home
Shri Datta Swami

Posted on: 17 Apr 2023

               

Malayalam »   English »  

മുൻകാല പാപങ്ങളിൽ നിന്ന് എങ്ങനെ മുക്തി നേടാം?

[Translated by devotees]

(മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, മിസ്. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ (flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)

[ശ്രീമതി സുചന്ദ്രയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- കൊല്ലുകയോ മോഷ്ടിക്കുകയോ ചെയ്യുന്നതുപോലുള്ള ഒരു പ്രത്യേക തരത്തിലുള്ള മുൻകാല പാപങ്ങൾ, അത് പാപമാണെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, നിങ്ങൾ ആ പാപത്തിന് പശ്ചാത്തപിക്കുകയും, ഒടുവിൽ, ആ തരത്തിലുള്ള പാപം ആവർത്തിക്കാതിരിക്കുകയും ചെയ്താൽ അത് റദ്ദാക്കാവുന്നതാണ്. ഇത് നിർദ്ദിഷ്ട തരത്തിലുള്ള പാപങ്ങൾക്കുമാത്രം ബാധകമാണെന്ന് ഓർമ്മിക്കുക. അഴിമതിയിലൂടെയുള്ള മോഷണം നിങ്ങൾ ആവർത്തിക്കുന്നില്ലെങ്കിൽ, അഴിമതി മൂലമുള്ള മോഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പാപങ്ങളും റദ്ദാക്കപ്പെടും, നിങ്ങൾ മറ്റുള്ളവരെ (മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ മുതലായവ ഉൾപ്പെടെ) കൊല്ലുന്നത് തുടരുകയാണെന്ന് കരുതുക, കൊല്ലുന്ന തരത്തിലുള്ള പാപങ്ങൾ റദ്ദാക്കപ്പെടുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ്.

 
 whatsnewContactSearch