26 Aug 2024
[Translated by devotees of Swami]
[മിസ്സ്. സാത്വിക ചോദിച്ചു: ആത്മാക്കൾക്ക് കാരണമില്ലാതെ സ്നേഹം സാധ്യമാണോ? ദൈവത്തിനു മാത്രമേ സാധ്യമൊള്ളൂ (ദൈവം എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു കൊണ്ട്, എന്നെ സംരക്ഷിക്കുന്നു, എന്നെ നയിക്കുന്നു, എന്നിങ്ങനെ പോലെ)? ദൈവത്തെ സ്നേഹിക്കാൻ കാരണങ്ങളുണ്ടാകുമ്പോൾ അത് അഭിലാഷത്തോടെയുള്ള ഒരു ഭക്തി പോലെയല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- താങ്കൾ പറഞ്ഞത് നിലവിലുള്ള വസ്തുതയാണ്. ഞാൻ പറയുന്നത് ഒരു ഭക്തആത്മാവിനാൽ നേടിയെടുക്കേണ്ട വസ്തുതയാണ്. നിങ്ങൾ ഒരു ചെറിയ കുട്ടിയെ കാണുകയും “ഈ കുട്ടിക്ക് ഐഎഎസ് പരീക്ഷ പാസായി ജില്ലാ കളക്ടറാകാൻ കഴിയുമോ?” എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ആ കുട്ടിയുടെ നിലവിലുള്ള നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾ തീർച്ചയായും ശരിയാണ്. പക്ഷേ, ഗണ്യമായ കാലയളവിൽ നിരന്തരമായ ഏകാഗ്രമായ പരിശ്രമത്തിലൂടെ ഭാവിയിൽ ഇത് സാധ്യമാകുമെന്ന് ഞാൻ പറയുന്നു. കുട്ടിയുടെ കഴിവില്ലായ്മ അന്തർലീനമാണെന്നും ഐഎഎസ് പരീക്ഷ പാസാകാൻ കഴിയാത്തതിന് ഇത് ഒരു നല്ല കാരണമാണെന്നും നിങ്ങൾ പറയുന്നു. ഇപ്പോഴുള്ള നിങ്ങളുടെ നിരീക്ഷണം അംഗീകരിക്കുമ്പോൾ, കുട്ടിയുടെ ഇപ്പോഴത്തെ ഈ അവസ്ഥ കുട്ടിയുടെ മുഴുവൻ ജീവിതത്തിലും ശാശ്വതമാകാൻ പോകുന്നില്ലെന്ന് ഞാൻ പറയുന്നു. ഗണ്യമായ സമയത്തേക്ക് (അഭ്യാസേന തു... ഗീത) തുടർച്ചയായ ഗൌരവതരമായ പരിശ്രമങ്ങൾ ദൈവകൃപയുൾപ്പെടെ ഈ ലോകത്ത് എന്തും നേടാനുള്ള വിജയത്തിലേക്ക് നയിക്കും.
ചോദ്യം. ദൈവത്തോടുള്ള സ്നേഹത്തിൽ, എന്തുകൊണ്ടാണ് ഭയവും ലജ്ജയും നിലനിൽക്കുന്നത്?
[ലൗകിക സ്നേഹത്തിൽ ഭയവും ലജ്ജയും ഇല്ല. ദൈവത്തോടുള്ള സ്നേഹത്തിൽ, എന്തിനാണ് ഭയവും ലജ്ജയും ഉണ്ടാകേണ്ടത്? സഖ്യ ഭക്തിക്ക് പോലും സംവിദാ ദേയം, ഹ്രിയാ ദേയം, ഭിയാ ദേയം എന്നിവ ബാധകമാണോ?]
സ്വാമി മറുപടി പറഞ്ഞു:- സംവിത് എന്നാൽ അർഹതയില്ലാത്ത സ്വീകർത്താവിൽ നിന്ന് അർഹിക്കുന്ന സ്വീകർത്താവിൻ്റെ വിവേചനം എന്നാണ് അർത്ഥമാക്കുന്നത്. ഇത് ഇല്ലെങ്കിൽ, തിടുക്കത്തിലുള്ള നിങ്ങളുടെ ത്യാഗം നിങ്ങളെ നരകത്തിലേക്ക് നയിച്ചേക്കാം. അർഹനായ സ്വീകർത്താവിന് ത്യാഗം ചെയ്യുന്നത് നിങ്ങളെ സ്വർഗത്തിലേക്കും അർഹതയില്ലാത്ത സ്വീകർത്താവിനോടുള്ള ത്യാഗം നിങ്ങളെ നരകത്തിലേക്കും നയിക്കും. ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരമായ സദ്ഗുരുവിനുള്ള ത്യാഗം നിങ്ങളെ ദൈവത്തിൻ്റെ സ്ഥിരമായ വാസസ്ഥലത്തേക്ക് നയിക്കും. അതിനാൽ, നിങ്ങളുടെ ത്യാഗത്തിൻ്റെ പ്രഥമവും പ്രധാനവുമായ ആവശ്യം സംവിത് അല്ലെങ്കിൽ വിവേചനത്തെക്കുറിച്ചുള്ള (ഡിസ്ക്രിമിനേഷൻ) ജ്ഞാനം ആയിരിക്കണം (സദസത് വിവേകം). ലജ്ജയും ഭയവുമാണ് മറ്റ് രണ്ടെണ്ണം. നിങ്ങൾ മനുഷ്യരൂപത്തിലുള്ള ദൈവത്തിന് ത്യാഗം ചെയ്യുമ്പോഴാണ് ഇവ രണ്ടും ചിത്രത്തിൽ വരുന്നത്. ലജ്ജ വരുന്നു, കാരണം ഇപ്പോൾ നിങ്ങൾക്ക് കൈവശമുള്ളതെല്ലാം നിങ്ങൾക്ക് നൽകിയ ദൈവത്തിൻ്റെ കൈയ്‌ക്ക് മുകളിലാണ് നിങ്ങളുടെ കൈ. ഇതാണ് സത്യമെന്നായിരിക്കുമ്പോൾ, നിങ്ങൾ ദാതാവും അവൻ സ്വീകർത്താവും ആയി. ഇത് ഒരു ആത്മാവിലും ലജ്ജ ജനിപ്പിക്കുന്നില്ലേ? ദൈവ- സ്വീകർത്താവിനോടുള്ള അവഗണനയ്‌ക്കൊപ്പം ദാതാവ്-അഹങ്കാരത്തിൻ്റെ (ഡോനർ-ഈഗോ) ഉത്പാദനവും ആത്മാവ് സംശയിച്ചേക്കാം എന്നതിനാൽ ഭയവും ഒരേസമയം സൃഷ്ടിക്കപ്പെടുന്നു. അത്തരം അഹങ്കാരവും ദൈവത്തോടുള്ള അവഗണനയും മഹാപാപങ്ങളാണ്, ഒരു പാപത്തിന് നിർബന്ധമായും ശിക്ഷ ലഭിക്കും. ഈ സാധ്യതയാൽ ആത്മാവിന് ഭയവും ഉണ്ടാകുന്നു. അതുപോലെ, ഒരു നല്ല മനുഷ്യ സ്വീകർത്താവിന് ദാനം നൽകുമ്പോൾ, സ്വീകരിക്കുന്നവരോട് നിങ്ങൾക്ക് അഹങ്കാരവും അശ്രദ്ധയും ഉണ്ടാകരുത്.
സഖ്യ ഭക്തിയിൽ (ദൈവത്തെ സുഹൃത്തായി കണക്കാക്കുന്ന), തന്നെ തിരിച്ചറിയുന്നതുമൂലം തൻ്റെ സുഹൃത്തിൽ ലജ്ജയും ഭയവും വളർത്തിയെടുക്കാൻ ദൈവം തന്നെ ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കിൽ, ദൈവത്തിന് വിനോദത്തിൻ്റെ സന്തോഷം നഷ്ടപ്പെടും. ഭയവും ലജ്ജയുമില്ലാതെ ശുദ്ധമായ സ്നേഹം മാത്രമുള്ള തൻ്റെ ഭക്തരിൽ നിന്നുള്ള സ്വാഭാവിക വിനോദമാണ് ദൈവം ആഗ്രഹിക്കുന്നത്. സദ്ഗുരുവിൻ്റെ ദിവ്യത്വത്തെക്കുറിച്ചുള്ള അത്തരം അജ്ഞതയ്ക്ക് മാത്രമേ ദൈവത്തിന് യഥാർത്ഥ വിനോദം നൽകാൻ കഴിയൂ. ഇത്തരമൊരു വിനോദത്തിനു വേണ്ടി ദൈവം യഥാർത്ഥത്തിൽ അജ്ഞതയാൽ മൂടപ്പെട്ടിരിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. വിനോദത്തിനായി അവൻ സ്വയം അജ്ഞതയാൽ മൂടുന്നു, എന്നാൽ അവൻ്റെ ആത്മ-ജ്ഞാനം (സെല്ഫ്-നോലെഡ്ജ്) അവനിൽ എപ്പോഴും പ്രകാശിക്കുന്നു. ഒരു മേഘം മൂടിയ സൂര്യനെ നിങ്ങൾ നിരീക്ഷിച്ചാൽ, ഇനിപ്പറയുന്ന രണ്ട് വസ്തുതകളും ഒരേസമയം ശരിയാണ്:- i) കറുത്ത മേഘം മൂടിയതിനാൽ സൂര്യനെ കാണുന്നില്ല, ii) യഥാർത്ഥ അർത്ഥത്തിൽ ഇരുണ്ട മേഘത്തിന് പ്രവേശിക്കാൻ കഴിയാത്തതിനാൽ സൂര്യൻ ഉള്ളിൽ തന്നെ പ്രകാശിക്കുന്നു. ഒരേസമയം കറുത്ത മേഘത്തിലൂടെ തിളങ്ങുന്ന സൂര്യനെയും നാം കാണുന്നു. ആത്മ-അജ്ഞാനവും (അവിദ്യ) ആത്മ-ജ്ഞാനവും (വിദ്യ) ഒരേസമയം നിലനിൽക്കുന്നു. ദൈവത്തിനു മരണസമാനമായ വിരസതയെ മറികെടക്കാനുള്ള വിനോദമാണ് അവിദ്യ നൽകുന്നത് (അവിദ്യായാ മൃത്യുഃ തീർത്വാ - വേദം) ആത്മ-ജ്ഞാനം സ്വയം-അമർത്യതയുടെ (സെല്ഫ്-ഇമ്മോർട്ടാലിറ്റി) ആസ്വാദനം നൽകുന്നു (വിദ്യായാമൃത മശ്നുതേ - വേദം). ഇത്തരത്തിലുള്ള ഭക്തി വളരെ പുരോഗമിച്ച ഒരു ചുവടുവെപ്പാണ്, അത് ഏറ്റവും അവസാനത്തേതിന് മുമ്പുള്ള ഒന്നാണ് (സഖ്യ മാത്മ നിവേദനം).
ഇതിനുശേഷം, അവസാന ഘട്ടം ദൈവത്തോടുള്ള സമ്പൂർണ്ണ സ്വയം-സമർപ്പണമാണ് (സെല്ഫ്-സറണ്ടർ). ഈ സഖ്യ-ഭക്തി (ഫ്രണ്ട്ഷിപ് - ഡിവോഷൻ) ഏറെക്കുറെ ഏറ്റവും ഉയർന്ന പടിയായതിനാൽ, സ്നേഹമല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല.
ചോദ്യം. ഭയത്തോടും ലജ്ജയോടും കൂടിയാണോ അതോ ഭയവും ലജ്ജയുമില്ലാതെ ശുദ്ധമായ സ്നേഹത്തോടെയാണോ സുദാമ ത്യാഗം ചെയ്തത്?
സ്വാമി മറുപടി പറഞ്ഞു:- സ്നേഹത്തോടും ഭയത്തോടും ലജ്ജയോടും കൂടി സുദാമ ത്യാഗം ചെയ്തു. അവൻ തീർച്ചയായും ബാല്യത്തിൽ കൃഷ്ണ ഭഗവാൻ്റെ സുഹൃത്തായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് വളരെക്കാലം കടന്നുപോയി, ഇപ്പോൾ, സുദാമ ഏറ്റവും ദരിദ്രനായ യാചകനാണ്, കൃഷ്ണൻ നിവൃത്തിയിൽ മാത്രമല്ല, പ്രവൃത്തിയിലും ഒരു രാജാവാണ്. കൃഷ്ണൻ ദൈവമാണെങ്കിലും പ്രവൃത്തിയാൽ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് സുദാമ കൃഷ്ണനെ തെറ്റിദ്ധരിച്ചു. ദൈവം പോലും തൻ്റെ വേഷത്തിൻ്റെ പെരുമാറ്റച്ചട്ടങ്ങളായ പ്രവൃത്തിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നു. അതിനാൽ സുദാമ കൃഷ്ണനെ സമീപിക്കാൻ ഭയപ്പെട്ടു. കുട്ടിക്കാലത്ത് സഹപാഠികളായിരുന്ന ദ്രുപദൻ്റെയും ദ്രോണരുടെയും ഉദാഹരണങ്ങൾ നമുക്കുണ്ട്, എന്നാൽ വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ദ്രുപദനെ സമീപിക്കാൻ ദ്രോണ ഭയപ്പെട്ടു, കാരണം പ്രവൃത്തി പ്രകാരം ദ്രുപദൻ രാജാവായി, ദ്രോണൻ വളരെ ദരിദ്രനായി തുടർന്നു. വാസ്തവത്തിൽ, ദ്രോണർ ദ്രുപദൻ്റെ അടുത്തെത്തിയപ്പോൾ, ദ്രോണർ ദ്രുപദനാൽ അപമാനിക്കപ്പെട്ടു. പക്ഷേ, കൃഷ്ണനെ ദൈവമായി അറിയുന്നതിനാൽ സുദാമ കൃഷ്ണനെ സംശയിക്കാൻ പാടില്ലായിരുന്നു. അപ്പോഴും, ദൈവം പോലും തൻ്റെ വേഷത്തിൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു, താൻ നടനാണെന്ന കാര്യം മാത്രം മറന്ന് പ്രവർത്തിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ കൃഷ്ണനിൽ പ്രവൃത്തിയുടെ സ്വാധീനത്തെക്കുറിച്ച് സുദാമ ഭയപ്പെട്ടു. സുദാമാവ് തൻ്റെ വിദ്യാഭ്യാസകാലത്ത് ആത്മീയ ജ്ഞാനം പഠിച്ചതിനാൽ, സുദാമ കൃഷ്ണനെ സംശയിച്ചത് ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ കൃഷ്ണനിൽ പ്രവൃത്തിയുടെ സ്വാധീനത്തെ അടിസ്ഥാനമാക്കിയല്ല. പക്ഷേ, ഭാര്യയുടെ നിർബന്ധം മൂലം സുദാമ കൃഷ്ണൻ്റെ അടുത്തേക്ക് പോയി. സുദാമ ഒരു ഗൃഹസ്ഥനായതിനാൽ, താൻ ഊർജ്ജ ത്യാഗവും (കർമ്മ സംന്യാസം) ജോലിയുടെ ഫലത്തിൻ്റെ ത്യാഗവും (കർമ്മ ഫല ത്യാഗം) ചെയ്യണമെന്ന് അവനറിയാം. തൻ്റെ നിലനിൽപ്പിനായി ഭിക്ഷാടനം നടത്തുന്നതിനാൽ, ഫലത്തിന്റെ ത്യാഗത്തിനായി കടത്തിൻ്റെ പേരിൽ യാചിക്കേണ്ടി വരുന്നു. കൃഷ്ണ ഭഗവാൻ്റെ അടുത്ത് ചെന്നപ്പോൾ ഭാര്യ ആ ആവശ്യത്തിന് മാത്രം അയച്ചിട്ടും അവൻ ഒന്നും ചോദിച്ചില്ല. തനിക്ക് സാധ്യമായ ഫലങ്ങൾ ത്യാഗം ചെയ്ത് കൃഷ്ണ ഭഗവാൻ്റെ യഥാർത്ഥ ഭക്തനെപ്പോലെ അദ്ദേഹം പെരുമാറി, ദൈവത്തിൽ നിന്ന് പ്രതിഫലമായി ഒന്നും ആഗ്രഹിച്ചില്ല. ഈ പെരുമാറ്റം പൂർണ്ണമായും നിവൃത്തിയാണ്, ദ്രോണർ ദ്രുപദൻ്റെ അടുത്തേക്ക് പോയതുപോലെ സുദാമ പ്രവൃത്തിക്ക് വേണ്ടി കൃഷ്ണദേവൻ്റെ അടുക്കൽ പോയില്ല. അതിനാൽ, ഭഗവാൻ കൃഷ്ണനും സുദാമയോട് നിവൃത്തിയിൽ മാത്രം പ്രതികരിക്കുകയും അവനെ തൻ്റെ യഥാർത്ഥ പാരമ്യ ഭക്തനായി കണക്കാക്കുകയും ചെയ്തു.
ചോദ്യം. ഒരു ഭക്തനായ ഒരു ആത്മാവിൽ ദൈവത്തോടുള്ള സ്നേഹവും ഭയവും ഒരുമിച്ച് നിലനിൽക്കാൻ കഴിയുമോ? ഒരു ഭക്തൻ സ്നേഹത്തോടെ ത്യാഗം ചെയ്യുമ്പോൾ, അവർക്ക് എങ്ങനെ ഭയവും ലജ്ജയും ഉണ്ടാകും?
സ്വാമി മറുപടി പറഞ്ഞു:- സ്നേഹത്തിൽ ഭയവും ലജ്ജയും ഇല്ലെന്ന നിങ്ങളുടെ സങ്കൽപ്പം സത്യമാകുന്നത് സ്നേഹം ക്ലൈമാക്സ് ലെവലിൽ ആയിരിക്കുമ്പോൾ മാത്രമാണ്. സാധാരണ മനുഷ്യ ഭക്തരായ നമ്മൾക്ക് അങ്ങനെയൊരു രംഗം (സീൻ) ഇല്ല ! പ്രണയത്തിൻ്റെ ക്ലൈമാക്സ് തലത്തിൽ, എല്ലാം, എല്ലാവരും അപ്രത്യക്ഷമാകുന്നു, അതിനാൽ ഭയവും ലജ്ജയും അപ്രത്യക്ഷമാകുന്നു. സഖ്യ ഭക്തിയിലും, ഭയവും ലജ്ജയും അപ്രത്യക്ഷമാകുന്നു, കാരണം അത് ക്ലൈമാക്സ് പ്രണയത്തിന് തുല്യമാണ്. ബലി രാജാവ്, ഭഗവാൻ വാമനന് ചെറിയൊരു ഭൂമി ത്യാഗം ചെയ്തപ്പോൾ ഭയവും ലജ്ജയുമില്ലാതെ അസുരഭിമാനത്തോടെ മാത്രമാണ് ത്യാഗം നടത്തിയത്. പ്രഹ്ലാദൻ്റെ വംശത്തിൽ ആയതിനാൽ അദ്ദേഹത്തിന് വിഷ്ണു ഭഗവാനോട് നല്ല ഭക്തി ഉണ്ടായിരുന്നു. ലജ്ജയും ഭയവും ഇല്ലാതാക്കിയ അഭിമാനവും അഹങ്കാരവും അവനെ വിഷ്ണുദേവൻ അധോലോകത്തേക്ക് അടിച്ചമർത്തപ്പെടാൻ പ്രേരിപ്പിച്ചു. ദൈവത്തോടുള്ള അദ്ദേഹത്തിൻ്റെ ഉത്തമമായ ഭക്തി മഹാവിഷ്ണുവിനെ അധോലോകത്തിലെ ബലിയുടെ ഗേറ്റ് കീപ്പറായി മാറ്റി.
★ ★ ★ ★ ★