home
Shri Datta Swami

Posted on: 05 Jul 2023

               

Malayalam »   English »  

ഭക്തിയുമായി ബന്ധപ്പെട്ട വിശ്വാസത്തിന് ചില മൂല്യങ്ങൾ ലഭിക്കുന്നു എന്നത് ശരിയാണോ?

[Translated by devotees of Swami]

ശ്രീ.സി. ബാലു ചോദിച്ചു: അങ്ങ് മുമ്പ് പറഞ്ഞതുപോലെ കേവലമായ വിശ്വാസം ഉപയോഗശൂന്യമാണ്. പക്ഷേ, ഭക്തിയുമായി അതിനു ബന്ധമുണ്ടെങ്കിൽ, വിശ്വാസത്തിന് കുറച്ച് മൂല്യം ലഭിക്കും. അല്ലെ?

സ്വാമി മറുപടി പറഞ്ഞു:- സ്വയം വിശകലനം ചെയ്താൽ വിശ്വാസം അതിൽ തന്നെ നല്ലതല്ല. വിശ്വാസം എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങളുടെ ഭക്തിക്ക് ദൈവത്തിൽ നിന്നുള്ള ചില ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിൽ ദൈവത്തിന്റെ സഹായത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ട് എന്നാണ് വിശ്വാസം അർത്ഥമാക്കുന്നത്. അത്തരം അഭിലാഷം ഭക്തിക്ക് തന്നെ വിഷമാണ്. ഭക്തിയിലും, മുഴുവൻ ഭക്തിയും സൈദ്ധാന്തികമാണെങ്കിൽ (theoretical), അത് കൊണ്ട് പ്രയോജനമില്ല.  പ്രായോഗികമായ ഭക്തി, പ്രത്യുപകാരമായി ചില അഭിലാഷങ്ങളെ ജ്വലിപ്പിച്ചേക്കാം. പ്രായോഗികമായ ഭക്തി ചെയ്യുന്നതിനുമുമ്പ് നിങ്ങൾ ശുദ്ധനാണെങ്കിൽ, അത്തരം അഭിലാഷം ഒരിക്കലും നിങ്ങളുടെ മനസ്സിൽ പ്രവേശിക്കുകയില്ല. അതിനാൽ, പ്രായോഗികമായ ഭക്തി ചെയ്യുന്നതിനു മുമ്പുതന്നെ, പകരം അഭിലാഷത്തെ (aspiration) കൊല്ലുന്നതാണ് നല്ലത്.

പ്രത്യുപകാരത്തിന്റെ അഭാവത്തിൽ നിങ്ങൾക്ക് വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അതിനാൽ, യഥാർത്ഥ ആത്മീയ ജ്ഞാനത്തിൽ അധിഷ്ഠിതമായ സൈദ്ധാന്തികവും പ്രായോഗികവുമായ ഭക്തി, വിശ്വാസത്തെ അനാവശ്യമായി ഭക്തിയുമായി കൂട്ടിക്കുഴയ്ക്കാതെ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. അഭിലാഷമില്ലാതെ (aspiration), വിശ്വാസം (faith) എന്ന വാക്ക് നിലനിൽക്കില്ല. നിങ്ങൾ നിങ്ങളുടെ മനസ്സിനെ അഭിലാഷത്തിൽ നിന്ന് ശുദ്ധീകരിക്കുകയാണെങ്കിൽ, പ്രായോഗിക ത്യാഗം ചെയ്യുന്നതിനുമുമ്പ്, പ്രായോഗിക ത്യാഗം അഭിലാഷം കൊണ്ട് മലിനമാകില്ല. അതിനാൽ, അഭിലാഷം ഇല്ലാത്ത പ്രായോഗികമായ ഭക്തിയാൽ  ബലപ്പെട്ട ജ്ഞാനാധിഷ്‌ഠിത-സൈദ്ധാന്തിക ഭക്തി, ദൈവിക വ്യക്തിത്വത്തിന്റെ പൂർണ്ണമായ ആകർഷണം മൂലം ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പാതയാണ് (ഈ ആകർഷണം തിരിച്ചു ലഭിക്കുമെന്ന അഭിലാഷത്താൽ മലിനമാക്കപ്പെടുന്നില്ല).

 
 whatsnewContactSearch