home
Shri Datta Swami

 01 Mar 2023

 

Malayalam »   English »  

ഒരു സ്ത്രീയുടെ ബുദ്ധി വിനാശകരമായ സ്വഭാവമുള്ളതാണെന്നത് ശരിയാണോ?

(Translated by devotees)

[മിസ്. ത്രൈലോക്യ ചോദിച്ചു: സ്ത്രീയുടെ ബുദ്ധി വിനാശകരമായ സ്വഭാവമുള്ളതാണെന്ന് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇത് സത്യമാണോ? – അവിടുത്തെ ദിവ്യ താമര പാദങ്ങളിൽ, ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു:- "സ്ത്രീബുദ്ധിഃ പ്രലയാന്തകഃ" ഇതിനര്‍ത്ഥം,  സ്ത്രീകൾ നടത്തുന്ന വിശകലനം അന്തിമമായ വിഘടനം സൃഷ്ടിക്കുന്നു എന്നാണ്. ഈ ശ്ലോകത്തിലെ മറ്റ് വരികൾ പറയുന്നത് നിങ്ങളുടെ സ്വന്തം വിശകലനം സന്തോഷവും സദ്ഗുരു നടത്തിയ വിശകലനം വളരെയധികം സന്തോഷവും നൽകുന്നു എന്നാണ്. ഇവ രണ്ടും ഒഴികെ, മൂന്നാമതൊരാളുടെ വിശകലനം നാശത്തിലേക്കും മൂന്നാമത്തേത് ഒരു സ്ത്രീയാണെങ്കിൽ, അത്തരം വിശകലനം ഈ ലോകത്തിന്റെ അന്തിമ വിനാശത്തിലേക്കും നയിക്കുന്നു. ഇത് കേൾക്കുമ്പോൾ സ്ത്രീകൾ വേദനിച്ചേക്കാം. എന്നാൽ ഈ പോയിന്റ് നാം ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യണം.

പഴയ തലമുറയിലെ സ്ത്രീകളെക്കുറിച്ചാണ് ഈ പ്രസ്താവന പറഞ്ഞത്. ആ സ്ത്രീകൾ വിദ്യാഭ്യാസമില്ലാത്തവരും വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചവരുമായിരുന്നു. തത്ഫലമായി, പുരാതന സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാൻ ഒരു അവസരം ഇല്ലായിരുന്നു. ഈ സ്ത്രീകൾ പാചകം ചെയ്യുകയും നല്ല സ്വഭാവവും പെരുമാറ്റവും ഉള്ള കുട്ടികളെ വളർത്തുകയും ചെയ്തിരുന്നു. വളരെ നല്ല രുചിയോടെ ഭക്ഷണം പാകം ചെയ്യുന്നതും നല്ല ഗുണങ്ങളുള്ള കുട്ടികളെ വളർത്തുന്നതും സ്ത്രീകളുടെ ചുമതലകളിൽ വളരെയധികം പ്രാധാന്യം നൽകി.

വിദ്യാഭ്യാസം ഇല്ലാതായപ്പോൾ, ബുദ്ധി ശരിയായി പ്രവർത്തിച്ചില്ല, അതിനാൽ, സ്ത്രീകൾ നൽകിയ വിശകലനവും ഉപദേശവും സമ്പൂർണ നാശത്തിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. ഇത് യുക്തിസഹമാണ്, കാരണം വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം ജ്ഞാനം വളരാത്തപ്പോൾ, അത്തരം ഭയാനകമായ ഫലം തികച്ചും പ്രതീക്ഷിക്കപ്പെടുന്നു. പക്ഷേ, ഈ വാക്യം ആധുനിക കാലത്ത് പ്രയോഗിക്കാൻ കഴിയില്ല, കാരണം സ്ത്രീകൾ പുരുഷന്മാരെപ്പോലെ തുല്യ വിദ്യാഭ്യാസമുള്ളവരാണ്. വാസ്തവത്തിൽ, സ്ത്രീകൾ പുരുഷന്മാരേക്കാൾ ബുദ്ധിമതികളാണ്.

പുരാതന കാലത്തും മൈത്രേയി, ഗാർഗി, സുലഭ തുടങ്ങി നിരവധി സ്ത്രീകൾ വേദങ്ങളിലും മറ്റ് ഗ്രന്ഥങ്ങളിലും വലിയ പണ്ഡിതന്മാരായിരുന്നു. യാജ്ഞവൽക്യ മുനിക്ക് ഗാർഗിയുമായി തർക്കിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു! ദിവ്യജ്ഞാന വിഷയത്തിൽ സുലഭയെ ജനക രാജാവ് അഭിനന്ദിച്ചു. അതുകൊണ്ട് ഇത്തരം സൂക്തങ്ങൾക്ക് നാം വലിയ പരിഗണന നൽകേണ്ടതില്ല, കാരണം ചില പണ്ഡിതന്മാർ വേദഗ്രന്ഥങ്ങളിൽ ഇടയില്‍  കൂട്ടിച്ചേര്‍ത്ത് ഉൾപ്പെടുത്താനുള്ള സാധ്യത ഒരു തലവേദന തന്നെയാണ്.

ജാതി, ലിംഗഭേദം, പ്രായം എന്നിവ പ്രകാരം ആത്മാക്കളെ വേർതിരിക്കുന്നത് യുക്തിസഹമല്ല. വാസ്തവത്തിൽ, എല്ലാ ആത്മാക്കളും സ്ത്രീകൾ മാത്രമാണെന്നും ദൈവത്തിന്റെ ഭാര്യമാരാണെന്നും വേദം പറയുന്നു, കാരണം ദൈവം മാത്രമാണ് പുരുഷൻ(സ്ത്രിയഃ സതീഃ പുംസഃ)

★ ★ ★ ★ ★

 
 whatsnewContactSearch