home
Shri Datta Swami

 29 Oct 2021

 

Malayalam »   English »  

'പുറത്ത് കാണുന്നതെല്ലാം നമ്മുടെ ഉള്ളിലുള്ളതിന്റെ തനിപ്പകർപ്പാണ്' എന്ന പ്രസ്താവന എങ്ങനെ മനസ്സിലാക്കാം?

[Translated by devotees of Swami]

[മിസ്സ്‌. ശ്രീദേവി ദാസരി ചോദിച്ചു: ശ്രീ ദത്ത ശരണം മമ🙏. മഹാന്മാരെല്ലാം പറയുന്നത് ഒന്നുതന്നെയാണ്, " എന്റെ ഉള്ളിൽ ഉള്ളത് എന്താണോ അതാണ് ഞാൻ. പുറംലോകത്ത് ഞാൻ അങ്ങനെയുള്ളവരെയാണ് കാണുന്നത്. വാസ്തവത്തിൽ, പുറത്ത് കാണുന്നതെല്ലാം നമ്മുടെ ഉള്ളിലുള്ളതിന്റെ തനിപ്പകർപ്പാണ്." ഇത് എങ്ങനെ മനസ്സിലാക്കണമെന്ന് എനിക്കറിയില്ല. ദയവായി ഇത് വിശദീകരിക്കൂ സ്വാമിജി 🙏]

സ്വാമി മറുപടി പറഞ്ഞു:- ഉള്ളിൽ എന്നാൽ മനസ്സ്. പുറത്ത് എന്നാൽ സംസാരവും പ്രവൃത്തിയും. പൊതുവേ, ആളുകൾ അവരുടെ മനസ്സിലുള്ളത് സംസാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു. അവന്റെ/അവളുടെ ഉള്ളിലുള്ളത് എന്താണോ അതുതന്നെ അവൻ/അവൾ പുറത്തുകാണിക്കും എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ, നിങ്ങൾ ആ വ്യക്തിയെ സംശയിക്കണം, കാരണം അത്തരമൊരു വ്യക്തി യഥാർത്ഥ അർത്ഥത്തിൽ അങ്ങനെയല്ല. അത്തരക്കാരൻ മനസ്സിൽ ഒന്ന് ചിന്തിക്കുന്നു, മറ്റൊന്ന് വാക്കുകളിൽ സംസാരിക്കുന്നു, ഈ രണ്ട് കാര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങളിലും ഐക്യമുണ്ടെങ്കിൽ, അത്തരമൊരു വ്യക്തി നല്ല വ്യക്തിയാണ്. ഈ മൂന്ന് ഘട്ടങ്ങളിലും ഐക്യം ഇല്ലെങ്കിൽ, അത്തരത്തിലുള്ള വ്യക്തി വഞ്ചകനായ പാപിയാണ് (കർമണ്യേകം, വചസ്യേകം, മനസ്യേകം മഹാത്മനാം, കർമ്മണ്യത്, വചസ്യന്യത്, മനസ്യാന്യത് ദുരാത്മാനം..., Karmaṇyekaṃ, vacasyekaṃ, manasyekaṃ mahātmanām, karmaṇyanyat, vacasyanyat, manasyanyat durātmanām…). ഈ മൂന്ന് ഘട്ടങ്ങളിലെ ഐക്യത്തെക്കുറിച്ച് ആരെങ്കിലും പ്രത്യേകം പറയുകയാണെങ്കിൽ, ആ വ്യക്തിയെ നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അയാളുടെ/അവളുടെ വഞ്ചനയുടെ ഗൂഢാലോചനയിൽ നിന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യം അയാൾക്കുണ്ടാകാം.

★ ★ ★ ★ ★

 
 whatsnewContactSearch