23 Jan 2023
(Translated by devotees)
[ശ്രീ ഹ്രുഷികേശ് ചോദിച്ചു: സ്വാമി, രാധയുടെ കണ്ണുകളുടെ സൗന്ദര്യത്താൽ ഭഗവാൻ കൃഷ്ണൻ കുടുങ്ങിപ്പോയി എന്ന് ഒരു സംസ്കൃത പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടു. അതിനർത്ഥം ദൈവം പോലും മനുഷ്യനെപ്പോലെ ബാഹ്യസൗന്ദര്യത്താൽ ആകർഷിക്കപ്പെടുന്നു എന്നാണോ?]
സ്വാമി മറുപടി പറഞ്ഞു: ‘ശ്രീകൃഷ്ണ കർണാമൃതം’ എന്ന പുസ്തകത്തിൽ രാധയുടെ കണ്ണുകളുടെ സൗന്ദര്യത്താൽ ശ്രീ കൃഷ്ണൻ കുടുങ്ങിയതായി എഴുതിയിട്ടുണ്ട് (ധീരോ'പി രാധ നയനവബദ്ധഃ). ഇതെല്ലാം തെറ്റായ അതിശയോക്തികളെപ്പോലും അനുവദിക്കുന്ന വെറും കവിതകൾ മാത്രമാണ്. തീർച്ചയായും, രാധയുടെ കണ്ണുകളുടെ സൗന്ദര്യം അത്യധികമായിരുന്നു. പക്ഷേ, ഭഗവാൻ കൃഷ്ണന്റെ കണ്ണുകളുടെ സൗന്ദര്യം പോലും സങ്കൽപ്പിക്കാനാവാത്തതാണ്. തന്റെ ഭാര്യയുടെ കണ്ണുകളുടെ ഭംഗിയിൽ ആകൃഷ്ടനായ ധനുർദാസ് എന്ന ഭക്തൻ രാമാനുജൻ കാണിച്ചു തന്ന ഭഗവാൻ വിഷ്ണുവിന്റെ കണ്ണുകളുടെ സൗന്ദര്യം കണ്ട് അങ്ങേയറ്റം കടുത്ത വിഷ്ണുഭക്തനായി മാറിയപ്പോൾ ഇത് വ്യക്തമായി.
രാധ ശിവൻറെ അവതാരവും ശ്രീ കൃഷ്ണൻ വിഷ്ണുവിൻറെ അവതാരവുമാൺ. ഭഗവാൻ വിഷ്ണു ഭഗവാൻ ശിവനെയും ഭഗവാൻ ശിവൻ ഭഗവാൻ വിഷ്ണു ദേവനെയും സ്നേഹിക്കുന്നു. വാസ്തവത്തിൽ, രണ്ടു പേരും ഒന്നാണ് (ശിവശ്ച നാരായണഃ - വേദം). ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും തമ്മിലുള്ള ആന്തരികമായ ഈ ദൈവിക സ്നേഹമാണ് ശ്രീ കൃഷ്ണന് രാധയോടുള്ള ആകർഷണത്തിന് കാരണം. ബാഹ്യമായി കാണുന്ന കാരണത്തെ യഥാർത്ഥ കാരണമായി മാത്രം വിശ്വസിച്ച അജ്ഞരായ ആളുകൾ യഥാർത്ഥ കാരണം തിരിച്ചറിയുന്നില്ല. ഇതിനെ കാക്കതാലിയക ന്യായ(Kaakataaliiyaka Nyaaya) എന്ന് വിളിക്കുന്നു, അതായത് ഒരു കാക്ക ഈന്തപ്പനയിൽ വന്നിറങ്ങി, ഈന്തപ്പഴങ്ങൾ താഴെ വീണു. കാക്ക ഈന്തപ്പനയിൽ ഇറങ്ങിയതിനാൽ ഈന്തപ്പഴം താഴെ വീണുവെന്നാണ് ആളുകൾ കരുതിയത്.
യഥാർത്ഥ കാരണം ഇതൊന്നുമല്ല. യഥാർത്ഥ കാരണം ഈന്തപ്പഴം ഇതിനകം താഴെ വീഴാൻ തയ്യാറായിരുന്നു എന്നതാൺ. മരത്തിൽ കാക്ക ഇറങ്ങിയില്ലെങ്കിലും ഈന്തപ്പഴം താഴെ വീഴുമായിരുന്നു. ഈന്തപ്പഴത്തിന്റെ യഥാർത്ഥ കാരണം അറിവില്ലാത്ത ആളുകൾക്ക് തിരിച്ചറിയാൻ കഴിയില്ല. അതുപോലെ, കൃഷ്ണൻ രാധയാൽ കുടുങ്ങിയത് ബാഹ്യമായ തെറ്റിദ്ധരിക്കപ്പെട്ട കാരണത്താലല്ല (രാധയുടെ കണ്ണുകളുടെ സൗന്ദര്യം) എന്നാൽ കൃഷ്ണൻ രാധയിൽ കുടുങ്ങിയത് ആന്തരിക അദൃശ്യമായ യഥാർത്ഥ കാരണം കൊണ്ടാണ്, അതായത് കൃഷ്ണനും (വിഷ്ണു ദേവനും) രാധയും(ശിവൻ) തമ്മിലുള്ള ദിവ്യ പ്രണയം. അതിനാൽ, രാധയുടെ കണ്ണുകളുടെ സൗന്ദര്യത്താൽ കൃഷ്ണൻ കുടുങ്ങിയെന്ന പ്രസ്താവന വെറുമൊരു കവിത മാത്രമാണ്, യഥാർത്ഥ സത്യം വിഷ്ണുവും ശിവനും തമ്മിലുള്ള ദിവ്യ പ്രണയമാണ്. കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണെന്നും രാധ ശിവന്റെ അവതാരമാണെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
★ ★ ★ ★ ★