴിയും (ജന്മനാ ജായതേ ശൂദ്രഃ, കർമ്മണാ ജയതേ ദ്വിജഃ ) എന്നതിനാൽ എല്ലാവർക്കും ബ്രാഹ്മണനാകാൻ കഴിയും. ഈ വാക്യത്തിൽ, "എല്ലാവരും" (സർവഃ) എന്ന വാക്ക് വാക്യത്തിൻ്റെ ആദ്യ വരിയിലും രണ്ടാമത്തെ വരിയിലും കൊണ്ടുവരണം. തൽഫലമായി, ജന്മംകൊണ്ട് എല്ലാവരും ശൂദ്രരും (അജ്ഞാനികളും) പ്രായോഗിക ജ്ഞാനത്താൽ എല്ലാവരും ബ്രാഹ്മണരും ആയിത്തീരുന്നു. ഈ ആശയം ദ്വാപരയുഗം വരെ സാധുവായിരുന്നു, കലിയുഗം ആരംഭിച്ചയുടനെ, ഈ ആശയത്തെ ചില അജ്ഞരും അഹങ്കാരികളുമായ ബ്രാഹ്മണർ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു, അതിനാൽ സത്യാന്വേഷിയുടെ ഇപ്പോഴത്തെ വിമർശനത്തിന് സാധുതയുണ്ട്.

എന്നാൽ, ഈ ആശയം പ്രാചീന ഇന്ത്യയിൽ ഇല്ലായിരുന്നുവെന്നും ഭഗവാൻ കൃഷ്ണന്റെ ശരിയായ ആശയം മാത്രമേ നിലനിന്നിരുന്നുള്ളൂവെന്നും സത്യാന്വേഷി മറക്കുകയാണ്. ശൗനകൻ മുതലായ നിരവധി മുനികൾ നടത്തിയ മഹായാഗത്തിന് റോമഹർഷണൻ എന്ന പാത്രനിർമ്മാതാവിനെ അധ്യക്ഷനായി (ബ്രഹ്മ) നിയമിച്ചു എന്നതാണ് ഇതിന് വ്യക്തമായ തെളിവ്. ബലരാമൻ ഇതിനെ എതിർത്തപ്പോൾ എല്ലാ ഋഷിമാരും അവൻ്റെ അറിവില്ലായ്മയിൽ അവനെ ശകാരിച്ചു. സത്യകാമ ജബാല, ജനശ്രുതി എന്നിവരുടെ ജാതികൾ അവരുടെ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അവരുടെ ജന്മത്തെ അടിസ്ഥാനമാക്കിയല്ലെന്നും വേദത്തിൽ കാണാം. അതുകൊണ്ട് സത്യാന്വേഷിയുടെ വിമർശനം ഇന്നത്തെ വളച്ചൊടിച്ച വികലമായ അവസ്ഥയുടെ പശ്ചാത്തലത്തിൽ ശരിയാണ്. അജ്ഞരും അഹംഭാവികളുമായ ചില ബ്രാഹ്മണരാണ് ഇത്തരം വളച്ചൊടിച്ച സങ്കൽപ്പം വിശുദ്ധഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയത്. അതിനാൽ, പ്രാചീന ബ്രാഹ്മണരെ വിമർശിക്കുന്നതിൽ സത്യാന്വേഷി ശരിയല്ല. സത്യാന്വേഷി ബ്രാഹ്മണ മേധാവിത്വത്തെ വിമർശിച്ചു, അതും ശരിയല്ല. ഒരു ബ്രാഹ്മണൻ എല്ലാ വിഷയങ്ങളിലും ന്യായമായ വിധികൾ നൽകുന്ന കോടതിയിലെ ജഡ്ജിയെപ്പോലെയാണ്. ഒരു ജഡ്ജി വളരെ ബഹുമാനിക്കപ്പെടുന്നു, കൂടാതെ രാജാക്കന്മാരെപ്പോലുള്ള ഏറ്റവും ഉയർന്ന ഭരണാധികാരികൾക്ക് പോലും മുകളിലുള്ള പരമോന്നത അധികാരമായി കണക്കാക്കപ്പെടുന്നു. ജാതി വ്യവസ്ഥയോടുള്ള തെറ്റായ ഈഗോ അടിസ്ഥാനത്തിലുള്ള അസൂയ നിമിത്തം ജഡ്ജിയുടെ മേൽക്കോയ്മയെ വിമർശിക്കരുത്. ബ്രാഹ്മണനാണ് പരമോന്നത അധികാരം, അതേ സമയം, വിശുദ്ധഗ്രന്ഥങ്ങളും (സ്മൃതികളും പുരാണങ്ങളും) വളരെയധികം പഠിച്ചിട്ടുള്ള ആർക്കും ബ്രാഹ്മണനാകാം. ഒരു ബ്രാഹ്മണൻ സമൂഹത്തെ ദൈവത്തിലേക്ക് നയിക്കുകയും അങ്ങനെ, ശരിയായ ആത്മീയ പാതയിലൂടെ സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് (സർവാൻ ബ്രഹ്മ നയതി ഇതി ബ്രാഹ്മണഃ).

അയിത്ത (ആൻട്ടെച്ചബിൾ) ജാതി അഞ്ചാമത്തെ ജാതിയായി വേദത്തിൽ ഇല്ല. പുരാതന കാലത്ത്, ഏതെങ്കിലും ജാതിയിൽപ്പെട്ട പാപിയെ ഗ്രാമത്തിൽ നിന്ന് തൊട്ടുകൂടാത്തതായി (അയിത്ത) ബഹിഷ്കരിച്ചിരുന്നു. അച്ചടക്കമില്ലാത്ത വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് ഡീബാർ ചെയ്യുന്നതുപോലെ ആത്മാവിൻ്റെ നവീകരണത്തിനായി മാത്രമാണ് ഇത് ചെയ്തത്. ഈ ശിക്ഷ പ്രതികാരത്തിനല്ല, നവീകരണത്തിനായിരുന്നു. അതിനാൽ, പുരാതന ഇന്ത്യയിൽ തൊട്ടുകൂടാത്തവൻ്റെ മകനെ തൊട്ടുകൂടാത്തവനായി കണക്കാക്കിയിരുന്നില്ല. ശബരിയും കണ്ണപ്പയും (വേട്ടക്കാരൻ) തൊട്ടുകൂടാത്ത കുടുംബങ്ങളിൽ ജനിച്ചവരാണ്, പക്ഷേ അവരുടെ ഫോട്ടോകൾ ഇന്നും ബ്രാഹ്മണരുടെ പൂജാമുറികളിൽ ആരാധിക്കപ്പെടുന്നു. രാമനും കൃഷ്ണനും ബ്രാഹ്മണരല്ല, അവരുടെ പ്രതിമകളിലെ പാദങ്ങൾ കഴുകിയ  ജലം ഇന്നും ബ്രാഹ്മണർ പുണ്യജലമായി എടുക്കുന്നു. രാവണൻ ഒരു ബ്രാഹ്മണനായിരുന്നു, പക്ഷേ, അസുരനായി വിധിക്കപ്പെട്ടു, അതേസമയം, ബ്രാഹ്മണനല്ലാത്ത രാമനെ ദൈവമായി ആരാധിക്കുന്നു. പുരാതന ആശയങ്ങൾ വളച്ചൊടിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു, അങ്ങനെ നമ്മുടെ പുരാതന മതത്തിനും സംസ്കാരത്തിനും കളങ്കം സംഭവിച്ചു, അതിൻ്റെ ഫലമായി ഹിന്ദുക്കളിൽ ഭിന്നിപ്പുണ്ടായി അങ്ങനെ വിദേശികൾ എല്ലായ്പ്പോഴും ഭിന്നിച്ച് നിൽക്കുന്ന ഹിന്ദുക്കളെ വളരെക്കാലം ആക്രമിച്ചു കീഴടക്കി.

ഈ ഉത്തരത്തിൽ, ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ തുറന്ന  മനസ്സോടെ തുറന്നുപറയുകയും നിങ്ങളുടെ തെറ്റുകൾ അതേ തുറന്ന  മനസ്സോടെ തുറന്നുപറയുകയും ചെയ്യുന്നു. ഇരുഭാഗത്തുമുള്ള തെറ്റുകളെ ഞാൻ വിമർശിക്കുകയും ഇരുഭാഗത്തുമുള്ള മെരിറ്റിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ വിഷയങ്ങൾ ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയയോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ, ഒരു കറുത്ത കണ്ണട നിങ്ങളുടെ കണ്ണുകളെ മൂടും, അങ്ങനെ നിങ്ങൾ ലോകത്തെ മുഴുവൻ കറുത്തതായി കാണും. ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിങ്ങൾ വിശുദ്ധഗ്രന്ഥം പഠിച്ചാൽ, നിങ്ങൾക്ക് വ്യക്തമായ ലെൻസുകളുള്ള ഒരു കണ്ണട ലഭിക്കും, അങ്ങനെ നിങ്ങൾക്ക് വെള്ളയെ വെള്ളയായും കറുപ്പിനെ കറുപ്പായും കാണാനാകും. ഞാൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാ ലോകമതങ്ങളുടെയും ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്, അങ്ങനെ ലോകം ഒരു കുടുംബം പോലെ ജീവിക്കും (വസുധൈക കുടുംബകം).

 
 whatsnewContactSearch