home
Shri Datta Swami

Posted on: 29 Mar 2023

               

Malayalam »   English »  

എങ്ങനെ സ്വാർത്ഥത നിറഞ്ഞ സ്നേഹത്തെ ഉപാധികളില്ലാത്ത സ്നേഹമാക്കി മാറ്റാം?

[Translated by devotees]

[ശ്രീമതി. അമുദ സമ്പത്ത് ചോദിച്ചു: പാദനമസ്കാരം സ്വാമി, താഴെയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉദിക്കുന്നത് അങ്ങയുടെ രണ്ട് പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് (യോഗയുടെ യഥാർത്ഥ സത്ത; ദൈവത്തെ പ്രസാദിപ്പിക്കുന്നത് -അന്വേഷിച്ച ഫലം(searched result)), അതിന്റെ കാതലോ ആഴമോ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല. സ്വാമി അങ്ങയുടെ ആശയം മനസ്സിലാക്കാൻ എന്നെ സഹായിക്കൂ.

സ്വാർത്ഥ സ്നേഹത്തെ നിരുപാധിക സ്നേഹമാക്കി മാറ്റുന്നത് എങ്ങനെ? രക്തബന്ധങ്ങൾ കാരണം മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നു, ആ സ്നേഹം ശുദ്ധമാണ്, അവർ തങ്ങളുടെ കുട്ടികളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ സ്വാമിയേ, ഭഗവാനായ അങ്ങ് മാത്രം ഞങ്ങളെ നിരുപാധികമായി സ്നേഹിക്കുന്നു, എന്നാൽ എന്റെ സ്വാർത്ഥതയിൽ നിന്ന് ഞാൻ സംരക്ഷണത്തിന്റെ രൂപത്തിലോ മറ്റെന്തെങ്കിലും ലൗകിക നേട്ടങ്ങളുടെ രൂപത്തിലോ ചില പ്രതീക്ഷകളോടെ അങ്ങയെ സ്നേഹിക്കുന്നു (ഞങ്ങൾ പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും, അങ്ങ് എല്ലായ്പ്പോഴും ഞങ്ങളെ മുറുകെ പിടിക്കുന്നു; സ്വാമി). എന്നാൽ ദൈവത്തിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുമ്പോൾ അത് സ്വാർത്ഥ സ്നേഹം മാത്രമാണ്.]

സ്വാമി മറുപടി പറഞ്ഞു:- ആത്മാക്കളുടെ സൃഷ്ടിയുടെ ആരംഭം മുതൽ ആദ്ധ്യാത്മിക ജ്ഞാനത്തിൽ(spiritual knowledge) പരിഹരിക്കപ്പെടാത്ത ഏക പ്രശ്നമാണിത്. എന്റെ എല്ലാ പ്രസംഗങ്ങളും ഉത്തരങ്ങളും രചനകളും ഈ ഒരൊറ്റ പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾക്ക് മറ്റൊന്നും മറ്റൊന്നായി മാറ്റാൻ കഴിയില്ല. നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ഇനം മറ്റൊരു പുതിയ ഇനം ഉപയോഗിച്ച് മാറ്റണം(replace the item). വെള്ളത്തിനു പാലായി മാറാൻ കഴിയില്ല. നിങ്ങൾ വെള്ളം വലിച്ചെറിയുകയും പാത്രത്തിൽ പകരം പുതിയ പാൽ പകരുകയും വേണം. സ്ഥലം ലോകമോ ദൈവമോ ആകട്ടെ, പകരം വയ്ക്കൽ മാത്രമാണ് വഴി(only replacement is the way), എന്തെങ്കിലും അത്ഭുതശക്തി ഉപയോഗിച്ച് വെള്ളം പാലാക്കി മാറ്റലല്ല.

ദൈവം തന്റെ അത്ഭുതശക്തി ഉപയോഗിച്ച് വെള്ളത്തെ പാലാക്കി മാറ്റുകയാണെങ്കിൽ, ഓരോ വ്യക്തിക്കും അവിടുന്ന് അതേ കാര്യം ചെയ്യണം. പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിക്കും ചോദ്യത്തിനുള്ള ഉത്തരം നൽകിയാൽ, പരീക്ഷ തന്നെ നടത്തുന്നതിൽ എന്ത് രസമാണ് ഉള്ളത്? ദൈവത്തോടുള്ള അടുപ്പം സ്വയമേവയുള്ളതായിരിക്കണം, അല്ലാതെ മന്ദഗതിയിലുള്ള പതിവ് സംവിധാനത്തിലൂടെയല്ല(slow regular mechanism). ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്നുള്ള അകൽച്ച ഒറ്റപ്പെട്ടതാകരുത്, അത് ദൈവത്തോടുള്ള അടുപ്പം(attachment) കൊണ്ട് മാത്രമായിരിക്കണം. ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തോടുള്ള നിങ്ങളുടെ ആകർഷണം നിങ്ങൾ വളർത്തിയെടുക്കണം, അത്തരം ആകർഷണം എല്ലായ്പ്പോഴും ദൈവത്തിൽ നിന്നുള്ള ഫലങ്ങളൊന്നും പ്രതീക്ഷിക്കാതെയായിരിക്കും(without expecting any fruit in return from God). അഭിലാഷങ്ങളില്ലാതെ സ്നേഹം നിലനിൽക്കുന്നിടത്ത് ഞാൻ ഇഷ്യൂ ഭക്തിയും(issue/children devotion) ആരാധക ഭക്തിയും(fan devotion) ആദർശങ്ങളായി നൽകിയിട്ടുണ്ട്. ഈ മാർഗ്ഗം പ്രാരംഭ ഘട്ടത്തിൽ ഇഷ്യൂ ഭക്തിയും അവസാന ഘട്ടത്തിൽ ഫാൻസ് ഭക്തിയും (fan devotion/ആരാധക) ആണ്.

 
 whatsnewContactSearch