25 Dec 2021
[Translated by devotees of Swami]
[ഡോ. ബാലാജിയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു: ഇന്നത്തെ കാലത്ത് സന്യാസിയാകാൻ കാവി വസ്ത്രം ആവശ്യമില്ല. സന്യാസിയാകാൻ കാവി വസ്ത്രത്തിനു പകരം നിങ്ങൾക്കൊരു ഒരു ലാപ്‌ടോപ്പ് വേണം. ലോകത്തിൽ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുക എന്നതാണ് വിശുദ്ധന്റെ കടമ. പുരാതന തലമുറകൾക്ക് നല്ല ഗതാഗത മാർഗ്ഗങ്ങളോ ലാപ്‌ടോപ്പുകളോ ഉണ്ടായിരുന്നില്ല. യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ വേണ്ടി അവർക്കു ശാരീരികമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കേണ്ടതായി വന്നു. ജോലിയാണ് പ്രധാനം അല്ലാതെ ബാഹ്യ വസ്ത്രവും സ്ഥലവുമല്ല. ജീവനക്കാർ ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുകയും തുല്യ വേതനം ലഭിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്ന് ഈ വസ്തുത നിങ്ങൾക്ക് മനസ്സിലാക്കാനാകും. കമ്പ്യൂട്ടർ സാങ്കേതികവിദ്യ നൽകി ദൈവം നമ്മളെ അനുഗ്രഹിച്ചു, പഴയ തലമുറകളെ അപേക്ഷിച്ച് നമ്മൾ വളരെ ഭാഗ്യവാന്മാരാണ്. എഴുതുന്നതിലെ ടെക്നോളജിയുടെ ബുദ്ധിമുട്ട് കാരണം, സംവാദങ്ങൾ എല്ലായ്പ്പോഴും വാക്കാലുള്ളതായിരുന്നു എന്നാൽ വാക്കാലുള്ള സംവാദങ്ങൾക്ക് ധാരാളം പോരായ്മകളുമുണ്ട്. എഴുത്തുവഴിയുള്ള സംവാദങ്ങൾക്ക് നിങ്ങൾക്ക് ഉടനടി മറുപടി നൽകേണ്ടതില്ല, നിങ്ങൾക്ക് ക്ഷമയോടെ ചിന്തിക്കാനും എഴുതാനും കഴിയും, നിങ്ങളുടെ സ്വന്തം പ്രസ്താവനകൾ പോലും എഴുതി തിരുത്താം, അങ്ങനെ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേൽക്കില്ല, എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ട്.
★ ★ ★ ★ ★