home
Shri Datta Swami

 29 Mar 2023

 

Malayalam »   English »  

സ്വയം സംശയത്തെ എങ്ങനെ മറികടക്കാം?

[Translated by devotees]

[ശ്രീമതി. അമുദ സമ്പത്ത് ചോദിച്ചു: സ്വയം-സംശയത്തെ(self-doubt) എങ്ങനെ മറികടക്കാം? മാതാപിതാക്കൾ, കുട്ടികൾ, ഭർത്താവ്/ഭാര്യ, വ്യാജ ഗുരു തുടങ്ങിയവരുമായുള്ള ബന്ധനവുമായി(bond) താരതമ്യപ്പെടുത്തുമ്പോൾ ആത്മബന്ധനം (bond with self) വളരെ ശക്തമാണ്. ഉപസംഹാരമായി, ദൈവത്തെ സ്നേഹിക്കുന്നതിൽ ഞാൻ എന്റെ സ്വന്തം നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നു. എനിക്ക് സ്വാർത്ഥത മാത്രം തോന്നുന്നു, ദൈവത്തെ പ്രീതിപ്പെടുത്താൻ ഞാൻ ഒന്നും ചെയ്യുന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കാനും തൃപ്തിപ്പെടുത്താനും; അവന്റെ വിനോദം ലക്ഷ്യമമാക്കി ജീവിക്കാനും ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ എന്നെ ശല്യപ്പെടുത്തുന്നത് ഈ പ്രക്രിയയിൽ ഞാൻ എന്നെത്തന്നെ സംശയിക്കുന്നു എന്നതാണ്. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, അമുദാ]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തോടുള്ള(divine personality of God ) ആകർഷണം മനസ്സിൽ ശക്തമായി നേടിയാൽ ഈ പാതയിലെ എല്ലാ പ്രശ്നങ്ങളും സ്വയമേവ അപ്രത്യക്ഷമാകും. അത്തരമൊരു ആകർഷണം പൂർത്തിയായില്ലെങ്കിൽ, ഒന്നോ അല്ലെങ്കിൽ മറ്റൊരു സംശയം തുടർച്ചയായി മനസ്സിൽ വന്നുകൊണ്ടിരിക്കും. മനസ്സാണ് സംശയങ്ങളുടെ ഉറവിടം, ബുദ്ധിശക്തിയാണ്(intelligence) ശക്തമായ യുക്തിസഹമായ വിശകലനം(strong logical analysis) ഉപയോഗിച്ച് നേടിയ തീരുമാനത്തിന്റെ ഉറവിടം. സംശയ നിവാരണത്തിന് സദ്ഗുരുവിന്റെ സഹായം തേടാം.

★ ★ ★ ★ ★

 
 whatsnewContactSearch