04 Feb 2024
[Translated by devotees of Swami]
[ശ്രീ പി.വി.എൻ.എം ശർമ്മ ചോദിച്ചു:- ദൈവസേവനം ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നുന്നത് ശരിയാണോ? ജീവിക്കാനുള്ള ലക്ഷ്യം ദൈവത്തെ സേവിക്കുക മാത്രമാണെന്ന് എനിക്ക് തോന്നുന്നു.]
സ്വാമി മറുപടി പറഞ്ഞു:- അത്തരം ചിന്ത വളരെ മോശമാണ്, കാരണം ആത്മഹത്യ ആത്മാവിനെ ഒരു പ്രത്യേക നരകത്തിൽ വീഴും, അതിനെ അസൂര്യലോകം എന്ന് പറയുന്നൂ, വെളിച്ചത്തിൻ്റെ ഒരു തുമ്പും കൂടാതെ പൂർണ്ണമായും അന്ധകാരം നിറഞ്ഞതാണ്. അത്തരം ഭക്തരെ ദൈവം ഒരിക്കലും രക്ഷിക്കുകയില്ല. ഭഗവാൻ കൃഷ്ണൻ സ്ഥൂലശരീരം ഉപേക്ഷിച്ചപ്പോൾ ചില ഗോപികമാർ അഗ്നിയിൽ പ്രവേശിച്ചു. ഇത്തരം വിഡ്ഢികളായ ഗോപികമാർ കാരണമാണ് ഭഗവാൻ കൃഷ്ണൻ ഈ കഠിനമായ ശിക്ഷ അനുഭവിച്ചത്. ഭഗവാൻ കൃഷ്ണന് വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കാം, അവൻ ഒരു രൂപത്തിൽ ഈ അസൂര്യ നരകത്തിലേക്ക് പോയി. അതിനാൽ, ഭക്തർ ആത്മഹത്യയെക്കുറിച്ച് വളരെ ജാഗ്രത പാലിക്കണം, കാരണം അത്തരം അജ്ഞതയുള്ള പ്രവൃത്തിയിലൂടെ അവർ ദൈവത്തിന് സ്ഥിരമായ വേദന നൽകുന്നു. ദൈവിക പരിപാടിയിൽ (പ്രോഗ്രാമിൽ) ദൈവത്തിനുള്ള സേവനം പല തരത്തിലാണ്. ഭക്തൻ ഒരു തരത്തിലുള്ള സേവനത്തിൽ മാത്രം ഉറച്ചുനിൽക്കരുത്. ഒരു ഭക്തൻ X രണ്ട് തരത്തിലുള്ള സേവനത്തിലും മറ്റൊരു ഭക്തൻ Y ഒരു തരത്തിലുള്ള സേവനത്തിലും മാത്രം പ്രാപ്തനാണെന്ന് കരുതുക. Y എന്ന ഭക്തന് ദൈവം ആ ഒരു തരം സേവനം നൽകുകയും X എന്ന ഭക്തനോട് ആദ്യത്തെ തരത്തിലുള്ള സേവനത്തിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെയുള്ള സാഹചര്യത്തിൽ, കഴിവുകളുടെ പരിമിതി കണക്കിലെടുത്ത് എല്ലാ ഭക്തർക്കും ഇടയിൽ ദൈവം വിവിധ തരത്തിലുള്ള സേവനങ്ങൾ വിതരണം ചെയ്യുന്നു. X എന്ന ഭക്തൻ ഇത് തെറ്റിദ്ധരിക്കരുത്.
★ ★ ★ ★ ★