15 Dec 2022
[Translated by devotees]
[ശ്രീവത്സ ദത്ത ചോദിച്ചു: അങ്ങേയ്ക്കു പ്രായോഗിക സേവനം(practical service) ചെയ്യുമ്പോൾ, എന്റെ ആശയങ്ങളിൽ ചില പോരായ്മകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഇത് ശരിയാണോ സ്വാമി?]
സ്വാമി മറുപടി പറഞ്ഞു: ജ്ഞാനയോഗം(Jnana Yoga) എന്നാൽ യഥാർത്ഥ ആദ്ധ്യാത്മിക അറിവ് പഠിക്കുക എന്നതാണ്. ഇതാണ് കാര്യകാരണമായ(causal step) ഘട്ടം. ഈ കാരണത്തിന്റെ ഫലമോ അല്ലെങ്കിൽ ഉൽപ്പന്നമോ ഒന്നുകിൽ അഭിലാഷത്തെ അടിസ്ഥാനമാക്കിയുള്ള ഭക്തി, ഒരു പിച്ചള ചെയിൻ(a Brass chain) അല്ലെങ്കിൽ അഭിലാഷ സ്വതന്ത്ര ഭക്തി(aspiration free-devotion), ഒരു സ്വർണ്ണ ചെയിൻ( a golden chain). അതിനാൽ, ചെയിനിന്റെ മെറ്റീരിയലിനെ അടിസ്ഥാനമാക്കി, കാരണം(cause) യഥാർത്ഥ ആദ്ധ്യാത്മിക അറിവാണോ (സ്വർണ്ണം) അല്ലെങ്കിൽ തെറ്റായ ആദ്ധ്യാത്മിക അറിവാണോ (ബ്രാസ്) എന്ന് നമുക്ക് തീരുമാനിക്കാം. ആദ്യത്തെ(former) ഭക്തി എന്നാൽ പിച്ചള (ബ്രാസ്) എന്നാണ് അർത്ഥമാക്കുന്നത്, കാരണം ദൈവത്തിൽ നിന്ന് എന്തെങ്കിലും ഫലം ലഭിക്കാനുള്ള ആഗ്രഹമുണ്ട്. പിന്നീടുള്ള(later) ഭക്തി എന്നത് സ്വർണ്ണത്തെ അർത്ഥമാക്കുന്നു, കാരണം ദൈവത്തിൽ നിന്ന് പ്രതിഫലമായി ഒരു ഫലത്തിനും ആഗ്രഹമില്ല. പ്രാരംഭ ഘട്ടത്തിൽ, സമ്പാദ്യമോ (earning) പഠിത്തമോ(learning) ദുർബലമാണ്, അതിനാൽ, പിച്ചള ആഭരണങ്ങളോ മുൻ തരം(former) ഭക്തിയോ അനിവാര്യമാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ആളിക്കത്തിച്ച അഗ്നി പുകയാൽ മൂടപ്പെടുന്നതുപോലെ എല്ലാ തുടക്കവും വൈകല്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമ്പാദ്യമോ പഠിത്തമോ കൂടുതൽ കൂടുതൽ ശക്തവുമാകുമ്പോൾ, സ്വർണ്ണ ആഭരണങ്ങളോ പിന്നീടുള്ള ഭക്തിയോ ഫലമുണ്ടാകുന്നത് പുരോഗമന ഘട്ടത്തിൽ(advanced stage) ജ്വലിക്കുന്ന അഗ്നി പുകയില്ലാതെ ഉജ്ജ്വലമായ തീജ്വാലകളാൽ പ്രകാശിക്കുന്നതുപോലെയാണ്.
★ ★ ★ ★ ★